ഇന്ത്യ എയുടെ ലീഡ് 72 റൺസ്, ശതകം പൂര്‍ത്തിയാക്കി അഭിമന്യു ഈശ്വരന്‍

അഭിമന്യു ഈശ്വരന്‍ പുറത്താകാതെ നേടിയ 144 റൺസിന്റെ ബലത്തിൽ ബംഗ്ലാദേശ് എ യ്ക്കെതിരെ മികച്ച സ്കോറിലേക്ക് ഇന്ത്യ എ നീങ്ങുന്നു. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ എ 324/5 എന്ന നിലയിലാണ് നിലകൊള്ളുന്നത്. 144 റൺസുമായി ഈശ്വരന്‍ പുറത്താകാതെ നിൽക്കുമ്പോള്‍ ചേതേശ്വര്‍ പുജാര 52 റൺസും ശ്രീകര്‍ ഭരത് 77 റൺസും നേടി പുറത്തായി.

4 റൺസ് നേടിയ ജയന്ത് യാദവ് ആണ് ഇപ്പോള്‍ ഈശ്വരന് കൂട്ടായി ക്രീസിലുള്ളത്. മത്സരത്തിൽ 72 റൺസിന്റെ ലീഡാണ് ഇന്ത്യയുടെ കൈവശമുള്ളത്. നേരത്തെ ബംഗ്ലാദേശ് എ യുടെ ഒന്നാം ഇന്നിംഗ്സ് 252 റൺസിൽ അവസാനിച്ചിരുന്നു.

2 റൺസിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ്, രണ്ടാം ഇന്നിംഗ്സിൽ മികച്ച നിലയിൽ ഇന്ത്യ

ആദ്യ ഇന്നിംഗ്സിൽ 246/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം ലെസ്റ്റര്‍ഷയറിനെ 244 റൺസിന് പുറത്താക്കി 2 റൺസിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ മികച്ച തുടക്കം.

രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 80/1 എന്ന നിലയിലാണ്. 31 റൺസ് നേടി ആദ്യ ഇന്നിംഗ്സിലെ ഹീറോ ശ്രീകര്‍ ഭരതും 9 റൺസുമായി ഹനുമ വിഹാരിയും ആണ് ക്രീസിലുള്ളത്. 38 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ആദ്യ ദിവസത്തെ സ്കോറിൽ തന്നെ ഇന്ത്യ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ലെസ്റ്റര്‍ഷയറിന് വേണ്ടി 76 റൺസുമായി ഋഷഭ് പന്ത് ടോപ് സ്കോറര്‍ ആയപ്പോള്‍ ഋഷി പട്ടേലും റോമന്‍ വാക്കറും 34 റൺസ് വീതം നേടി. ലൂയിസ് കിംബര്‍ 31 റൺസ് നേടി.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും മൂന്ന് വീതം വിക്കറ്റും ശര്‍ദ്ധുൽ താക്കൂര്‍ മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. മത്സരത്തിൽ ഇപ്പോള്‍ ഇന്ത്യയുടെ പക്കൽ 82 റൺസ് ലീഡാണുള്ളത്.

ടോപ് ഓര്‍ഡര്‍ തകര്‍ന്നു, ടോപ് സ്കോറര്‍ ആയി ശ്രീകര്‍ ഭരത് ക്രീസിൽ, ഇന്ത്യയ്ക്ക് 8 വിക്കറ്റ് നഷ്ടം

ലെസ്റ്റര്‍ഷയര്‍ സിസിയ്ക്കെതിരെ ഇന്ത്യന്‍ ടോപ് ഓര്‍ഡറിന് നിലയുറപ്പിക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ ഇന്ത്യയുടെ രക്ഷയ്ക്കെത്തി ശ്രീകര്‍ ഭരത്. താരം പുറത്താകാതെ 70 റൺസുമായി നിന്നപ്പോള്‍ സന്നാഹ മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 246/8 എന്ന നിലയിലാണ്.

18 റൺസ് നേടിയ മുഹമ്മദ് ഷമിയാണ് ഭരതിന് കൂട്ടായി ക്രീസിലുള്ളത്. രോഹിത് ശര്‍മ്മ(25), ശുഭ്മന്‍ ഗിൽ(21), വിരാട് കോഹ്‍ലി(33), ഉമേഷ് യാദവ്(23) എന്നിവരാണ് ഇന്ത്യയ്ക്കായി റൺസ് കണ്ടെത്തിയവര്‍. ലെസ്റ്റര്‍ഷയറിന് വേണ്ടി റോമന്‍ വാൽക്കര്‍ 5 വിക്കറ്റ് നേടി. ലെസ്റ്ററിന് വേണ്ടി ഇറങ്ങിയ ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റ് ലഭിച്ചില്ലെങ്കിലും പ്രസിദ്ധ് കൃഷ്ണയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

അസ്ഹറുദ്ദീനും വിഷ്ണു വിനോദിനും ആവശ്യക്കാരില്ല, 2 കോടി രൂപയ്ക്ക് ഡല്‍ഹിയിലേക്ക് ശ്രീകര്‍ ഭരത്

ഐപിഎലില്‍ കഴി‍ഞ്ഞ തവണ ബാംഗ്ലൂര്‍, ഡല്‍ഹി ടീമുകള്‍ക്കായി കളിച്ച മുഹമ്മദ് അസ്ഹറുദ്ദീനും വിഷ്ണു വിനോദിനും ലേലത്തിൽ നിരാശ. ഇരു താരങ്ങള്‍ക്കും വേണ്ടി ഒരു ഫ്രാഞ്ചൈസിയും ഇത്തവണ രംഗത്ത് എത്തിയില്ല.

അതേ സമയം കഴിഞ്ഞ സീസണിൽ ബാംഗ്ലൂരിന് വേണ്ടി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത ശ്രീകര്‍ ഭരത് ഇത്തവണ ഡല്‍ഹിയ്ക്കായി കളിക്കും. 2 കോടി രൂപയ്ക്കാണ് താരത്തെ ഡല്‍ഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. ചെന്നൈ ആയിരുന്നു താരത്തിനായി രംഗത്തെത്തിയ മറ്റൊരു ടീം.

 

ഈ വിജയം ആര്‍സിബിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു – ശ്രീകര്‍ ഭരത്

അവസാന പന്തിലെ വിജയം തന്റെ ടീമിന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നുവെന്ന് പറഞ്ഞ് ശ്രീകര്‍ ഭരത്. ഡല്‍ഹിയ്ക്കെതിരെ അവസാന പന്തിൽ സിക്സ് നേടിയാണ് ആര്‍സിബി ഐപിഎൽ പ്ലേ ഓഫ് ഘട്ടത്തിലെ അവസാന മത്സരത്തിൽ വിജയം കൊയ്തത്. താന്‍ സ്പിന്നിനെതിരെ കൂടുതൽ പരിശീലനം നടത്തി വരികയാണെന്നും ശ്രീകര്‍ ഭരത് വ്യക്തമാക്കി.

താനും മാക്സിയും അവസാനം വരെ പന്ത് ശ്രദ്ധിച്ച് കളിക്കുവാനാണ് ശ്രമിച്ചതെന്നും ശരിയായ ബോള്‍ നോക്കി അടിക്കുവാനാണ് താന്‍ ശ്രമിച്ചതെന്നും പരിഭ്രമം ഒരു ഘട്ടത്തിലും തോന്നിയില്ലെന്നും ശ്രീകര്‍ ഭരത് സൂചിപ്പിച്ചു. ഒരു നേട്ടവും സൗജന്യമായി ലഭിയ്ക്കുന്നതാണെന്ന് താന്‍ കരുതുന്നില്ലെന്നും താന്‍ കഠിനാധ്വാനം ഏറെ ചെയ്തിട്ടുണ്ടെന്നും ഭരത് പറഞ്ഞു.

ശ്രീകര്‍ ഭരത് ഒരു പരീക്ഷണമല്ലായിരുന്നു, താരം ടോപ് ക്ലാസ് ബാറ്റര്‍

ശ്രീകര്‍ ഭരതിനെ മൂന്നാം നമ്പറിൽ ഇറക്കിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ തീരുമാനം ഒരു പരീക്ഷണമല്ലായിരുന്നുവെന്ന് പറഞ്ഞ് ഗ്ലെന്‍ മാക്സ്വെൽ. താരം ഒരു ടോപ് ക്ലാസ് ബാറ്ററാണെന്നും അദ്ദേഹത്തിന്റെ രാജസ്ഥാനെതിരെയുള്ള ഇന്നിംഗ്സ് മികച്ച ഒന്നായിരുന്നുവെന്നും ഗ്ലെന്‍ മാക്സ്വെൽ സൂചിപ്പിച്ചു.

ഈ സംഘത്തിലെ ഓരോ താരങ്ങളും ഇത്തവണ അവസരത്തിനൊത്തുയര്‍ന്നാണ് ടീമിന്റെ വിജയം ഒരുക്കിയിരിക്കുന്നതെന്ന് ഗ്ലെന്‍ മാക്സ്വെല്‍ വ്യക്തമാക്കി. മികച്ച രീതിയിലാണ് ആര്‍സിബി കളിച്ചതെന്നും ബൗളര്‍മാര്‍ മത്സരത്തിലേക്ക് ടീമിനെ തിരിച്ചുകൊണ്ടുവന്നത് എടുത്ത് പറയേണ്ട ഒന്നാണന്നും ഗ്ലെന്‍ മാക്സ്വെൽ പറഞ്ഞു.

തന്റെ ദൗത്യം കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുക എന്നതായിരുന്നു – ഭരത്

റോയൽ ചലഞ്ചേഴ്സിന്റെ മൂന്നാം നമ്പറിലേക്ക് ഗ്ലെന്‍ മാക്സ്വെല്ലിന് മുമ്പ് പരീക്ഷിക്കപ്പെട്ട താരമാണ് ശ്രീകര്‍ ഭരത്. ആദ്യ മത്സരങ്ങളിൽ പരാജയപ്പെട്ട താരം പിന്നീട് നിര്‍ണ്ണായക ഇന്നിംഗ്സുകളുമായി ടീമില്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നിര്‍ണ്ണായകമായ കൂട്ടുകെട്ടുകള്‍ നേടി ഭരത് മാക്സ്വെല്ലിനൊപ്പം ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 69 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്.

മൂന്നാം നമ്പര്‍ സ്ഥാനം മനോഹരമായ ഒരു സ്ഥാനമാണെന്നും തനിക്ക് നല്‍കിയ ദൗത്യം കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുക എന്നതായിരുന്നുവെന്നും ഭരത് പറഞ്ഞു. വിരാട്, മാക്സ്വെൽ, എബിഡി എന്നിവര്‍ക്കൊപ്പം കളിക്കുമ്പോള്‍ ക്രിക്കറ്റിൽ ഏറെക്കാര്യങ്ങള്‍ പഠിക്കാനാകുമെന്നും ഭരത് കൂട്ടിചേര്‍ത്തു.

അനായാസ വിജയവുമായി ആര്‍സിബി, 7 വിക്കറ്റ് വിജയം

ബാറ്റിംഗ് മറന്ന രാജസ്ഥാന്‍ റോയൽസ് നല്‍കിയ 150 റൺസ് ലക്ഷ്യം അനായാസം മറികടന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. വിജയത്തോടെ മൂന്നാം സ്ഥാനത്തോടുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 14 പോയിന്റ് നേടി.

ശ്രീകര്‍ ഭരത് (44), ഗ്ലെന്‍ മാക്സ്വെൽ(51*), വിരാട് കോഹ്‍ലി(25), ദേവ്ദത്ത് പടിക്കൽ(22) എന്നിവരുടെ മികവിൽ ആണ് 17.1 ഓവറിൽ റോയൽ ചലഞ്ചേഴ്സ് 7 വിക്കറ്റ് വിജയം നേടുകയായിരുന്നു. 30 പന്തിലാണ് മാക്സ്വെൽ തന്റെ അര്‍ദ്ധ ശതകം തികച്ചത്.

ഒന്നാം വിക്കറ്റിൽ ദേവ്ദത്ത് പടിക്കലും വിരാട് കോഹ്‍ലിയും ചേര്‍ന്ന് 48 റൺസാണ് നേടിയത്. തൊട്ടടുത്ത ഓവറിൽ വിരാട് കോഹ്‍ലിയും വീണുവെങ്കിലും ശ്രീകര്‍ ഭരതും ഗ്ലെന്‍ മാക്സ്വെല്ലും ചേര്‍ന്ന് 69 റൺസ് കൂട്ടുകെട്ടുമായി ടീമിനെ വിജയത്തിന്റെ അടുത്തേക്ക് എത്തുകയായിരുന്നു.

കോഹ്‍ലി തകര്‍പ്പന്‍ ഫീൽഡിംഗിലൂടെ റിയാന്‍ പരാഗ് റണ്ണൗട്ടാക്കുകയായിരുന്നു. രാജസ്ഥാന് വേണ്ടി മുസ്തഫിസുര്‍ 2 വിക്കറ്റ് നേടി.

ശ്രീകര്‍ ഭരതിനു ശതകം, 269 റണ്‍സിനു ഓള്‍ഔട്ട് ആയി ഇന്ത്യ

തുടക്കത്തിലെ പാളിച്ചയ്ക്ക് ശേഷം അന്‍മോല്‍പ്രീത് സിംഗും ശ്രീകര്‍ ഭരതും ഇന്ത്യയെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും നാല് വീതം വിക്കറ്റ് വീഴ്ത്തി ലഹിരു കുമരയും ലക്ഷന്‍ സണ്ടകനും തിളങ്ങിയപ്പോള്‍ ശ്രീലങ്ക എ യ്ക്കെതിരെ 269 റണ്‍സിനു ഓള്‍ഔട്ട് ആയി ഇന്ത്യ എ ടീം. ശ്രീകര്‍ ഭരത് 117 റണ്‍സ് നേടി ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായപ്പോള്‍ അന്‍മോല്‍പ്രീത് സിംഗ് 65 റണ്‍സ് നേടി പുറത്തായി.

നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 91 റണ്‍സാണ് ഇന്ത്യ എ ബാറ്റിംഗിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്. ഒരു വശത്ത് വിക്കറ്റ് വീഴുന്നത് തുടര്‍ക്കഥയായപ്പോള്‍ അതിവേഗം സ്കോറിംഗ് നടത്തുവാന്‍ ശ്രീകര്‍ ശ്രമിയ്ക്കുകയായിരുന്നു. രാഹുല്‍ ചഹാര്‍ 21 റണ്‍സ് നേടി.

മോശം തുടക്കത്തിനു ശേഷം തിരിച്ചുവരവ് നടത്തി ഇന്ത്യ

ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എ ടീമിനു ആദ്യ ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടം. 119/3 എന്ന നിലയിലാണ് ഇന്ത്യയുടെ ഉച്ച ഭക്ഷണത്തിനു പിരിയുമ്പോളുള്ള സ്കോര്‍. അന്‍മോല്‍പ്രീത് സിംഗ്(46*), ശ്രീകര്‍ ഭരത്(39*) എന്നിവരാണ് ക്രീസില്‍ അപ്പോള്‍ നിന്നിരുന്നത്. ഇന്ത്യയുടെ തുടക്കം വളരെ മോശമായിരുന്നു. ഓപ്പണര്‍മാര്‍ രണ്ട് പേരും പൂജ്യത്തിനു പുറത്തായപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സാണ് ടീമിനു നേടാനായത്.

അവിടെ നിന്ന് അന്‍മോല്‍പ്രീത് സിംഗ്-സിദ്ദേഷ് ലാഡ് കൂട്ടുകെട്ട് 63 റണ്‍സ് നേടിയെങ്കിലും 32 റണ്‍സ് നേടിയ സിദ്ദേഷിനെ വിശ്വ ഫെര്‍ണാണ്ടോ പുറത്താക്കി. ഉച്ച ഭക്ഷണത്തിനു ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 38 ഓവറുകള്‍ പിന്നിടുമ്പോള്‍ 152/3 എന്ന നിലയിലാണ്. 88 റണ്‍സ് കൂട്ടുകെട്ടുമായി അന്‍മോല്‍പ്രീത് സിംഗ്-ശ്രീകര്‍ ഭരത് കൂട്ടുകെട്ടാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിയ്ക്കുമ്പോള്‍ അന്‍മോല്‍ 64 റണ്‍സും ശ്രീകര്‍ 54 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.

ശ്രീലങ്കയ്ക്കായി ലഹിരു കുമര രണ്ടും വിശ്വ ഫെര്‍ണാണ്ടോ ഒരു വിക്കറ്റും നേടിയിട്ടുണ്ട്.

 

Exit mobile version