വീണ്ടും കോഹ്‍ലി-‍‍ഡി വില്ലിയേഴ്സ് കൂട്ടുകെട്ടിനെ വീഴ്ത്തി ശ്രേയസ്സ് ഗോപാല്‍, ഒപ്പം ഹാട്രിക്കും

രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 62 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് മഴ മൂലം മത്സരം അഞ്ചോവറായി ചുരുക്കിയതിനു ശേഷം ബാറ്റിംഗിനായി ബാംഗ്ലൂര്‍ ഇറങ്ങിയപ്പോള്‍ ക്രീസിലെത്തിയത് വിരാട് കോഹ്‍ലിയും എബി ഡി വില്ലിയേഴ്സുമാണ്. ആദ്യ ഓവറില്‍ 23 റണ്‍സാണ് വരുണ്‍ ആരോണിനെ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. കോഹ്‍ലി ഓവറില്‍ നിന്ന് രണ്ട് സിക്സ് നേടിയപ്പോള്‍ എബി ഡി വില്ലിയേഴ്സ് രണ്ട് ഫോറാണ് നേടിയത്.

ശ്രേയസ്സ് ഗോപാലെറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ നിന്ന് കോഹ്‍ലി സിക്സും ഫോറും നേടിയ ശേഷം മൂന്നാം പന്ത് ഡബിള്‍ ഓടിയെങ്കിലും പിന്നീട് കണ്ടത് ഗോപാലിന്റെ ശക്തമായ തിരിച്ചുവരവാണ് വിരാട് കോഹ്‍ലി(25), എബി ഡി വില്ലിയേഴ്സ്(10) എന്നിവര്‍ക്ക് പുറമെ മാര്‍ക്കസ് സ്റ്റോയിനിസിനെയും പുറത്താക്കി ശ്രേയസ്സ് ഗോപാല്‍ തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കുകയായിരുന്നു.

അടുത്ത ഓവറില്‍ റിയാന്‍ പരാഗ് ഗുര്‍കീരത്ത് സിംഗിനെയും(6) പുറത്താക്കിയതോടെ ബാംഗ്ലൂരിന്റെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. പിന്നീട് പാര്‍ത്ഥിവ് പട്ടേലും ഹെയിന്‍റിച്ച് ക്ലാസ്സെനും കൂടി ടീമിനെ 50 കടത്തിയെങ്കിലും നാലാം ഓവറിന്റെ അവസാനം സ്കോര്‍ 54ല്‍ നില്‍ക്കെ പാര്‍ത്ഥിവിനെ അഞ്ചാം വിക്കറ്റായി ബാംഗ്ലൂരിനു നഷ്ടമായി.

അടുത്ത ഓവറില്‍ ഒഷെയ്‍ന്‍ തോമസ് ഹെയിന്‍റിച്ച് ക്ലാസ്സനെയും(6) പുറത്താക്കി. അടുത്ത പന്തില്‍ പവന്‍ നേഗി ഒരു ബൗണ്ടറി നേടിയെങ്കിലും തൊട്ടടുത്ത പന്തില്‍ തന്നെ നേഗിയെ സഞ്ജുവിന്റെ കൈകളിലെത്തിച്ച് തന്റെ രണ്ടാം വിക്കറ്റ് ഒഷെയ്ന്‍ സ്വന്തമാക്കി. 5 ഓവറില്‍ 62 റണ്‍സിലേക്ക് എത്തിയപ്പോള്‍ 7 വിക്കറ്റുകളാണ് റോയല്‍ ചലഞ്ചേഴ്സിനു നഷ്ടമായത്.

വാര്‍ണര്‍-മനീഷ് പാണ്ടേ കൂട്ടുകെട്ടിനെ തകര്‍ത്ത ശക്തമായ തിരിച്ചുവരവ് നടത്തി രാജസ്ഥാന്‍ റോയല്‍സ്

ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര്‍ പുറത്തായ ശേഷം മധ്യ നിര തകരുന്ന പതിവു പല്ലവിയുമായി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സിനു നേടാനായത് 160/8 റണ്‍സ്. ഓപ്പണറായി ടീമിലേക്ക് തിരികെ എത്തിയ കെയിന്‍ വില്യംസണ് തുടക്കത്തില്‍ തന്നെ 13 റണ്‍സിനു നഷ്ടമായ ശേഷം ഡേവിഡ് വാര്‍ണറും മനീഷ് പാണ്ടേയും കൂടി രണ്ടാം വിക്കറ്റില്‍ 75 റണ്‍സ് കൂട്ടിചേര്‍ത്ത് ടീമിനെ 12.1 ഓവറില്‍ 103 റണ്‍സ് വരെ എത്തിച്ചുവെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവാണ് തുടരെ വിക്കറ്റുകള്‍ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിലേക്ക് തിരികെ വന്നത്.

37 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറെ സ്റ്റീവന്‍ സ്മിത്ത് തകര്‍പ്പനൊരു ക്യാച്ചിലൂടെ പുറത്താക്കിയപ്പോള്‍ ഒഷെയ്‍ന്‍ തോമസ് തന്റെ ആദ്യ വിക്കറ്റ് നേടി. ഏറെ വൈകാതെ മനീഷ് പാണ്ടേയെ ശ്രേയസ്സ് ഗോപാല്‍ പുറത്താക്കുകയായിരുന്നു. മികച്ചൊരു സ്റ്റംപിംഗ് സഞ്ജു പുറത്തെടുത്തുവെങ്കിലും അതിനു മുമ്പ് തന്നെ മനീഷ് പന്ത് എഡ്ജ് ചെയ്തിരുന്നു. 36 പന്തില്‍ നിന്ന് 9 ബൗണ്ടറി സഹിതം 61 റണ്‍സാണ് മനീഷ് പാണ്ടേ നേടിയത്.

103/1 എന്ന നിലയില്‍ നിന്ന് സണ്‍റൈസേഴ്സ് പൊടുന്നനെ 127/5 എന്ന നിലയിലേക്ക് തകരുകയായിരുന്നു. ഫീല്‍ഡര്‍മാര്‍ കൈവിട്ട അവസരങ്ങള്‍ കൂടിയുണ്ടായിരുന്നുവെങ്കില്‍ ഇതിലും ചെറിയ സ്കോറിനു സണ്‍റൈസേഴ്സിനെ പിടിച്ചുകെട്ടുവാന്‍ രാജസ്ഥാന് ആകുമായിരുന്നു. അവസാന ഓവറില്‍ റഷീദ് ഖാന്‍ നേടിയ ഒരു ബൗണ്ടറിയും സിക്സും സഹിതമാണ് സണ്‍റൈസേഴ്സ് 160 റണ്‍സിലേക്ക് എത്തിയത്.

രാജസ്ഥാന് വേണ്ടി വരുണ്‍ ആരോണ്‍, ഒഷെയ്‍ന്‍ തോമസ്, ശ്രേയസ്സ് ഗോപാല്‍, ജയ്ദേവ് ഉനഡ്കട് എന്നിവര്‍ രണ്ട് വീതം നേടി.

തന്റെ ഈ സ്ഥിരതയാര്‍ന്ന പ്രകടനത്തിനു നന്ദി പറയേണ്ടത് രണ്ട് അന്താരാഷ്ട്ര സ്പിന്നര്‍മാരോട്

രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ രണ്ടാം വിജയത്തിലേക്ക് കഷ്ടപ്പെട്ട് കടന്ന് കൂടിയപ്പോള്‍ ടീമിന്റെ വിജയ ശില്പിയായത് ശ്രേയസ്സ് ഗോപാലാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടീമിനു വേണ്ടി ബാറ്റ് കൊണ്ട് നിര്‍ണ്ണായക പ്രകടനമാണ് താരം പുറത്തെടുത്തത്. ഇന്നലെ 7 പന്തില്‍ 13 റണ്‍സ് നേടി ശ്രേയസ്സ് ഗോപാല്‍ പുറത്താകാതെ ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

ടീമിനു വേണ്ടി സ്ഥിരതയാര്‍ന്ന ബൗളിംഗ് പ്രകടനം നടത്തുന്ന താരം കൂടിയാണ് ശ്രേയസ്സ് ഗോപാല്‍. ഇതുവരെ 7 മത്സരങ്ങളില്‍ നിന്ന് 8 വിക്കറ്റാണ് ശ്രേയസ്സ് ഗോപാല്‍ ടീമിനായി നേടിയിട്ടുള്ളത്. ഇന്നലെ വിക്കറ്റ് ലഭിച്ചില്ലെങ്കിലും ഏറ്റവും കണിശതയോടെ പന്തെറിഞ്ഞത് താരമായിരുന്നു. ഇന്നലത്തെ മത്സരത്തില്‍ താരം വെറും 21 റണ്‍സാണ് തന്റെ നാലോവറില്‍ നിന്ന് നേടിയത്.

തന്റെ ഈ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ക്ക് താരം നന്ദി പറയുന്നത് രണ്ട് അന്താരാഷ്ട്ര സ്പിന്നര്‍മാരോടണ്. റഷീദ് ഖാനും ഇമ്രാന്‍ താഹിറുമാണ് ഈ സ്പിന്നാര്‍. താന്‍ അവരില്‍ നിന്ന് ഏെ പഠിക്കുന്നുണ്ടെന്നാണ് ശ്രേയസ്സ് ഗോപാല്‍ പറഞ്ഞത്. ടെലിവിഷനില്‍ കാണുക മാത്രമല്ല അവരോട് സംസാരിക്കുക കൂടി താന്‍ ചെയ്യുന്നുണ്ടെന്നും ശ്രേയസ്സ് ഗോപാല്‍ പറഞ്ഞു. അവരുടെ വേരിയേഷനുകളെ കണ്ട് പഠിച്ച് താന്‍ മത്സരങ്ങളില്‍ അത് പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കാറുമുണ്ടെന്ന് ശ്രേയസ്സ് ഗോപാല്‍ പറഞ്ഞു. ഇരുവരും യുവ താരങ്ങള്‍ക്ക് ഉപദേശങ്ങളും സഹായങ്ങളും നല്‍കുവാന്‍ സദാ തല്പരരാണെന്നും ശ്രേയസ്സ് വെളിപ്പെടുത്തി.

പതിവു പോലെ മികച്ച തുടക്കം കളഞ്ഞ് കുളിച്ച് രാജസ്ഥാന്‍ റോയല്‍സ്, ടീമിനെ മാന്യമായ സ്കോറിലേക്ക് നയിച്ച് ശ്രേയസ്സ് ഗോപാലും ജോഫ്ര ആര്‍ച്ചറും

അജിങ്ക്യ രഹാനെയും ജോസ് ബട്‍ലറും നല്‍കിയ മികച്ച തുടക്കം പിന്നീട് നിരുത്തരവാദിത്വപരമായ ബാറ്റിംഗ് പ്രകടനം മൂലം കളഞ്ഞ് കുളിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനു ആദ്യം ബാറ്റ് ചെയ്ത് നേടാനായത് 7 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് മാത്രം. അവസാന ഓവറില്‍ നിന്ന് നേടിയ 18 റണ്‍സിന്റെ സഹായത്തോടെയാണ് ഈ സ്കോറിലേക്ക് ടീമിനു എത്താനായത്. എട്ടാം വിക്കറ്റില്‍ പുറത്താകാതെ 25 റണ്‍സ് നേടിയ ശ്രേയസ്സ് ഗോപാല്‍ ജോഫ്ര ആര്‍ച്ചര്‍ കൂട്ടുകെട്ടാണ് ടീമിന്റെ രക്ഷയ്ക്കെത്തിയത്.

രണ്ടാം ഓവര്‍ അവസാനിച്ചപ്പോള്‍ രഹാനെയും ബട്‍ലറും ചേര്‍ന്ന് ടീമിനെ 25 റണ്‍സിലേക്ക് എത്തിച്ചിരുന്നു. അവിടെ നിന്ന് തുടരെ വിക്കറ്റുകള്‍ വീണതോടെ ടീം 10.5 ഓവറില്‍ 78/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

രഹാനെയെ(14) ദീപക് ചഹാര്‍ പുറത്താക്കിയപ്പോള്‍ പത്ത് പന്തില്‍ 23 റണ്‍സ് നേടി ചെന്നൈ ബൗളര്‍മാരെ തല്ലിയോടിക്കുകയായിരുന്ന ജോസ് ബട്‍ലറെ ശര്‍ദ്ധുല്‍ താക്കൂര്‍ വീഴ്ത്തി. തുടര്‍ന്ന് സ്പിന്നര്‍മാര്‍ മധ്യ ഓവറുകളില്‍ പിടിമുറുക്കിയപ്പോള്‍ ടീം തകരുകയായിരുന്നു. സഞ്ജുവിനെ(6) സാന്റനര്‍ പുറത്താക്കിയപ്പോള്‍ സ്റ്റീവന്‍ സ്മിത്തിനെയും(15) രാഹുല്‍ ത്രിപാഠിയെയും(10) രവീന്ദ്ര ജഡേജ മടക്കിയയച്ചു.

പിന്നീട് ബെന്‍ സ്റ്റോക്സും അരങ്ങേറ്റക്കാരന്‍ റിയാന്‍ പരാഗും ചേര്‍ന്ന് രാജസ്ഥാന്റെ സ്കോര്‍ 100 കടത്തുകയായിരുന്നു. 25 റണ്‍സ് കൂട്ടുകെട്ടിനു ശേഷം 16 റണ്‍സ് നേടിയ റിയാന്‍ പരാഗിനെ ശര്‍ദ്ധുല്‍ താക്കൂര്‍ പുറത്താക്കി. ഏറെ വൈകാതെ ടീമിന്റെ അവസാന പ്രതീക്ഷയായ ബെന്‍ സ്റ്റോക്സിനെ(28) ദീപക് ചഹാര്‍ പവലിയനിലേക്ക് മടക്കി.

20 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 151 റണ്‍സാണ് രാജസ്ഥാന് നേടാനായത്. 7 പന്തില്‍ 19 റണ്‍സ് നേടി ശ്രേയസ്സ് ഗോപാലും 12 പന്തില്‍ 13 റണ്‍സ് നേടി ജോഫ്ര ആര്‍ച്ചറുമാണ് ടീമിനെ 15 കടക്കുവാന്‍ സഹായിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി ശര്‍ദ്ധുല്‍ താക്കൂര്‍, രവീന്ദ്ര ജഡേജ, ദീപക് ചഹാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. മിച്ചല്‍ സാന്റനറിനു ഒരു വിക്കറ്റും നേടാനായി. ജഡേജ തന്റെ നാലോവറില്‍ 20 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്.

രാജസ്ഥാനെ തല്ലി തകര്‍ത്ത് ക്രിസ് ലിന്നും സുനില്‍ നരൈനും, കൊല്‍ക്കത്തയ്ക്ക് 37 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയം

140 റണ്‍സെന്ന ചെറിയ ലക്ഷ്യം പ്രതിരോധിക്കുവാനെത്തിയ രാജസ്ഥാന്‍ ബൗളര്‍മാരെ കശാപ്പ് ചെയ്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓപ്പണര്‍മാര്‍. ഓപ്പണിംഗിറങ്ങിയ സുനില്‍ നരൈനും ക്രിസ് ലിന്നും യാതൊരു ദാക്ഷണ്യവുമില്ലാതെയാണ് രാജസ്ഥാന്‍ ബൗളര്‍മാരെ തല്ലി തീര്‍ത്തത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച കൂട്ടുകെട്ടിനെ തകര്‍ക്കുവാന്‍ രാജസ്ഥാനു സാധിച്ചപ്പോള്‍ തന്നെ മത്സരം ഏറെക്കുറെ കൊല്‍ക്കത്ത സ്വന്തമാക്കിയിരുന്നു. 13.5 ഓവറില്‍ നിന്ന് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത വിജയം കുറിയ്ക്കുകയായിരുന്നു.

ധവാല്‍ കുല്‍ക്കര്‍ണ്ണിയെറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്തില്‍ നരൈന്‍ ഒരു അവസരം നല്‍കിയെങ്കിലും രാഹുല്‍ ത്രിപാഠി അത് കൈവിട്ടു. നരൈന്റെ വ്യക്തിഗത സ്കോര്‍ 23ല്‍ നില്‍ക്കെയാണ് സംഭവം. അടുത്ത പന്തില്‍ ധവാല്‍ കുല്‍ക്കര്‍ണ്ണി ക്രിസ് ലിന്നിന്റെ ഇന്‍സൈഡ് എഡ്ജ് വിക്കറ്റില്‍ കൊള്ളിപ്പിച്ചുവെങ്കിലും ബെയില്‍ വീഴാതിരുന്നപ്പോള്‍ ഭാഗ്യം കൊല്‍ക്കത്തയെ തുണച്ചു.

തനിക്ക് ലഭിച്ച അവസരം മുതലാക്കി സുനില്‍ നരൈന്‍ 24 റണ്‍സ് കൂടി നേടി 25 പന്തില്‍ നിന്ന് 47 റണ്‍സ് നേടിയാണ് പുറത്തായത്. 6 ബൗണ്ടറിയും മൂന്ന് സിക്സുമാണ് നരൈന്‍ തന്റെ വെടിക്കെട്ട് ഇന്നിംഗ്സില്‍ നേടിയത്. അര്‍ദ്ധ ശതകത്തിനു 3 റണ്‍സ് അകലെ ശ്രേയസ്സ് ഗോപാലാണ് നരൈന്റെ വിക്കറ്റ് നേടിയ്. തുടര്‍ന്നും വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്ന ക്രിസ് ലിന്നും തന്റെ അര്‍ദ്ധ ശതകം തികച്ച ഉടനെ പുറത്തായി. ശ്രേയസ്സ് ഗോപാലിനു ആയിരുന്നു ഈ വിക്കറ്റും. ലിന്‍ 32 പന്തില്‍ 6 ബൗണ്ടറിയും മൂന്ന് സിക്സും നേടി 50 റണ്‍സ് തികച്ചാണ് പുറത്തായത്.

റോബിന്‍ ഉത്തപ്പ 16 പന്തില്‍ നിന്ന് 26 റണ്‍സ് നേടി കൊല്‍ക്കത്തയുടെ വിജയം 13.5 ഓവറില്‍ നേടിക്കൊടുക്കുകയായിരുന്നു. എട്ട് വിക്കറ്റ് ജയമാണ് കൊല്‍ക്കത്ത ഇന്നത്തെ മത്സരത്തില്‍ നേടിയത്.

വീഴ്ത്തിയത് വമ്പന്‍ സ്രാവുകളെ, മാന്‍ ഓഫ് ദി മാച്ചായി ശ്രേയസ്സ് ഗോപാല്‍

വിരാട് കോഹ്‍ലിയെ മികച്ചൊരു ഗൂഗ്ളിയില്‍ ക്ലീന്‍ ബൗള്‍ഡ്, എബി ഡി വില്ലിയേഴ്സിനെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി, ഹെറ്റ്മ്യറിനെ കീപ്പറിന്റെ കൈകളിലെത്തിച്ചു ഇതായിരുന്നു ഇന്നത്തെ ശ്രേയസ്സ് ഗോപാലിന്റെ മൂന്ന് വിക്കറ്റുകള്‍. കോഹ്‍ലിയും ഡി വില്ലിയേഴ്സും വമ്പന്‍ സ്രാവുകള്‍. വിന്‍ഡീസിനായി വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുന്ന ഷിമ്രണ്‍ ഹെറ്റ്മ്യര്‍ മൂന്നാം വിക്കറ്റ്. 4 ഓവറില്‍ 12 റണ്‍സിനു മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശ്രേയസ്സ് ഗോപാല്‍ ബാംഗ്ലൂരിനെ ആദ്യ പത്തോവറില്‍ തന്നെ പ്രതിരോധത്തിലാക്കുകയായിരുന്നു. പവര്‍പ്ലേ വരെ വിക്കറ്റ് നഷ്ടമില്ലാതെ പോയ ടീമാണ് അടുത്ത അഞ്ചോവറിനുള്ളില്‍ മൂന്ന് വമ്പന്‍ താരങ്ങളെ നഷ്ടമായത്.

തന്റെ ബൗളിംഗ് പ്രകടനം രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചപ്പോള്‍ ശ്രേയസ്സ് ഗോപാലിനു അത് മാന്‍ ഓഫ് ദി മാച്ച് നേട്ടം സ്വന്തമാക്കുവാനും സഹായിച്ചു. ഈ വമ്പന്‍ സ്രാവുകളെ വീഴ്ത്താന്‍ ആയത് തന്റെ ഭാഗ്യം കൊണ്ട് മാത്രമാണെന്നാണ് താരം പറഞ്ഞത്. ഇത് എല്ലാ ദിവസവും സംഭവിക്കുന്നതല്ല, ഇത് തന്റെ കരിയറിലെ വലിയ നേട്ടമാണ്, ദിവസവും.

ആദ്യ ഓവറുകള്‍ എറിഞ്ഞ ബൗളര്‍മാര്‍ സൃഷ്ടിച്ച സമ്മര്‍ദ്ദമാണ് ബാംഗ്ലൂര്‍ ബാറ്റ്സ്മാന്മാരെ തനിക്കെതിരെ റണ്‍സ് എടുക്കുവാന്‍ ശ്രമിക്കാന്‍ ഇടയാക്കിയത്. അത് തനിക്ക് വിക്കറ്റ് നേടുവാനുള്ള അവസരം സൃഷ്ടിച്ചുവെന്നും ഗോപാല്‍ പറഞ്ഞു. വിവിധ തരം ബോളുകള്‍ എറിയുവാന്‍ കഴിയുന്നത് എന്നും ഗുണം തന്നെയാണെന്നും ഗോപാല്‍ കൂട്ടിചേര്‍ത്തു.

ശ്രേയസ്സ് ഗോപാലിനു മുന്നില്‍ തകര്‍ന്ന് ആര്‍സിബി, രക്ഷകനായി പാര്‍ത്ഥിവ് പട്ടേല്‍

മികച്ച തുടക്കത്തിനു ശേഷം വീണ്ടും ആര്‍സിബി തകര്‍ന്നപ്പോള്‍ രക്ഷകനായി പാര്‍ത്ഥിവ് പട്ടേല്‍. പാര്‍ത്ഥിവ് പട്ടേലിന്റെ 67 റണ്‍സിന്റെ ബലത്തില്‍ രാജസ്ഥാനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടുകായയിരുന്നു. മാര്‍ക്കസ് സ്റ്റോയിനിസ് 31 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മോയിന്‍ അലി 9 പന്തില്‍ 18 റണ്‍സുമായി ക്രീസില്‍ ഒപ്പം നിന്നു. രാജസ്ഥാന്‍ ബൗളര്‍മാരില്‍ ശ്രേയസ്സ് ഗോപാല്‍ 3 വിക്കറ്റ് നേടി.

ഒന്നാം വിക്കറ്റില്‍ 49 റണ്‍സ് നേടി മുന്നോട്ട് നീങ്ങുകയായിരുന്നു പാര്‍ത്ഥിവ്-വിരാട് കൂട്ടുകെട്ടില്‍ വിരാടിനെ(23) പുറത്താക്കിയ ശ്രേയസ്സ് ഗോപാല്‍ അടുത്ത ഓവറുകളില്‍ എബി ഡി വില്ലിയേഴ്സിനെയും(13), ഷിമ്രണ്‍ ഹെറ്റ്മ്യറിനെയും(1) പുറത്താക്കി.

പിന്നീട് മാര്‍ക്കസ് സ്റ്റോയിനിസ് പാര്‍ത്ഥിവിനു കൂട്ടായി എത്തിയ ശേഷമാണ് ടീമിന്റെ സ്കോര്‍ നൂറ് കടന്നത്. 73/3 എന്ന നിലയില്‍ നിന്ന് 126/4 എന്ന സ്കോറിലേക്ക് ടീമിനെ നയിക്കുവാന്‍ ഈ നാലാം വിക്കറ്റ് കൂട്ടുകെട്ടിനു സാധിച്ചിരുന്നു. നാലാം വിക്കറ്റില്‍ 53 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.  41 പന്തില്‍ നിന്ന് 67 റണ്‍സ് നേടിയ പാര്‍ത്ഥിവ് പട്ടേലിനെ ജോഫ്ര ആര്‍ച്ചര്‍ ആണ് പുറത്താക്കിയത്. 9 ബൗണ്ടറിയും ഒരു സിക്സും അടങ്ങിയതായിരുന്നു പാര്‍ത്ഥിവിന്റെ പ്രകടനം.

അവസാന നിമിഷം പതറിയെങ്കിലും വാര്‍ണര്‍ നല്‍കിയ തുടക്കം തുണയാക്കി സണ്‍റൈസേഴ്സ്

ഡേവിഡ് വാര്‍ണറും ജോണി ബൈര്‍സ്റ്റോയും നല്‍കിയ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തില്‍ 5 വിക്കറ്റ് ജയം സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഒരു ഘട്ടത്തില്‍ അനായാസ ജയത്തിലേക്ക് സണ്‍റൈസേഴ്സ് നീങ്ങുമെന്ന ഘട്ടത്തില്‍ നിന്ന് അവസാന ഓവറുകള്‍ വരെ മത്സരം കൊണ്ടെത്തിക്കുവാന്‍ രാജസ്ഥാനു സാധിച്ചുവെങ്കിലും പത്തോവറിനുള്ളില്‍ നൂറ് റണ്‍സ് കടത്തിയ ഡേവിഡ് വാര്‍ണര്‍-ജോണി ബൈര്‍സ്റ്റോ കൂട്ടുകെട്ട് നല്‍കിയ തുടക്കം നല്‍കിയ ആനുകൂല്യം വലിയ സ്കോര്‍ പിന്തുടരുന്നതില്‍ സണ്‍റൈസേഴ്സിനു നിര്‍ണ്ണായകമായി മാറി.

9.4 ഓവറില്‍ ഡേവിഡ് വാര്‍ണര്‍ പുറത്താകുമ്പോള്‍ 110 റണ്‍സാണ് സണ്‍റൈസേഴ്സ് നേടിയത്. 37 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയ വാര്‍ണര്‍ പുറത്തായ ഏറെ വൈകാതെ 28 പന്തില്‍ 48 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയും പുറത്തായി. സ്റ്റോക്സ് വാര്‍ണറെ പുറത്താക്കിയപ്പോള്‍ ശ്രേയസ്സ് ഗോപാലാണ് ജോണി ബൈര്‍സ്റ്റോയെ പുറത്താക്കിയത്.

വിജയ് ശങ്കര്‍ 15 പന്തില്‍ 35 റണ്‍സ് നേടി റണ്‍റേറ്റ് വരുതിയില്‍ നിര്‍ത്തിയെങ്കിലും കെയിന്‍ വില്യംസണെ(14) ജയ്ദേവ് ഉനഡ്കടും വിജയ് ശങ്കറെ ശ്രേയസ്സ് ഗോപാലും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി. അതേ ഓവറില്‍ ഗോപാല്‍ മനീഷ് പാണ്ടേയെയും പുറത്താക്കിപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പില്‍ പ്രതീക്ഷ വന്നുവെങ്കിലും കൂടുതല്‍ നഷ്ടങ്ങളില്ലാതെ യൂസഫ് പത്താനും റഷീദ് ഖാനും ടീമിനെ മുന്നോട്ട് നയിച്ചു.

ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ അവസാന രണ്ട് പന്തുകളില്‍ ബൗണ്ടറിയും സിക്സും നേടി റഷീദ് ഖാനാണ് ടീമിനെ ഒരോവര്‍ അവശേഷിക്കെ വിജയത്തിലേക്ക് നയിച്ചത്. യൂസഫ് പത്താന്‍ 16 റണ്‍സും റഷീദ് ഖാന്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 6ാം വിക്കറ്റില്‍ 34 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

ഇന്നിംഗ്സ് തോല്‍വി വഴങ്ങി കേരളം

കര്‍ണ്ണാടകയ്ക്കെതിരെ തിമ്മപ്പയ്യ ട്രോഫിയില്‍ നാണം കെട്ട തോല്‍വിയേറ്റു വാങ്ങി കേരളം. ഒരിന്നിംഗ്സിനും 180 റണ്‍സിനുമാണ് കേരളം കര്‍ണ്ണാടകയോട് അടിയറവ് പറഞ്ഞത്. കര്‍ണ്ണാടകയുടെ 613/8 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടരാനിറങ്ങിയ കേരളം ആദ്യ ഇന്നിംഗ്സില്‍ 195 റണ്‍സിനു ഓള്‍ഔട്ട് ആയിരുന്നു. ഫോളോ ഓണ്‍ ചെയ്യപ്പെട്ട കേരളം രണ്ടാം ഇന്നിംഗ്സില്‍ 238 റണ്‍സിനും ഓള്‍ഔട്ട് ആയി.

134/6 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ച കേരളം 61 റണ്‍സ് കൂടി നേടുന്നതിനിടയില്‍ കേരളം ഓള്‍ഔട്ടായി. 35 റണ്‍സ് നേടി അഭിഷേക് മോഹന്‍ ഒന്നാം ഇന്നിംഗ്സില്‍ കേരളത്തിന്റെ ടോപ് സ്കോറര്‍ ആയി. കര്‍ണ്ണാടകയ്ക്കായി ശ്രേയസ് ഗോപാല്‍ നാല് വിക്കറ്റ് നേടി. പ്രതീക് ജൈന്‍, സ്റ്റുവര്‍ട് ബിന്നി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സില്‍ ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനം കേരള ബാറ്റ്സ്മാന്മാര്‍ പുറത്തെടുത്തുവെങ്കിലും ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ടീമിനായില്ല. 99 റണ്‍സ് നേടി പുറത്തായ അക്ഷയ് ചന്ദ്രന്‍ ആണ് കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. വിനൂപ് മനോഹരന്‍ 34 റണ്‍സ് നേടി. ശ്രേയസ് ഗോപാല്‍ രണ്ടാം ഇന്നിംഗ്സിലും നാല് വിക്കറ്റ് നേടിയപ്പോള്‍ കൃഷ്ണപ്പ ഗൗതം പവന്‍ ദേശ്പാണ്ഡേ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ശ്രേയസ്സ് ഗോപാലിനു ശതകം, കര്‍ണ്ണാടകയ്ക്ക് കൂറ്റന്‍ സ്കോര്‍, കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച

തിമ്മപ്പയ്യ ട്രോഫിയുടെ ഭാഗമായി നടക്കുന്ന മത്സരത്തില്‍ കേരളത്തിനെതിരെ ശക്തമായ നിലയില്‍ കര്‍ണ്ണാടക. ഒന്നാം ഇന്നിംഗ്സില്‍ 613/8 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ശേഷം രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കേരളത്തിന്റെ 6 വിക്കറ്റുകള്‍ 134 റണ്‍സിനു കര്‍ണ്ണാടക നേടിയിട്ടുണ്ട്. നിലവില്‍ 479 റണ്‍സ് പിന്നിലായാണ് കേരളം നില്‍ക്കുന്നത്.

ഒന്നാം ദിവസം 372/7 എന്ന നിലയില്‍ ബാറ്റിംഗ് അവസാനിച്ച കര്‍ണ്ണാടകയുടെ ആധിപത്യമാണ് ബാറ്റിംഗില്‍ രണ്ടാം ദിവസം കണ്ടത്. 42 റണ്‍സില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ശ്രേയസ്സ് ഗോപാല്‍ 162 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ സുജിത്(66) റണ്‍സ് നേടി രണ്ടാം ദിവസം പുറത്തായ ഏക കര്‍ണ്ണാടക ബാറ്റ്സ്മാനായി. 49 പന്തില്‍ 51 റണ്‍സ് നേടി അഭിമന്യു മിഥുന്‍ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ കര്‍ണ്ണാടക തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

കേരളത്തിനു വിക്കറ്റ് വീഴ്ച തുടര്‍ച്ചയായപ്പോള്‍ ഫോളോ ഓണ്‍ ഭീഷണിയാണ് ടീം നേരിടുന്നത്. കര്‍ണ്ണാടയക്കായി ശ്രേയസ്സ് ഗോപാല്‍, പ്രതീക് ജൈന്‍ എന്നിവര്‍ രണ്ടും സ്റ്റുവര്‍ട് ബിന്നി, അഭിമന്യു മിഥുന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 30 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ ആണ് കേരളത്തിന്റെ ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആദ്യ ദിനം കര്‍ണ്ണാടകയ്ക്ക് സ്വന്തം, കേരളത്തിനെതിരെ കൂറ്റന്‍ സ്കോര്‍

കര്‍ണ്ണാടക ക്രിക്കറ്റ് അസോസ്സിയേഷന്‍ സംഘടിപ്പിക്കുന്ന ഡോ.(ക്യാപ്റ്റന്‍).കെ.തിമ്മപ്പയ്യ മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ ദിവസം കേരളത്തിനെതിരെ മികച്ച സ്കോര്‍ കണ്ടെത്തി കര്‍ണ്ണാടക. ഇന്ന് മത്സരത്തിന്റെ ഒന്നാം ദിവസം കേരളം ടോസ് നേടി കര്‍ണ്ണാടകയോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാരുടെ മികച്ച സ്കോറിംഗിനു ശേഷം കര്‍ണ്ണാടകയ്ക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും കൃഷ്ണപ്പ ഗൗതം ഉള്‍പ്പെടെയുള്ള താരങ്ങളുടെ വെടിക്കെട്ട് ബാറ്റിംഗ് കൂടിയായപ്പോള്‍ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ടീം 372/7 എന്ന സ്കോര്‍ നേടുകയായിരുന്നു.

അഭിഷേക് റെഡ്ഢി(78)-നിശ്ചല്‍(55) കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ 122 റണ്‍സാണ് നേടിയത്. 122/0 എന്ന നിലയില്‍ നിന്ന് 140/2 എന്ന സ്ഥിതിയിലേക്ക് കേരളം കര്‍ണ്ണാടകയെ തള്ളിയിട്ടുവെങ്കിലും പവന്‍ ദേശ്പാണ്ഡേ(41), സ്റ്റുവര്‍ട് ബിന്നി(63), ശ്രേയസ്സ് ഗോപാല്‍(42*) എന്നിവരോടൊപ്പം കൃഷ്ണപ്പ ഗൗതമിന്റെ 31 പന്ത് 64 റണ്‍സ് കൂടി ചേര്‍ന്നപ്പോള്‍ മികച്ച സ്കോറാണ് കര്‍ണ്ണാടക നേടിയത്. ഗൗതം 5 വീതം സിക്സും ബൗണ്ടറിയുമാണ് മത്സരത്തില്‍ നേടിയത്.

കേരളത്തിനായി വിനൂപ് മനോഹരനും, സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റ് നേടയിപ്പോള്‍ എംഡി നിധീഷ്, അഭിഷേക് മോഹന്‍, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version