ഇതുപോലുള്ള മത്സരങ്ങൾ ജയിക്കണം എങ്കിൽ ഇന്ത്യയുടെ മാനസികാവസ്ഥ മാറണം എന്ന് സെവാഗ്

വലിയ മത്സരങ്ങളും ചാമ്പ്യൻഷിപ്പുകളും നേടുന്നതിന് ഇന്ത്യയ്ക്ക് ഇതിനേക്കാൾ മികച്ച മാനസികാവസ്ഥയും സമീപനവും ആവശ്യമാണെന്ന് മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ വീരേന്ദർ സേവാഗ്. ലണ്ടനിലെ കെന്നിംഗ്‌ടൺ ഓവലിൽ നടന്ന 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയ ഇന്ത്യയെ 209 പരാജയപ്പെടുത്തിയിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു സെവാഗ്.

“WTC ഫൈനൽ വിജയിച്ച ഓസ്‌ട്രേലിയക്ക് അഭിനന്ദനങ്ങൾ. അവരാണ് അർഹരായ വിജയികൾ. ഇടംകൈയ്യൻ ബാറ്റർമാർക്ക് എതിരെ ആക്രമിക്കാൻ ഉപകരിക്കുമായിരുന്ന അശ്വിനെ ഒഴിവാക്കാൻ തീരുമാനിച്ചതോടെ ഇന്ത്യക്ക് കളി നഷ്ടമായി.” സെവാഗ് പറഞ്ഞു.

കൂടാതെ ടോപ്പ് ഓർഡർ ഇതിനേക്കാൾ നന്നായി ബാറ്റു ചെയ്യേണ്ടതും ആവശ്യമാണ്. ചാമ്പ്യൻഷിപ്പുകൾ നേടുന്നതിന് ഇതിനേക്കാൾ മെച്ചപ്പെട്ട ചിന്താഗതിയും സമീപനവും ഉണ്ടാകണം. സെവാഗ് ട്വിറ്ററിൽ കുറിച്ചു

അവസാന ഒമ്പത് ICC ടൂർണമെന്റിലും ഇന്ത്യക്ക് നിരാശ മാത്രം!! കാത്തിരിപ്പ് അവസാനിക്കുമോ?

ഇന്ത്യക്ക് ഇന്ന് മറ്റൊരു നിരാശാജനകമായ ദിവസമായി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഐസിസി കിരീടം തേടിയുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. ഇന്നത്തെ പരാജയത്തോടെ തുടർച്ചയായ ഒമ്പത് ഐസിസി ടൂർണമെന്റുകളിൽ കിരീടം നേടാതെ മടങ്ങിയിരിക്കുകയാണ് ഇന്ത്യ. ഓവലിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിൽ ഓസ്ട്രേലിയ വലിയ വിജയം തന്നെ സ്വന്തമാക്കി.

2013-ലെ ചാമ്പ്യൻസ് ട്രോഫിയിലെ ആവേശകരമായ വിജയം മുതൽ, ഐസിസി ഇവന്റുകളിലെ ഇന്ത്യയുടെ യാത്ര ഏതാണ്ടെല്ലാം നിരാശയിലാണ് അവസാനിച്ചത്. 2014ൽ ശ്രീലങ്കയ്‌ക്കെതിരായ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതോടെയാണ് നിരാശയുടെ പരമ്പര ആരംഭിച്ചത്. 2015 ലോകകപ്പിലെ സെമി ഫൈനൽ, 2016 ലോകകപ്പ് ടി20യിലെ സെമി ഫൈനൽ, 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനെതിരായ തോൽവി എന്നിവയിൽ ഈ നിരാശ തുടർന്നു.

ന്യൂസിലൻഡിനെതിരായ സെമിഫൈനലിൽ പരാജയപ്പെട്ടതിനാൽ 2019 ലോകകപ്പ് യാത്രയും ഇന്ത്യൻ ടീമിന് ഹൃദയഭേദകമായി. 2021ലെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെതിരെ പരാജയപ്പെട്ടതും മറക്കാൻ ശ്രമിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ്.

2021 ലോകകപ്പ് ടി20യിൽ ഇന്ത്യയുടെ പോരാട്ടം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ തന്നെ അവസാനിച്ചു. 2022ലെ ടി20 ലോകകപ്പിൽ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും സെമിഫൈനലിൽ ഇന്ത്യയുടെ യാത്ര മുടങ്ങി. ഇപ്പോൾ ഡബ്ല്യുടിസി ഫൈനലിലും പരാജയം ആവർത്തിച്ചു. ഇനി ഇന്ത്യയിൽ നടക്കാൻ പോകുന്ന ലോകകപ്പിൽ കിരീടത്തിൽ മുത്തമിടാം എന്ന പ്രതീക്ഷയാകും ഇന്ത്യയെ നയിക്കുക.

ഇന്ത്യ പൊരുതുന്നു, ചരിത്ര വിജയം നേടാൻ ഇനി അവസാന ദിവസം 280 റൺസ് കൂടെ!!

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യ പൊരുതുന്നു. നാലാം ദിവസം അവസാനിക്കുമ്പോൾ ഇന്ത്യ 164-3 എന്ന നിലയിലണ്. ഓസ്ട്രേലിയ ഇന്ത്യക്ക് മുന്നിൽ വെച്ച 444 എന്ന വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഇപ്പോഴും 279 പിറകിലാണ്. അവസാനം ദിവസം ഇന്ത്യക്ക് ജയിക്കാൻ 280 റൺസും ഓസ്ട്രേലിയക്ക് ജയിക്കാൻ 7 വിക്കറ്റും ആണ് വേണ്ടത്.

ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ന് ലഭിച്ചത്. ഗില്ലും രോഹിത് ശർമ്മയും ആക്രമമാണ് മികച്ച പ്രതിരോധം എന്ന നിലയിൽ കളി തുടങ്ങി.41 റണ്ണിൽ നിൽക്കെ ഓപ്പണിംഗ് കൂട്ടുകെട്ട് തകർന്നു. ബോളണ്ടിന്റെ പന്തിൽ 19 പന്തിൽ 18 റൺസുമായി ഗിൽ മടങ്ങി. അതിനു ശേഷം പൂജാരയും രോഹിത് ശർമ്മയും സ്കോർ ഉയർത്താൻ ശ്രമിച്ചു. 92 റണ്ണിൽ നിൽക്കെ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് വീണു. 43 റൺസ് എടുത്താണ് ക്യാപ്റ്റൻ പുറത്തായത്. പിന്നാലെ 27 റൺസ് എടുത്ത പൂജാരയും പുറത്ത് ആയി.

പിന്നെ കോഹ്ലിയും രഹാനെയും ചേർന്ന് ഇന്ത്യയെ മുന്നോട്ട് കൊണ്ടു പോയി. കോഹ്ലി 39 റൺസുമായും രഹാനെ 20 റൺസുമായി ക്രീസിൽ നിൽക്കുന്നു.

നേരത്തെ ഓസീസ് അവരുടെ രണ്ടാം ഇന്നിങ്സ് 270-8 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. 443 റൺസിന്റെ ലീഡാണ് അവർ നേടിയത്. ഇന്ന് 201/6 എന്ന നിലയിൽ ലഞ്ചിന് ശേഷം കളി ആരംഭിച്ച ഓസ്ട്രേലിയ ആക്രമിച്ചു തന്നെ കളിച്ചു. 41 റൺസ് എടുത്ത സ്റ്റാർകും 5 റൺസ് എടുത്ത കമ്മിൻസും കൂടെ പുറത്തായതിനു പിന്നാലെ ഓസ്ട്രേലിയ ഡിക്ലയർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. 66 റൺസുമായി കാരി പുറത്താകാതെ നിന്നു.

ഇന്ന് ആദ്യ സെഷനിൽ മത്സരം ആരംഭിച്ച് മൂന്നാം ഓവറിൽ ഉമേഷ് യാദവ് ഇന്ത്യക്ക് പ്രതീക്ഷ നൽകി കൊണ്ട് ലബുഷാനെയെ പുറത്താക്കി. 126 പന്തിൽ നിന്ന് 41 റൺസുമായാണ് ലബുഷാനെ ക്രീസ് വിട്ടത്.

25 റൺസ് എടുത്ത ഗ്രീനിന്റെ വിക്കറ്റ് ആണ് പിന്നെ വീണത്. ജഡേജയ്ക്ക് ആയിരുന്നു വിക്കറ്റ്. ജഡേജയുടെ ഇന്നിംഗ്സിലെ മൂന്നാം വിക്കറ്റായിരുന്നു ഇത്. ഷമി, ഉമേഷ് എന്നിവർ രണ്ട് വിക്കറ്റ് വീതവും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.

ഓസ്ട്രേലിയ ഡിക്ലയർ ചെയ്തു, ഇന്ത്യക്ക് വിജയിക്കാൻ ആരും ചെയ്സ് ചെയ്യാത്ത 444 റൺസ്!!

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയ ഇന്ത്യക്ക് മുന്നിൽ 444 എന്ന വിജയലക്ഷ്യം വെച്ചിരിക്കുകയാണ്. ഓസീസ് അവരുടെ രണ്ടാം ഇന്നിങ്സ് 270-8 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 443 റൺസിന്റെ ലീഡാണ് അവർ നേടിയത്. ഇന്ത്യക്ക് ഒരു അത്ഭുതം കാണിച്ചാലെ വിജയം സ്വന്തമാക്കാൻ ആവുകയുള്ളൂ. സമനില എങ്കിലും നേടാൻ ആകും ഇന്ത്യയുടെ ശ്രമം.

201/6 എന്ന നിലയിൽ ലഞ്ചിന് ശേഷം കളി ആരംഭിച്ച ഓസ്ട്രേലിയ ആക്രമിച്ചു തന്നെ കളിച്ചു. 41 റൺസ് എടുത്ത സ്റ്റാർകും 5 റൺസ് എടുത്ത കാരിയും കൂടെ പുറത്തായതിനു പിന്നാലെ ഓസ്ട്രേലിയ ഡിക്ലയർ ചെയ്യാൻ തീരുമാനിച്ചു. 66 റൺസുമായി കാരി പുറത്താകാതെ നിന്നു.

ഇന്ന് ആദ്യ സെഷനിൽ മത്സരം ആരംഭിച്ച് മൂന്നാം ഓവറിൽ ഉമേഷ് യാദവ് ഇന്ത്യക്ക് പ്രതീക്ഷ നൽകി കൊണ്ട് ലബുഷാനെയെ പുറത്താക്കി. 126 പന്തിൽ നിന്ന് 41 റൺസുമായാണ് ലബുഷാനെ ക്രീസ് വിട്ടത്.

25 റൺസ് എടുത്ത ഗ്രീനിന്റെ വിക്കറ്റ് ആണ് പിന്നെ വീണത്. ജഡേജയ്ക്ക് ആയിരുന്നു വിക്കറ്റ്. ജഡേജയുടെ ഇന്നിംഗ്സിലെ മൂന്നാം വിക്കറ്റായിരുന്നു ഇത്. ഷമി, ഉമേഷ് എന്നിവർ രണ്ട് വിക്കറ്റ് വീതവും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.

ഓസ്ട്രേലിയ കൂറ്റൻ ലീഡിലേക്ക്, മത്സരം ഇന്ത്യയിൽ നിന്ന് അകലുന്നു

ഇന്ന് 296ന്റെ ലീഡിൽ നാലാം ദിവസം ആരംഭിച്ച ഓസ്ട്രേലിയക്ക് ആദ്യ സെഷനിൽ രണ്ടു വിക്കറ്റ് കൂടെ നഷ്ടമായി. 201/6 എന്ന നിലയിലാണ് ലഞ്ചിന് പിരിയുമ്പോൾ ഓസ്ട്രേലിയ ഉള്ളത്. അവർക്ക് 374 റൺസിന്റെ ലീഡ് ഇപ്പോൾ ഉണ്ട്. മത്സരം ആരംഭിച്ച് മൂന്നാം ഓവറിൽ ഉമേഷ് യാദവ് ഇന്ത്യക്ക് പ്രതീക്ഷ നൽകി കൊണ്ട് ലബുഷാനെയെ പുറത്താക്കി. 126 പന്തിൽ നിന്ന് 41 റൺസുമായാണ് ലബുഷാനെ ക്രീസ് വിട്ടത്.

25 റൺസ് എടുത്ത ഗ്രീനിന്റെ വിക്കറ്റ് ആണ് പിന്നെ വീണത്. ജഡേജയ്ക്ക് ആയിരുന്നു വിക്കറ്റ്. ജഡേജയുടെ ഇന്നിംഗ്സിലെ മൂന്നാം വിക്കറ്റായിരുന്നു ഇത്. ഇപ്പോൾ 41 റൺസുമായി അലക്സ് കാരിയും 11 റൺസുമായി സ്റ്റാർകും ആണ് ക്രീസിൽ ഉള്ളത്.

374 എന്ന ഇപ്പോഴുള്ള ലീഡ് തന്നെ ഓവലിൽ നാലാം ഇന്നിംഗ്സിൽ ഇതുവരെ ആരും ചെയ്സ് ചെയ്ത് എത്തിയിട്ടില്ലാത്ത സ്കോർ ആണ്. അടുത്ത സെഷനിൽ വേഗത്തിൽ റൺസ് എടുത്ത് ഓസ്ട്രേലിയ ഡിക്ലയർ ചെയ്യാൻ ആണ് സാധ്യതകൾ തെളിയുന്നത്.

മത്സരത്തിൽ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഇപ്പോളും ബാക്കി – ശര്‍ദ്ധുൽ താക്കൂര്‍

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ രണ്ട് ദിവസങ്ങളിൽ പിന്നിൽ പോയ ഇന്ത്യ മൂന്നാം ദിവസം ഭേദപ്പെട്ട പ്രകടനം ആണ് പുറത്തെടുത്തത്. അജിങ്ക്യ രഹാനെയും ശര്‍ദ്ധുൽ താക്കൂറും ചേര്‍ന്ന് ഇന്ത്യയെ 296 റൺസിലേക്ക് എത്തിച്ചപ്പോള്‍ ബൗളിംഗിൽ നാല് ഓസ്ട്രേലിയന്‍ വിക്കറ്റുകള്‍ വീഴ്ത്തുവാനും ഇന്ത്യയ്ക്ക് സാധിച്ചു.

മത്സരത്തിൽ ഇന്ത്യയ്ക്ക് ഇനിയും പ്രതീക്ഷകളുണ്ടെന്നും പ്രവചനങ്ങള്‍ നടത്തുവാനുള്ള സമയം ആയിട്ടില്ലെന്നുമാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശര്‍ദ്ധുൽ താക്കൂര്‍ വ്യക്തമാക്കിയത്. 450ന് മേലെയുള്ള ലക്ഷ്യമാണ് ഇന്ത്യയെ കാത്തിരിക്കുന്നതെങ്കിലും ഇംഗ്ലണ്ട് നാലാം ഇന്നിഗ്സിൽ അത്രയും വരുന്ന സ്കോര്‍ ചേസ് ചെയ്തത് തങ്ങള്‍ക്കും ആത്മവിശ്വാസം നൽകുമെന്നാണ് താക്കൂര്‍ പറഞ്ഞത്.

ആരാവും സമ്മര്‍ദ്ദം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നത് അവര്‍ക്കാവും വിജയം എന്നും ഒരു മികച്ച കൂട്ടുകെട്ട് വന്നാൽ 450 ഒക്കെ ചേസ് ചെയ്യാവുന്ന സ്കോറായി മാറുമെന്നും താക്കൂര്‍ കൂട്ടിചേര്‍ത്തു.

ഓസ്ട്രേലിയയ്ക്ക് 4 വിക്കറ്റ് നഷ്ടം, ലീഡ് 296 റൺസ്

ഇന്ത്യയ്ക്കെതിരെ  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍  ഓസ്ട്രേലിയയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നഷ്ടം. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 123/4 എന്ന നിലയിലാണ്. 41 റൺസുമായി മാര്‍നസ് ലാബൂഷാനെയും 7 റൺസ് നേടിയ കാമറൺ ഗ്രീനുമാണ് ആണ് ക്രീസിലുള്ളത്. 296 റൺസിന്റെ ലീഡാണ് ഓസ്ട്രേലിയയുടെ പക്കലുള്ളത്.

ഇന്ത്യയെ 296 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറെയും ഉസ്മാന്‍ ഖവാജയെയും തുടക്കത്തിൽ തന്നെ നഷ്ടമായി. മൂന്നാം വിക്കറ്റിൽ 62 റൺസാണ് സ്മിത്ത് – ലാബൂഷാനെ കൂട്ടുകെട്ട് നേടിയത്. 34 റൺസായിരുന്നു സ്മിത്തിന്റെ സംഭാവന. വാര്‍ണറെ സിറാജും ഖവാജയെ ഉമേഷ് യാദവും പുറത്താക്കിയപ്പോള്‍ സ്മിത്തിനെ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്.

ലാബൂഷാനെ – ഹെഡ് കൂട്ടുകെട്ട് 26 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും ഹെഡിനെ(18) ജഡേജ പുറത്താക്കി.

 

സിറാജിന് 4 വിക്കറ്റ്, ഓസ്ട്രേലിയ 469 റൺസിന് പുറത്ത്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് 469 റൺസിൽ അവസാനിച്ചു. മൊഹമ്മദ് സിറാജ് 4 വിക്കറ്റ് നേടിയപ്പോള്‍ മൊഹമ്മദ് ഷമിയും ശര്‍ദ്ധുൽ താക്കൂറും 2 വീതം വിക്കറ്റ് നേടി. ഓസ്ട്രേലിയയ്ക്കായി 163 റൺസ് നേടിയ ട്രാവിസ് ഹെഡ് ടോപ് സ്കോറര്‍ ആയപ്പോള്‍ സ്റ്റീവ് സ്മിത്ത് 121 റൺസ് നേടി.

ഇന്ന് ഓസ്ട്രേലിയന്‍ നിരയിൽ തിളങ്ങിയത് അലക്സ് കാറെ ആണ്. താരം 48 റൺസ് നേടിയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ ഇന്നലെ 43 റൺസ് നേടി പുറത്തായിരുന്നു.

രണ്ടാം സെഷനിൽ ഇന്ത്യയ്ക്ക് നിരാശ!!! ഹെഡിന്റെ മികവിൽ ഓസ്ട്രേലിയ മുന്നേറുന്നു

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് മുന്നേറുന്നു. ഇപ്പോൾ 201-3 എന്ന നിലയിലാണ് ഓസ്ട്രേലിയ ഉള്ളത്. 73/2 എന്ന നിലയിൽ നിന്ന് ബാറ്റിംഗ് രണ്ടാം സെഷനിൽ പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് 3 റൺസ് കൂടി നേടുന്നതിനിടെ മാര്‍നസ് ലാബൂഷാനെയുടെ വിക്കറ്റ് നഷ്ടമായി. 26 റൺസ് നേടിയ താരത്തെ മൊഹമ്മദ് ഷമിയാണ് പുറത്താക്കിയത്.

പിന്നീട് മികച്ച തിരിച്ചുവരവാണ് ഓസ്ട്രേലിയ ആ സെഷനിൽ നടത്തിയത്. 97 റൺസ് സെഷനിൽ പിറന്നപ്പോള്‍ 94 റൺസാണ് നാലാം വിക്കറ്റിൽ ട്രാവിസ് ഹെഡും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് നേടിയത്. ഹെഡ് 60 റൺസ് നേടിയപ്പോള്‍ 33 റൺസുമായി സ്മിത്ത് താരത്തിന് മികച്ച പിന്തുണ നൽകി.

ഓസ്ട്രേലിയ രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ 170/3 എന്ന നിലയിലാണ്.

ഖവാജ ഡക്ക്!!! വാര്‍ണറും പുറത്ത്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ 73/2 എന്ന നിലയിൽ. തുടക്കത്തിൽ തന്നെ ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായ ശേഷം വാര്‍ണര്‍ – മാര്‍നസ് ലാബൂഷാനെ കൂട്ടുകെട്ട് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ടീമിനെ മുന്നോട്ട് നയിക്കുമെന്ന് കരുതിയെങ്കിലും വാര്‍ണറെ ശര്‍ദ്ധുൽ താക്കൂര്‍ പുറത്താക്കുകയായിരുന്നു.

പൂജ്യം റൺസിന് ഖവാജയെ പുറത്താക്കിയത് മൊഹമ്മദ് സിറാജ് ആയിരുന്നു. രണ്ടാം വിക്കറ്റിൽ വാര്‍ണര്‍ – മാര്‍നസ് ലാബൂഷാനെ കൂട്ടുകെട്ട് 69 റൺസാണ് നേടിയത്. വാര്‍ണര്‍ 43 റൺസ് നേടി പുറത്തായപ്പോള്‍ ഓസ്ട്രേലിയയ്ക്കായി  ലാബൂഷാനെ 26 റൺസും സ്മിത്ത് 2 റൺസും നേടിയാണ് ക്രീസിലുള്ളത്.

Exit mobile version