ഷെയ്ൻ വാട്സൺ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അസിസ്റ്റന്റ് കോച്ച്


ഓസ്‌ട്രേലിയയുടെ മുൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സനെ വരാനിരിക്കുന്ന ഐ.പി.എൽ. സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (കെ.കെ.ആർ.) പുതിയ അസിസ്റ്റന്റ് കോച്ചായി ഔദ്യോഗികമായി നിയമിച്ചു. ഐ.പി.എൽ. കോച്ചിംഗിൽ നിന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വാട്സന്റെ തിരിച്ചുവരവ്. ഇതിനുമുമ്പ് റിക്കി പോണ്ടിംഗിന് കീഴിൽ ഡൽഹി ക്യാപിറ്റൽസിന്റെ അസിസ്റ്റന്റ് കോച്ചായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഒരു കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ടി20 ക്രിക്കറ്റിൽ വിപുലമായ അനുഭവസമ്പത്തുള്ള വാട്സൺ, കെ.കെ.ആറിന്റെ ബാറ്റിംഗ് യൂണിറ്റിനെ ശക്തിപ്പെടുത്തുന്നതിലും ടീമിന്റെ മൊത്തത്തിലുള്ള മനോഭാവം മെച്ചപ്പെടുത്തുന്നതിലും നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ചെന്നൈ സൂപ്പർ കിംഗ്‌സ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുള്ള വാട്സൺ രണ്ട് തവണ ഐ.പി.എൽ. കിരീടം നേടിയിട്ടുണ്ട്. മികച്ച പരിശീലകർക്കും കളിക്കാർക്കുമൊപ്പം പ്രവർത്തിച്ച അദ്ദേഹത്തിന്റെ കോച്ചിംഗ് യാത്ര, കെ.കെ.ആറിനെ പിന്തുണയ്ക്കുന്നതിനുള്ള അദ്ദേഹത്തിന്റെ കഴിവുകൾ വർദ്ധിപ്പിക്കുന്നു.

അമ്പയറുടെ തീരുമാനം ശരിയാണ്, സഞ്ജു ഔട്ട് തന്നെ – വാട്സൺ

സഞ്ജു സാംസൺ ഇന്നലെ ഔട്ട് ആയത് ഔട്ട് തന്നെ ആണെന്ന് മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സൺ. തേർഡ് അമ്പയറുടെ തീരുമാനം ശരി ആയിരുന്നു. ഇതിൽ യാതൊരു വിവാദത്തിന്റെയും ആവശ്യം ഇല്ലെന്നും ഇന്നലെ ജിയോ സിനിമയിൽ സംസാരിക്കവെ വാട്സൺ പറഞ്ഞു.

“തേർഡ് അമ്പയർ കണ്ട ഏറ്റവും പ്രധാനപ്പെട്ട ആംഗിളിൽ ഫീൽഡ ബൗണ്ടറി ലൈനിൽ തൊടുന്നില്ല. അത് തൊട്ടു തൊട്ടില്ല എന്ന രീതിയിൽ പോകുക ആയിരുന്നു, ഷായ് ഹോപ്പ് വളരെ സവിശേഷമായ ഒരു ക്യാച്ചാണ് എടുത്തത്.” വാട്സൺ പറഞ്ഞു.

“അൽപ്പം ആശയക്കുഴപ്പം ഉണ്ടായെങ്കിലും അവസാനം തേർഡ് അമ്പയർ എടുത്ത തീരുമാനം ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അവസാനം അത് വളരെ വ്യക്തമായിരുന്നു, അതിനാൽ ആ കോളിനെക്കുറിച്ച് ഒരു സംശവും വേണ്ട” മത്സരത്തിന് ശേഷം വാട്സൺ ജിയോ സിനിമയിൽ പറഞ്ഞു.

ഈ സീസൺ സഞ്ജു സാംസൺ സ്റ്റാർ ആകുന്ന സീസൺ എന്ന് വാട്സൺ

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ വാനോളം പുകഴ്ത്തി മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൺ. സഞ്ജു സാംസണെ തനിക്ക് ഏറെ ഇഷ്ടമാണെന്നും അദ്ദേഹം ഒരോ മത്സരവും സീസണും കഴിയുമ്പോൾ കൂടുതൽ മെച്ചപ്പെട്ട് വരികയാണെന്നും വാട്സൺ പറഞ്ഞു. സഞ്ജു ഒരു പാട് റൺസ് നേടുന്ന സീസൺ ആകും ഇത്. സഞ്ജു ഈ ഐ പി എല്ലിന്റെ സ്റ്റാർ ആകും എന്നും വാട്സൺ ജിയോ സിനിമയിൽ പറഞ്ഞു.

ഈ ഐ പി എല്ലിനെ തീ പിടിപ്പിക്കുന്ന പ്രകടനങ്ങൾ സഞ്ജുവിൽ നിന്ന് കാണാൻ ആകുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ സഞ്ജു വളരെ ശാന്തനാണ്. ക്രീസിലും ഗ്രൗണ്ടിൽ ഫീൽഡിലും അദ്ദേഹം ശാന്തമായി തീരുമാനങ്ങൾ എടുക്കുന്നു. ഇതാണ് കഴിഞ്ഞ സീസണിൽ നിന്നുള്ള പ്രധാന മാറ്റം. കഴിഞ്ഞ സീസണിൽ സഞ്ജു ഒരുപാട് എനർജി വെറുതെ കളയുന്നുണ്ടായിരുന്നു. ഗിൽ പറഞ്ഞു.

സഞ്ജു ഇപ്പോൾ രാജസ്ഥാൻ റോയൽസിനെ മനോഹരമായാണ് നയിക്കുന്നത്‌. അദ്ദേഹം ഒരു നായകൻ എന്ന നിലയിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. വാട്സൺ ഗുജറാത്തിന് എതിരായ മത്സരത്തിന്റെ ഇടവേളയിൽ പറഞ്ഞു.

വാട്സൺ പാകിസ്താൻ പരിശീലകനാവാനുള്ള ഓഫർ നിരസിച്ചു

മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്‌സണും മുൻ വെസ്റ്റ് ഇന്ത്യൻ ക്യാപ്റ്റൻ ഡാരൻ സമിയും പാകിസ്താൻ പരിശീലകൻ ആവാനുള്ള ഓഫർ നിരസിച്ചതായി റിപ്പോർട്ടുകൾ. ഇതോടെ പാകിസ്ഥാന്റെ പുതിയ പരിശീലകനായുള്ള അന്വേഷണം പ്രതിസന്ധിയിലായി. വാട്സണ് വലിയ തുക വേതനമായി പാകിസ്താൻ ഓഫർ ചെയ്തിട്ടും അദ്ദേഹം ഓഫർ നിരസിച്ചതായാണ് റിപ്പോർട്ട്.

WI വൈറ്റ് ബോൾ ടീമുകളുടെ ഹെഡ് കോച്ചായി കരാറിൽ ഏർപ്പെട്ട സാമ്മിയും പാകിസ്താനുമായുള്ള ചർച്ചകൾ അവസാനിപ്പിച്ചു. പാകിസ്ഥാൻ ബോർഡിൻ്റെ ഓഫർ നിരസിച്ച വാട്‌സൺ ശനിയാഴ്ച രാത്രി പി എസ് എൽ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങി.

മുൻ പാകിസ്ഥാൻ ക്യാപ്റ്റൻമാരായ യൂനിസ് ഖാൻ, മുഹമ്മദ് യൂസഫ്, ഇൻസമാം ഉൾ ഹഖ്, മോയിൻ ഖാൻ എന്നിവരിൽ ആരെങ്കിലും തൽക്കാലികമായി പാകിസ്താൻ പരിശീലകനായി എത്തും എന്നാണ് സൂചന.

ഷെയ്ൻ വാട്സണെ പരിശീലകനായി എത്തിക്കാൻ പാകിസ്താന്റെ ശ്രമം

പാകിസ്താൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ ഹെഡ് കോച്ചായി മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്‌സണെ എത്തിക്കാൻ പിസിബി ശ്രമം. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വാട്സണ് മുന്നിൽ ഓഫർ വെച്ചതായി ഇ എസ് പി എൻ റിപ്പോർട്ട് ചെയ്യുന്നു.

പാകിസ്താൻ ടീമിന് നിലവിൽ ഒരു പ്രധാന പരിശീലകനില്ല. ഏപ്രിലിൽ ടെസ്റ്റ് പരമ്പരയ്ക്കായി ന്യൂസിലാൻഡിലേക്ക് പോകാൻ ഒരുങ്ങുന്ന പാകിസ്ഥാൻ ടീം പെട്ടെന്ന് തന്നെ ഒരു മുഖ്യ പരിശീലകനെ നിയമിക്കാൻ ആണ് ശ്രമിക്കുന്നത്. മുൻ വെസ്റ്റിൻഡീസ് താരം ഡാരൻ സമിയുമായും പാകിസ്താൻ ചർച്ചകൾ നടത്തുന്നുണ്ട്‌.

നിലവിൽ പാക്കിസ്ഥാനിലുള്ള വാട്‌സൺ ഈ വർഷം പിഎസ്എല്ലിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിൻ്റെ പരിശീലകനായി പ്രവർത്തിക്കുന്നുണ്ട്. അവരെ അഞ്ച് വർഷത്തിനിടെ ആദ്യമായി പ്ലേ ഓഫിലേക്ക് എത്തിക്കാൻ വാട്സണ് ആയി. മേജർ ലീഗ് ക്രിക്കറ്റിൽ സാൻ ഫ്രാൻസിസ്കോ യൂണികോൺസിൻ്റെ പരിശീലകനായും വാട്സൺ പ്രവർത്തിക്കുന്നുണ്ട്. മുമ്പ് ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ അസിസ്റ്റൻ്റായും പ്രവർത്തിച്ചിട്ടുണ്ട്

രോഹിത് ശർമ്മയെ ഔട്ട് ആക്കിയ ക്യാച്ച് ആണ് കളി മാറ്റിയത് എന്ന് ഷെയ്ൻ വാട്സൺ

ക്രിക്കറ്റ് ലോകകപ്പിൽ കളി മാറിയത് രോഹിത് ശർമ്മ ഔട്ട് ആയ ക്യാച്ച് ആയിരുന്നു എന്ന് മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സൺ. രോഹിത് ശർമ്മയെ ഒരു മനോഹരമായ ക്യാച്ചിലൂടെ ട്രാവിസ് ഹെഡ് ആയിരുന്നു പുറത്താക്കിയത്. ഈ ക്യാച്ച് ആണ് കളി മാറ്റിയത് എന്ന് വാട്സൺ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു. രോഹിത് ശർമ്മ പേസേമാരെ ഒരു ദയയും ഇല്ലാതെ ആക്രമിക്കുക ആയിരുന്നു. അദ്ദേഹം മികച്ച ഫോമിൽ ആയിരുന്നു. അപ്പോൾ ആണ് രോഹിത് പുറത്താകുന്നത്. വാട്സൺ പറഞ്ഞു.

ആ വിക്കറ്റ് കളി മാറ്റി. പിന്നെ റൺ വരാതെ ആയി. ഇന്ത്യക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ടു കൊണ്ടേയിരുന്നു. വാട്സൺ പറഞ്ഞു. ഓസ്ട്രേലിയക്ക് കൃത്യമായ സമയത്ത് വിക്കറ്റുകൾ വീഴ്ത്താൻ ആയി. കോഹ്ലിയും രാഹുലും അറ്റാക്കിലേക്ക് തിരിയാൻ ആലോചിക്കുന്ന സമയത്താണ് അവരുടെ വിക്കറ്റുകൾ വന്നത്. വാട്സൺ പറഞ്ഞു.

ഫീൽഡിൽ ഓസ്ട്രേലിയ കാണിച്ച ആത്മാർത്ഥതയ വിജയത്തിൽ വലിയപങ്കുവഹിച്ചു എന്ന് വാട്സൺ കൂട്ടിച്ചേർത്തു.

“കോഹ്ലിയുടെ ഉള്ളിൽ ഒരു കമ്പ്യൂട്ടർ ഉണ്ട്, എന്ത് എപ്പോൾ ചെയ്യണം എന്ന് അവനറിയാം” – വാട്സൺ

ന്യൂസിലൻഡിനെതിരെ 95 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച വിരാട് കോഹ്ലിയെ അഭിനന്ദിച്ച് മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്‌സൺ. കളിയുടെ എല്ലാ ഫോർമാറ്റുകളിലും വിരാട് കോഹ്‌ലി ചേസിംഗ് എളുപ്പമാക്കിയെന്ന് ആളുകൾ തിരിച്ചറിയേണ്ടതുണ്ടെന്ന് മത്സരശേഷം സ്റ്റാർ സ്‌പോർട്‌സിൽ സംസാരിക്കവെ വാട്‌സൺ പറഞ്ഞു.

“റൺ പിന്തുടരുന്നത് അത്ര എളുപ്പമല്ലെന്ന് ആളുകൾ മനസ്സിലാക്കണം, പക്ഷേ കോഹ്‌ലി അത് വളരെ എളുപ്പമാക്കുന്നു. ഇത്രയും കാലം അദ്ദേഹം അത് ചെയ്തു, അത് വളരെ എളുപ്പമാണെന്ന് തോന്നിപ്പിക്കുന്നു. ഇത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്.” വാട്സൺ പറയുന്നു‌.

“വിരാട് കോഹ്ലിയുടെ ഉള്ളിൽ ഒരു കമ്പ്യൂട്ടർ ഉണ്ട്‌. ആ ഇന്റേണൽ കമ്പ്യൂട്ടർ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു, ശരിയായ സമയത്ത് എന്താണ് ചെയ്യേണ്ടതെന്ന് അവനറിയാം. ഇത് അത്ര എളുപ്പമല്ല. ഇത് ഒരു തോൽവിയില്ലാത്ത ടീമിനെതിരായ ലോകകപ്പ് ഗെയിമായിരുന്നു. മികച്ച ഫോമിലുള്ള ടീമായിരുന്നു, എങ്കിലും കോഹ്ലിയുടെ ഉള്ളിലെ കമ്പ്യൂട്ടറുകൾ അവന്റെ കാര്യം ചെയ്യുന്നു. ഈ ഇന്നിംഗ്സുകൾ കാണാൻ വളരെ മനോഹരമാണ്,” വാട്സൺ കൂട്ടിച്ചേർത്തു

പോസിറ്റീവാകു, അഗ്രസീവാകൂ!!! കാമറൺ ഗ്രീനിനോട് ഷെയിന്‍ വാട്സൺ

ബാഗ്ഗി ഗ്രീന്‍ ജേഴ്സി അണിയുമ്പോള്‍ പോസിറ്റീവായും അഗ്രസ്സീവായും കളിക്കേണ്ടതുണ്ടെന്ന് കാമറൺ ഗ്രീനിനോട് ആവശ്യപ്പെട്ട് ഷെയിന്‍ വാട്സൺ. എന്നാൽ കാമറൺ ഗ്രീന്‍ മനസ്സിലാക്കേണ്ട കാര്യം ഏതെല്ലാം ബോളുകള്‍ സ്കോര്‍ ചെയ്യാനാകും ഏതെല്ലാം ബോളുകള്‍ അപകടകരമായിരുന്നുവെന്നും തിരിച്ചറിയുവാന്‍ കഴിയണമെന്നാണ് ഷെയിന്‍ വാട്സൺ പറഞ്ഞത്.

ഐപിഎലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രീന്‍ 452 റൺസാണ് നേടിയത്. ഐപിഎലില്‍ നിന്ന് ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരുമ്പോള്‍ അത് താരങ്ങള്‍ക്കെല്ലാം ട്രാന്‍സിഷന്‍ പിരീഡ് ആണെന്നും ന്യൂ ബോള്‍ നേരിടുന്നത് ആവും ഇവര്‍ക്ക് മുന്നിലുള്ള ആദ്യ കടമ്പയെന്നും ഷെയിന്‍ വാട്സൺ പറ‍ഞ്ഞത്.

ഇന്ത്യ പാക്കിസ്ഥാന്‍ ഫൈനൽ ഉണ്ടാകും – ഷെയിന്‍ വാട്സൺ

ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം ഷെയിന്‍ വാട്സൺ. അതിന് മുമ്പ് പാക്കിസ്ഥാന് ന്യൂസിലാണ്ടിനെയും ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെയും സെമി ഫൈനലില്‍ മറികടക്കേണ്ടതുണ്ടെങ്കിലും അത് തീര്‍ത്തും സാധ്യമാണെന്ന് ഷെയിന്‍ വാട്സൺ പറഞ്ഞു.

നവംബര്‍ 13ന് എംസിജിയിൽ ഇന്ത്യ – പാക് ഫൈനൽ ഉണ്ടാകുമെന്നാണ് തന്റെ പ്രവചനം എന്നും താരം വ്യക്തമാക്കി. ഇരു ടീമുകളും സൂപ്പര്‍ 12 മത്സരത്തിൽ ഏറ്റുമുട്ടിയപ്പോള്‍ ്വസാന പന്തിൽ ഇന്ത്യയാണ് വിജയം കുറിച്ചത്.

തനിക്ക് ആ മത്സരം നഷ്ടമായി എന്നും എന്നാൽ താന്‍ ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടുന്നത് വീക്ഷിക്കുവാന്‍ ആഗ്രഹിക്കുകയാണെന്നും വാട്സൺ വ്യക്തമാക്കി.

ഏഷ്യ കപ്പ് ഇന്ത്യയ്ക്ക് തന്നെ – ഷെയിന്‍ വാട്സൺ

ഏഷ്യ കപ്പിൽ ഇന്ത്യ വന്‍ ശക്തികളാണെന്നും മറ്റാര്‍ക്കും അവരോട് പിടിച്ച് നിൽക്കുവാനാകില്ലെന്നും പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം ഷെയിന്‍ വാട്സൺ. ഇന്ത്യ തന്നെയാവും 2022 ഏഷ്യ കപ്പ് വിജയികളെന്നും വാട്സൺ സൂചിപ്പിച്ചു.

യുഎഇയിലെ സാഹചര്യങ്ങളുമായി ഇന്ത്യ വേഗം പൊരുത്തപ്പെടുമെന്നും അതിനാൽ തന്നെ കിരീടം ഇന്ത്യയ്ക്കായിരിക്കുമെന്നാണ് വാട്സൺ വ്യക്തമാക്കിയത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം ആരാധകര്‍ ഉറ്റുനോക്കുന്ന തീപാറും പോരാട്ടമായിരിക്കുമെന്നും ആ മത്സരത്തില്‍ പാക്കിസ്ഥാന് ഇന്ത്യയെ പരാജയപ്പെടുത്താമെന്ന വിശ്വാസം ഉണ്ടാകുമെന്നും വാട്സൺ കൂട്ടിചേര്‍ത്തു.

ഈ മത്സരത്തിലെ വിജയികളാവും കപ്പ് നേടുവാന്‍ സാധ്യതയുള്ളവരെന്നും അതിൽ തന്നെ തന്റെ പ്രവചനം ഇന്ത്യയാവും കിരീടം നേടുകയെന്നുമാണെന്നും വാട്സൺ വ്യക്തമാക്കി. ഇന്ത്യയുടെ ബാറ്റിംഗ് ഫയര്‍ പവര്‍ മറ്റൊരു ടീമിനുമില്ലെന്നും മുന്‍ ഓസ്ട്രേലിയന്‍ താരം വ്യക്തമാക്കി.

വാട്സണെ മറികടന്ന് സ‍‍ഞ്ജു ഇനി രാജസ്ഥാന്റെ സിക്സടി വീരന്‍

രാജസ്ഥാന്‍ റോയൽസിന് വേണ്ടി ഐപിഎലില്‍ ഏറ്റവും അധികം സിക്സുകള്‍ നേടുന്ന താരമായി സഞ്ജു സാംസൺ. ഇന്ന് സൺറൈസേഴ്സിനെതിരെ തന്റെ 27 പന്തിൽ നിന്നുള്ള 55 റൺസിനിടെ സഞ്ജു 5 സിക്സുകള്‍ നേടിയിരുന്നു.

ഷെയിന്‍ വാട്സൺ രാജസ്ഥാന് വേണ്ടി 109 സിക്സുകള്‍ നേടിയതായിരുന്നു ഇന്ന് വരെയുള്ള രാജസ്ഥാന്റെ റെക്കോര്‍ഡ്. ഇന്നത്തെ അഞ്ച് സിക്സുകളോടെ സഞ്ജു 110 സിക്സുകള്‍ രാജസ്ഥാന് വേണ്ടി സ്വന്തമാക്കി.

സഞ്ജു ഇന്ന് രാജസ്ഥാന് വേണ്ടി തന്റെ നൂറാം മത്സരം ആണ് നേടിയത്.

വാട്സൺ ഐപിഎലിലേക്ക് എത്തുന്നു, ഡൽഹി ക്യാപിറ്റൽസിന്റെ അസിസ്സ്റ്റന്റ് കോച്ചായി

2022 ഐപിഎൽ സീസണിൽ ഡൽഹിയുടെ സഹ പരിശീലകനായി ഷെയിന്‍ വാട്സൺ എത്തുന്നു. മുഖ്യ കോച്ച് റിക്കി പോണ്ടിംഗിന്റെ നിര്‍ദ്ദേശപ്രകാരമാണ് മുന്‍ ഓസ്ട്രേലിയന്‍ താരവുമായി ഫ്രാഞ്ചൈസി കരാറിലെത്തുന്നത്.

രണ്ട് തവണ ഐപിഎൽ കിരീടം നേടിയ താരമാണ് വാട്സൺ. 2008ൽ രാജസ്ഥാൻ റോയൽസിനൊപ്പവും 2018ൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പവും താരം കിരീട നേട്ടം സ്വന്തമാക്കി.

ടീമിൽ സഹ പരിശീലകരായി അജിത് അഗാര്‍ക്കറും പ്രവീൺ ആംറേയും എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Exit mobile version