ദുലീപ് ട്രോഫി സൗത്ത് സോണിനെ തിലക് വർമ്മ നയിക്കും, നമ്മുടെ അസറുദ്ദീൻ വൈസ് ക്യാപ്റ്റൻ


ദുലീപ് ട്രോഫി 2025-ൽ സൗത്ത് സോൺ ടീമിന്റെ നായകനായി തിലക് വർമ്മയെ തിരഞ്ഞെടുത്തു. പരമ്പരാഗതമായ ആറ് ടീം സോണൽ ഫോർമാറ്റിലേക്ക് ടൂർണമെന്റ് തിരിച്ചെത്തുന്ന ഈ സീസൺ ഓഗസ്റ്റ് 28-ന് ആരംഭിക്കും. യുവത്വവും പരിചയസമ്പത്തും ഒത്തുചേർന്ന 16 അംഗ ടീമിനെയാണ് ഹൈദരാബാദിൽ നിന്നുള്ള ഈ ഇടംകൈയ്യൻ താരം നയിക്കുക.


കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ അന്താരാഷ്ട്ര മത്സരങ്ങൾ കാരണം വിട്ടുനിന്നിട്ടും, പോണ്ടിച്ചേരിയിൽ ചേർന്ന സൗത്ത് സോൺ സെലക്ടർമാരുടെ യോഗത്തിലാണ് തിലകിനെ നായകനായി തിരഞ്ഞെടുത്തത്. കൗണ്ടിയിൽ ഹാംഷെയറിനായി കളിക്കുമ്പോൾ മികച്ച ഫോമിലായിരുന്നു തിലക്; അവസാന അഞ്ച് ഇന്നിംഗ്‌സുകളിൽ രണ്ട് സെഞ്ചുറികളും രണ്ട് അർദ്ധ സെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്. കേരള ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീനെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിൽ നിന്ന് നാല് കളിക്കാർ സൗത്ത് സോൺ സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. അസറുദ്ദീന് പുറമെ സൽമാൻ നിസാർ, ബേസിൽ എൻ പി, നിധീഷ് എന്നിവരാണ് ടീമിൽ ഉള്ള കേരള താരങ്ങൾ.


അടുത്തിടെ ഇന്ത്യ ടീമിലേക്ക് ആദ്യമായി വിളി ലഭിച്ച തമിഴ്‌നാട് വിക്കറ്റ് കീപ്പർ എൻ. ജഗദീശൻ, അന്താരാഷ്ട്ര താരങ്ങളായ ദേവ്ദത്ത് പടിക്കൽ, ആർ. സായി കിഷോർ എന്നിവർ ടീമിലെ ശ്രദ്ധേയരായ ഉൾപ്പെടുന്നു. കഴിഞ്ഞ രഞ്ജി സീസണിൽ 934 റൺസ് നേടിയ ഹൈദരാബാദ് ഓപ്പണർ തന്മയ് അഗർവാളിനും ടീമിൽ സ്ഥാനമുണ്ട്. 516 റൺസ് നേടിയ കർണാടകയുടെ ആർ. സ്മരണയെ സ്റ്റാൻഡ്ബൈകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

South Zone Duleep Trophy 2025 squad: Tilak Varma (c) (Hyderabad), Mohammed Azharuddeen (vc) (Kerala), Tanmay Agarwal (Hyderabad), Devdutt Padikkal (Karnataka), Mohit Kale (Pondicherry), Salman Nizar (Kerala), Narayan Jagadeesan (Tamil Nadu), Tripurana Vijay (Andhra), R Sai Kishore (Tamil Nadu), Tanay Thyagarajan (Hyderabad), Vijaykumar Vyshak (Karnataka), Nidheesh MD (Kerala), Ricky Bhui (Andhra), Basil NP (Kerala), Gurjapneet Singh (Tamil Nadu), Snehal Kauthankar (Goa).


മുഹമ്മദ് അസറുദ്ദീൻ, കേരളം മറക്കില്ല ഈ ഇന്നിംഗ്സ്

രഞ്ജി ട്രോഫി സെമി ഫൈനലിൽ ഒരു കേരള താരത്തിന്റെ ടോപ് സ്കോർ!! അതാണ് ഇന്ന് മുഹമ്മദ് അസറുദ്ദീൻ നേടിയ 177 റൺസ്‌. പുറത്താകാതെ 177 റൺസുമായാണ് അസറുദ്ദീൻ ഇന്ന് കളം വിട്ടത്. മറുവശത്ത് ആരെങ്കിലും നിന്ന് കൊടുത്തിരുന്നു എങ്കിൽ അർഹിച്ച ഇരട്ട സെഞ്ച്വറിയിൽ അസറുദ്ദീൻ എത്തിയേനെ. അസറുദ്ദീന്റെ ഈ 177 റൺസ് ഈ സീസൺ രഞ്ജി ട്രോഫിയിലെ ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന സ്കോർ കൂടുയാണ്‌.

ഇന്ന് ആദ്യ സെഷനിൽ സ്കോറിംഗ് വേഗത കൂട്ടിയ അസറുദ്ദീൻ ആക്രമിച്ച് കളിക്കുക ആയിരുന്നു‌. ആകെ 20 ഫോറും 1 സിക്സും അസറുദ്ദീന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നു. 341 പന്തിൽ നിന്നാണ് അദ്ദേഹം 177ൽ എത്തിയത്.

കേരളം രഞ്ജി ഫൈനൽ എന്ന ചരിത്ര നോട്ടത്തിലേക്ക് എത്തുക ആണെങ്കിൽ ഈ ഇന്നിംഗ്സ് ആകും ആ നോട്ടത്തിന് വഴിവെട്ടിയത്. നേരത്തെ ക്വാർട്ടർ ഫൈനലിലും അസറുദ്ദീനിൽ നിന്ന് നിർണായക ഇന്നിംഗ്സ് കേരളത്തിന് കാണാൻ ആയിരുന്നു.

രഞ്ജി ട്രോഫി; കേരളം 457ന് ഓളൗട്ട്!! അസറുദ്ദീൻ 177 നോട്ടൗട്ട്

രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളം 457 റൺസിന് ഓളൗട്ട്. ഗുജറാത്തിന് എതിരെ അസറുദ്ദീന്റെ 177* റൺസ് ആണ് കേരളത്തിന് ഈ കൂറ്റൻ സ്കോർ നൽകിയത്. ഇന്ന് ആദ്യ സെഷനിൽ ആക്രമിച്ചു കളിച്ച കേരളം വലിയ ടോട്ടൽ തന്നെ ഗുജറാത്തിന് മുന്നിൽ വെച്ചു.

അസറുദ്ദീൻ 341 പന്തിൽ നിന്നാണ് 177 റൺസ് നേടിയത്. 18 ഫോറും 1 സിക്സും അസറുദ്ദീൻ അടിച്ചു. അദ്ദേഹത്തിന്റെ ഫസ്റ്റ് ക്ലാസ് ടോപ് സ്കോറാണ് ഇത്. ഇന്ന് സർവതെ 11 റൺസ് എടുത്ത് പുറത്തായി. നിധീഷ് 5 റൺസും, ബാസിൽ 1 റൺസും എടുത്തു.

നേരത്തെ 52 റൺസ് എടുത്ത സൽമാൻ നിസാറും 69 റൺസ് എടുത്ത സച്ചിൻ ബേബിയും മികച്ച സംഭാവനകൾ നൽകിയിരുന്നു.

കേരളം 418/7, അസറുദ്ദീൻ ഉറച്ചു നിൽക്കുന്നു

രഞ്ജി ട്രോഫിയിൽ രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ കേരളം 7 വിക്കറ്റ് നഷ്ടത്തിൽ 418 റൺസിൽ നിൽക്കുന്നു. ഇന്ന് തുടക്കത്തിൽ തന്നെ കേരളത്തിന് സച്ചിൻ ബേബിയെ നഷ്ടമായി എങ്കിലും പിന്നീട് അസറുദ്ദീനും സൽമാനും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. സച്ചിൻ 69 റൺസ് എടുത്താണ് പുറത്തായത്.

ഇപ്പോൾ സർവതെ 22 പന്തിൽ 10 റൺസുമായും അസറുദ്ദീൻ 303 പന്തിൽ 149 റൺസുമായും ക്രീസിൽ നിൽക്കുന്നു. അസറുദ്ദീൻ 17 ബൗണ്ടറികൾ ഇതുവരെ അടിച്ചു. അസറുദ്ദീന്റെ ഈ സീസണിൽ ആദ്യ സെഞ്ച്വറി ആണിത്. ഫസ്റ്റ് ക്ലാസിലെ 2ആം സെഞ്ച്വറിയും.

സൽമാൻ നിസാർ ഇന്ന് ഒരു സിക്സ് അടിച്ച് കൊണ്ടാണ് അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. 1 സിക്സും 4 ഫോറും നിസാർ ആകെ തന്റെ ഇന്നിംഗ്സിൽ അടിച്ചു. അവസാന സെഷനിൽ 52 റൺസ് എടുത്ത് നിൽക്കെ സൽമാൻ നിസാറിന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി.

ന്യൂ ബോൾ വന്നതിനു പിന്നാലെ യുവതാരം അഹ്മദ് ഇമ്രാൻ 24 റൺസ് എടുത്ത് പുറത്തായി.

അസറുദ്ദീന് സെഞ്ച്വറി, സൽമാൻ നിസാറിന് ഫിഫ്റ്റി!! കേരളം 350 കടന്നു

രഞ്ജി ട്രോഫിയിൽ രണ്ടാം ദിനം മത്സരം ചായക്ക് പിരിയുമ്പോൾ കേരളം 5 വിക്കറ്റ് നഷ്ടത്തിൽ 354 റൺസിൽ നിൽക്കുന്നു. ഇന്ന് തുടക്കത്തിൽ തന്നെ കേരളത്തിന് സച്ചിൻ ബേബിയെ നഷ്ടമായി എങ്കിലും പിന്നീട് അസറുദ്ദീനും സൽമാനും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. സച്ചിൻ 69 റൺസ് എടുത്താണ് പുറത്തായത്.

ഇപ്പോൾ സൽമാൻ നിസാർ 199 പന്തിൽ 52 റൺസുമായും അസറുദ്ദീൻ 231 പന്തിൽ 120 റൺസുമായും ക്രീസിൽ നിൽക്കുന്നു. അസറുദ്ദീൻ 14 ബൗണ്ടറികൾ ഇതുവരെ അടിച്ചു. അസറുദ്ദീന്റെ ഈ സീസണിൽ ആദ്യ സെഞ്ച്വറി ആണിത്. ഫസ്റ്റ് ക്ലാസിലെ 2ആം സെഞ്ച്വറിയും.

സൽമാൻ നിസാർ ഇന്ന് ഒരു സിക്സ് അടിച്ച് കൊണ്ടാണ് അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. 1 സിക്സും 4 ഫോറും നിസാർ ആകെ തന്റെ ഇന്നിംഗ്സിൽ അടിച്ചു.

രഞ്ജി ട്രോഫി സെമി; മുഹമ്മദ് അസറുദ്ദീന് സെഞ്ച്വറി

രഞ്ജു ട്രോഫി സെമി ഫൈനലിൽ കേരളത്തിനായി മുഹമ്മദ് അസറുദ്ദീൻ സെഞ്ച്വറി നേടി. മത്സരം രണ്ടാം ദിനം രണ്ടാം സെഷനിൽ നിൽക്കെ ആണ് അസറുദ്ദീൻ സെഞ്ച്വറി പൂർത്തിയാക്കിയത്. 175 പന്തിൽ നിന്നാണ് അസറുദ്ദീൻ സെഞ്ച്വറിയിൽ എത്തിയത്‌. അസറുദ്ദീന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറി ആണിത്.

ഇന്ന് രണ്ടാം സെഷനിൽ സ്കോറിംഗ് വേഗ കൂട്ടിയ അസറുദ്ദീൻ പെട്ടെന്ന് 3 ബൗണ്ടറികൾ കണ്ടെത്തി 80ൽ നിന്ന് 99ലേക്ക് എത്തി. അധികം സമ്മർദ്ദത്തിൽ വീഴാതെ അസറുദ്ദീൻ സിംഗിളിലൂടെ സെഞ്ച്വറിയും പൂർത്തിയാക്കി. ആകെ 13 ബൗണ്ടറികൾ അസറുദ്ദീന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നു.

ഇപ്പോൾ കേരളം 316-5 എന്ന നിലയിലാണ്‌. 36 റൺസുമായി സൽമാൻ നിസാറും ക്രീസിൽ ഉണ്ട്.

രഞ്ജി ട്രോഫി; അസറുദ്ദീന് അർധ സെഞ്ച്വറി, കേരളം മികച്ച സ്കോറിലേക്ക് നീങ്ങുന്നു

രഞ്ജി ട്രോഫിയിൽ രണ്ടാം ദിനം മത്സരം ലഞ്ചിന് പിരിയുമ്പോൾ കേരളം 5 വിക്കറ്റ് നഷ്ടത്തിൽ 293 റൺസിൽ നിൽക്കുന്നു. ഇന്ന് തുടക്കത്തിൽ തന്നെ കേരളത്തിന് സച്ചിൻ ബേബിയെ നഷ്ടമായി. സച്ചിൻ 69 റൺസ് എടുത്താണ് പുറത്തായത്. ഈ സെഷനിൽ 87 റൺസ് കേരളം എടുത്തു.

ഇതിനു ശേഷം അസറുദ്ദീനും സൽമാൻ നിസാറും കേരളത്തിനായി ഉറച്ചു നിന്നു. ഇപ്പോൾ സൽമാൻ നിസാർ 90 പന്തിൽ 28 റൺസുമായും അസറുദ്ദീൻ 85 പന്തിൽ 160 റൺസുമായും ക്രീസിൽ നിൽക്കുന്നു. അസറുദ്ദീൻ 10 ബൗണ്ടറികൾ ഇതുവരെ അടിച്ചു.

കര്‍ണ്ണാടകയ്ക്കെതിരെ 179 റൺസ് നേടി കേരളം, വെടിക്കെട്ട് ഇന്നിംഗ്സുമായി മൊഹമ്മദ് അസ്ഹറുദ്ദീന്‍

മൊഹമ്മദ് അസ്ഹറുദ്ദീന്‍ 47 പന്തിൽ 95 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ കര്‍ണ്ണാടകയ്ക്കെതിരെ സയ്യദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ 179/4 എന്ന സ്കോര്‍ നേടി കേരളം. ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

വിഷ്ണു വിനോദ് 34 റൺസ് നേടി. അസ്ഹറുദ്ദീന്‍ എട്ട് ഫോറും 6 സിക്സുമാണ് നേടിയത്. കര്‍ണ്ണാടകയ്ക്കായി ജഗദീഷ സുചിതും വൈശാഖും രണ്ട് വീതം വിക്കറ്റ് നേടി.

അസ്ഹറുദ്ദീനും വിഷ്ണു വിനോദിനും ആവശ്യക്കാരില്ല, 2 കോടി രൂപയ്ക്ക് ഡല്‍ഹിയിലേക്ക് ശ്രീകര്‍ ഭരത്

ഐപിഎലില്‍ കഴി‍ഞ്ഞ തവണ ബാംഗ്ലൂര്‍, ഡല്‍ഹി ടീമുകള്‍ക്കായി കളിച്ച മുഹമ്മദ് അസ്ഹറുദ്ദീനും വിഷ്ണു വിനോദിനും ലേലത്തിൽ നിരാശ. ഇരു താരങ്ങള്‍ക്കും വേണ്ടി ഒരു ഫ്രാഞ്ചൈസിയും ഇത്തവണ രംഗത്ത് എത്തിയില്ല.

അതേ സമയം കഴിഞ്ഞ സീസണിൽ ബാംഗ്ലൂരിന് വേണ്ടി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത ശ്രീകര്‍ ഭരത് ഇത്തവണ ഡല്‍ഹിയ്ക്കായി കളിക്കും. 2 കോടി രൂപയ്ക്കാണ് താരത്തെ ഡല്‍ഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. ചെന്നൈ ആയിരുന്നു താരത്തിനായി രംഗത്തെത്തിയ മറ്റൊരു ടീം.

 

കേരളത്തിനായി ക്വാര്‍ട്ടര്‍ ഉറപ്പാക്കി സഞ്ജുവും മുഹമ്മദ് അസ്ഹറുദ്ദീനും

ഹിമാച്ചൽ പ്രദേശിനെതിരെ 8 വിക്കറ്റ് വിജയത്തോടെ കേരളം സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ ക്വാര്‍ട്ടറിൽ പ്രവേശിച്ചു. ഇന്ന് 146 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന് 22 റൺസ് നേടിയ രോഹുന്‍ കുന്നുമലിനെ നഷ്ടമായെങ്കിലും മുഹമ്മദ് അസ്ഹറുദ്ദീന്റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു.

98 റൺസ് നേടിയ കൂട്ടുകെട്ട് തകരുന്നത് 18ാം ഓവറിന്റെ അവസാന പന്തിലാണ്. 60 റൺസ് നേടിയ അസ്ഹറുദ്ദീനെ നഷ്ടമാകുമ്പോള്‍ കേരളം വിജയത്തിന് 14 റൺസ് അകലെയായിരുന്നു. സഞ്ജു തന്റെ അര്‍ദ്ധ ശതകം തികച്ച് സച്ചിന്‍ ബേബിയ്ക്കൊപ്പം കേരളത്തിനെ വിജയത്തിലേക്ക് എത്തിയ്ക്കുകയായിരുന്നു. അവസാന ഓവറിൽ കേരളത്തിന് 4 റൺസായിരുന്നു വിജയത്തിനായി വേണ്ടിയിരുന്നത്.

19.3 ഓവറിൽ കേരളം വിജയിക്കുമ്പോള്‍ സഞ്ജു 39 പന്തിൽ 52 റൺസും സച്ചിന്‍ ബേബി 5 പന്തിൽ 10 റൺസും നേടിയാണ് ക്രീസിലുണ്ടായിരുന്നത്.

 

കളിക്കുന്നില്ലെങ്കിലും ഈ വലിയ താരങ്ങള്‍ക്കൊപ്പം ഡ്രസ്സിംഗ് റൂം ഷെയര്‍ ചെയ്യാനാകുന്നത് വലിയ കാര്യം – അസ്ഹറുദ്ദീന്‍

സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനം ആണ് മുഹമ്മദ് അസ്ഹറുദ്ദീന് ഐപിഎലില്‍ സ്ഥാനം നേടിക്കൊടുത്തത്. താരത്തെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആണ് ടീമിലേക്ക് എത്തിച്ചത്. എന്നാല്‍ ഇതുവരെ ഐപിഎലില്‍ താരത്തിന് അവസരം ലഭിച്ചിട്ടില്ല.

ആര്‍സിബിയ്ക്കൊപ്പം ഒരു മാസത്തോളമായെന്നും വിരാട് കോഹ്‍ലി, എബിഡി, ഗ്ലെന്‍ മാക്സ്വെല്‍ എന്നീ ക്രിക്കറ്റിലെ മഹാരഥന്മാര്‍ക്കൊപ്പം ഡ്രസ്സിംഗ് റൂമില്‍ സമയം ചെലവഴിക്കാനാകുന്നത് തന്നെ വലിയ കാര്യമാണെന്നാണ് അസ്ഹറുദ്ദീന്‍ പറഞ്ഞത്.

തനിക്ക് ഇത് വളരെ അധികം ആത്മവിശ്വാസും മികച്ച അനുഭവവുമാണ് നല്‍കുന്നതെന്നും. കളിക്കുന്നില്ലെങ്കിലും തങ്ങളെയും മാനേജ്മെന്റ് തുല്യമായാണ് പരിഗണിക്കുന്നതെന്നും മുഹമ്മദ് അസ്ഹറുദ്ദീന്‍ വ്യക്തമാക്കി.

വിരാട് കോഹ്‌ലിയുടെ സ്ഥിരത പഠിച്ചെടുക്കണമെന്ന് മലയാളി താരം മുഹമ്മദ് അസ്ഹറുദ്ധീൻ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ സ്ഥിരത പഠിച്ചെടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ആർ.സി.ബിയുടെ മലയാളി താരം മുഹമ്മദ് അസ്ഹറുദ്ധീൻ. റോയൽ ചലഞ്ചേഴ്‌സ് തന്റെ പ്രിയപ്പെട്ട ടീം ആണെന്നും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ കൂടെ കളിക്കുകയെന്നത് തനിക്ക് വളരെ പ്രിയപ്പെട്ട ഒരു കാര്യമാണെന്നും കേരള താരം പറഞ്ഞു.

വിരാട് കോഹ്‌ലിയുടെ കീഴിൽ കളിക്കുകയെന്ന തന്റെ സ്വപ്നമാണ് പൂവണിയാൻ പോവുന്നതെന്നും വിരാട് കോഹ്‌ലിയിൽ നിന്ന് ഫിറ്റ്നസിന്റെയും ബാറ്റിങ്ങിന്റെയും പാഠങ്ങൾ പഠിക്കണമെന്നും അസ്ഹറുദ്ധീൻ പറഞ്ഞു. ഒരു ക്രിക്കറ്റ് താരം എങ്ങനെ സ്ഥിരത പുലർത്തണമെന്ന കാര്യത്തിൽ താൻ വിരാട് കോഹ്‌ലിയോട് ചോദിച്ച് മനസ്സിലാക്കുമെന്നും അസ്ഹറുദ്ധീൻ കൂട്ടിച്ചേർത്തു. ആദ്യന്തര സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം മുഹമ്മദ് അസ്ഹറുദീനെ ബേസ് തുകയായ 20 ലക്ഷം മുടക്കിയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കിയത്.

Exit mobile version