സ്റ്റാർക്ക് vs ഹെഡ്, 4 തവണ ആണ് ഹെഡ് സ്റ്റാർക്കിനു മുന്നിൽ ഡക്കിൽ പോയത്

ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ ഏറ്റവും നിർണായകമാകുന്ന പോരാട്ടം സൺ റൈസേഴ്സ് ഓപ്പണർ ട്രാവിസ് ഹെഡും കെ കെ ആർ ബൗളർ സ്റ്റാർക്കും തമ്മിൽ ഉള്ളതാകും. സ്റ്റാർക്കിനെതിരെ ട്രാവിസ് ഹെഡിന് ഒട്ടും നല്ല റെക്കോർഡ് അല്ല ഉള്ളത്. ഓസ്ട്രേലിയൻ ടീമിൽ ഒരുമിച്ച് കളിക്കുന്നവർ ആണെങ്കിലും ഇവർ നേർക്കുനേർ വന്നപ്പോൾ എല്ലാം സ്റ്റാർക്ക് ആണ് തിളങ്ങിയിട്ടുള്ളത്.

അവസാനം നടന്ന ഐ പി എൽ ക്വാളിഫയർ ഉൾപ്പെടെ അഞ്ചു തവണ സ്റ്റാർക്കിനു മുന്നിൽ ട്രാവിസ് ഹെഡ് വീണിട്ടുണ്ട്. ഇതിൽ നാല് തവണയും ഡക്ക് ആയിരുന്നു. ഒരു തവണ ഒരു റൺ എടുത്തും പുറത്തായി.

2015-ൽ, 3 ആഴ്‌ചയ്‌ക്കുള്ളിൽ, ഏകദിന കപ്പിലും ഓസ്‌ട്രേലിയയുടെ ആഭ്യന്തര ടൂർണമെൻ്റുകളായ ഷെഫീൽഡ് ഷീൽഡിലും സ്റ്റാർക്ക് 3 തവണ ഹെഡഡിനെ പുറത്താക്കിയിരുന്നു‌ 2 വർഷത്തിന് ശേഷം, 2017 ൽ, സ്റ്റാർക്ക് ഹെഡിനെ പുറത്താക്കിയിരുന്നു‌.

ഇപ്പോൾ അവസാനം ക്വാളിഫയർ 1ൽ ഹെഡിനെ ബൗൾഡ് ആക്കി തുടക്കത്തിൽ തന്നെ കളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ സ്റ്റാർക്കിനും ഹൈദരബാദിനും ആയിരുന്നു. ഫൈനലിലും ഇനി ഈ പോരാട്ടം തന്നെ ആകും വിധി എഴുത്തിൽ പ്രധാനമാവുക.

അഭിഷേക് എത്ര കഠിനാധ്വാനം ചെയ്യുന്നുണ്ട് എന്ന് എനിക്കറിയാം എന്ന് ട്രാവിസ് ഹെഡ്

ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ്മയെ പുകഴ്ത്തി സഹ ഓപ്പണർ ട്രാവിസ് ഹെഡ്. അഭിഷേക് സ്പിൻ കളിക്കുന്നത് പോലെ ആരും കളിക്കില്ല എന്നും അവൻ വീണ്ടും റൺ കണ്ടെത്തിയതിൽ സന്തോഷം ഉണ്ടെന്നും ഹെഡ് പറഞ്ഞു.

“അഭിഷേക് അവൻ എത്ര കഠിനാധ്വാനം ചെയ്യുന്നുവെന്നും എത്ര ആഴത്തിൽ ചിന്തിക്കുന്നുവെന്നും എനിക്കറിയാം, അവനെ പോലെ സ്പിൻ കളിക്കുന്ന മറ്റാരുമല്ല. ഞങ്ങൾ പരസ്പരം നന്നായി അഭിനന്ദിച്ചാണ് കളിക്കുന്നത്.” ട്രാവിസ് ഹെഡ് പറഞ്ഞു.

അവസാന രണ്ട് കളികൾ അവന് റൺ കണ്ടെത്താൻ ആയിരുന്നില്ല. അവൻ തിരികെ റൺ കണ്ടെത്തിയതിൽ എനിക്ക് സന്തോഷം ഉണ്ട്. ട്രാവിസ് ഹെഡ് പറഞ്ഞു.

“ഇന്നത്തെ പ്രകടനത്തിൽ ഒരുപാട് സന്തോഷം. ഇത് 10 ഓവറിൽ കളി പൂർത്തിയാക്കിയതിൽ സന്തോഷം. എനിക്കും അഭിയ്ക്കും ഇതുപോലെ ചില നല്ല കൂട്ടുകെട്ടുകൾ ഈ സീസണിൽ ഉണ്ടാക്കാൻ ആയിട്ടുണ്ട്.” ട്രാവിസ് ഹെഡ് പറഞ്ഞു.

ഉഫ്!!! 9.4 ഓവറിലേക്ക് 165 ചെയ്സ് ചെയ്ത് സൺ റൈസേഴ്സ്!!

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺ റൈസേഴ്സ് ഹൈദരാബാദിന്റെ തകർപ്പനടി. ഒരു ഇടവേളക്ക് ശേഷം സൺറൈസേഴ്സ് ഓപ്പണാർമാർ ഒരുപോലെ ഫോമിൽ ആയ മത്സരത്തിൽ വെറും 10 ഓവറിലേക്ക് അവർ കളി വിജയിച്ചു. ഇന്ന് 166 എന്ന വിജയലക്ഷം തേടി ഇറങ്ങിയ സൺറൈസേഴ്സ് കണ്ണടച്ചു തുറക്കും മുമ്പ് കളി തീർക്കുക ആയിരുന്നു. ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും തന്നെയാണ് ഇന്ന് ഒരു ദയയും ഇല്ലാതെ ലഖ്നൗ ബൗളർമാരെ അടിച്ചുപൊളത്തിയത്. അവർ 9.4 ഓവറിലേക്ക് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ വിജയലക്ഷ്യത്തിൽ എത്തി.

അഭിഷേക് ഇന്ന് 18 പന്തിലും ട്രാവിസ് ഹെഡ് 16 പന്തിലും അർധ സെഞ്ച്വറി പൂർത്തിയാക്കി. ആദ്യ 10 ഓവറിൽ തന്നെ അവർ 107 റൺസിൽ എത്തിയിരുന്നു. ട്രാവിസ് ഹെഡ് ആകെ 30 പന്തിൽ 89 റൺസ് ആണ് എടുത്തത്. 8 സിക്സും 8 ഫോറും താരത്തിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. അഭിഷേക് 28 പന്തിൽ 75 റൺസും എടുത്തു. അഭിഷേക് 6 സിക്സും 8 ഫോറും അടിച്ചു.

ഈ വിജയത്തോടെ സൺ റൗസേഴ്സ് 12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റിൽ എത്തി. ലഖ്നൗവിന് 12 പോയിന്റാണ് ഉള്ളത്.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ലഖ്നൗവിന് 20 ഓവറിൽ 165 റൺസ് എടുക്കാനെ ആയിരുന്നുള്ളൂ. അവസാനം 48 റൺസ് എടുത്ത നിക്ലസ് പൂരനും 55 റൺസ് എടുത്ത ബദോനിയും ആണ് ലഖ്നൗവിന് മാന്യമായ സ്കോർ നൽകിയത്.

തുടക്കത്തിൽ ക്യാപ്റ്റൻ രാഹുൽ 29 റൺസ് എടുത്തുവെങ്കിലും അദ്ദേഹം അദ്ദേഹത്തിൻറെ സ്ട്രൈക്ക് റേറ്റ് വളരെ കുറവായിരുന്നു. മുപ്പത്തിമൂന്ന് പന്തിൽ ആണ് രാഹുൽ 29 റൺസ് എടുത്തത്. ഡി കോക്ക് 2 റൺസ്, സ്റ്റോയിനസ് 3 റൺസ് എന്നിവർ നിരാശപ്പെടുത്തി. 21 പന്തിൽ 24 റൺസെടുത്ത് ക്രുണാൽ പാണ്ട്യയും കാര്യമായി റൺസ് ഉയർത്താൻ സഹായിച്ചില്ല.

പിന്നീടാണ് നിക്ലസ് പൂരനും ആയുഷ് ബദോണിയും ഒരുമിച്ചത്. ഇരുവരും ചേർന്ന് മികച്ച കൂട്ടുകെട്ട് ഉയർത്തി. ബദോനി 30 പന്തിൽ 55 റൺസും പൂരൻ 26 പന്തിൽ 48 റൺസും എടുത്തു. സൺറൈസസിനായി ഇന്ന് ഭുവനേശ്വർ കുമാർ മനോഹരമായി പന്തെറിഞ്ഞു. അദ്ദേഹം നാല് ഓവറിൽ വെറും 12 റൺസ് കൊടുത്ത് 2 വിക്കറ്റ് വീഴ്ത്തി.

നിതീഷ് റെഡ്ഡിയുടെ മിന്നും ബാറ്റിംഗ്!!! സൺറൈസേഴ്സിനെ 201 റൺസിലെത്തിച്ച് ക്ലാസ്സന്‍ വെടിക്കെട്ട്, ഹെഡിന് അര്‍ദ്ധ ശതകം

ആദ്യ പന്തിൽ തന്നെ ട്രാവിസ് ഹെഡ് നൽകിയ അവസരം റിയാന്‍ പരാഗ് കൈവിട്ടപ്പോള്‍ രാജസ്ഥാനെതിരെ 201 റൺസ് നേടി സൺറൈസേഴ്സ് ഹൈദ്രാബാദ്. നിതിഷ് റെഡ്ഡിയും ട്രാവിസ് ഹെഡും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ 19 പന്തിൽ 42 റൺസ് നേടി ക്ലാസ്സനും തിളങ്ങിയപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് സൺറൈസേഴ്സ് നേടിയത്.

അഭിഷേക് ശര്‍മ്മയെ അവേശ് ഖാനും അന്മോൽപ്രീത് സിംഗിനെ സന്ദീപ് ശര്‍മ്മയും പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സ് 35/2 എന്ന നിലയിലേക്ക് സൺറൈസേഴ്സ് വീണു. പിന്നീട് സൺറൈസേഴ്സിനെ ട്രാവിസ് ഹെഡും നിതീഷ് റെഡ്ഡിയും മുന്നോട്ട് നയിക്കുകയായിരുന്നു. 37 പന്തിൽ നിന്ന് ട്രാവിസ് ഹെഡ് തന്റെ അര്‍ദ്ധ ശതകം നേടിയത്.

58 റൺസ് നേടിയ ട്രാവിസ് ഹെഡിനെ അവേശ് ഖാന്‍ പുറത്താക്കിയപ്പോള്‍ 96 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് രാജസ്ഥാന്‍ തകര്‍ത്തു.  ചഹാലിനെ തുടരെയുള്ള ഓവറുകളിൽ നിതീഷ് റെഡ്ഡി കടന്നാക്രമിച്ചപ്പോള്‍ 15 ഓവറുകള്‍ പിന്നിടുമ്പോള്‍ സൺറൈസേഴ്സ് 131/3 എന്ന നിലയിലായിരുന്നു. 30 പന്തിൽ നിന്ന് നിതീഷ് റെഡ്ഢി തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ അതേ ഓവറിൽ അശ്വിനെ രണ്ട് സിക്സുകള്‍ക്ക് പായിച്ച് താരം റൺറേറ്റ് ഉയര്‍ത്തി.

തന്റെ അവസാന ഓവര്‍ എറിയാനെത്തിയ ചഹാലിനെ ഹെയിന്‍റിച്ച് ക്ലാസ്സന്‍ തുടരെയുള്ള സിക്സുകളോടെ വരവേറ്റപ്പോള്‍ ഓവറിൽ നിന്ന് 16 റൺസാണ് പിറന്നത്. അതിന് മുമ്പ് അശ്വിന്‍ എറിഞ്ഞ ഓവറിൽ നിന്ന് 15 റൺസ് റെഡ്ഡി – ക്ലാസ്സന്‍ കൂട്ടുകെട്ട് നേടിയിരുന്നു.

അവേശ് ഖാന്‍ എറിഞ്ഞ 18ാം ഓവറിൽ നിതീഷ് റെഡ്ഡി ഒരു ഫോറും ഒരു സിക്സും നേടിയപ്പോള്‍ ഓവറിൽ നിന്ന് 12 റൺസ് വന്നു. അവേശ് ഖാന്‍ തന്റെ നാലോവറിൽ 39 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടുകയായിരുന്നു. 19ാം ഓവറിൽ രണ്ട് ബൗണ്ടറിയുമായി ക്ലാസ്സനും റൺ റേറ്റ് ഉയര്‍ത്തിയപ്പോള്‍ ബോള്‍ട്ടിന്റെ ഓവറിൽ നിന്ന് 12 റൺസ് വന്നു.

32 പന്തിൽ 70 റൺസാണ് നിതീഷ് റെഡ്ഡി – ക്ലാസ്സന്‍ കൂട്ടുകെട്ട് നേടിയത്. റെഡ്ഡി 42 പന്തിൽ 76 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ അവസാന ഓവറുകളിൽ ക്ലാസ്സന്‍ താണ്ഡവമാടുകയായിരുന്നു. അവസാന 5 ഓവറിൽ 70 റൺസാണ് സൺറൈസേഴ്സ് നേടിയത്.

 

സഞ്ജുവിന്റെ ബ്രില്യന്റ് സ്റ്റമ്പിംഗ് നിഷേധിച്ച് തേർഡ് അമ്പയർ!!

വിവാദ അമ്പയറിംഗ് ഡിസിഷൻ കാരണം ഇന്ന് സഞ്ജുവിന്റെ ഒരു ഗംഭീര സ്റ്റമ്പിംഗ് നിഷേധിക്കപ്പെട്ടു. ഇന്ന് രാജസ്ഥാൻ റോയൽ സൺറൈസസും തമ്മിൽ നടന്ന മത്സരത്തിൽ ആണ് അമ്പയറുടെ ഒരു തീരുമാനം വിവാദമുയർത്തിയത്. ആവേശ് ഖാന്റെ ഓവറിൽ സഞ്ജു സാംസൺ തന്റെ മാരകമായ ബുദ്ധി ഉപയോഗിച്ച് ട്രാവിസ് ഹെഡ് ഔട്ടാക്കിയത് ആയിരുന്നു. എന്നാൽ അത് അമ്പയർ ഔട്ട് വിളിക്കാൻ തയ്യാറായില്ല.

തേർഡ് അമ്പയർ തന്റെ മുന്നിൽ ഉള്ള നൂതന സംവിധാനമായ സ്പ്ലിറ്റ് സ്ക്രീൻ ഉപയോഗിച്ച് പരിശോധിച്ചു എങ്കിലും ഔട്ട് വിളിക്കാൻ തയ്യാറായില്ല. മൂന്ന് റിപ്ലേകളും നോക്കി തീരുമാനം എടുക്കണമായിരുന്നു എങ്കിലും ഒറ്റ വിഷ്വൽ മാത്രം നോക്കി അമ്പയർ തീരുമാനം എടുക്കുക ആയിരുന്നു.

മൂന്ന് വിഷ്വൽ ടിവിയിൽ റിപ്ലൈ കാണിച്ചപ്പോൾ മൂന്നിൽ രണ്ടിലും ട്രാവുസ് ഹെഡിന്റെ ബാറ്റ് നിലത്ത് കുത്തുന്നുണ്ടായിരുന്നില്ല. തീരുമാനത്തിൽ രാജസ്ഥാന്റെ ടെക്നിക്കൽ സ്റ്റാഫുകൾ പ്രതിഷേധം ഉയർത്തി എങ്കിലും ഫലം ഉണ്ടായില്ല. എന്നാൽ ട്രാവിസ് ഹെഡിന് ആ ഭാഗ്യം മുതലെടുക്കാനായില്ല. തൊട്ടടുത്ത് തന്നെ ട്രാവിസ് ഹെഡ് ആവേശ് ഖാന്റെ പന്തിൽ പുറത്തായി.

സൺറൈസേഴ്സിന്റെ മുന്നൂറടിക്കുവാനുള്ള മോഹങ്ങള്‍ക്ക് തടസ്സമായി കുൽദീപ് യാദവ്, 266 റൺസ് നേടി ഹൈദ്രാബാദ്

ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും നിറഞ്ഞാടിയപ്പോള്‍ ഒരു ഘട്ടത്തിൽ 300ന് മേലെ സ്കോര്‍ ടീം എടുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും കുൽദീപ് യാദവിന്റെ മികവുറ്റ ബൗളിംഗ് സൺറൈസേഴ്സിനെ 266 റൺസിലൊതുക്കുവാന്‍ ‍ഡൽഹിയെ സഹായിക്കുകയായിരുന്നു. ആദ്യ പത്തോവറിൽ 158 റൺസ് നേടിയ സൺറൈസേഴ്സിന് അടുത്ത പത്തോവറിൽ 108 റൺസേ നേടാനായുള്ളു.

പവര്‍പ്ലേയിൽ 125 റൺസാണ് സൺറൈസേഴ്സ് നേടിയത്. ഡൽഹി ബൗളര്‍മാരെ തല്ലിയോടിച്ച് സൺറൈസേഴ്സ് ഓപ്പണര്‍മാര്‍ മുന്നേറിയപ്പോള്‍ പവര്‍പ്ലേ കഴിഞ്ഞ് രണ്ടാം പന്തിൽ അഭിഷേക് ശര്‍മ്മയെ പുറത്താക്കി കുൽദീപ് യാദവ് ഡൽഹിയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകി. 12 പന്തിൽ 46 റൺസായിരുന്നു അഭിഷേക് ശര്‍മ്മയുടെ സംഭാവന. അതേ ഓവറിൽ എയ്ഡന്‍ മാര്‍ക്രത്തെയും പുറത്താക്കി കുൽദീപ് സൺറൈസേഴ്സിന് രണ്ടാം തിരിച്ചടി നൽകി.

32 പന്തിൽ 89 റൺസ് നേടിയ ട്രാവിസ് ഹെഡിനെയും കുൽദീപ് തന്നെ പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സ് കുതിപ്പിന് തടയിടുവാന്‍ ഡൽഹിയ്ക്ക് സാധിച്ചു. അധികം വൈകാതെ അക്സര്‍ പട്ടേൽ ഹെയിന്‍റിച്ച് ക്ലാസ്സനെ പുറത്താക്കിയപ്പോള്‍ 131/0 എന്ന നിലയിലായിരുന്ന സൺറൈസേഴ്സ് 154/4 എന്ന നിലയിലേക്ക് വീഴുന്നത് ഏവരും കുണ്ടു.

പത്തോവര്‍ പിന്നിടുമ്പോള്‍ സൺറൈസേഴ്സ് 158/4 എന്ന സ്കോറാണ് നേടിയത്. പിന്നീട് ഷഹ്ബാസ് അഹമ്മദ് – നിതീഷ് റെഡ്ഡി കൂട്ടുകെട്ടാണ് സൺറൈസേഴ്സിനെ 200ന് മേലെയ്ക്ക് നയിച്ചത്.  ഇരുവരും അഞ്ചാം വിക്കറ്റിൽ 67 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. നിതീഷ് റെഡ്ഡിയെ പുറത്താക്കി കുൽദീപ് തന്നെയാണ് ഈ കൂട്ടുകെട്ടും തകര്‍ത്തത്.

4 വിക്കറ്റ് നേടിയ കുൽദീപ് തന്റെ നാലോവറിൽ 55 റൺസാണ് വഴങ്ങിയത്.  ഷഹ്ബാസ് അഹമ്മദ് 29 പന്തിൽ നിന്ന് 59 റൺസ് നേടി തന്റെ കന്നി ഐപിഎൽ അര്‍ദ്ധ ശതകം നേടി.

 

6 ഓവറിൽ 125!! ടി20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോർ

റെക്കോർഡ് കുറിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. ഐപിഎല്ലിലെ എന്നല്ല ടി20 ചരിത്രത്തിൽ തന്നെ പവർപ്ലേയിൽ ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന ടീമായി സൺറൈസേഴ്സ് ഹൈദരാബാദ് മാറി. ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച സൺറൈസസ് 6 ഓവറിൽ 126/0 റൺസ് ആണ് അടിച്ചു കൂട്ടിയത്. ഐപിഎൽ പവർപ്ലേയിൽ ആദ്യമായാണ് ഇത്രയും റൺസ് വരുന്നത്.

2017ൽ ചെന്നൈ KKR RCBക്ക് എതിരെ അടിച്ച 105 റൺസ് ആയിരുന്നു ഇതുവരെ ഉള്ള IPL-ലെ പവർ പ്ലേയിലെ ഏറ്റവും ഉയർന്ന സ്കോർ. അത് ഇന്ന് ചരിത്രമായി. അഭിഷേക് ശർമയും ട്രാവിസ് ഹെഡും കൂടിയാണ് ഡൽഹി ബൗളേഴ്സിനെ ആകാശത്ത് പറത്തിയത്. ട്രാവിസ് ഹെഡ് ആദ്യ മൂന്നു ഓവറിൽ തന്നെ തന്റെ അർധ സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു.

ട്രാവിസ് ഹെഡ് 26 പന്തിൽ 84 റൺസും. അഭിഷേക് ശർമ്മ 10 പന്തിൽ 40 റൺസും ആദ്യ 6 ഓവറിൽ അടിച്ചു.

തീയാണ് ട്രാവിസ് ഹെഡ്, 16 പന്തിൽ അർധ സെഞ്ച്വറി

വീണ്ടും ട്രാവിസ് ഹെഡ് ഫയർ. സൺറൈസേഴ്സ് ഹൈദരാബാദ് ഈ സീസണിൽ ബാറ്റ് ചെയ്യുന്ന രീതി അത്ഭുതകരമാണ്. അത്രയും മികച്ച രീതിയിലാണ് സൺറൈസേഴ്സ് ബാറ്റ് ചെയ്യുന്നത്. ഏത് ബൗളിംഗ് നിരയും പേടിക്കുന്ന രീതിയിലുള്ള സൺറൈസസിന്റെ ബാറ്റിംഗ് ഡൽഹി ക്യാപിറ്റൽസിനെതിരെയും അവർ തുടർന്നു. ഇന്ന് തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഓപ്പണർ ട്രാവിസ് ഹെഡ് 16 പന്തിൽ അർദ്ധ സെഞ്ച്വറി നേടി.

സൺറൈസേഴ്സ് ഹൈദരാബാദിനായുള്ള ഏറ്റവും വേഗതയാർന്ന അർധ സെഞ്ച്വറി ആണിത്. ഈ സീസണിൽ തന്നെ അഭിഷേക് ശർമ സ്കോർ ചെയ്ത 16 പന്തിലുള്ള അർദ്ധസെഞ്ച്വറു എന്ന റെക്കോർഡിനൊപ്പം ആണ് ഹെഡ് ഇന്ന് എത്തിയത്.

ഇന്ന് മത്സരത്തിന്റെ മൂന്നാം ഓവറിൽ തന്നെ ട്രാവിസ തന്റെ അർദ്ധസെഞ്ച്വറി പൂർത്തിയാക്കി. ആദ്യം മൂന്ന് ഓവറിൽ ഹൈദരാബാദ് ആകെ 62 ആണ് അടിച്ചുകൂട്ടിയത്. 16 പന്തുകളിൽ നിന്ന് ട്രാവൽസ് 54 റൺസ് എടുത്തു. നാല് സിക്സും ഏഴ് ഫോറും ഇതിൽ ഉൾപ്പെടുന്നു.

ചെണ്ടയായി മാറി ആര്‍സിബി ബൗളിംഗ്, കൊട്ടിപഠിച്ച സൺറൈസേഴ്സിന് പുത്തന്‍ റെക്കോര്‍ഡ്

ഐപിഎലില്‍ വീണ്ടുമൊരു കൂറ്റന്‍ സ്കോര്‍ നേടി സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് ട്രാവിസ് ഹെഡിന്റെ ശതകത്തിനൊപ്പം ഹെയിന്‍റിച്ച് ക്ലാസ്സന്‍ അര്‍ദ്ധ ശതകവുമായി തിളങ്ങിയപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് 287 റൺസാണ് നേടിയത്.  നാലാം വിക്കറ്റിൽ 56 റൺസ് നേടിയ സമദ് – മാര്‍ക്രം കൂട്ടുകെട്ട് സൺറൈസേഴ്സിനെ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറിലേക്ക് എത്തിച്ചു. ഇവര്‍ തന്നെ ഈ സീസണിൽ നേടിയ 277 റൺസെന്ന റെക്കോര്‍ഡ് ആണ് പഴങ്കഥയായത്.

8.1 ഓവറിൽ 108 റൺസാണ് സൺറൈസേഴ്സ് ഓപ്പണര്‍മാര്‍ നേടിയത്. അഭിഷേക് ശര്‍മ്മ 22 പന്തിൽ 34 റൺസ് നേടി പുറത്താകുകയായിരുന്നു. വെടിക്കെട്ട് ബാറ്റിംഗുമായി ട്രാവിസ് ഹെഡ് കസറിയപ്പോള്‍ താരം 41 പന്തിൽ നിന്ന് 102 റൺസ് നേടി പുറത്താകുകയായിരുന്നു.

31 പന്തിൽ 67റൺസുമായി ഹെയിന്‍റിച്ച് ക്ലാസ്സനും കളം നിറഞ്ഞ് കളിച്ചപ്പോള്‍ സൺറൈസേഴ്സ് സ്കോര്‍ 231 റൺസിലേക്ക് കുതിച്ചു. ലോക്കി ഫെര്‍ഗൂസൺ ആണ് ക്ലാസ്സനെ പുറത്താക്കിയത്. ട്രാവിസ് ഹെഡ് 8 സിക്സും ക്ലാസ്സന്‍ 5 സിക്സുമാണ് ഇന്നിംഗ്സിൽ നേടിയത്.

എയ്ഡന്‍ മാര്‍ക്രത്തിന് കൂട്ടായി അബ്ദുള്‍ സമദും തട്ടുപൊളിപ്പന്‍ ബാറ്റിംഗുമായി എത്തിയപ്പോള്‍ റീസ് ടോപ്ലി എറിഞ്ഞ 19ാം ഓവറിൽ സമദ് രണ്ട് സിക്സും മൂന്ന് ഫോറും നേടി. ഓവറിൽ നിന്ന് 25 റൺസാണ് പിറന്നത്. അവസാന ഓവറിൽ മാര്‍ക്രം ഒരു ഫോറും സിക്സും നേടിയപ്പോള്‍ അടുത്ത പന്തിൽ വന്ന സിംഗിള്‍ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന തങ്ങളുടെ റെക്കോര്‍ഡ് മറികടക്കുവാന്‍ സൺറൈസേഴ്സിന് സാധിച്ചു. സമദ് ഒരു സിക്സ് കൂടി നേടിയപ്പോള്‍ ഓവറിൽ നിന്ന് വന്ന 21 റൺസ് സൺറൈസേഴ്സിനെ 287 റൺസിലെത്തിച്ചു.

സമദ് പത്ത് പന്തിൽ 37 റൺസും മാര്‍ക്രം 17 പന്തിൽ 32 റൺസും നേടി നാലാം വിക്കറ്റിൽ 19 പന്തിൽ 56 റൺസ് നേടി.

ട്രാവിസ് ഹെഡ്!!! RCB-യെ പറത്തി!! 39 പന്തിൽ സെഞ്ച്വറി

ഇന്ന് ആർ സി ബി ക്കെതിരെ ട്രാവിസ് ഹെഡ് 39 പന്തിൽ നിന്ന് സെഞ്ച്വറി നേടി. ഓസ്ട്രേലിയൻ ബാറ്റർ ഇന്ന് സൺറൈസസിനായി ഓപ്പണിങ് ഇറങ്ങി തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. പകരം വയ്ക്കാൻ ഇല്ലാത്ത ഹിറ്റിങ് ആണ് ഇന്ന് കാണാനായത്.

ഇന്ന് പവർ പ്ലേക്ക് ഉള്ളിൽ തന്നെ ട്രാഫിസ് ഹെഡ് അർദ്ധ സെഞ്ച്വറി നേടിയിരുന്നു‌ വെറും 20 പന്തിൽ നിന്നാണ് ട്രാവിസ് ഹെഡ് അർധ സെഞ്ച്വറിയിൽ എത്തിയത്‌. പവർ പ്ലേ കഴിഞ്ഞിട്ടും താരം അടി തുടർന്നു. പന്ത്രണ്ടാം ഓവറിലേക്ക് താരം സെഞ്ച്വറി പൂർത്തിയാക്കി. 39ആം പന്തിൽ ഒരു ഫോറടിച്ച് കൊണ്ടായിരുന്നു ട്രാവിസ് ഹെഡ് സെഞ്ച്വറിയിലേക്ക് എത്തിയത്.

ഐപിഎല്ലിലെ തന്നെ ഏറ്റവും വേഗതയാർന്ന നാലാമത്തെ സെഞ്ച്വറി ആണിത്. ട്രാഫിസ് ഹെഡിന്റെ ഇന്നിങ്സിൽ 8 സിക്സും ഒമ്പത് ഫോറും ഉൾപ്പെടുന്നു. 102 റൺസ് എടുത്തണ് ട്രാവിസ് ഹെഡ് പുറത്തായത്‌. പുറത്താകുമ്പോൾ 12.3 ഓവറിൽ സൺ റൈസേഴ്സിന് 165 റൺസ് ഉണ്ടായിരുന്നു.

അടിയോടടി!!! ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മുംബൈയെ തച്ചുതകര്‍ത്ത് സൺറൈസേഴ്സ്

ട്രാവിസ് ഹെഡ് തിരികൊളുത്തിയ വെടിക്കെട്ടിന് അഭിഷേക് ശര്‍മ്മയും ഹെയിന്‍റിച്ച് ക്ലാസ്സനും എയ്ഡന്‍ മാര്‍ക്രവും കൂട്ടിനെത്തിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റൺ മല സൃഷ്ടിച്ച് സൺറൈസേഴ്സ് ഹൈദ്രാബാദ്.  277 റൺസാണ് 3 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് നേടിയത്.

ട്രാവിസ് ഹെഡ് അടിച്ച് തകര്‍ത്തപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ജസ്പ്രീത് ബുംറയെ ന്യൂ ബോള്‍ എല്പിക്കാതിരുന്നതും മുംബൈയ്ക്ക് തിരിച്ചടിയായി. മയാംഗ് അഗര്‍വാള്‍ പുറത്താകുമ്പോള്‍ 45 റൺസായിരുന്നു സൺറൈസേഴ്സ് 4.1 ഓവറിൽ നേടിയത്.

പിന്നീട് ഹെഡും അഭിഷേക് ശര്‍മ്മയും താണ്ഡവം ആടിയപ്പോള്‍ സൺറൈസേഴ്സിന് മുന്നിൽ മുംബൈ ബൗളിംഗ് പതറുന്ന കാഴ്ചയാണ് കണ്ടത്. ഹെഡിനെ ജെറാള്‍ഡ് കോയെറ്റ്സേ പുറത്താക്കുമ്പോള്‍ താരം 24 പന്തിൽ 62 റൺസാണ് നേടിയത്. 9 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങിയതായിരുന്നു ഇന്നിംഗ്സ്.

പത്തോവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 148 റൺസാണ് സൺറൈസേഴ്സ് നേടിയത്. അഭിഷേക് ശര്‍മ്മ 23 പന്തിൽ 63 റൺസ് നേടി 11ാം ഓവറിൽ പുറത്തായപ്പോള്‍ സൺറൈസേഴ്സ് 161/3 എന്ന നിലയിലായിരുന്നു. പകരം എത്തിയ എയ്ഡന്‍ മാര്‍ക്രം – ഹെയിന്‍റിച്ച് ക്ലാസ്സന്‍ കൂട്ടുകെട്ട് ടീമിനെ 15ാം ഓവറിൽ 200 കടത്തുകയായിരുന്നു.

നാലാം വിക്കറ്റിൽ ക്ലാസ്സന്‍ – മാര്‍ക്രം കൂട്ടുകെട്ട് 55 പന്തിൽ 116 റൺസ് നേടിയപ്പോള്‍ സൺറൈസേഴ്സ് കുതിച്ചുയര്‍ന്നു. ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് 277 റൺസ് നേടിയപ്പോള്‍ സൺറൈസേഴ്സ് സ്വന്തമാക്കിയത്. ക്ലാസ്സന്‍ 34 പന്തിൽ 80 റൺസ് നേടിയപ്പോള്‍ 28 പന്തിൽ 42 റൺസ് നേടി എയ്ഡന്‍ മാര്‍ക്രവും പുറത്താകാതെ നിന്നു.

വലിയ റിസ്കാണ് ടീം എടുത്തത്, അത് ശരിയായി വന്നു – ട്രാവിസ് ഹെഡിനെക്കുറിച്ച് പാറ്റ് കമമിന്‍സ്

പരിക്കേറ്റ ട്രാവിസ് ഹെഡിന് റിക്കവര്‍ ചെയ്ത് ടീമിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ സെലക്ടര്‍മാര്‍ നൽകിയ പിന്തുണയും മെഡിക്കൽ ടീം നടത്തിയ ശ്രമങ്ങളും പ്രശംസനീയമാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. വലിയ റിസ്കാണ് ഹെഡിനെ കളിപ്പിച്ചതിലൂടെ ഓസ്ട്രേലിയ എടുത്തതെന്നും എന്നാൽ അത് പെയ്ഡ് ഓഫ് ആയി എന്നതിൽ സന്തോഷമുണ്ടെന്നും കമ്മിന്‍സ് വ്യക്തമാക്കി.

ലോകകപ്പിന്റെ ആദ്യ ഘട്ടത്തിൽ ഓസ്ട്രേലിയ തുടരെയുള്ള രണ്ട് തോൽവികളിൽ നിന്ന് തിരിച്ചുവരവ് നടത്തി മെല്ലേ ട്രാക്കിലേക്ക് എത്തുമ്പോള്‍ ട്രാവിസ് ഹെഡ് ഓസ്ട്രേലിയയിൽ തന്റെ റിക്കവറി പ്രവൃത്തികളിൽ ഏര്‍പ്പെടുകയായിരുന്നു. ലോകകപ്പിന് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയ്ക്കിടെയാണ് ട്രാവിസിന് പരിക്കേറ്റത്.

ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ താരത്തിന് പകരക്കാരനെ പ്രഖ്യാപിക്കാതെ കാത്ത് സൂക്ഷിച്ച വിശ്വാസം തന്റെ പ്രകടനത്തിലൂടെ താരം വീട്ടുകയായിരുന്നു. ആദ്യ അഞ്ച് മത്സരങ്ങള്‍ നഷ്ടമായ ഹെഡ് ന്യൂസിലാണ്ടിനെതിരെ തന്റെ ലോകകപ്പ് അരങ്ങേറ്റത്തിൽ 59 പന്തിൽ നിന്ന് ശതകം കുറിച്ച് തുടങ്ങിയപ്പോള്‍ ഓസ്ട്രേലിയ തന്നിൽ കാത്ത് സൂക്ഷിച്ച വിശ്വാസത്തിനുള്ള പ്രകടനമാണ് താരത്തിൽ നിന്നുണ്ടായത്. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ശ്രമകരമായ ചേസിൽ 48 പന്തിൽ നിന്ന് 62 റൺസാണ് ഹെഡ് നേടിയത്. ഫൈനലില്‍ 137 റൺസ് നേടി ഓസ്ട്രേലിയയെ ലോക ചാമ്പ്യന്മാരാക്കുവാനും ഹെഡിന് സാധിച്ചു.

Exit mobile version