ലഹിരു കുമാരക്ക് പരിക്ക്, ഇനി ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ കളിക്കില്ല

ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ലഹിരു കുമാര നെതർലൻഡ്‌സിനെതിരായ മത്സരത്തിനിടെ പരിക്കേറ്റതിനാൽ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ശ്രീലങ്കയുടെ ബാക്കിയുള്ള മത്സരങ്ങളിൽ നിന്ന് പുറത്തായി. കുമാരയുടെ പകരക്കാരനായി ശ്രീലങ്ക അൺക്യാപ്ഡ് സഹൻ ആരാച്ചിഗെയെ തിരഞ്ഞെടുത്തിട്ടുണ്ട്.

27 കാരനായ ഇടംകൈയ്യൻ ബാറ്റർ, ഓഫ്‌സ്പിൻ ബൗളും ചെയ്യും. ശ്രീലങ്കയുടെ മൂന്ന് സ്റ്റാൻഡ്‌ബൈ കളിക്കാരിൽ ഒരാളായിരുന്നു. ആരാച്ചിഗെ 66 ലിസ്റ്റ് എ ഗെയിമുകൾ കളിച്ചിട്ടുണ്ട്, 29.07 ശരാശരിയിൽ 1454 റൺസുൻ നേടിയിട്ടുണ്ട്.

ഒക്‌ടോബർ 5-ന് ഇന്ത്യയിൽ ആരംഭിക്കുന്ന 2023 ലോകകപ്പിലെ അവസാന രണ്ട് സ്ഥാനങ്ങൾക്കായി മത്സരിക്കുന്ന ലോകകപ്പ് യോഗ്യത റൗണ്ട് ശ്രീലങ്ക യോഗ്യതക്ക് അടുത്താണ്‌. ടൂർണമെന്റിൽ ഇതുവരെ കളിച്ച അഞ്ച് കളികളിലും ശ്രീലങ്ക ജയിച്ചു. അവർക്ക് ഇനി ജൂലൈ 2 ന് സിംബാബ്‌വെയെയും ജൂലൈ 7 ന് വെസ്റ്റ് ഇൻഡീസിനെയും ആണ് നേരിടേണ്ടത്.

ലങ്കയുടെ മികച്ച ബൗളിംഗിൽ താളം തെറ്റി ഓസ്ട്രേലിയ, രക്ഷകനായി മാത്യു വെയിഡ്

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് 154/6 എന്ന സ്കോര്‍. ഒരു ഘട്ടത്തിൽ 82/5 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ മാത്യു വെയിഡും ഡാനിയേൽ സാംസും ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് നൂറ് കടത്തിയത്.

64 റൺസ് നേടിയ കൂട്ടുകെട്ടിൽ സാംസ്(18) പുറത്തായെങ്കിലും മാത്യു വെയിഡ് തന്റെ ബാറ്റിംഗ് തുടര്‍ന്ന് ടീമിനെ 154 റൺസിലേക്ക് എത്തിച്ചു. വെയിഡ് 27 പന്തിൽ നിന്ന് 43 റൺസാണ് നേടിയത്.

ശ്രീലങ്കയ്ക്കായി ചമീര കരുണാരത്നേയും ലഹിരു കുമരയും രണ്ട് വീതം വിക്കറ്റ് നേടി. മാര്‍ക്കസ് സ്റ്റോയിനിസിനെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും ഒരേ ഓവറിൽ പുറത്താക്കി കുമരയാണ് ഓസ്ട്രേലിയയെ 82/5 എന്ന നിലയിലേക്ക് തള്ളിയിട്ടത്.

 

 

ലഹിരു കുമരയ്ക്കും ലിറ്റൺ ദാസിനും എതിരെ നടപടി

ഇന്നലെ നടന്ന ടി20 ലോകകപ്പ് സൂപ്പര്‍ ലീഗ് മത്സരത്തിനിടെ കൈയ്യാങ്കളിയുടെ വക്കിലെത്തിയ ലഹിരു കുമര, ലിറ്റൺ ദാസ് എന്നിവര്‍ക്കെതിരെ ഐസിസിയുെ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി.

മാച്ച് ഫീസിന്റെ 25 ശതമാനം പിഴയും 1 ഡീ മെറിറ്റ് പോയിന്റുമാണ് ശ്രീലങ്കന്‍ താരത്തിനെതിരെ ചുമത്തിയതെങ്കില്‍ ലിറ്റൺ ദാസിന് ഒടുക്കേണ്ടത് 15 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ്.

ലിറ്റൺ ദാസിനെ പുറത്താക്കിയ ശേഷം ലഹിരു കുമരയാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത്. ലിറ്റൺ ദാസ് അതിന് തിരിച്ച് അതേ സമീപനം എടുത്തപ്പോള്‍ താരങ്ങളെ പിടിച്ച് മാറ്റേണ്ട സാഹചര്യം ഉടലെടുക്കുകയായിരുന്നു.

ശ്രീലങ്കയ്ക്ക് തിരിച്ചടി, ലഹിരു കുമാര ടെസ്റ്റ് പരമ്പരയില്‍ ഇനി കളിക്കില്ല

പരിക്കേറ്റ ശ്രീലങ്കന്‍ പേസര്‍ ലഹിരു കുമാര ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്ത്. ആദ്യ ടെസ്റ്റില്‍ കളിച്ച താരം 28 ഓവറുകള്‍ ആദ്യ ഇന്നിംഗ്സില്‍ എറിഞ്ഞുവെങ്കിലും മൂന്നാം ദിവസം പരിക്കേറ്റതില്‍ പിന്നെ മത്സരത്തില്‍ പങ്കെടുത്തിരുന്നില്ല. ഹാംസ്ട്രിംഗ് ഇഞ്ച്വറിയാണെന്നാണ് എംആര്‍ഐ സ്കാനില്‍ കണ്ടെത്തിയത്.

ദക്ഷിണാഫ്രിക്കയില്‍ വെച്ചും സമാനമായ രീതിയില്‍ താരം പരിക്കേറ്റ് പുറത്ത് പോയിരുന്നു.ബംഗ്ലാദേശിനെതിരെ താരം 88 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയിരുന്നു.

ശ്രീലങ്കയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ മികച്ച തുടക്കം, മത്സരം സമനിലയിലേക്ക് നീങ്ങുന്നു

വെസ്റ്റിന്‍ഡീസിനെതിരെ ആന്റിഗ്വ ടെസ്റ്റിന്റെ അഞ്ചാം ദിവസം 377 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക ലഞ്ചിന് പിരിയുമ്പോള്‍ 93/0 എന്ന നിലയില്‍. ദിമുത് കരുണാരത്നേയും ലഹിരു തിരിമന്നേയും ചേര്‍ന്ന് 93 റണ്‍സാണ് 34 ഓവറില്‍ നേടിയത്.

ഇനി 60 ഓവറുകളില്‍ 284 റണ്‍സെന്ന വലിയ ലക്ഷ്യമാണ് ശ്രീലങ്ക നേടേണ്ടത്. മത്സരം ഏറെക്കുറെ സമനിലയിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദിമുത് കരുണാരത്നേ 54 റണ്‍സും ലഹിരു തിരിമന്നേ 37 റണ്‍സുമാണ് നേടിയിട്ടുള്ളത്.

ലഹിരു കുമാരയ്ക്ക് പകരം സുരംഗ ലക്മല്‍ ശ്രീലങ്കന്‍ ടീമില്‍

കോവിഡ് പോസിറ്റീവ് ആയ ലഹിരു കുമാരയ്ക്ക് പകരം വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള വെറ്റ് ബോള്‍ സ്ക്വാഡില്‍ സുരംഗ ലക്മലിനെ ഉള്‍പ്പെടുത്തി ശ്രീലങ്ക. ലങ്കന്‍ ടീം യാത്രയ്ക്കായി പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ലക്മലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

മാര്‍ച്ച് മൂന്നിന് ആരംഭിയ്ക്കുന്ന പരമ്പരയില്‍ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഉണ്ട്. രണ്ട് ടെസ്റ്റ് മത്സരങ്ങളോടു കൂടിയാണ് പരമ്പര അവസാനിക്കുന്നത്.

ശ്രീലങ്ക :Dimuth Karunaratne (C), Dasun Shanaka, Danushka Gunathilake, Pathum Nissanka, Ashen Bandara, Oshada Fernando, Dinesh Chandimal, Angelo Mathews, Niroshan Dickwella, Thisara Perera, Kamindu Mendis, Wanindu Hasaranga, Ramesh Mendis, Nuwan Pradeep, Asitha Fernando, Dushmantha Chameera, Akila Dananajaya, Lakshan Sandakan, Dilshan Madushanka, Suranga Lakmal.

ശ്രീലങ്കയുടെ ലഹിരു കുമാര കോവിഡ് പോസിറ്റീവ്

ശ്രീലങ്കയുടെ കരീബിയന്‍ പര്യടനത്തിന് മുമ്പായി ഒരു താരം കോവിഡ് പോസിറ്റീവ്. ഇന്ന് യാത്രയാകേണ്ട ടീമിന്റെ കോവിഡ് പരിശോധനയിലാണ് ഫാസ്റ്റ് ബൗളര്‍ ലഹിരു കുമാര പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ലഹിരു കുമാരയ്ക്ക് പകരം സുരംഗ ലക്മല്‍ ടീമിനൊപ്പം യാത്രയാകുമെന്നാണ് അറിയുന്നത്.

ശ്രീലങ്കന്‍ താരങ്ങളില്‍ കോവിഡ് പോസിറ്റീവ് ആകുന്ന രണ്ടാമത്തെ താരമാണ് കുമാര. നേരത്തെ ലഹിരു തിരിമന്നേ കോവിഡ് പോസിറ്റീവ് ആയ ശേഷം അസുഖം മാറി എത്തിയിരുന്നു.

174 റണ്‍സ് നേടി ആബിദ് അലി, പാക്കിസ്ഥാന് 315 റണ്‍സ് ലീഡ്

ആബിദ് അലിയുടെയും ഷാന്‍ മക്സൂദിന്റെയും പടുകൂറ്റന്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം ലഹിരു കുമര ഇരുവരെയും പുറത്താക്കിയെങ്കിലും പാക്കിസ്ഥാന് കറാച്ചി ടെസ്റ്റില്‍ കൂറ്റന്‍ സ്കോറും ലീഡും. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 395/2 എന്ന നിലയിലാണ് നില്‍ക്കുന്നത്. മത്സരത്തില്‍ 315 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്.

278 റണ്‍സാണ് ഷാന്‍ മക്സൂദും ആബിദ് അലിയും ചേര്‍ന്ന് നേടിയത്. 135 റണ്‍സ് നേടിയ ഷാന്‍ മക്സൂദിനെയാണ് ടീമിന് ആദ്യം നഷ്ടമായത്. പിന്നീടെത്തിയ ക്യാപ്റ്റന്‍ അസ്ഹര്‍ അലിയ്ക്കൊപ്പം രണ്ടാം വിക്കറ്റില്‍ 77 റണ്‍സ് കൂടി നേടിയ ശേഷമാണ് ആബിദ് അലി പുറത്തായത്. 174 റണ്‍സാണ് താരം നേടിയത്.

മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 57 റണ്‍സുമായി അസ്ഹര്‍ അലിയും 22 റണ്‍സ് നേടി ബാബര്‍ അസവുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

കറാച്ചിയില്‍ പാക്കിസ്ഥാനെ കറക്കി വീഴ്ത്തി ശ്രീലങ്ക

കറാച്ചിയില്‍ ഇന്നാരംഭിച്ച പാക്കിസ്ഥാന്‍-ശ്രീലങ്ക രണ്ടാം ടെസ്റ്റില്‍ തകര്‍ന്ന് വീണ് ആതിഥേയര്‍. ശ്രീലങ്കയുടെ ലഹിരു കുമരയും ലസിത് എംബുല്‍ദേനിയയും പാക് ബാറ്റ്സ്മാന്മാരെ വെട്ടം കറക്കിയപ്പോള്‍ 59.3 ഓവറില്‍ പാക്കിസ്ഥാന്‍ 191 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ഈ രണ്ട് ശ്രീലങ്കന്‍ ബൗളര്‍മാര്‍ 4 വീതം വിക്കറ്റ് നേടിയാണ് പാക്കിസ്ഥാന്റെ നടുവൊടിച്ചത്.

60 റണ്‍സ് നേടിയ ബാബര്‍ അസവും 63 റണ്‍സ് നേടി ആസാദ് ഷഫീക്കും ക്രീസിലുണ്ടായിരുന്ന സമയത്ത് മാത്രമാണ് മത്സരത്തില്‍ പാക്കിസ്ഥാന് പ്രതീക്ഷയുണ്ടായിരുന്നത്. ഇരുവരും ചേര്‍ന്ന് 102 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടുമായി പൊരുതി നോക്കിയെങ്കിലും മറ്റു താരങ്ങളാരും ഇവരെ പിന്തുണച്ചില്ല. ഓപ്പണര്‍ ആബിദ് അലി 38 റണ്‍സ് നേടി. വിശ്വ ഫെര്‍ണാണ്ടോയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

ശ്രീകര്‍ ഭരതിനു ശതകം, 269 റണ്‍സിനു ഓള്‍ഔട്ട് ആയി ഇന്ത്യ

തുടക്കത്തിലെ പാളിച്ചയ്ക്ക് ശേഷം അന്‍മോല്‍പ്രീത് സിംഗും ശ്രീകര്‍ ഭരതും ഇന്ത്യയെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും നാല് വീതം വിക്കറ്റ് വീഴ്ത്തി ലഹിരു കുമരയും ലക്ഷന്‍ സണ്ടകനും തിളങ്ങിയപ്പോള്‍ ശ്രീലങ്ക എ യ്ക്കെതിരെ 269 റണ്‍സിനു ഓള്‍ഔട്ട് ആയി ഇന്ത്യ എ ടീം. ശ്രീകര്‍ ഭരത് 117 റണ്‍സ് നേടി ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായപ്പോള്‍ അന്‍മോല്‍പ്രീത് സിംഗ് 65 റണ്‍സ് നേടി പുറത്തായി.

നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 91 റണ്‍സാണ് ഇന്ത്യ എ ബാറ്റിംഗിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്. ഒരു വശത്ത് വിക്കറ്റ് വീഴുന്നത് തുടര്‍ക്കഥയായപ്പോള്‍ അതിവേഗം സ്കോറിംഗ് നടത്തുവാന്‍ ശ്രീകര്‍ ശ്രമിയ്ക്കുകയായിരുന്നു. രാഹുല്‍ ചഹാര്‍ 21 റണ്‍സ് നേടി.

മോശം തുടക്കത്തിനു ശേഷം തിരിച്ചുവരവ് നടത്തി ഇന്ത്യ

ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എ ടീമിനു ആദ്യ ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടം. 119/3 എന്ന നിലയിലാണ് ഇന്ത്യയുടെ ഉച്ച ഭക്ഷണത്തിനു പിരിയുമ്പോളുള്ള സ്കോര്‍. അന്‍മോല്‍പ്രീത് സിംഗ്(46*), ശ്രീകര്‍ ഭരത്(39*) എന്നിവരാണ് ക്രീസില്‍ അപ്പോള്‍ നിന്നിരുന്നത്. ഇന്ത്യയുടെ തുടക്കം വളരെ മോശമായിരുന്നു. ഓപ്പണര്‍മാര്‍ രണ്ട് പേരും പൂജ്യത്തിനു പുറത്തായപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സാണ് ടീമിനു നേടാനായത്.

അവിടെ നിന്ന് അന്‍മോല്‍പ്രീത് സിംഗ്-സിദ്ദേഷ് ലാഡ് കൂട്ടുകെട്ട് 63 റണ്‍സ് നേടിയെങ്കിലും 32 റണ്‍സ് നേടിയ സിദ്ദേഷിനെ വിശ്വ ഫെര്‍ണാണ്ടോ പുറത്താക്കി. ഉച്ച ഭക്ഷണത്തിനു ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 38 ഓവറുകള്‍ പിന്നിടുമ്പോള്‍ 152/3 എന്ന നിലയിലാണ്. 88 റണ്‍സ് കൂട്ടുകെട്ടുമായി അന്‍മോല്‍പ്രീത് സിംഗ്-ശ്രീകര്‍ ഭരത് കൂട്ടുകെട്ടാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിയ്ക്കുമ്പോള്‍ അന്‍മോല്‍ 64 റണ്‍സും ശ്രീകര്‍ 54 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.

ശ്രീലങ്കയ്ക്കായി ലഹിരു കുമര രണ്ടും വിശ്വ ഫെര്‍ണാണ്ടോ ഒരു വിക്കറ്റും നേടിയിട്ടുണ്ട്.

 

പരിക്കേറ്റ ബൗളര്‍മാര്‍ക്ക് പകരക്കാരെ പ്രഖ്യാപിച്ച് ശ്രീലങ്ക

ഓസ്ട്രേലിയന്‍ ടെസ്റ്റ് പരമ്പരയ്ക്കായുള്ള ടീമിലെ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ പേസ് ബൗളര്‍മാര്‍ക്ക് പകരക്കാരെ പ്രഖ്യാപിച്ച് ശ്രീലങ്ക. ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കെതിരെ നടന്ന സന്നാഹ മത്സരത്തില്‍ പരിക്കേറ്റ് നുവാന്‍ പ്രദീപും ഗാബയിലെ ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ലഹിരു കുമരയ്ക്കും പകരക്കാരെയാണ് ഇപ്പോള്‍ ലങ്ക പ്രഖ്യാപിച്ചിരിക്കുന്നത്.

ചമിക കരുണാരത്നേ, അസിത ഫെര്‍ണാണ്ടോ എന്നിവരാണ് ഓസ്ട്രേലിയയിലേക്ക് പറക്കുക. ആദ്യ ടെസ്റ്റില്‍ ലങ്കയ്ക്ക് ദയനീയ പരാജയം ഏറ്റു വാങ്ങേണ്ടി വന്നിരുന്നു.

Exit mobile version