അവസാനം ഷഹീൻ അഫ്രീദിയുടെ ബൂം ബൂം!! പാകിസ്താൻ സൂപ്പർ ലീഗ് ഫൈനലിൽ ലാഹോറിന് 200!

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ മുൾട്ടാൻ സുൽത്താൻസിനെതിരായ പാകിസ്താൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ലാഹോർ ഖലന്ദർസ് മികച്ച സ്കോർ നേടി. 20 ഓവറിൽ 200/6 എന്ന മികച്ച സ്‌കോറിലാണ് അവർ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഓപ്പണിംഗ് ജോഡികളായ മിർസ താഹിർ ബെയ്‌ഗും ഫഖർ സമാനും അവരുടെ ടീമിന് നല്ല തുടക്കം ഇന്ന് നൽകി, ആദ്യ അഞ്ച് ഓവറിൽ 38 റൺസ് കൂട്ടിച്ചേർത്തു. എന്നിരുന്നാലും, 40 പന്തിൽ എട്ട് ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉൾപ്പെടെ 65 റൺസ് നേടിയ അബ്ദുള്ള ഷഫീഖിന്റെ മിന്നുന്ന പ്രകടനമാണ് ലാഹോറിനെ മുന്നോട്ട് നയിച്ചത്.

അവസാനം 15 പന്തിൽ 44 റൺസെടുത്ത ഷഹീൻ അഫ്രീദിയുടെ ബാറ്റിംഗ് ലാഹോറിന്റെ ഇന്നിംഗ്‌സ് 200ൽ എത്തിച്ചു. 5 സിക്സും 2 ഫോറും അടങ്ങുന്നത് ആയിരുന്നു ഷഹീനിന്റെ ഇന്നിംഗ്സ്. മുൾട്ടാൻ സുൽത്താൻ ബൗളർമാർ ലാഹോർ ഖലന്ദർസ് ബാറ്റ്‌സ്മാൻമാരെ പിടിച്ചുനിർത്താൻ പാടുപെട്ടു, ഉസാമ മിർ ബൗളർമാരിൽ ഭേദപ്പെട്ടു നിന്നു. തന്റെ മൂന്ന് ഓവർ 3/24 എന്ന നിലയിൽ താരം അവസാനിപ്പിച്ചു. അൻവർ അലിയും ഇഹ്‌സാനുള്ളയും ഖുശ്ദിലും ഓരോ വിക്കറ്റും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ബാബർ അസത്തിന്റെ പെഷവാർ പുറത്ത്, ഷഹീൻ അഫ്രീദിയുടെ ലാഹോർ ഫൈനലിൽ

പാകിസ്താൻ സൂപ്പർ ലീഗിൽ ഷഹീൻ അഫ്രീദിയുടെ ലാഹോർ ഖലന്ദേർസ് ഫൈനലിൽ. ഇന്ന് എലിമിനേറ്റർ 2 മത്സരത്തിൽ ബാബർ അസത്തിന്റെ പെഷവാർ സാൽമിയെ 4 വിക്കറ്റിനു തോൽപ്പിച്ച് ആണ് ലാഹോർ ഫൈനൽ ഉറപ്പിച്ചത്‌. പെഷവാർ ഉയർത്തിയ 172 റൺസ് എന്ന വിജയ ലക്ഷ്യം 18.5 ഓവറിലേക്ക് 6 വിക്കറ്റ് നഷ്ടത്തിൽ ലാഹോർ മറികടന്നു.

ലാഹോറിനായി മിർസ 42 പന്തിൽ നിന്ന് 54 റൺസുമായി ടോപ് സ്കോറർ ആയി. സാം ബില്ലിംഗ്സ് 28 റൺസുമായും റാസ റൺസുമായി തിളങ്ങി. 19 എക്സ്ട്രാ വഴങ്ങിയതാണ് പെഷവാറിന് വലിയ തിരിച്ചടിയായത്‌. ഫൈനലിൽ ഇനി നാളെ ലാഹോർ ഖലന്ദേഴ്സ് മുൾത്താൻ സുൽത്താൻസിബെ നേരിടും.

ഇന്ന് ആദ്യം വാറ്റു ചെയ്ത പെഷവാർ 172 റൺസ് എന്ന വിജയലക്ഷ്യം ഉയർത്തി. ടോസ് നേടിയ പെഷവാർ സാൽമി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു‌. ടൂർണമെന്റിലുടനീളം മികച്ച ഫോമിലുള്ള ബാബർ അസം, ഏഴ് ബൗണ്ടറികൾ ഉൾപ്പെടെ 42 റൺസ് നേടി അവർക്ക് നല്ല തുടക്കം നൽകി. എങ്കിലും റാഷിദ് ഖാന്റെ പന്തിൽ എൽബിഡബ്ല്യുവിൽ കുടുങ്ങി ബാബർ കളം വിട്ടു.

54 പന്തിൽ 11 ബൗണ്ടറികളും രണ്ട് മാക്‌സിക്കുകളും ഉൾപ്പെടെ 85 റൺസ് നേടിയ മുഹമ്മദ് ഹാരിസിന്റെ തകർപ്പൻ പ്രകടനമാണ് പെഷവാർ സാൽമി ഇന്നിംഗ്‌സിന്റെ ഹൈലൈറ്റ്. ഭാനുക രാജപക്‌സെ 18 പന്തിൽ 25 റൺസ് നേടിയെങ്കിലും അവസാനം സ്കോറിംഗ് മന്ദഗതിയിൽ ആയത് പെഷവാറിനെ കൂറ്റൻ സ്കോറിൽ നിന്ന് അകറ്റി‌. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഷഹീൻ അഫ്രീദിയും റാഷിദ് ഖാനും ലാഹോർ ഖലൻഡേഴ്സിനായി ബൗളു കൊണ്ട് തിളങ്ങി.

ഇംഗ്ലണ്ടിനെതിരായ പാകിസ്താൻ ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു, ഷഹീൻ അഫ്രീദി ഇല്ല

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. മൂന്ന് ടെസ്റ്റ് മത്സദങ്ങൾ ഉള്ള പരമ്പര ഡിസംബർ ഒന്നിന് ആണ് ആരംഭിക്കുന്നത്‌. പേസ് ബൗളർ ഷഹീൻ ഷാ അഫ്രീദിയെ ടീമിൽ ഉൾപ്പെടുത്തിയില്ല. അപ്പൻഡിസൈറ്റിസ് ബാധിച്ചതിനെത്തുടർന്ന് ശസ്ത്രക്രിയ ചെയ്തതിനാൽ താരം ഇപ്പോൾ വിശ്രമത്തിൽ ആണ്. ഞായറാഴ്ച ശസ്ത്രക്രിയ കഴിഞ്ഞതിനാൽ മൂന്ന്-നാലാഴ്ചത്തെ വിശ്രമം ഷഹീന് ആവശ്യമായി വരും.

18 കളിക്കാർ അടങ്ങുന്ന സ്ക്വാഡിൽ സ്പിന്നർ അബ്രാർ അഹമ്മദ് , ഫാസ്റ്റ് ബൗളർ മുഹമ്മദ് അലി എന്നിവർ ആദ്യമായി ഇടം പിടിച്ചു. ബാബർ തന്നെയാണ് ടീമിനെ നയിക്കുന്നത്.

Pakistan squad for England Tests: Babar Azam (c), Mohammad Rizwan, Abdullah Shafique, Abrar Ahmed, Azhar Ali, Faheem Ashraf, Haris Rauf, Imam-ul-Haq, Mohammad Ali, Mohammad Nawaz, Mohammad Wasim Jnr, Naseem Shah, Nauman Ali, Salman Ali Agha, Sarfaraz Ahmed, Saud Shakeel, Shan Masood and Zahid Mehmood

ഷഹീൻ അഫ്രീദിയുടെ പരിക്ക് സാരമുള്ളതല്ല

ടി20 ലോകകപ്പ് ഫൈനലിൽ കാൽമുട്ടിന് പരിക്കേറ്റ പേസർ ഷഹീൻ ഷാ അഫ്രീദിയുടെ പരിക്ക് സാരമുള്ളത്. രണ്ടാഴ്ച കൊണ്ട് താരത്തിന് വീണ്ടും പന്തെറിയാൻ ആകും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. സ്കാനിംഗിൽ വലതു കാൽമുട്ടിന് കൂടുതൽ പരിക്കില്ലെന്ന് കണ്ടെത്തിയതായും ടീം അറിയിച്ചു. ടി20 ഫൈനലിൽ ഹാരി ബ്രൂക്കിന്റെ ക്യാച്ച് എടുക്കുന്നതിനിടെ ആയിരുന്നു അഫ്രീദിക്ക് പരിക്കേറ്റത്.

ഉടൻ തന്നെ താരം കളം വിടുകയും അവസാനം പന്തെറിയാൻ പറ്റാതിരിക്കുകയും ചെയ്തിരുന്നു. ക്യാച്ച് എടുത്തുള്ള ലാൻഡിംഗിനിടെ ആണ് പരിക്കേറ്റത് എന്നും ഷഹീനിന്റെ മുൻ പരിക്കുകളുമായി ഇതിന് ബന്ധമില്ല എന്നും ആണ് ഡോക്ടർമാർ പറഞ്ഞത്. ടി20 ലോകകപ്പിനു മുമ്പ് ദീർഘകാലം പരിക്ക് കാരണം പുറത്ത് ഇരുന്ന ആളാണ് അഫ്രീദി.

ഡെത്ത് ഓവറിലെ വലിയ അഭാവം, പാക് മോഹങ്ങള്‍ക്ക് തിരിച്ചടിയായി ഷഹീന്‍ അഫ്രീദിയുടെ പരിക്ക്

പാക്കിസ്ഥാന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് മേൽ ബെന്‍ സ്റ്റോക്സിന്റെ ഇന്നിംഗ്സ് തടസ്സങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ പാക്കിസ്ഥാന് വലിയ തിരിച്ചടിയായത് പ്രധാന ബൗളര്‍ ഷഹീന്‍ അഫ്രീദിയുടെ പരിക്ക് ആയിരുന്നു.

തന്റെ ആദ്യ ഓവറിൽ അലക്സ് ഹെയിൽസിനെ പുറത്താക്കിയ താരം തന്റെ മൂന്നാം ഓവറിന്റെ ആദ്യ പന്ത് എറിഞ്ഞ ശേഷം കളം വിടുകയായിരുന്നു. ഇംഗ്ലണ്ടിന് 30 പന്തിൽ 41 റൺസ് വേണ്ട ഘട്ടത്തിൽ ഷഹീന്‍ അഫ്രീദിയുടെ രണ്ടോവറുകള്‍ മറികടക്കണമെന്ന കടമ്പ മുന്നിലുണ്ടായിരുന്നുവെങ്കിലും  16ാം ഓവറിലെ ആദ്യ പന്ത് എറിഞ്ഞ ശേഷം താരം കളിത്തിന് പുറത്തേക്ക് പരിക്കേറ്റ് പിന്മാറുകയായിരുന്നു.

 

ഇഫ്തിക്കര്‍ അഹമ്മദ് ആ ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു സിക്സും ഒരു ഫോറും നേടി ബെന്‍ സ്റ്റോക്സ് മത്സരം ഇംഗ്ലണ്ടിന്റെ പക്ഷത്തേക്ക് തിരിക്കുകയായിരുന്നു.

മഴയെത്തും മുമ്പെ തന്നെ മത്സരത്തിൽ പിടിമുറുക്കി പാക്കിസ്ഥാന്‍, സെമി പ്രതീക്ഷകള്‍ സജീവം

ടി20 ലോകകപ്പിൽ സെമി ഫൈനൽ പ്രതീക്ഷ കൈവിടാതെ പാക്കിസ്ഥാന്‍. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 43/4 എന്ന നിലയിലേക്ക് വീണ ശേഷം 185/9 എന്ന സ്കോര്‍ നേടി ദക്ഷിണാഫ്രിക്കയെ 108 റൺസിലൊതുക്കി 33 റൺസ് വിജയം ആണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്.

ഇടയ്ക്ക് മഴ തടസ്സം സൃഷ്ടിച്ചപ്പോള്‍ മത്സരം 14 ഓവറാക്കി ചുരുക്കിയ ശേഷം ലക്ഷ്യം 142 റൺസായി പുനഃക്രമീകരിക്കുകയായിരുന്നു. എന്നാൽ മഴയെത്തും മുമ്പെ തന്നെ മത്സരത്തിൽ പാക്കിസ്ഥാന്‍ മേൽക്കൈ നേടിയിരുന്നു.

ഷഹീന്‍ അഫ്രീദി ക്വിന്റൺ ഡി കോക്കിനെയും റൈലി റൂസ്സോയെയും പുറത്താക്കിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രം(20), ടെംബ ബാവുമ(19 പന്തിൽ 36) എന്നിവരെ പുറത്താക്കി ഷദബ് ഖാന്‍ മത്സരം പാക് പക്ഷത്തേക്ക് തിരിച്ചു. 65/2 എന്ന നിലയിൽ നിന്ന് 66/4 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക പൊടുന്നനെ വീമത് ടീമിന് തിരിച്ചടിയായി.

9 ഓവറിൽ 69/4 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തിയത്. മത്സരം പുനരാരംഭിച്ച ശേഷവും വിക്കറ്റുകളുമായി പാക്കിസ്ഥാന്‍ മേൽക്കൈ നേടിയപ്പോള്‍ 14 ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് 108 റൺസ് മാത്രമേ നേടാനായുള്ളു.

ഇത് സത്യമാണെങ്കിൽ വലിയ തെറ്റ് – വസീം അക്രം

ഷാഹിദ് അഫ്രീദിയുടെ വെളിപ്പെടുത്തൽ സത്യമെങ്കിൽ ഇതിൽപ്പരം വലിയ തെറ്റില്ലെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ താരം വസീം അക്രം. ഷഹീന്‍ അഫ്രീദി തന്റെ ചികിത്സ ചെലവുകള്‍ സ്വയം വഹിക്കുകയാണെന്നാണ് ഷാഹിദ് അഫ്രീദി വെളിപ്പെടുത്തിയത്. ലണ്ടനിൽ താരം ചികിത്സയും താമസവും എല്ലാം സ്വയം ആണ് ശരിപ്പെടുത്തിയതെന്ന ഷാഹിദിന്റെ വെളിപ്പെടുത്തലിന് ശേഷം പാക്കിസ്ഥാന്‍ ബോര്‍ഡ് ചെലവെല്ലാം ബോര്‍ഡ് വഹിക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

ഇത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണെന്നും പാക്കിസ്ഥാന്റെ ഏറ്റവും മികച്ച 4 താരങ്ങളിൽ ഒരാളുടെ അവസ്ഥയാണെങ്കില്‍ ബോര്‍ഡിൽ നിന്ന് വളരെ മോശം പെരുമാറ്റമാണ് ഉണ്ടായിട്ടുള്ളതെന്നും വസീം വ്യക്തമാക്കി.

പാക്കിസ്ഥാന്റെ ബോക്സ്-ഓഫീസ് താരമാണ് ഷഹീന്‍ എന്നും അദ്ദേഹത്തിന് ബോര്‍ഡ് ആയിരുന്നു ഏറ്റവും മികച്ച ഡോക്ടറുടെ സേവനം ഉറപ്പാക്കേണ്ടിയിരുന്നതെന്നും അത് സംഭവിച്ചിട്ടില്ലെങ്കിൽ ബോര്‍ഡ് നിരുത്തരവാദിത്വപരമായ പെരുമാറ്റം ആണ് കാഴ്ചവെച്ചതെന്നും വസീം അക്രം വ്യക്തമാക്കി.

ഭയം വേണ്ട!!! ഒപ്പമുണ്ടാകും, അഫ്രീദിയോട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

പാക്കിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദിയുടെ ചികിത്സ ചെലവിനെക്കുറിച്ചുള്ള ഷാഹിദ് അഫ്രീദിയുടെ വെളിപ്പെടുത്തലിന് ഫലമുണ്ടായി. താരത്തിന്റെ ചികിത്സ ചെലവ് വഹിക്കുവാന്‍ ബോര്‍ഡ് മുന്നോട്ട് വന്നിരിക്കുകയാണ്. താരത്തിന്റെ ചികിത്സ ചെലവ് താരം തന്നെയാണ് വഹിക്കുന്നതെന്ന ഷാഹിദ് അഫ്രീദിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സമാധാന ശ്രമവുമായി ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.

അഫ്രീദിയ്ക്ക് മാത്രമല്ല എല്ലാ പാക്കിസ്ഥാന്‍ താരങ്ങള്‍ക്കും ഈ കരുതലുണ്ടാകുമെന്ന് വൈകിയുദിച്ച വിവേകത്തിന് ശേഷം ബോര്‍ഡ് വിശദീകരണം നടത്തുകയായിരുന്നു. ഷഹീന്‍ ഇംഗ്ലണ്ടിലേക്ക് പറന്നതും താമസം കണ്ടെത്തിയതുമെല്ലാം സ്വന്തം പരിശ്രമവും പണവും ഉപയോഗിച്ചാണെന്നാണ് മുന്‍ പാക്കിസ്ഥാന്‍ താരം വെളിപ്പെടുത്തിയത്.

ഏഷ്യ കപ്പിൽ പരിക്ക് കാരണം കളിക്കാതിരുന്ന താരത്തിനെ പാക്കിസ്ഥാന്‍ ലോകകപ്പിനുള്ള സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിരുന്നു.

“ഷഹീൻ അഫ്രീദിയുടെ ചികിത്സയ്ക്ക് പണം മുടക്കുന്നത് താരം തന്നെ, പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഒന്നും ചെയ്യുന്നില്ല”

ഷഹീൻ അഫ്രീദിയുടെ ചികിത്സയ്ക്ക് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പണം ഒന്നും നൽകുകയോ താരത്തെ നോക്കുകയോ ചെയ്യുന്നില്ല എന്ന് മുൻ പാകിസ്താൻ താരം ഷഹീദ് അഫ്രീദി വ്യക്തമാക്കി. ഷഹീൻ സ്വന്തമായാണ് ഇംഗ്ലണ്ടിലേക്ക് പോയി. അവൻ സ്വന്തമായി ടിക്കറ്റ് വാങ്ങി, ഹോട്ടലിൽ താമസിക്കാൻ സ്വന്തം പണം ചെലവഴിച്ചു. ഞാനാണ് അവനുവേണ്ടി ഒരു ഡോക്ടറെ ഏർപ്പാട് ചെയ്തു കൊടുത്തത്‌. അഫ്രീദി പറയുന്നു.

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഷഹീൻ അഫ്രീദിക്ക് ആയി ഒന്നും ചെയ്യുന്നില്ല എന്നും എല്ലാം അവൻ സ്വന്തമായി തന്നെ ചെയ്യുകയായിരുന്നു എന്നും അഫ്രീദി പറഞ്ഞു. മുട്ടിനേറ്റ പരിക്ക് കാരണം ദീർഘകാലമായി ഷഹീൻ അഫ്രീദി പുറത്താണ്. താരം ഇപ്പോൾ ലണ്ടണിൽ ചികിത്സയിലാണ്‌.

ഡോക്ടർമാരെ കാണുന്നത് മുതൽ ഹോട്ടൽ മുറിയും ഭക്ഷണച്ചെലവും എല്ലാം ഷഹീൻ സ്വന്തം പോക്കറ്റിൽ നിന്നാണ് നൽകുന്നത്. സക്കീർ ഖാൻ അദ്ദേഹത്തോട് 1-2 തവണ വിളിച്ചു എന്നത് മാത്രമാണ് പി സി ബി ചെയ്ത കാര്യം എന്നും അഫ്രീദി പറഞ്ഞു.

ലോകകപ്പിനായുള്ള പാകിസ്താൻ ടീം ആയി, ഷഹീൻ അഫ്രീദി തിരികെയെത്തി

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. ഏഷ്യാ കപ്പിൽ ഇറങ്ങിയ താരങ്ങളിൽ പ്രധാനപ്പെട്ടവർ എല്ലാം സ്ക്വാഡിൽ ഉണ്ട്. പരിക്ക് കാരണം ഏഷ്യാ കപ്പിൽ ഇല്ലായിരുന്ന ഷഹീൻ അഫ്രീദി ടീമിൽ തിരികെയെത്തി. ഷഹീൻ ഇപ്പോൾ ലണ്ടണിൽ പരിശീലനത്തിൽ ആണ്. താരം ഫിറ്റ്നസ് വീണ്ടെടുത്ത് ഒക്ടോബർ 15ന് ടീമിനൊപ്പൽ ചേരും.

പരിക്കുമൂലം ഏഷ്യാ കപ്പ് നഷ്ടപ്പെട്ട മുഹമ്മദ് വാസിമും സ്ക്വാഡിൽ തിരികെയെത്തി.

പാകിസ്ഥാൻ ഒക്ടോബർ 23 ന് ഇന്ത്യയ്‌ക്കെതിരായ മത്സരവുമായാലും ടൂർണമെന്റ് ആരംഭിക്കുക. ബാബർ അസം ആണ് ക്യാപ്റ്റൻ ഷദാബ് ഖാനെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു.

Babar Azam (C), Shadab Khan (VC), Asif Ali, Haider Ali, Haris Rauf, Iftikhar Ahmed, Khushdil Shah, Mohammad Hasnain, Mohammad Nawaz, Mohammad Rizwan, Mohammad Wasim, Naseem Shah, Shaheen Shah Afridi, Shan Masood, Usman Qadir

Reserves: Fakhar Zaman, Mohammad Haris, Shahnawaz Dahani

ഷഹീന്‍ അഫ്രീദി ലണ്ടനിലേക്ക് പറക്കും, റീഹാബ് നടപടികള്‍ അവിടെ

ഏഷ്യ കപ്പിൽ കളിക്കുന്നില്ലെങ്കിലും ദുബായിയിൽ പാക്കിസ്ഥാന്‍ ടീമിനൊപ്പമാണ് പരിക്കേറ്റ പാക് താരം ഷഹീന്‍ അഫ്രീദി. എന്നാൽ താരം ലണ്ടനിലേക്ക് തന്റെ റീഹാബ് നടപടികള്‍ക്കായി യാത്രയാകുമെന്നാണ് അറിയുന്നത്.

ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിൽ താരം ടീമിനൊപ്പം ഉണ്ടായിരുന്നുവെങ്കിലും താരം ടീമിനെ വിട്ട് ഇംഗ്ലണ്ടിലേക്ക് തുടര്‍ ചികിത്സയ്ക്കായി യാത്രയാകുകയാണ്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയും താരത്തിന് നഷ്ടമാകുമെങ്കിലും ഒക്ടോബറിലെ ലോകകപ്പിന് താരം ഉണ്ടാകുമെന്നാണ് പാക്കിസ്ഥാന്‍ ബോര്‍ഡ് അറിയിച്ചത്.

പരിക്കെങ്കിലും പാക്കിസ്ഥാന്‍ ടീമിനൊപ്പം യാത്ര ചെയ്ത് ഷഹീന്‍ അഫ്രീദി

പരിക്കേറ്റ് ഏഷ്യ കപ്പ് ടീമിൽ നിന്ന് പുറത്തായെങ്കിലും പാക്കിസ്ഥാന്‍ സംഘത്തിനൊപ്പം ഷഹീന്‍ അഫ്രീദിയും യുഎഇയിലേക്ക് യാത്രയായി. താരം ടീമിനൊപ്പം നെതര്‍ലാണ്ട്സ് പരമ്പരയിലും ഉണ്ടായിരുന്നു. ലഭിയ്ക്കുന്ന വിവരം പ്രകാരം ബാബര്‍ അസം ആവശ്യപ്പെട്ടിട്ടാണ് ഷഹീന്‍ അഫ്രീദി ടീമിനൊപ്പം യാത്ര ചെയ്യുന്നതെന്നാണ് അറിയുന്നത്.

ബാബര്‍ ആണ് ഈ കാര്യം ആവശ്യപ്പെട്ടതെന്നും ടീം മാനേജ്മെന്റ് ഷഹീന്‍ അഫ്രീദിയുടെ പരിക്ക് അടുത്ത് നിന്ന് നിരീക്ഷിച്ച് വരികയാണെന്നും അതിന് വേണ്ടി ടീമിനൊപ്പം താരം ദുബായിയിൽ തുടരുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

Exit mobile version