ഈ വിജയം ആര്‍സിബിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു – ശ്രീകര്‍ ഭരത്

അവസാന പന്തിലെ വിജയം തന്റെ ടീമിന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നുവെന്ന് പറഞ്ഞ് ശ്രീകര്‍ ഭരത്. ഡല്‍ഹിയ്ക്കെതിരെ അവസാന പന്തിൽ സിക്സ് നേടിയാണ് ആര്‍സിബി ഐപിഎൽ പ്ലേ ഓഫ് ഘട്ടത്തിലെ അവസാന മത്സരത്തിൽ വിജയം കൊയ്തത്. താന്‍ സ്പിന്നിനെതിരെ കൂടുതൽ പരിശീലനം നടത്തി വരികയാണെന്നും ശ്രീകര്‍ ഭരത് വ്യക്തമാക്കി.

താനും മാക്സിയും അവസാനം വരെ പന്ത് ശ്രദ്ധിച്ച് കളിക്കുവാനാണ് ശ്രമിച്ചതെന്നും ശരിയായ ബോള്‍ നോക്കി അടിക്കുവാനാണ് താന്‍ ശ്രമിച്ചതെന്നും പരിഭ്രമം ഒരു ഘട്ടത്തിലും തോന്നിയില്ലെന്നും ശ്രീകര്‍ ഭരത് സൂചിപ്പിച്ചു. ഒരു നേട്ടവും സൗജന്യമായി ലഭിയ്ക്കുന്നതാണെന്ന് താന്‍ കരുതുന്നില്ലെന്നും താന്‍ കഠിനാധ്വാനം ഏറെ ചെയ്തിട്ടുണ്ടെന്നും ഭരത് പറഞ്ഞു.

Exit mobile version