Picsart 23 04 15 00 33 55 080

“ഏറെ വിമർശനങ്ങൾ കേട്ടു, ഈ ഇന്നിംഗ്സ് എല്ലാവരെയും നിശബ്ദരാക്കും” – ബ്രൂക്ക്

ഇന്നലെ രാത്രി നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ മധ്യനിര ബാറ്റ്‌സ്മാൻ ഡേവിഡ് ബ്രൂക്ക് വെറും 55 പന്തിൽ പുറത്താകാതെ സെഞ്ച്വറി നേടി. ബ്രൂക്കിന്റെ ഇന്നിംഗ്സ് സൺറൈസേഴ്‌സിന് തുടർച്ചയായ രണ്ടാം വിജയം നൽകുകയും ചെയ്തു. മത്സരത്തിന് ശേഷമുള്ള ഒരു അഭിമുഖത്തിൽ ബ്രൂക്ക് തനിക്ക് എതിരെ വിമർശനങ്ങൾ ഉയർത്തിയവർക്ക് ഉള്ള മറുപടിയാണ് ഈ ഇന്നിംഗ്സ് എന്ന് പറഞ്ഞു,

“ഞാൻ ഈ ഇന്നിംഗ്സ് ആസ്വദിച്ചു. ഞാൻ എന്നിൽ തന്നെ അൽപ്പം സമ്മർദ്ദം ചെലുത്തുകയായിരുന്നു മുൻ മത്സരങ്ങളിൽ. എനിക്ക് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ലഭിക്കിന്നുണ്ട്. ആളുകൾ പലതും എനിക്ക് എതിരെ പറയുന്നു. പക്ഷെ അവരുടെ വായടപ്പിക്കാൻ എനിക്ക് ഇന്നായി. ഞാൻ അതിൽ സന്തോഷവാനാണ്” ബ്രൂക്ക് പറഞ്ഞു.

ടി20യിൽ ബാറ്റിംഗ് ഓപ്പൺ ചെയ്യുന്നതാണ് ബാറ്റ് ചെയ്യാൻ ഏറ്റവും നല്ല സമയമെന്ന് പലരും പറയുന്നു. എന്നാൽ എവിടെയും ബാറ്റ് ചെയ്യാൻ താൻ ഒരുക്കമാണെന്നും ബ്രൂക്ക് പറഞ്ഞു.

Exit mobile version