Picsart 22 11 15 01 43 04 434

ഷഹീൻ അഫ്രീദിയുടെ പരിക്ക് സാരമുള്ളതല്ല

ടി20 ലോകകപ്പ് ഫൈനലിൽ കാൽമുട്ടിന് പരിക്കേറ്റ പേസർ ഷഹീൻ ഷാ അഫ്രീദിയുടെ പരിക്ക് സാരമുള്ളത്. രണ്ടാഴ്ച കൊണ്ട് താരത്തിന് വീണ്ടും പന്തെറിയാൻ ആകും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. സ്കാനിംഗിൽ വലതു കാൽമുട്ടിന് കൂടുതൽ പരിക്കില്ലെന്ന് കണ്ടെത്തിയതായും ടീം അറിയിച്ചു. ടി20 ഫൈനലിൽ ഹാരി ബ്രൂക്കിന്റെ ക്യാച്ച് എടുക്കുന്നതിനിടെ ആയിരുന്നു അഫ്രീദിക്ക് പരിക്കേറ്റത്.

ഉടൻ തന്നെ താരം കളം വിടുകയും അവസാനം പന്തെറിയാൻ പറ്റാതിരിക്കുകയും ചെയ്തിരുന്നു. ക്യാച്ച് എടുത്തുള്ള ലാൻഡിംഗിനിടെ ആണ് പരിക്കേറ്റത് എന്നും ഷഹീനിന്റെ മുൻ പരിക്കുകളുമായി ഇതിന് ബന്ധമില്ല എന്നും ആണ് ഡോക്ടർമാർ പറഞ്ഞത്. ടി20 ലോകകപ്പിനു മുമ്പ് ദീർഘകാലം പരിക്ക് കാരണം പുറത്ത് ഇരുന്ന ആളാണ് അഫ്രീദി.

Exit mobile version