രോഹിത് ശർമ്മയെ ഔട്ട് ആക്കിയ ക്യാച്ച് ആണ് കളി മാറ്റിയത് എന്ന് ഷെയ്ൻ വാട്സൺ

ക്രിക്കറ്റ് ലോകകപ്പിൽ കളി മാറിയത് രോഹിത് ശർമ്മ ഔട്ട് ആയ ക്യാച്ച് ആയിരുന്നു എന്ന് മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സൺ. രോഹിത് ശർമ്മയെ ഒരു മനോഹരമായ ക്യാച്ചിലൂടെ ട്രാവിസ് ഹെഡ് ആയിരുന്നു പുറത്താക്കിയത്. ഈ ക്യാച്ച് ആണ് കളി മാറ്റിയത് എന്ന് വാട്സൺ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു. രോഹിത് ശർമ്മ പേസേമാരെ ഒരു ദയയും ഇല്ലാതെ ആക്രമിക്കുക ആയിരുന്നു. അദ്ദേഹം മികച്ച ഫോമിൽ ആയിരുന്നു. അപ്പോൾ ആണ് രോഹിത് പുറത്താകുന്നത്. വാട്സൺ പറഞ്ഞു.

ആ വിക്കറ്റ് കളി മാറ്റി. പിന്നെ റൺ വരാതെ ആയി. ഇന്ത്യക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ടു കൊണ്ടേയിരുന്നു. വാട്സൺ പറഞ്ഞു. ഓസ്ട്രേലിയക്ക് കൃത്യമായ സമയത്ത് വിക്കറ്റുകൾ വീഴ്ത്താൻ ആയി. കോഹ്ലിയും രാഹുലും അറ്റാക്കിലേക്ക് തിരിയാൻ ആലോചിക്കുന്ന സമയത്താണ് അവരുടെ വിക്കറ്റുകൾ വന്നത്. വാട്സൺ പറഞ്ഞു.

ഫീൽഡിൽ ഓസ്ട്രേലിയ കാണിച്ച ആത്മാർത്ഥതയ വിജയത്തിൽ വലിയപങ്കുവഹിച്ചു എന്ന് വാട്സൺ കൂട്ടിച്ചേർത്തു.

അടിയോടടി!!! ഓസ്ട്രേലിയ 388 റൺസിന് ഓള്‍ഔട്ട്

ഓപ്പണര്‍മാര്‍ നൽകിയ തുടക്കത്തിന്റെ മികവിൽ നാനൂറിന് മേലെ സ്കോര്‍ നേടുവാന്‍ ഓസ്ട്രേലിയയ്ക്കാകുമെന്നാണ് ഏവരും കരുതിയതെങ്കിലും വിക്കറ്റുകളുമായി ന്യൂസിലാണ്ട് ബൗളര്‍മാര്‍ തിരിച്ചുവരവ് നടത്തുന്ന കാഴ്ചയാണ് ധരംശാലയിൽ കണ്ടത്. എന്നാൽ 388 എന്ന കൂറ്റന്‍ സ്കോര്‍ ആണ് ഓസ്ട്രേലിയ നേടിയതെന്നതിനാൽ തന്നെ കാര്യങ്ങള്‍ ന്യൂസിലാണ്ടിന് എളുപ്പമല്ല. 175 റൺസാണ് ഒന്നാം വിക്കറ്റിൽ വാര്‍ണര്‍-ഹെഡ് കൂട്ടുകെട്ട് നേടിയത്.

ഹെഡ് 67 പന്തിൽ 109 റൺസ് നേടിയപ്പോള്‍ വാര്‍ണര്‍ 65 പന്തിൽ 81 റൺസാണ് നേടിയത്. വാര്‍ണര്‍ 6 സിക്സും ഹെഡ് 7 സിക്സുമാണ് മത്സരത്തിൽ നേടിയത്.


ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും പുറത്തായ ശേഷം ഓസ്ട്രേലിയയെ പിടിച്ചുകെട്ടുവാന്‍ ഒരു പരിധി വരെ ന്യൂസിലാണ്ടിന് സാധിച്ചുവെങ്കിലും ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്. മാക്സ്വെൽ 24 പന്തിൽ 41 റൺസ് നേടി.

ന്യൂസിലാണ്ടിനായി ഗ്ലെന്‍ ഫിലിപ്പ്സ് മൂന്നും മിച്ചൽ സാന്റനര്‍ 2 വിക്കറ്റും നേടി. മിച്ചൽ മാര്‍ഷ് 36 റൺസ് നേടിയപ്പോള്‍ ജോഷ് ഇംഗ്ലിസ് 38 റൺസ് നേടി ഓസ്ട്രേലിയയ്ക്കായി ബാറ്റിംഗിൽ തിളങ്ങി.14 പന്തിൽ 37 റൺസ് നേടി പാറ്റ് കമ്മിന്‍സ് അവസാന ഓവറുകളിൽ ഓസ്ട്രേലിയയുടെ ബാറ്റിംഗിനെ ആളിക്കത്തിച്ചപ്പോള്‍ ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റ് നേടി. മാറ്റ് ഹെന്‍റിയ്ക്ക് 2 വിക്കറ്റ് ലഭിച്ചപ്പോള്‍ 49.2 ഓവറിൽ ഓസ്ട്രേലിയ 388 റൺസിന് ഓള്‍ഔട്ട് ആയി.

ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരുടെ റൺവേട്ട, 19.1 ഓവറിൽ നേടിയത് 175 റൺസ്

ലോകകപ്പിൽ ന്യൂസിലാണ്ട് ബൗളര്‍മാരെ തച്ചുതകര്‍ത്ത് ഓസ്ട്രേലിയയുടെ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും. ഇന്ന് ടോസ് നേടി ന്യൂസിലാണ്ട് ബൗളിംഗ് തിരഞ്ഞെടുത്തുവെങ്കിലും അവരുടെ ബൗളര്‍മാരെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഓസീസ് ഓപ്പണര്‍മാര്‍ പുറത്തെടുത്തത്.

കീവിസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലിയൊടുക്കിയപ്പോള്‍ 19.1 ഓവറിൽ 175 റൺസാണ് ഓപ്പണിംഗ് വിക്കറ്റിൽ ഓസ്ട്രേലിയ നേടിയത്. 65 പന്തിൽ 5 ഫോറും 6 സിക്സും അടക്കം 81 റൺസാണ് ഡേവിഡ് വാര്‍ണര്‍ നേടിയത്. ഗ്ലെന്‍ ഫിലിപ്പ്സിനായിരുന്നു വാര്‍ണറുടെ വിക്കറ്റ്. അതിന് ശേഷം 59 പന്തിൽ തന്റെ ശതകം ട്രാവിസ് ഹെഡ് പൂര്‍ത്തിയാക്കുകയായിരുന്നു.

ട്രാവിസ് ഹെഡിന് പരിക്ക്, ലോകകപ്പ് കളിക്കുന്നത് സംശയം

ഏകദിന ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന മത്സരത്തിനിടെ കൈക്ക് പരിക്കേറ്റ ഓപ്പണർ ട്രാവിസ് ഹെഡ് ലോകകപ്പിൽ പങ്കെടുക്കുന്നത് സംശയത്തിലായിരിക്കുകയാണ്. ഇനൊ ഒരുമാസം മാത്രമാണ് ലോകകപ്പിനുള്ളത്. ഇന്നലെ ജെറാൾഡ് കോറ്റ്‌സിയുടെ പന്ത് കൈയിൽ തട്ടിയാണ് ഹെഡിന് പരിക്കേറ്റത്‌.

താരത്തിന് ഇന്ന് കൂടുതൽ സ്കാനുകൾ നടത്തും. എന്നിട്ട് മാത്രമെ പരിക്ക് എത്ര സാരമുള്ളതാണെന്ന് ഓസ്ട്രേലിയ പറയുകയുള്ളൂ‌. ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് ഹെഡ്. താരം ഈ വർഷം മികച്ച ഫോമിലുമാണ്. ഇന്ത്യക്ക് എതിരായ പരമ്പരയും ഹെഡിന് നഷ്ടമാകും.

ഓസ്ട്രേലിയന്‍ സര്‍വ്വാധിപത്യം, പരമ്പര തൂത്തുവാരി ഓസ്ട്രേലിയ, തീപാറും ബാറ്റിംഗുമായി ട്രാവിസ് ഹെഡ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പര തൂത്തുവാരി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 190/8 എന്ന സ്കോര്‍ നേടിയപ്പോള്‍ 17.5 ഓവറിൽ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ വിജയം കൈവരിച്ചു. ട്രാവിസ് ഹെഡ് 48 പന്തിൽ നിന്ന് 91 റൺസ് നേടിയാണ് ബാറ്റിംഗിൽ ഓസ്ട്രേലിയയ്ക്കായി തിളങ്ങിയത്. ജോഷ് ഇംഗ്ലിസ് 22 പന്തിൽ 42 റൺസ് നേടിയപ്പോള്‍ മാര്‍ക്കസ് സ്റ്റോയിനിസ് പുറത്താകാതെ 37 റൺസ് നേടി.

ഇന്നിംഗ്സിലെ ആദ്യ പന്തിൽ മാത്യു ഷോര്‍ട്ടിനെ നഷ്ടമായ ശേഷം മിച്ചൽ മാര്‍ഷും ട്രാവിസ് ഹെഡും ചേര്‍ന്ന് 43 റൺസാണ് രണ്ടാ വിക്കറ്റിൽ നേടിയത്. ജോഷ് ഇംഗ്ലിസുമായി ചേര്‍ന്ന് 85 റൺസ് കൂട്ടിചേര്‍ത്ത് ഹെഡ് മത്സരം ഓസ്ട്രേലിയന്‍ പക്ഷത്തേക്ക് തിരിച്ചു. ഫോര്‍ട്ടുയിന്‍ ആണ് ഇംഗ്ലിസിന്റെയും ഹെഡിന്റെയും വിക്കറ്റ് നേടിയത്. ഹെഡ് പുറത്താകുമ്പോള്‍ മത്സരം ഓസ്ട്രേലിയ ഏറെക്കുറെ സ്വന്തമാക്കിയിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബ്യോൺ ഫോര്‍ട്ടുയിനും ജെറാള്‍ഡ് കോയെറ്റ്സെയും രണ്ട് വീതം വിക്കറ്റ് നേടി.

റൂട്ടിന്റെ ഡബിള്‍ സ്ട്രൈക്ക്!!! ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 339/5 എന്ന നിലയിൽ

ലോര്‍ഡ്സ് ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 339 റൺസ്. മൂന്ന് താരങ്ങള്‍ അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ഓസ്ട്രേലിയ ഒന്നാം ദിവസം അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടുവെങ്കിലും സ്മിത്തിന്റെ ആധികാരിക പ്രകടനം ഓസ്ട്രേലിയയ്ക്ക് തന്നെയാണ് മത്സരത്തിൽ മേൽക്കൈ നൽകിയത്. ആദ്യ ദിവസത്തെ കളിയുടെ അവസാനത്തോടെ രണ്ട് വിക്കറ്റ് നേടി ജോ റൂട്ടാണ് ഒരു പരിധി വരെ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവിന് അവസരം ഒരുക്കിയത്.  ഡേവിഡ് വാര്‍ണര്‍(66), സ്റ്റീവ് സ്മിത്ത്(85*), ട്രാവിസ് ഹെഡ്(77) എന്നിവരാണ് ഓസ്ട്രേലിയയ്ക്കായി അര്‍ദ്ധ ശതകം നേടിയത്.

ജോ റൂട്ട് ഒരേ ഓവറിൽ ട്രാവിസ് ഹെഡിനെയും കാമറൺ ഗ്രീനിനെയും പുറത്താക്കിയത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി. മാര്‍നസ് ലാബൂഷാനെയ്ക്ക്(47) അര്‍ദ്ധ ശതകം നഷ്ടമായി. സ്മിത്തിനൊപ്പം 11 റൺസുമായി അലക്സ് കാറെയാണ് ക്രീസിലുള്ളത്.

ഖവാജയ്ക്കും ഹെഡിനും അര്‍ദ്ധ ശതകം, രണ്ടാം സെഷനിൽ ഓസ്ട്രേലിയയുടെ തിരിച്ചുവരവ്

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്റെ രണ്ടാം ദിവസം തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഓസ്ട്രേലിയയുടെ തിരിച്ചുവരവ്. ഒരു ഘട്ടത്തിൽ 67/3 എന്ന നിലയിലേക്ക് വീണ ടീമിനെ ഉസ്മാന്‍ ഖവാജ – ട്രാവിസ് ഹെഡ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

നാലാം വിക്കറ്റിൽ 81 റൺസ് ഈ കൂട്ടുകെട്ട് നേടിയപ്പോള്‍ 50 റൺസ് നേടിയ ട്രാവിസ് ഹെഡിനെ മോയിന്‍ അലിയാണ് പുറത്താക്കിയത്. രണ്ടാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ 188/4 എന്ന നിലയിലാണ്.

84 റൺസുമായി ഖവാജയും 21 റൺസ് നേടി കാമറൺ ഗ്രീനുമാണ് ക്രീസിലുള്ളത്. ഓസ്ട്രേലിയ ഇപ്പോളും ഇംഗ്ലണ്ടിന്റെ സ്കോറിന് 205 റൺസ് പിന്നിലാണ്.

ട്രാവിസ് ഹെഡ് ഗിൽക്രിസ്റ്റിനെ പോലെയാണെന്ന് പോണ്ടിംഗ്

ഓവലിൽ നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ഒന്നാം ദിനത്തിൽ ഇന്ത്യയ്‌ക്കെതിരായ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിനെ ഇതിഹാസ വിക്കറ്റ് കീപ്പിംഗ് ബാറ്റർ ആദം ഗിൽക്രിസ്റ്റിനോട് ഉപമിച്ച് റിക്കി പോണ്ടിംഗ്. ഹെഡ് പുറത്താകാതെ 146 റൺസ് നേടി ക്രീസിൽ നിൽക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്ററായും ട്രാവിസ് ഹെഡ് മാറിയിരുന്നു.

“അദ്ദേഹത്തിന്റെ ബാറ്റിംഗ് ഗിൽക്രിസ്റ്റിന് സമാനമാണ്, ഹെഡ് ഗില്ലി നേടിയതിനേക്കാൾ വേഗത്തിൽ സ്‌കോർ ചെയ്യുന്നുണ്ട്. ഈ ഡബ്ല്യുടിസി യോഗ്യതാ കാലയളവിലെ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 81 ആണ്, ഇത് 500 റൺസിന് മുകളിൽ സ്‌കോർ ചെയ്ത ലോകത്തിലെ മറ്റാരെക്കാളും ഉയർന്നതാണ്,” പോണ്ടിംഗ് പറഞ്ഞു.

“കളിക്കനുസരിച്ച് അവന്റെ ആത്മവിശ്വാസം വളരുകയാണ്, അവന്റെ സ്‌ട്രൈക്ക് റേറ്റ് ഉയർന്നുകൊണ്ടേയിരിക്കുന്നു, തന്റെ ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ തന്നെ അവൻ ബൗണ്ടറികൾ അടിച്ചു, അത് ബൗളർമാരെ സമ്മർദ്ദത്തിലാക്കുന്നു, അതാണ് നിങ്ങളുടെ മധ്യനിര കളിക്കാരിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്നത്, അവന്റെ കഴിഞ്ഞ രണ്ട് വർഷങ്ങത്തെ പ്രകടബം വളരെ ശ്രദ്ധേയമാണ്,” പോണ്ടിംഗ് കൂട്ടിച്ചേർത്തു

ഓസ്ട്രേലിയയുടെ ആധിപത്യം!!! ഒന്നാം ദിവസം ചുവട് തെറ്റി ഇന്ത്യ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിവസം ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടി. മൂന്ന് ഓസ്ട്രേലിയന്‍ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. 76/3 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീണുവെങ്കിലും അവിടെ നിന്ന് കരുതുറ്റ തിരിച്ചുവരവാണ് ടീം നടത്തിയത്.

ട്രാവിസ് ഹെഡും സ്റ്റീവന്‍ സ്മിത്തും ആദ്യ ദിവസം കളം നിറഞ്ഞാടിയപ്പോള്‍ ഓസ്ട്രേലിയ 327/3 എന്ന നിലയിലാണ് ഒന്നാം ദിവസം അവസാനിപ്പിച്ചത്. ട്രാവിസ് ഹെഡ് 146 റൺസും സ്റ്റീവന്‍ സ്മിത്ത് 95 റൺസും നേടിയപ്പോള്‍  ഈ കൂട്ടുകെട്ട് 251 റൺസാണ് നാലാം വിക്കറ്റിൽ ഇതുവരെ നേടിയത്.

രണ്ടാം സെഷനിൽ ഇന്ത്യയ്ക്ക് നിരാശ!!! ഹെഡിന്റെ മികവിൽ ഓസ്ട്രേലിയ മുന്നേറുന്നു

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് മുന്നേറുന്നു. ഇപ്പോൾ 201-3 എന്ന നിലയിലാണ് ഓസ്ട്രേലിയ ഉള്ളത്. 73/2 എന്ന നിലയിൽ നിന്ന് ബാറ്റിംഗ് രണ്ടാം സെഷനിൽ പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് 3 റൺസ് കൂടി നേടുന്നതിനിടെ മാര്‍നസ് ലാബൂഷാനെയുടെ വിക്കറ്റ് നഷ്ടമായി. 26 റൺസ് നേടിയ താരത്തെ മൊഹമ്മദ് ഷമിയാണ് പുറത്താക്കിയത്.

പിന്നീട് മികച്ച തിരിച്ചുവരവാണ് ഓസ്ട്രേലിയ ആ സെഷനിൽ നടത്തിയത്. 97 റൺസ് സെഷനിൽ പിറന്നപ്പോള്‍ 94 റൺസാണ് നാലാം വിക്കറ്റിൽ ട്രാവിസ് ഹെഡും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് നേടിയത്. ഹെഡ് 60 റൺസ് നേടിയപ്പോള്‍ 33 റൺസുമായി സ്മിത്ത് താരത്തിന് മികച്ച പിന്തുണ നൽകി.

ഓസ്ട്രേലിയ രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ 170/3 എന്ന നിലയിലാണ്.

ഹെഡിന് ശതകം നഷ്ടം, അവശേഷിക്കുന്നത് ഒരു സെഷന്‍, ഓസ്ട്രേലിയയുടെ ലീഡ് 67 റൺസ്

അഹമ്മദാബാദ് ടെസ്റ്റിന്റെ അഞ്ചാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 158/2 എന്ന നിലയിൽ. ഒരു സെഷന്‍ അവസാനിക്കുമ്പോള്‍ 67 റൺസാണ് ഓസ്ട്രേലിയയുടെ ലീഡ്. 56 റൺസുമായി മാര്‍നസ് ലാബൂഷാനെയും റണ്ണൊന്നുമെടുക്കാതെ സ്റ്റീവ് സ്മിത്തുമാണ് ക്രീസിലുള്ളത്.

മാത്യു കുന്നേമ്മന്‍(6), ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ഹെഡ് 90 റൺസ് നേടിയാണ് പുറത്തായത്.

ഓസ്ട്രേലിയ മുന്നോട്ട്!!! ഖവാജയ്ക്ക് അര്‍ദ്ധ ശതകം

അഹമ്മദാബാദിൽ ഇന്ത്യയ്ക്കെതിരെ മികച്ച രീതിയിൽ ബാറ്റ് വീശി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് വേണ്ടി ട്രാവിസ് ഹെഡ് – ഉസ്മാന്‍ ഖവാജ കൂട്ടുകെട്ട് 61 റൺസാണ് നേടിയത്. 32 റൺസ് നേടിയ ഹെഡിനെ അശ്വിനാണ് പുറത്താക്കിയത്. നേരത്തെ ശ്രീകര്‍ ഭരത് ഹെഡ് നൽകിയ അവസരം നഷ്ടപ്പെടുത്തിയിരുന്നു.

മാര്‍നസ് ലാബൂഷാനെയെ ഷമി പുറത്താക്കുമ്പോള്‍ ഓസ്ട്രേലിയ വെറും 72 റൺസാണ് നേടിയതെങ്കിലും പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ ഖവാജ – സ്മിത്ത് കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിച്ചു. ടീ ബ്രേക്കിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 149/2 എന്ന നിലയിലാണ്.

77 റൺസാണ് ഖവാജ – സ്മിത്ത് കൂട്ടുകെട്ട് നേടിയത്. ഖവാജ 65 റൺസും സ്റ്റീവന്‍ സ്മിത്ത് 38 റൺസും നേടിയാണ് ക്രീസിൽ നിൽക്കുന്നത്.

Exit mobile version