Headmarsh

ഓസ്ട്രേലിയന്‍ സര്‍വ്വാധിപത്യം, പരമ്പര തൂത്തുവാരി ഓസ്ട്രേലിയ, തീപാറും ബാറ്റിംഗുമായി ട്രാവിസ് ഹെഡ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പര തൂത്തുവാരി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 190/8 എന്ന സ്കോര്‍ നേടിയപ്പോള്‍ 17.5 ഓവറിൽ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ വിജയം കൈവരിച്ചു. ട്രാവിസ് ഹെഡ് 48 പന്തിൽ നിന്ന് 91 റൺസ് നേടിയാണ് ബാറ്റിംഗിൽ ഓസ്ട്രേലിയയ്ക്കായി തിളങ്ങിയത്. ജോഷ് ഇംഗ്ലിസ് 22 പന്തിൽ 42 റൺസ് നേടിയപ്പോള്‍ മാര്‍ക്കസ് സ്റ്റോയിനിസ് പുറത്താകാതെ 37 റൺസ് നേടി.

ഇന്നിംഗ്സിലെ ആദ്യ പന്തിൽ മാത്യു ഷോര്‍ട്ടിനെ നഷ്ടമായ ശേഷം മിച്ചൽ മാര്‍ഷും ട്രാവിസ് ഹെഡും ചേര്‍ന്ന് 43 റൺസാണ് രണ്ടാ വിക്കറ്റിൽ നേടിയത്. ജോഷ് ഇംഗ്ലിസുമായി ചേര്‍ന്ന് 85 റൺസ് കൂട്ടിചേര്‍ത്ത് ഹെഡ് മത്സരം ഓസ്ട്രേലിയന്‍ പക്ഷത്തേക്ക് തിരിച്ചു. ഫോര്‍ട്ടുയിന്‍ ആണ് ഇംഗ്ലിസിന്റെയും ഹെഡിന്റെയും വിക്കറ്റ് നേടിയത്. ഹെഡ് പുറത്താകുമ്പോള്‍ മത്സരം ഓസ്ട്രേലിയ ഏറെക്കുറെ സ്വന്തമാക്കിയിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബ്യോൺ ഫോര്‍ട്ടുയിനും ജെറാള്‍ഡ് കോയെറ്റ്സെയും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version