ഇരട്ട ശതകത്തിനരികെ ഖവാജ, സ്മിത്തിന് ശതകം, ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ സിഡ്നിയിൽ 475/4 എന്ന കൂറ്റന്‍ സ്കോര്‍ നേടി ഓസ്ട്രേലിയ. 195 റൺസ് നേടി ക്രീസിൽ നിൽക്കുന്ന ഉസ്മാന്‍ ഖവാജയുടെ ഇരട്ട ശതകത്തിനായാണ് ഓസ്ട്രേലിയന്‍ ക്യാമ്പ് കാത്തിരിക്കുന്നത്.

സ്റ്റീവ് സ്മിത്ത് 104 റൺസ് നേടി പുറത്തായപ്പോള്‍ 59 പന്തിൽ 70 റൺസ് നേടി ട്രാവിസ് ഹെഡ് അതിവേഗ സ്കോറിംഗ് പൂര്‍ത്തിയാക്കുകയായിരുന്നു. രണ്ടാം ദിവസം മഴ കാരണം മുഴുവന്‍ സമയം കളി നടന്നിരുന്നില്ല.

കരുത്ത് കാട്ടി ഓസ്ട്രേലിയന്‍ ബാറ്റിംഗ്, ഹെഡിനും ലാബൂഷാനെയ്ക്കും ശതകം

അഡിലെയ്ഡിൽ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ കൂറ്റന്‍ സ്കോര്‍ നേടി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 330/3 എന്ന സ്കോറാണ് ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ നേടിയത്. 120 റൺസുമായി മാര്‍നസ് ലാബൂഷാനെയും 114 റൺസ് നേടി ട്രാവിസ് ഹെഡും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

199 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയിട്ടുള്ളത്. ഉസ്മാന്‍ ഖവാജ(62), ഡേവിഡ് വാര്‍ണര്‍(21), സ്റ്റീവ് സ്മിത്ത്(0) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.

സ്മിത്തിനും ലാബൂഷാനെയ്ക്കും ഇരട്ട ശതകം, ഹെഡിന് ശതകം നഷ്ടം, കൂറ്റന്‍ സ്കോറിൽ ഓസ്ട്രേലിയയുടെ ഡിക്ലറേഷന്‍

വെസ്റ്റിന്‍ഡീസിനെതിരെ പെര്‍ത്തിൽ കൂറ്റന്‍ സ്കോര്‍ നേടി ഡിക്ലയര്‍ ചെയ്ത് ഓസ്ട്രേലിയ. സ്റ്റീവ് സ്മിത്തും മാര്‍നസ് ലാബൂഷാനെയും തങ്ങളുടെ ഇരട്ട ശതകങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ട്രാവിഡ് ഹെഡിന് ഒരു റൺസിന് ശതകം നഷ്ടമായി.

ഓസ്ട്രേലിയ 598/4 എന്ന നിലയിൽ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സ്മിത്ത് 200 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ലാബൂഷാനെ 204 റൺസും ട്രാവിസ് ഹെഡ് 99 റൺസും നേടി പുറത്തായി.

സ്മിത്തും ലാബൂഷാനെയും മൂന്നാം വിക്കറ്റിൽ 251 റൺസും ഹെഡും സ്മിത്തും നാലാം വിക്കറ്റിൽ 196 റൺസും ആണ് നേടിയത്. വെസ്റ്റിന്‍ഡീസിനായി ക്രെയിഗ് ബ്രാത്വൈറ്റ് രണ്ട് വിക്കറ്റ് നേടി.

ഹെഡിനും വാര്‍ണര്‍ക്കും സെഞ്ച്വറി, റണ്ണടിച്ച് കൂട്ടി ഓസ്ട്രേലിയ

ഇംഗ്ലണ്ടിനെതിരെ മൂന്നാം ടി20യിൽ റണ്ണടിച്ച് കൂട്ടി ഓസ്ട്രേലിയ. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 48 ഓവറായി ചുരുക്കിയ മത്സരത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 355 റൺസാണ് നേടിയത്.

ട്രാവിസ് ഹെഡും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 269 റൺസാണ് നേടിയത്. വാര്‍ണര്‍ 106 റൺസ് നേടി പുറത്തായപ്പോള്‍ ട്രാവിസ് ഹെഡ് 152 റൺസും നേടി. മിച്ചൽ മാര്‍ഷ് 16 പന്തിൽ 30 റൺസും നേടി ഓസ്ട്രേലിയയ്ക്കായി അവസാന ഓവറുകളിൽ തിളങ്ങി.

ഇംഗ്ലണ്ടിനായി പത്തോവറിൽ 85 റൺസ് വഴങ്ങിയെങ്കിലും ഒല്ലി സ്റ്റോണാണ് 4 വിക്കറ്റ് നേടിയത്.

ഏഷ്യന്‍ പിച്ചുകളിൽ കളിക്കുവാന്‍ ട്രാവിസ് ഹെഡ് ശീലിക്കണം – അലന്‍ ബോര്‍ഡര്‍

ട്രാവിസ് ഹെഡ് സ്പിന്‍ കളിക്കുവാന്‍ പഠിക്കണം എന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ ഇതിഹാസം അലന്‍ ബോര്‍ഡര്‍. ഏഷ്യന്‍ പിച്ചുകളിൽ മാത്യു ഹെയ്ഡന്‍ എങ്ങനെ കളിച്ചുവെന്നത് താരം ശ്രദ്ധിക്കണമെന്നും അത് വീക്ഷിച്ച് താരത്തിന് കൂടുതൽ മെച്ചപ്പെടുവാന്‍ സാധിക്കണമെന്നും അലന്‍ ബോര്‍ഡര്‍ വ്യക്തമാക്കി.

ഹെയ്ഡന്‍ ഏഷ്യന്‍ പിച്ചുകളിൽ തന്റെ ബാറ്റിംഗ് ടെക്നിക്കിൽ മാറ്റങ്ങള്‍ വരുത്തിയിരുന്നുവെന്നും അലന്‍ ബോര്‍ഡര്‍ വ്യക്തമാക്കി. പാക്കിസ്ഥാനെതിരെയും ശ്രീലങ്കയ്ക്കെതിരെയും സ്പിന്നര്‍മാരെ കളിക്കുവാന്‍ ഹെഡ് പാട് പെടുകയായിരുന്നു.

ഇവിടെ 91 റൺസ് മാത്രം നേടിയ ഹെഡിന്റെ ഉയര്‍ന്ന സ്കോര്‍ 26 റൺസായിരുന്നു. ഹെഡ് ടേണിംഗ് ബോളിനെ ഒഴിച്ച് മറ്റ് ഏത് പന്തിനെതിരെയും വളരെ ഏറെ മികച്ച താരമാണെന്നും അലന്‍ ബോര്‍ഡര്‍ പറഞ്ഞു.

ഹെഡിന്റെ പരിക്ക്, ടെസ്റ്റ് ടീമിൽ മാക്സ്വെല്ലിന് ഇടം

ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് സ്ക്വാഡിൽ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിന് ഇടം. ട്രാവിസ് ഹെഡിന്റെ പരിക്കാണ് താരത്തിന് അവസരം നൽകിയത്. ഹെഡ് ഓസ്ട്രേലിയയുടെ ശ്രീലങ്കയ്ക്കെതിരെയുള്ള അഞ്ചാം ഏകദിനത്തിൽ കളിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

എന്നാൽ ആരോൺ ഫിഞ്ച് വ്യക്തമാക്കിയത് ടെസ്റ്റ് പരമ്പരയിൽ താരം കളിച്ചേക്കില്ലെന്നതാണ്. ഇപ്പോള്‍ അത് സ്ഥിരീകരിക്കുന്ന തരത്തിലാണ് ഓസ്ട്രേലിയ മാക്സ്വെല്ലിനെ ടീമിലുള്‍പ്പെടുത്തിയത്.

അഞ്ച് വര്‍ഷം മുമ്പാണ് മാക്സ്വെൽ ഒരു ടെസ്റ്റ് മത്സരം കളിച്ചത്. 29 ജൂണിന് ഗോളിലാണ് ആദ്യ ടെസ്റ്റ്.

ശ്രീലങ്കക്കെതിരായ ഏകദിന മത്സരത്തിൽ നിന്ന് ട്രാവിസ് ഹെഡ് പുറത്ത്

ശ്രീലങ്കക്കെതിരായ അഞ്ചാം ഏകദിന മത്സരത്തിൽ നിന്ന് ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ട്രാവിസ് ഹെഡ് പുറത്ത്. നാലാം ഏകദിനത്തിനിടെ ഹാംസ്ട്രിങ് പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ നിലവിൽ ശ്രീലങ്ക 3-1 ലീഡ് നേടിയിട്ടുണ്ട്.

ട്രാവിസ് ഹെഡിന്റെ പരിക്ക് ഏകദിന പരമ്പരക്ക് ശേഷം ടെസ്റ്റ് പരമ്പരക്ക് ഒരുങ്ങുന്ന ഓസ്‌ട്രേലിയക്ക് തിരിച്ചടിയാണ്. ജൂൺ 29നാണ് ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മില്ലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. നാളെ നടക്കുന്ന ഏകദിന മത്സരത്തിൽ ട്രാവിഡ് ഹെഡിനെ കൂടാതെ പരിക്കേറ്റ മിച്ചൽ സ്റ്റാർക്കും കളിക്കില്ലെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് പറഞ്ഞു.

ട്രാവിസ് ഹെഡ് ഓസ്ട്രേലിയയുടെ ഓപ്പണറായി ഉടന്‍ എത്തും – ആഡം ഗിൽക്രിസ്റ്റ്

ഓസ്ട്രേലിയയ്ക്ക് വേണ്ടി ശ്രീലങ്കയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ തോൽവിയായിരുന്നു ഫലമെങ്കിലും ട്രാവിസ് ഹെഡിന്റെ മികവാര്‍ന്ന പ്രകടനം 291 റൺസിലേക്ക് എത്തിക്കുവാന്‍ ഓസ്ട്രേലിയയെ സഹായിച്ചിരുന്നു.

പുറത്താകാതെ 70 റൺസ് നേടിയ താരം പക്ഷേ മിച്ചൽ മാര്‍ഷ് തിരികെ എത്തിയതോടെ ഈ മത്സരത്തിൽ ആറാം നമ്പറിലാണ് ഇറങ്ങിയത്. രണ്ടാം മത്സരത്തിൽ താരം നാലാം നമ്പറിൽ ആണ് ഇറങ്ങിയത്.

എന്നാൽ ഭാവിയിൽ ഓസ്ട്രേലിയയുടെ ഓപ്പണറായി ട്രാവിസ് ഹെഡ് ഇറങ്ങുമെന്നാണ് ഉടനല്ലെങ്കിലും 12 മാസത്തിനുള്ളിൽ വാര്‍ണര്‍ക്കൊപ്പം ഓപ്പൺ ചെയ്യുക ഹെഡ് ആയിരിക്കുമെന്നും ഗിൽ ക്രിസ്റ്റ് പറഞ്ഞു.

വേഗത്തിൽ സ്കോര്‍ ചെയ്യുവാനും ടീമിന് അടിത്തറ പാകുന്ന ഇന്നിംഗ്സ് പടുത്തുയര്‍ത്തുവാനും ശേഷിയുള്ള താരമാണ് ട്രാവിസ് ഹെഡ് എന്നാണ് ഗിൽക്രിസ്റ്റ് താരത്തെ വിശേഷിപ്പിച്ചത്.

ശ്രീലങ്കയ്ക്കെതിരെ 291 റൺസ് നേടി ഓസ്ട്രേലിയ, ട്രാവിസ് ഹെഡിനും ആരോൺ ഫിഞ്ചിനും അര്‍ദ്ധ ശതകം

ശ്രീലങ്കയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ 291 റൺസ് നേടി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്കായി ആരോൺ ഫിഞ്ചും(62) ട്രാവിസ് ഹെഡും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ അലക്സ് കാറെ 49 റൺസ് നേടി. 6 വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ ഈ സ്കോര്‍ നേടിയത്.

18 പന്തിൽ 33 റൺസ് നേടിയ ഗ്ലെന്‍ മാക്സ്വെൽ ആണ് മറ്റൊരു പ്രധാന സ്കോറര്‍. ഒരു ഘട്ടത്തിൽ 121/4 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീണിരുന്നു. അവിടെ നിന്ന് അലക്സ് കാറെയും ട്രാവിസ് ഹെഡും 71 റൺസ് അഞ്ചാം വിക്കറ്റിൽ നേടിയപ്പോള്‍ 6ാം വിക്കറ്റിൽ ഹെഡ് മാക്സ്വെല്ലിനൊപ്പം 40 റൺസ് കൂട്ടിചേര്‍ത്തു.

അവസാന ഓവറുകളിൽ ഒറ്റയ്ക്ക് സ്കോറിംഗ് ദൗത്യം ഏറ്റെടുത്ത ട്രാവിസ് ഹെഡ് ഏഴാം വിക്കറ്റിൽ ഗ്രീനുമായി ചേര്‍ന്ന് 33 പന്തിൽ 58 റൺസാണ് നേടിയത്. ഹെഡ് 70 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ഗ്രീന്‍ 15 റൺസാണ് നേടിയത്. ശ്രീലങ്കയ്ക്കായി ജെഫ്രി വാന്‍ഡെര്‍സേ മൂന്ന് വിക്കറ്റ് നേടി.

റണ്ണടിച്ച് കൂട്ടി ഓസ്ട്രേലിയ, രണ്ടാം ഏകദിനത്തിലും പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ക്ക് ഓടിച്ചിട്ടടി

പാക്കിസ്ഥാനെതിരെ രണ്ടാം ഏകദിനത്തിൽ കൂറ്റന്‍ സ്കോര്‍ നേടി ഓസ്ട്രേലിയ. ആദ്യ ഏകദിനത്തിലെ മികച്ച വിജയത്തിന് ശേഷം രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടമായ ഓസ്ട്രേലിയ ആദ്യം ബാറ്റിംഗിനിറങ്ങി 348/8 എന്ന സ്കോറാണ് നേടിയത്.

ബെന്‍ മക്ഡര്‍മട്ട് നേടിയ ശതകത്തിനൊപ്പം ട്രാവിസ് ഹെഡ്, മാര്‍നസ് ലാബൂഷാനെ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളും മാര്‍ക്കസ് സ്റ്റോയിനിസിന്റെ വെടിക്കെട്ട് ഇന്നിംഗ്സുമാണ് ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍ നല്‍കിയത്.

മക്ഡര്‍മട്ട് 104 റൺസ് നേടിയപ്പോള്‍ ട്രാവിസ് ഹെഡ് 89 റൺസും ലാബൂഷാനെ 59 റൺസും സ്റ്റോയിനിസ് 49 റൺസും ആണ് ആതിഥേയര്‍ക്കായി നേടിയത്.

പാക് ബൗളര്‍മാരിൽ സാഹിദ് മഹമ്മൂദ് 10 ഓവറിൽ 71 റൺസ് വഴങ്ങിയപ്പോള്‍ ഷഹീന്‍ അഫ്രീദി 4 വിക്കറ്റ് വീഴ്ത്തി.

ഹെഡ് കസറി, പാക്കിസ്ഥാനെതിരെ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ

പാക്കിസ്ഥാനെതിരെ ലാഹോര്‍ ഏകദിനത്തിൽ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. പ്രധാന താരങ്ങളില്ലാതെ ഇറങ്ങുന്ന ഓസ്ട്രേലിയയ്ക്കായി ഓപ്പണറായി ഇറങ്ങി ശതകം നേടിയ ട്രാവിസ് ഹെഡിന്റെയും അര്‍ദ്ധ ശതകം നേടിയ ബെന്‍ മക്ഡര്‍മട്ടിന്റെയും പ്രകടനം ആണ് മികച്ച് നിന്നത്. 313 റൺസാണ് 7 വിക്കറ്റ് നഷ്ടത്തിൽ ടീം നേടിയത്.

ഒന്നാം വിക്കറ്റിൽ ഫിഞ്ചും ഹെഡും ചേര്‍ന്ന് 110 റൺസാണ് നേടിയത്. ഇതിൽ 23 റൺസ് മാത്രമായിരുന്നു ഫിഞ്ചിന്റെ സംഭാവന. മക്ഡ‍ർമട്ടിനൊപ്പം 61 റൺസ് കൂടി രണ്ടാം വിക്കറ്റിൽ നേടിയ ശേഷം ഹെഡ് മടങ്ങുമ്പോള്‍ 72 പന്തിൽ നിന്ന് 101 റൺസ് നേടിയ താരം 12 ഫോറും 3 സിക്സുമാണ് നേടിയത്.

അധികം വൈകാതെ മക്ഡര്‍മട്ട് 55 റൺസ് നേടി പുറത്തായി. 47 റൺസ് ആറാം വിക്കറ്റിൽ നേടി സ്റ്റോയിനിസ്(26) – കാമറൺ ഗ്രീന്‍ കൂട്ടുകെട്ട് ഓസ്ട്രേലിയയെ 250 റൺസിന് മേലെ എത്തിക്കുകയായിരുന്നു. കാമറൺ ഗ്രീന്‍ പുറത്താകാതെ 40 റൺസ് നേടി.

ക്രിക്കറ്റ് ഓസ്ട്രേലിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മിച്ചൽ സ്റ്റാര്‍ക്കിന് അലന്‍ ബോര്‍ഡര്‍ മെഡൽ

ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ വാര്‍ഷിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മിച്ചൽ സ്റ്റാര്‍ക്കിന് അലന്‍ ബോര്‍ഡര്‍ മെഡൽ ലഭിച്ചപ്പോള്‍ ട്രാവിസ് ഹെഡ് ആണ് ടെസ്റ്റ് താരം. വനിത വിഭാഗത്തിൽ ആഷ്‍ലൈ ഗാര്‍ഡ്നര്‍ക്ക് ബെലിന്‍ഡ് ക്ലാര്‍ക്ക് അവാര്‍ഡ് ലഭിച്ചു.

വനിത ഏകദിന താരമായി അലൈസ ഹീലിയെയും പുരുഷ ഏകദിന താരമായി മിച്ചൽ സ്റ്റാര്‍ക്കിനെയും പ്രഖ്യാപിച്ചു. ബെത്ത് മൂണി വനിത ടി20 താരവും മിച്ചൽ മാര്‍ഷ് പുരുഷ ടി20 താരമായും തിരഞ്ഞെടുക്കപ്പെട്ടു.

 

Exit mobile version