വിരാട് സിംഗിന് 1.90 കോടി വില നല്‍കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്, രാഹുല്‍ ത്രിപാഠിയെ സ്വന്തമാക്കി കൊല്‍ക്കത്ത

ഓള്‍റൗണ്ടറും യുവതാരവുമായി വിരാട് സിംഗിന്  1.90 കോടി വില നില്‍കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. വമ്പന്‍ താരങ്ങളെ ആരെയും തന്നെ ലേലത്തില്‍ നേടുവാന്‍ ശ്രമിക്കാതിരുന്ന സണ്‍റൈസേഴ്സ് ഈ യുവഓള്‍റൗണ്ടര്‍ക്കായി രംഗത്തെത്തുകയായിരുന്നു. കിംഗ്സ് ഇലവന്റെ വെല്ലുവിളിയെ മറികടന്നാണ് 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ ടീം സ്വന്തമാക്കിയത്.

രാഹുല്‍ ത്രിപാഠിയെ 60 ലക്ഷത്തിനാണ് കൊല്‍ക്കത്ത നേടിയത്. അടിസ്ഥാന വിലയായ 20 ലക്ഷത്തില്‍ നിന്ന് 40 ലക്ഷം അധികം നല്‍കിയാണ് മുമ്പ് ഐപിഎലില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിട്ടുള്ള താരത്തെ ടീമിന് സ്വന്തമാക്കാനായത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും താരത്തിനായി ലേലത്തില്‍ പങ്കെടുത്തു.

ഐപിഎല്‍ കളിയ്ക്കുവാന്‍ അനുമതി ലഭിച്ച് ഷാക്കിബ് അല്‍ ഹസന്‍

പരിക്ക് മൂലം ന്യൂസിലാണ്ട് പരമ്പര നഷ്ടമായ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനു ഐപിഎല്‍ കളിക്കുവാന്‍ അനുമതി നല്‍കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. നേരത്തെ ഐപിഎല്‍ കളിക്കുവാന്‍ മെഡിക്കല്‍ ക്ലിയറന്‍സ് വേണമെന്ന് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ന്യൂസിലാണ്ടിനെതിരെ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ രണ്ടും താരത്തിനു നഷ്ടമായിരുന്നു.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഫൈനലിനിടെയാണ് താരത്തിനു പരിക്കേറ്റത്. താരത്തിനു സണ്‍റൈസേഴ്സ് ഹൈദ്രാബാദില്‍ ചേരുവാനുള്ള അനുമതി നല്‍കുവാന്‍ തടസ്സമില്ലെന്ന് ബിസിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ അക്രം ഖാന്‍ വെളിപ്പെടുത്തുകയായിരുന്നു. താരം വീണ്ടും ബാറ്റിംഗ് പുനരാരംഭിച്ചുവെന്നും ഐപിഎലിനിടെ താരത്തിനു പരിക്കുണ്ടാകില്ലെന്നും അക്രം ഖാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഷാക്കിബിന്റെ വര്‍ക്ക് ലോഡ് കൃത്യമായി താരം തന്നെ ഫ്രാഞ്ചൈസിയുമായി സഹകരിച്ച് മാനേജ് ചെയ്യേണ്ടതുണ്ടെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

ഗുപ്ടിലും വില്യംസണും സണ്‍റൈസേഴ്സില്‍ മാര്‍ച്ച് 22നു എത്തും

ഐപിഎല്‍ 2019 ആരംഭിക്കുന്നതിനു ഒരു ദിവസം മുമ്പ് സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ നായകന്‍ കെയിന്‍ വില്യംസണ്‍ ടീമിനൊപ്പം ചേരുമെന്ന് വ്യക്തമാക്കി ടീം ഫ്രാഞ്ചൈസി. സ്വന്തം നാട്ടുകാരനായ മാര്‍ട്ടിന്‍ ഗുപ്ടിലിനൊപ്പം കെയിന്‍ വില്യംസണ്‍ ടീമിനൊപ്പം മാര്‍ച്ച് 22നു ചേരുമെന്നാണ് ലഭിയ്ക്കുന്ന വിവരം. പരിക്ക് മൂലം കരുതലെന്ന് നിലയില്‍ താരത്തെ ബംഗ്ലാദേശിനെതിരെ മൂന്നാം ടെസ്റ്റില്‍ പങ്കെടുപ്പിക്കേണ്ട എന്നായിരുന്നു ന്യൂസിലാണ്ടിന്റെ തീരുമാനം. പിന്നീട് ക്രൈസ്റ്റ്ചര്‍ച്ചിലെ ആക്രമണത്തെത്തുടര്‍ന്ന് മത്സരം തന്നെ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ലോകകപ്പ് വരുന്നതിനാല്‍ താരം ഐപിഎല്‍ കളിച്ചേക്കില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഇപ്പോള്‍ സണ്‍റൈസേഴ്സിനു ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് എത്തുന്നത്.

ന്യൂസിലാണ്ട് ക്രിക്കറ്റ് അവാര്‍ഡ് ചടങ്ങിനു ശേഷമാവും ഐപിഎലിലേക്ക് താരം എത്തുന്നത്. സണ്‍റൈസേഴ്സ് ആരാധകര്‍ക്കായി തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഫ്രാഞ്ചൈസി ഈ വാര്‍ത്ത നല്‍കിയത്. ഞായറാഴ്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ടീമിന്റെ ആദ്യ മത്സരം. കഴിഞ്ഞ സീസണില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരമാണ് കെയിന്‍ വില്യംസണ്‍.

എന്നാല്‍ ആദ്യ മത്സരത്തില്‍ താരം കളിക്കുമോ എന്നത് കാത്തിരുന്ന് മാത്രമേ അറിയുവാന്‍ സാധിക്കുള്ളു. നീണ്ട യാത്ര കഴിഞ്ഞെത്തുന്ന ഉടനെ വില്യംസണും ഗുപ്ടിലും കളിക്കാനെത്തുമോ എന്നാണ് സണ്‍റൈസേഴ്സ് ആരാധകരും ഉറ്റുനോക്കുന്നത്.

സച്ചിന്‍ ബേബിയ്ക്ക് ആവശ്യകാരില്ല

കേരള രഞ്ജി ട്രോഫി നായകന്‍ സച്ചിന്‍ ബേബിയെ ലേലത്തിലെടുക്കുവാന്‍ ആളില്ല. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്സ് ഹൈദ്രാബാദ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരത്തിനു എന്നാല്‍ വലിയ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ആര്‍സിബിയില്‍ ചില അവസരങ്ങള്‍ ലഭിച്ചുവെങ്കിലും സണ്‍റൈസേഴ്സില്‍ യാതൊരുവിധ അവസരവും താരത്തിനു ലഭിച്ചിരുന്നില്ല.

കേരളത്തിനായി മികച്ച ഫോമില്‍ കളിയ്ക്കുകയാണ് ഈ സീസണില്‍ സച്ചിന്‍ ബേബി. എന്നാല്‍ അത് ഐപിഎല്‍ സ്ഥാനം നേടിക്കൊടുക്കുവാന്‍ കഴിയുന്നത്ര മികച്ചതായി ഫ്രാഞ്ചൈസികള്‍ക്ക് തോന്നിയില്ല. 20 ലക്ഷമായിരുന്നു സച്ചിന്‍ ബേബിയുടെ അടിസ്ഥാന വില.

അശ്വിനു പകരം ഹര്‍ഭജനെ സ്വന്തമാക്കി ചെന്നൈ, ഷാകിബ് ഹൈദ്രബാദിലേക്ക്

ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ നഷ്ടമായ ചെന്നൈ സൂപ്പര്‍ കിംഗ്സ് പകരം മുന്‍ മുംബൈ താരം ഹര്‍ഭജന്‍ സിംഗിനെ സ്വന്തമാക്കി. 2 കോടി രൂപയ്ക്കാണ് ഹര്‍ഭജന്‍ സിംഗിനെ ചെന്നൈ സ്വന്തമാക്കിയത്. ഹര്‍ഭജന്‍ തന്റെ അടിസ്ഥാന വില നേരത്തെ 2 കോടി രൂപയ്ക്കാണ് നിശ്ചയിച്ചിരുന്നത്. ലേലത്തിന്റെ രണ്ടാം റൗണ്ടിലെ ആദ്യ താരമായാണ് ഹര്‍ഭജന്‍ എത്തിയത്. രണ്ട് കോടി രൂപയ്ക്ക് മുന്‍ കൊല്‍ക്കത്ത താരം ഷാകിബ് അല്‍ ഹസനെ ഹൈദ്രാബാദും സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

RTM ഉപയോഗിച്ച് സണ്‍റൈസേഴ്സ്, ധവാന്‍ പഴയ തട്ടകത്തില്‍

ശിഖര്‍ ധവാനെ സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദ്രബാദ്. 5.2 കോടി രൂപയ്ക്ക് കിംഗ്സ് ഇലവന്‍ പഞ്ചാബാണ് താരത്തെ സ്വന്തമാക്കിയതെങ്കിലും RTM ഉപയോഗിച്ച് സണ്‍ റൈസേഴ്സ് താരത്തെ സ്വന്തമാക്കി. ലേലത്തിലെ ആദ്യ താരമായി എത്തിയ ധവാനെ സ്വന്തമാക്കാന്‍ പഞ്ചാബും രാജസ്ഥാനുമായിരുന്നു ആദ്യം മുന്നില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വാര്‍ണറും ഭുവിയും മതി, സണ്‍ റൈസേഴ്സ് ഹൈദ്രാബാദ്

രണ്ട് താരങ്ങളെ മാത്രം നിലനിര്‍ത്തി സണ്‍റൈസേഴ്സ് ഹൈദ്രബാദ്. നായകന്‍ ഡേവിഡ് വാര്‍ണറെയും ഇന്ത്യന്‍ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെയുമാണ് ടീം നിലനിര്‍ത്തിയത്. ശിഖര്‍ ധവാന്‍, റഷീദ് ഖാന്‍ തുടങ്ങിയ താരങ്ങളെ ഇപ്പോള്‍ നിലനിര്‍ത്തേണ്ടതില്ല എന്നാണ് ടീം തീരുമാനിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ടി20 ടൂര്‍ണ്ണമെന്റുകളില്‍ വിജയശില്പിയായി മാറിക്കഴിഞ്ഞ റഷീദ് ഖാനെ നിലനിര്‍ത്തേണ്ടതില്ല എന്ന ടീമിന്റെ തീരുമാനം നിരീക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.

https://twitter.com/IPL/status/948908552835379200

12.5 കോടി രൂപയാണ് വാര്‍ണര്‍ക്കായി ഹൈദ്രാബാദ് നല്‍കുന്നത്. 8.5 കോടി രൂപയ്ക്ക് ഭുവിയും ടീമിനൊപ്പം ചേര്‍ന്നു. 59 കോടി രൂപ ലേലത്തിനായി കൈവശമുള്ള ടീമിനു 3 റൈറ്റ് ടു മാച്ച് അവസരങ്ങളുമുണ്ട്. റഷീദ് ഖാനെ റൈറ്റ് ടു മാച്ച് ഉപയോഗിച്ച് തിരിച്ചെടുക്കുവാന്‍ തന്നെയാകും ടീമിന്റെ തീരുമാനം. എന്നാല്‍ ലേലത്തില്‍ താരത്തിനു എത്ര രൂപ വരെ പോകുമെന്നത് കണ്ടറിയേണ്ടതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version