രഹാനെ കൗണ്ടിയിലേക്ക്!!!

ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയുമായി കരാറിലെത്തി കൗണ്ടി ക്ലബായ ലെസ്റ്റര്‍ഷയര്‍. 2023ൽ കൗണ്ടിയിലും വൺ-ഡേ കപ്പിലും താരത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകും. 2019ൽ ഹാംഷയറിനായി കളിച്ച രഹാനെയുടെ രണ്ടാമത്തെ കൗണ്ടി ക്രിക്കറ്റ് ക്ലബാവും ഇതോടെ ലെസ്റ്റര്‍ഷയര്‍.

എട്ട് കൗണ്ടി മത്സരങ്ങളിൽ രഹാനെ ലെസ്റ്റര്‍ഷയറിനായി കളിക്കും. അതിന് ശേഷം ഐപിഎലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം താരം ചേരും. താരം വൺ-ഡേ കപ്പിൽ പൂര്‍ണ്ണമായും ലെസ്റ്ററിനൊപ്പം കളിക്കാനുണ്ടാകുമെന്നാണ് അറിയുന്നത്.

ലെസ്റ്റര്‍ഷയറിനെതിരെ തകര്‍പ്പന്‍ സ്കോറിലേക്ക് ഇന്ത്യ, ശ്രേയസ്സ് അയ്യര്‍ക്കും കോഹ്‍ലിയ്ക്കും ജഡേജയ്ക്കും അര്‍ദ്ധ ശതകം

ലെസ്റ്റര്‍ഷയറിനെതിരെയുള്ള സന്നാഹ മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 364/7 എന്ന നിലയിൽ. മത്സരത്തിൽ ഇന്ത്യയ്ക്ക് 366 റൺസിന്റെ ലീഡാണ് കൈവശമുള്ളത്.

ശ്രേയസ്സ് അയ്യര്‍(62), രവീന്ദ്ര ജഡേജ(56*), വിരാട് കോഹ്‍ലി(67) എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ ബലത്തിലാണ് ഇന്ത്യയുടെ മികച്ച സ്കോര്‍. ശ്രീകര്‍ ഭരത് 43 റൺസ് നേടി.

ലെസ്റ്ററിന് വേണ്ടി കളിച്ച ഇന്ത്യയ്കാരായ നവ്ദീപ് സൈനി മൂന്നും കമലേഷ് നാഗര്‍കോടി രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറ, രവിശ്രീനിവാസന്‍ സായി കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

2 റൺസിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ്, രണ്ടാം ഇന്നിംഗ്സിൽ മികച്ച നിലയിൽ ഇന്ത്യ

ആദ്യ ഇന്നിംഗ്സിൽ 246/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം ലെസ്റ്റര്‍ഷയറിനെ 244 റൺസിന് പുറത്താക്കി 2 റൺസിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ മികച്ച തുടക്കം.

രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 80/1 എന്ന നിലയിലാണ്. 31 റൺസ് നേടി ആദ്യ ഇന്നിംഗ്സിലെ ഹീറോ ശ്രീകര്‍ ഭരതും 9 റൺസുമായി ഹനുമ വിഹാരിയും ആണ് ക്രീസിലുള്ളത്. 38 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ആദ്യ ദിവസത്തെ സ്കോറിൽ തന്നെ ഇന്ത്യ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ലെസ്റ്റര്‍ഷയറിന് വേണ്ടി 76 റൺസുമായി ഋഷഭ് പന്ത് ടോപ് സ്കോറര്‍ ആയപ്പോള്‍ ഋഷി പട്ടേലും റോമന്‍ വാക്കറും 34 റൺസ് വീതം നേടി. ലൂയിസ് കിംബര്‍ 31 റൺസ് നേടി.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും മൂന്ന് വീതം വിക്കറ്റും ശര്‍ദ്ധുൽ താക്കൂര്‍ മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. മത്സരത്തിൽ ഇപ്പോള്‍ ഇന്ത്യയുടെ പക്കൽ 82 റൺസ് ലീഡാണുള്ളത്.

ടോപ് ഓര്‍ഡര്‍ തകര്‍ന്നു, ടോപ് സ്കോറര്‍ ആയി ശ്രീകര്‍ ഭരത് ക്രീസിൽ, ഇന്ത്യയ്ക്ക് 8 വിക്കറ്റ് നഷ്ടം

ലെസ്റ്റര്‍ഷയര്‍ സിസിയ്ക്കെതിരെ ഇന്ത്യന്‍ ടോപ് ഓര്‍ഡറിന് നിലയുറപ്പിക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ ഇന്ത്യയുടെ രക്ഷയ്ക്കെത്തി ശ്രീകര്‍ ഭരത്. താരം പുറത്താകാതെ 70 റൺസുമായി നിന്നപ്പോള്‍ സന്നാഹ മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 246/8 എന്ന നിലയിലാണ്.

18 റൺസ് നേടിയ മുഹമ്മദ് ഷമിയാണ് ഭരതിന് കൂട്ടായി ക്രീസിലുള്ളത്. രോഹിത് ശര്‍മ്മ(25), ശുഭ്മന്‍ ഗിൽ(21), വിരാട് കോഹ്‍ലി(33), ഉമേഷ് യാദവ്(23) എന്നിവരാണ് ഇന്ത്യയ്ക്കായി റൺസ് കണ്ടെത്തിയവര്‍. ലെസ്റ്റര്‍ഷയറിന് വേണ്ടി റോമന്‍ വാൽക്കര്‍ 5 വിക്കറ്റ് നേടി. ലെസ്റ്ററിന് വേണ്ടി ഇറങ്ങിയ ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റ് ലഭിച്ചില്ലെങ്കിലും പ്രസിദ്ധ് കൃഷ്ണയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

നാല് ഇന്ത്യന്‍ താരങ്ങള്‍ ലെസ്റ്റര്‍ഷയറിന് വേണ്ടി സന്നാഹ മത്സരത്തിൽ ഇറങ്ങും

ഇന്ത്യന്‍ താരങ്ങളായ ഋഷഭ് പന്ത്, ചേതേശ്വര്‍ പുജാര, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഇന്ത്യയ്ക്കെതിരെ സന്നാഹ മത്സരത്തി ലെസ്റ്റര്‍ഷയറിന് വേണ്ടി കളിക്കും. നാളെയാണ് ലെസ്റ്റര്‍ഷയര്‍ സിസിയ്ക്കെതിരെയുള്ള ഇന്ത്യയുടെ ചതുര്‍ദിന സന്നാഹ മത്സരം.

സന്ദര്‍ശക ടീമിലെ എല്ലാ താരങ്ങള്‍ക്കും സന്നാഹ മത്സരത്തിൽ അവസരം ലഭിയ്ക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ രീതി ബിസിസിഐയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ലെസ്റ്റര്‍ഷയര്‍ കൗണ്ടി ക്രിക്കറ്റും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.

ഡര്‍ഹം കരാര്‍ വേണ്ടെന്ന് വെച്ച് സ്കോട്ട് സ്റ്റീല്‍ ലെസ്റ്റര്‍ഷയറിലേക്ക്

21 വയസ്സുകാരന്‍ സ്കോട്ട് സ്റ്റീലുമായി കരാറിലെത്തി ഇംഗ്ലീഷ് കൗണ്ടിയായ ലെസ്റ്റര്‍ഷയര്‍. മൂന്ന് വര്‍ഷത്തെ കരാറിലാണ് താരവുമായി കൗണ്ടി എത്തിയിരിക്കുന്നത്. ഡര്‍ഹം താരത്തിന് കരാര്‍ പുതുക്കി നല്‍കുവാന്‍ തയ്യാറായിരുന്നുവെങ്കിലും സ്കോട്ട് അത് വേണ്ടെന്ന് വെച്ചാണ് പുതിയ കരാറിലെത്തിയത്.

2019ല്‍ 369 റണ്‍സ് ഡര്‍ഹമിനായി ടി20 ബ്ലാസ്റ്റില്‍ നേടിയ താരത്തിന് 2020 അത്ര മികച്ചതായിരുന്നില്ലെങ്കിലും കരാര്‍ പുതുക്കുവാന്‍ കൗണ്ടി സന്നദ്ധരായിരുന്നു. സ്കോട്ട് ഡര്‍ഹമ്മില്‍ നിന്ന് വിട വാങ്ങുന്നത് നിരാശാജനകമായ കാര്യമാണെന്നും തങ്ങളുടെ കരാര്‍ താരത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമല്ലാതിരുന്നതിനാല്‍ താരം ലെസ്റ്ററുമായി മൂന്ന് വര്‍ഷത്തെ കരാറിലെത്തുകയായിരുന്നുവെന്നാണ് ഡര്‍ഹം ക്രിക്കറ്റ് ഡയറക്ടര്‍ മാര്‍ക്കസ് നോര്‍ത്ത് വ്യക്തമാക്കിയത്.

ലെസ്റ്റര്‍ഷയറുമായി മൂന്ന് വര്‍ഷത്തെ കരാര്‍ പുതുക്കി കോളിന്‍ അക്കര്‍മാന്‍

ലെസ്റ്റര്‍ഷയറുമായി മൂന്ന് വര്‍ഷത്തെ കരാര്‍ പുതുക്കി അവരുടെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ കോളിന്‍ അക്കര്‍മാന്‍. ഇതോടെ 2023 സീസണ്‍ അവസാനിക്കുന്നത് വരെ താരത്തിന് ലെസ്റ്റര്‍ഷയറില്‍ തുടരാനാകും.

തന്റെ കരാര്‍ പുതുക്കിയതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് ഈ ഡച്ച് താരം അഭിപ്രായപ്പെട്ടത്. കൗണ്ടിയില്‍ ചെലവഴിച്ച് സമയം താന്‍ ഏറെ ആസ്വദിച്ചതാണെന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പോലെ ഇനിയുള്ള മൂന്ന് വര്‍ഷവും ഏറെ ആസ്വാദ്യകരമായിരിക്കുമെന്ന് അക്കര്‍മാന്‍ വ്യക്തമാക്കി.

കഴിഞ്ഞ കൗണ്ടി സീസണില്‍ 675 റണ്‍സും 12 വിക്കറ്റും നേടിയ താരം ടി20 ബ്ലാസ്റ്റില്‍ 12 വിക്കറ്റും 342 റണ്‍സുമാണ് നേടിയത്. ഇതില്‍ ചരിത്രപരമായ ഏഴ് വിക്കറ്റ് നേട്ടവും ഉള്‍പ്പെടുന്നു.

2019ലും കൗണ്ടി കളിക്കാന്‍ ഒരുങ്ങി പാക് താരം

2018 കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ മികച്ച അരങ്ങേറ്റത്തിനു ശേഷം രണ്ടാം സീസണിലും കൗണ്ടിയിലേക്ക് മടങ്ങാന്‍ പാക് ബൗളിംഗ് താരം മുഹമ്മദ് അബ്ബാസ്. ആദ്യ സീസണില്‍ ഡിവിഷന്‍ രണ്ടില്‍ നിന്ന് 50 വിക്കറ്റുകളാണ് ലെസ്റ്റര്‍ഷയറിനു വേണ്ടി മുഹമ്മദ് അബ്ബാസ് നേടിയത്. 2019 റോയല്‍ ലണ്ടന്‍ കപ്പില്‍ താരത്തിന്റെ സേവനം ലഭിക്കുമെന്നും ലെസ്റ്റര്‍ഷയര്‍ അറിയിച്ചിട്ടുണ്ട്.

സെപ്റ്റംബറില്‍ കൗണ്ടി അരങ്ങേറ്റം നടത്തിയ അബ്ബാസ് 10 ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലും 9 ടി20 ബ്ലാസ്റ്റ് മത്സരത്തിലും കളിക്കുകയുണ്ടായി. ഇതില്‍ ടി20യില്‍ നിന്ന് ഏഴ് വിക്കറ്റാണ് താരം നേടിയത്. ഡിവിഷന്‍ രണ്ടില്‍ ആറാം സ്ഥാനക്കാരായാണ് ലെസ്റ്റര്‍ഷയര്‍ സീസണ്‍ അവസാനിപ്പിച്ചത്. 2010നു ശേഷം അവരുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്.

രണ്ട് വര്‍ഷത്തെ പുതിയ കരാര്‍ സ്വന്തമാക്കി ക്രിസ് റൈറ്റ്

ലെസെസ്റ്റര്‍ഷയറുമായി രണ്ട് വര്‍ഷത്തെ പുതിയ കരാര്‍ സ്വന്തമാക്കി പേസ് ബൗളര്‍ ക്രിസ് റൈറ്റ്. ഫസ്റ്റ് ക്ലാസ്സില്‍ 384 വിക്കറ്റുകള്‍ സ്വന്തമാക്കിയ 32 വയസ്സുകാര്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി വാര്‍വിക്‍ഷയറിലാണ് കളിക്കുന്നത്. എസെക്സ്, മിഡില്‍സെക്സ് എന്നിവര്‍ക്ക് പുറമെ ഇംഗ്ലണ്ട് ലയണ്‍സിനു വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

2532 ഫസ്റ്റ് ക്ലാസ് റണ്‍സ് നേടിയിട്ടുള്ള താരം ആവശ്യത്തിനുപകരിക്കുന്ന വാലറ്റ ബാറ്റ്സ്മാനുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version