ഇന്ത്യ ടൂർണമെന്റിൽ ഉടനീളം നന്നായി കളിച്ചു എന്ന് ഷഹീൻ അഫ്രീദി

കിരീടം സ്വന്തമാക്കൊയില്ല എങ്കിലും ഇന്ത്യ ഈ ലോകകപ്പിൽ നടത്തിയ പ്രകടനത്തെ പ്രശംസിച്ച് ഷഹീൻ അഫ്രീദി. ഇന്നലെ ഫൈനലിന് ശേഷം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് ഷഹീൻ അഫ്രീദി പ്രതികരിച്ചത്‌. കിരീടം നേടിയ ഓസ്ട്രേലിയയെ അദ്ദേഹം അഭിനന്ദിച്ചു.

“ലോകകപ്പ് കിരീടം നേടിയതിന് ഓസ്ട്രേലിയക്ക് നിരവധി അഭിനന്ദനങ്ങൾ. തീർച്ചയായും ഇന്നത്തെ മികച്ച ടീം നിങ്ങൾ ആയിരുന്നു. ഇന്ത്യയുടെ നിർഭാഗ്യം. പക്ഷേ ടൂർണമെന്റിലുടനീളം ഇന്ത്യം ടീം മികച്ച രീതിയിൽ കളിച്ചു.” ഷഹീൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ലോകകപ്പിൽ സെമി ഫൈനൽ കാണാതെ പാകിസ്താൻ പുറത്തായിരുന്നു. അതോടെ ബാബർ അസം ക്യാപ്റ്റൻസി രാജിവെക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പാകിസ്താന്റെ ടി20 ക്യാപ്റ്റൻ ആണ് ഷഹീൻ അഫ്രീദി.

പാകിസ്താന്റെ പുതിയ ക്യാപ്റ്റന്മാരായി ഷഹീൻ അഫ്രീദിയും ഷാൻ മസൂദും

ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പാകിസ്താൻ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചു. ബാറ്റർ ഷാൻ മസൂദ് ടെസ്റ്റ് ക്യാപ്റ്റനായി ചുമതലയേൽക്കുമെന്നും പേസർ ഷഹീൻ ഷാ അഫ്രീദി പാകിസ്ഥാൻ ടി20 ക്യാപ്റ്റനായി ചുമതലയേൽക്കും എന്നും പിസിബി സ്ഥിരീകരിച്ചു. ഏകദിന ക്യാപ്റ്റനെ പാകിസ്താൻ പ്രഖ്യാപിച്ചിട്ടില്ല.

എല്ലാ ഫോർമാറ്റുകളിലും പാകിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി ബാബർ അസം ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് കഴിഞ്ഞ് മണിക്കൂറുകൾക്ക് അകമാണ് പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചത്. 2019 മുതൽ ബാബർ ആയിരുന്നു പാകിസ്താനെ നയിച്ചത്. സെമി ഫൈനലിൽ എത്താൻ ആകാത്തതോടെ ബാബർ സമ്മർദ്ദത്തിൽ ആവുക ആയിരുന്നു.

റെക്കോർഡ് വേഗത്തിൽ 100 വിക്കറ്റ് എടുക്കുന്ന പേസർ ആയി ഷഹീൻ അഫ്രീദി

ഷഹീൻ അഫ്രീദി ഇന്ന് പുതിയ ഒരു റെക്കോർഡ് സ്വന്തമാക്കി. ഏറ്റവും വേഗത്തിൽ 100 ​​ഏകദിന വിക്കറ്റ് തികച്ച പേസറായി ഇന്ന് ഷഹീൻ മാറി. ഇന്ന് ബംഗ്ലാദേശിന് എതിരായ ലോകകപ്പ് മത്സരത്തിൽ ആദ്യ വിക്കറ്റ് വീഴ്ത്തിയതോടെ ആണ് ഷഹീൻ 100 എന്ന നാഴികകല്ലിൽ എത്തിയത്.

മിച്ചൽ സ്റ്റാർക്ക്, ഷെയ്ൻ ബോണ്ട്, മുസ്താഫിസുർ റഹ്മാൻ, ബ്രെറ്റ് ലീ തുടങ്ങിയ ഫാസ്റ്റ് ബൗളർമാരെ പിന്തള്ളിയാണ് അഫ്രീദി ഏറ്റവും വേഗത്തിൽ 100 വിക്കറ്റിൽ എത്തുന്ന താരമായി മാറിയത്. 52 മത്സരത്തിൽ 100 വിക്കറ്റ് എടുത്ത സ്റ്റാർക്കിന്റെ റെക്കോർഡ് ആണ് ഷഹീൻ മറികടന്നത്‌. 42 മത്സരത്തിൽ 100 വിക്കറ്റിൽ എത്തിയ സന്ദീപ് ലമിചാനെ, 44 മത്സരത്തിൽ 100 വിക്കറ്റ് എടുത്ത റാഷിദ് ഖാൻ എന്നിവർ ഷഹീനെക്കാൾ വേഗത്തിൽ 100 വിക്കറ്റിൽ എത്തിയിട്ടുണ്ട്. ഇരുവരും സ്പിന്നർമാർ ആണ്.

Fastest pacer to 100 ODI wickets
By Matches
51 Shaheen Afridi Pakistan
52 Mitchell Starc Australia
54 Shane Bond New Zealand
54 Mustafizur Rahman Bangladesh
55 Brett Lee Australia

പാക്കിസ്ഥാനെതിരെ റൺ വേട്ടയുമായി ഓസ്ട്രേലിയ, 367 റൺസ്, ഷഹീന്‍ അഫ്രീദിയ്ക്ക് 5 വിക്കറ്റ്

നിര്‍ണ്ണായകമായ ലോകകപ്പ് മത്സരത്തിൽ കളി മറന്ന് പാക് ബൗളര്‍മാര്‍. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ റൺ മല തീര്‍ത്തപ്പോള്‍ ടീം 9 വിക്കറ്റ് നഷ്ടത്തിൽ 367 റൺസാണ് നേടിയത്. ഡേവിഡ് വാര്‍ണറും മിച്ചൽ മാര്‍ഷും ടോപ് ഓര്‍ഡറിൽ റണ്ണടിച്ച് കൂട്ടിയപ്പോള്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 259 റൺസാണ് നേടിയത്.

108 പന്തിൽ 121 റൺസ് നേടിയ മാര്‍ഷ് ആദ്യം പുറത്തായപ്പോള്‍ തൊട്ടടുത്ത പന്തിൽ ഗ്ലെന്‍ മാക്സ്വെല്ലിനെയും ഓസ്ട്രേലിയയ്ക്ക് പൂജ്യത്തിന് നഷ്ടമായി. ഇരു വിക്കറ്റുകളും ഷഹീന്‍ അഫ്രീദി ആണ് നേടിയത്. സ്മിത്തിനും വലിയ തോതിൽ റൺസ് കണ്ടെത്താനാകാതെ പോയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ 124 പന്തിൽ 163 റൺസ് നേടി പുറത്തായി.

വാര്‍ണര്‍ പുറത്താകുമ്പോള്‍ ഓസ്ട്രേലിയ 325/4 എന്ന നിലയിലായിരുന്നു. പാക്കിസ്ഥാന് വേണ്ടി  ഷഹീന്‍ അഫ്രീദി അഞ്ചും ഹാരിസ് റൗഫ് മൂന്ന് വിക്കറ്റും നേടി. അവസാന ഓവറുകളിൽ വിക്കറ്റുകളുമായി പാക്കിസ്ഥാന്‍ ഓസ്ട്രേലിയയുടെ 400 റൺസെന്ന സ്വപ്നങ്ങള്‍ക്ക് തടയിടുകയായിരുന്നു.

“ബുമ്രയാണ് ഇപ്പോൾ ഏറ്റവും മികച്ച ബൗളർ, ഷഹീനിൽ നിന്നും വ്യത്യസ്തനാണ് ബുമ്ര” – ഗംഭീർ

നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മാരകമായ ബൗളറാണ് ജസ്പ്രീത് ബുംറയെന്ന് ഗൗതം ഗംഭീർ. പാകിസ്ഥാന്റെ ഷഹീൻ ഷാ അഫ്രീദിയുമായി ബുമ്രയെ ചേർത്തു പറയാൻ ആകില്ല എന്നും ബുമ്രയും ഷഹീനും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഗംഭീർ പറഞ്ഞു.

ഈ ലോകകപ്പിൽ ഇതുവരെ രണ്ട് മത്സരങ്ങളിൽ നിന്ന് ആയി ആറ് വിക്കറ്റുകൾ ബുമ്ര നേടിയിട്ടുണ്ട്. ഷഹീൻ എന്നാൽ ഇതുവരെ ഫോമിലായിട്ടില്ല.

“ചെന്നൈയിലെ വിക്കറ്റിൽ മിച്ചൽ മാർഷിനെ ബുമ്ര പുറത്താക്കിയ രീതിയും അഫ്ഗാനെതിരെ ഇബ്രാഹിം സദ്രാനെ പുറത്താക്കിയ രീതിയും അത്ഭുതപ്പെടുത്തുന്നതാണ്. ലോക ക്രിക്കറ്റിൽ സമ്പൂർണ്ണവും മാരകവുമായ ഒരു ബൗളർ ഉണ്ടെങ്കിൽ അത് ബുംറയാണ്. ഞങ്ങൾ ജസ്പ്രീത് ബുംറയെയും ഷഹീൻ ഷായെയും താരതമ്യം ചെയ്തിരുന്നു. എന്നാൽ അഫ്രീദിയുമായി വലിയ വ്യത്യാസം ബുമ്രക്ക് ഉണ്ട്” സ്റ്റാർ സ്‌പോർട്‌സിൽ ഗംഭീർ പറഞ്ഞു.

“ബുമ്രയെ പോലെ ഓരോ ഘട്ടത്തിലും ഇത്രയും സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു ഫാസ്റ്റ് ബൗളറെ നിങ്ങൾ എന്നോട് പറയൂ. ബൗളർമാർ പുതിയ പന്തിലോ അവസാനത്തിലോ നന്നായി പന്തെറിയുന്നു, പക്ഷേ മധ്യ ഓവറുകളിൽ പുതിയ പന്തിലോ പഴയ പന്തിലോ ഉള്ള അതേ സ്വാധീനം ബുംറയ്ക്ക് ഉണ്ട്. “ഗംഭീർ പറഞ്ഞു.

രോഹിതിന് ഷഹീൻ അഫ്രീദിയുടെ പന്ത് മനസ്സിലായതു പോലും ഇല്ലാ എന്ന് അക്തർ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇന്നലെ ഷഹീൻ അഫ്രീദിയെ ഭയന്നു എന്നും അദ്ദേഹത്തിന് ഷഹീന്റെ പന്ത് മനസ്സിലാക്കാൻ പോലും ആയില്ല എന്നും മുൻ പാകിസ്താൻ പേസർ ഷുഹൈബ് അക്തർ‌. ഇന്നലെ ഷഹീന്റെ പന്തിൽ ആയിരുന്നു രോഹിത് ബൗൾഡ് ആയത്. രോഹിതിന്റെ അടക്കം നാലു വിക്കറ്റുകൾ ഷഹീൻ വീഴ്ത്തിയിരുന്നു.

“രോഹിതിന് ഷഹീന്റെ പന്ത് വായിക്കാനോ മനസ്സിലാക്കാനോ കഴിഞ്ഞു എന്ന് ഞാൻ കരുതുന്നില്ല. രോഹിത് ശർമ്മയെ ഇങ്ങനെ തകർന്ന ചിത്രം നല്ലതായിരുന്നില്ല, അവൻ ഇതിനേക്കാൾ മികച്ച കളിക്കാരനാണ്. രോഹിതിന് ഇതിലും മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ കഴിയും” അക്തർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“ഷഹീൻ അഫ്രീദിയുടേത് മികച്ച സ്പെൽ ആയിരുന്നു, എന്തൊരു ബൗളറാണ് അദ്ദേഹം. അവൻ എന്തുചെയ്യുമെന്ന് എല്ലാവർക്കും അറിയാം, എന്നിട്ടും രോഹിത് ശർമ്മയ്ക്ക് ഉത്തരം ഇല്ലായിരുന്നു. പക്ഷേ, രോഹിത് ശർമ്മ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു.” അക്തർ പറഞ്ഞു.

ഇഷാനും ഹാർദികും പൊരുതി, എന്നിട്ടും ഇന്ത്യ പാകിസ്താനെതിരെ 266ൽ ആളൗട്ട്!!

ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങിൽ നിരാശ. ഹാർദികിന്റെയും ഇഷാന്റെയും മികച്ച ഇന്നിംഗ്സുകളുടെ ഗുണം ഇന്ത്യയുടെ ബാക്കി ബാറ്റർമാർക്ക് മുതലാക്കാൻ ആയില്ല. 266 റൺസ് എടുക്കാൻ മാത്രമെ ഇന്ത്യക്ക് ആയുള്ളൂ‌. ഷഹീൻ അഫ്രീദിയുടെ നാലു വിക്കറ്റ് പ്രകടനം ഇന്ത്യക്ക് തിരിച്ചടിയായി. ഒരു ഘട്ടത്തിൽ 66-4 എന്ന നിലയിൽ പതറിയ ഇന്ത്യ വൻ തിരിച്ചുവരവാണ് നടത്തിയത്. ഇഷൻ കിഷനും ഹാർദ്ദിക് പാണ്ഡ്യയും ചേർന്ന് നടത്തിയ 138 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു.

ഇഷൻ കിഷൻ 81 പന്തിൽ നിന്ന് 82 റൺസ് എടുത്തു. 9 ഫോറും 2 സിക്സും ഈ ഇന്നിങ്സിൽ ഉൾപ്പെടുന്നു. ഹാർദ്ദിക് 90 പന്തിൽ 87 റൺസും എടുത്തു. ഒഎഉ സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഹാർദികിന്റെ ഇന്നിങ്സ്‌. എന്നാൽ ഹാർദികും ഇഷനും ഔട്ട് ആയതോടെ പെട്ടെന്ന് ഇന്ത്യ തകരാൻ തുടങ്ങി.

239-5 എന്ന നിലയിൽ ആയിരുന്ന ഇന്ത്യ 242 എന്ന നിലയികേക്ക് ചുരുങ്ങി. 300 കടക്കും എന്ന് കരുതിയ ഇന്ത്യൻ ടോട്ടൽ 266ൽ ഒതുങ്ങുകയും ചെയ്തു.

ഇന്ന് തുടക്കത്തി ഇന്ത്യ പതറുന്നതാണ് കാണാൻ ആയത്. വിരാട് കോഹ്ലി, രോഹിത് ശർമ്മ, ശ്രേയസ് അയ്യർ, ഗിൽ എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി.

11 റൺസ് എടുത്ത രോഹിത് ശർമ്മയെയും നാലു റൺസ് എടുത്ത കോഹ്ലിയെയും ഷഹീൻ അഫ്രീദി ബൗൾഡ് ആക്കി‌. 14 റൺസ് എടുത്ത ശ്രേയസ് അയ്യറിനെ ഹാരിസ് റഹൂഫും പുറത്താക്കി. 10 റൺസ് എടുത്ത ഗിൽ ഹാരിസ് റഹൂഫിന്റെ പന്തിലാണ് ഔട്ടായത്. ഷഹീൻ 10 ഓവറിൽ 35 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. ഹാരിസ് റഹൂഫും നസീമും 3 വിക്കറ്റു വീതവും വീഴ്ത്തി.

“ഏഷ്യാ കപ്പിൽ ഷഹീൻ അഫ്രീദിയാകും ഇന്ത്യക്ക് ഏറ്റവും വെല്ലുവിളിയാവുക” – ടോം മൂഡി

ഷഹീൻ ഷാ അഫ്രീദിയാകുൻ ഇന്ത്യ പാക് പോരാട്ടത്തുൽ ഇന്ത്യയുട്ർ പ്രധാന ഭീഷണി ആവുക ർന്ന് മത്സരത്തിന് മുന്നോടിയായി മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ടോം മൂഡി പറഞ്ഞു. ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരമാണ് എവരും ഉറ്റു നോക്കുന്നത്. ഇന്ത്യയും പാകിസ്താനും ഏഷ്യാ കപ്പിൽ മൂന്ന് തവണ ഏറ്റുമുട്ടാൻ സാധ്യതയുണ്ട്.

“ന്യൂ ബോൾ കൊണ്ട് ഷഹീൻ അഫ്രീദി ഒരു വലിയ ഭീഷണിയാണെന്ന് ഞാൻ കരുതുന്നു, അത് ചരിത്രപരമായി അദ്ദേഹം ചെയ്തു വരുന്നതാണ്. പുതിയ പന്ത് ഉപയോഗിച്ച് മുൻ നിരയെ അദ്ദേഹം തകർക്കും. തുടക്കത്തിലെ രണ്ട് വിക്കറ്റുകൾ നേടാൻ ആയാ അത് ഇന്ത്യയെ സമ്മർദ്ദത്തിൽ ആക്കും” മൂഡി പറഞ്ഞു.

“ഇന്ത്യക്ക് മധ്യനിരയിൽ അനിശ്ചിതത്വം ഉള്ളത് കൊണ്ട് ഷഫീദ് അഫ്രീദിയുടെ ആദ്യ ഓവറുകളിൽ വിക്കറ്റുകൾ പോയാൽ അത് ടീമിന് വലിയ വെല്ലുവിളി നൽകും” ടൂർണമെന്റിന് മുന്നോടിയായി മൂഡി സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

ഷഹീൻ അഫ്രീദി ILT20 ക്രിക്കറ്റ് ലീഗിൽ കളിക്കുന്ന ആദ്യ പാകിസ്താൻ താരമാകും

യുഎഇയുടെ ILT20 ക്രിക്കറ്റ് ലീഗിൽ കളിക്കുന്ന ആദ്യ പാകിസ്താൻ താരമായി ഷഹീൻ അഫ്രീദി മാറും. ഇടംകയ്യൻ പേസർ ഷഹീൻ അഫ്രീദി ഡെസേർട്ട് വൈപ്പേഴ്‌സുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവച്ചു. അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കുന്ന ലീഗിൽ അഫ്രീദി കളിക്കും.

“ഡെസേർട്ട് വൈപ്പേഴ്സിൽ ചേരുന്നതിൽ ഞാൻ ആവേശത്തിലാണ്. യുഎഇയിൽ ധാരാളം പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകരുണ്ടെന്ന് എനിക്കറിയാം, വരാനിരിക്കുന്ന ILT20 യിൽ അവർ ഞങ്ങളുടെ ടീമിനെ പിന്തുണയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” അഫ്രീദി പറഞ്ഞു.

ILT20 യുടെ വരാനിരിക്കുന്ന സീസൺ ജനുവരി 13 ന് ആകും ആരംഭിക്കുക. ഓസ്‌ട്രേലിയയിലെ തന്റെ മത്സരങ്ങൾ കഴിഞ്ഞ് അഫ്രീദി വൈപ്പേഴ്‌സ് ടീമിനൊപ്പം ജനുവരിയിൽ ചേരും.

ഷഹീന്‍ അഫ്രീദിയുടെ തകര്‍പ്പന്‍ സ്പെൽ!!! ഗോളിലെ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

ഗോള്‍ ടെസ്റ്റിൽ ഒന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ പാക്കിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 65/4 എന്ന സ്കോറാണ് 19 ഓവറിൽ നേടിയത്. 29 റൺസ് നേടിയ ദിമുത് കരുണാരത്നേ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ 12 റൺസുമായി ആഞ്ചലോ മാത്യൂസും 7 റൺസ് നേടി ധനന്‍ജയ ഡി സിൽവയും ആണ് ക്രീസിലുള്ളത്.

ഷഹാന്‍ അഫ്രീദി മൂന്ന് വിക്കറ്റുമായി ശ്രീലങ്കയെ പ്രതിരോധത്തിലാക്കുകയായിരുന്നു. മൂന്നാം ഓവറിൽ നിഷാന്‍ മധുഷ്കയെ നഷ്ടമായ ശേഷം ദിമുത് – മെന്‍ഡിസ്(12) കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഷഹീന്‍ മെന്‍ഡിസിനെ പുറത്താക്കി.

മൂന്നാം വിക്കറ്റിൽ 31 റൺസ് കരുണാരത്നേ – ആഞ്ചലോ മാത്യൂസ് കൂട്ടുകെട്ട് നേടിയെങ്കിലും 29 റൺസ് നേടിയ ലങ്കന്‍ ക്യാപ്റ്റനെ പുറത്താക്കി മൂന്നാം പ്രഹരം അഫ്രീദി ലങ്കയ്ക്ക് ഏല്പിച്ചു.

ശ്രീലങ്കയ്ക്ക് എതിരായ പാകിസ്താൻ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു, ഷഹീൻ അഫ്രീദി തിരികെയെത്തി

പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷഹീൻ ഷാ അഫ്രീദി ശ്രീലങ്കയ്‌ക്കെതിരായ എവേ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിൽ തിരിച്ചെത്തി. ശ്രീലങ്കയ്‌ക്കെതിരെ രണ്ട് ടെസ്റ്റുകൾ ആണ് പാകിസ്താൻ കളിക്കുന്നത്. കഴിഞ്ഞ വർഷം കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് ഷഹീന് പാക്കിസ്ഥാന്റെ സീസണിലെ മുഴുവൻ ടെസ്റ്റ് മത്സരങ്ങളും നഷ്ടമായിരുന്നു.

പാകിസ്ഥാൻ ടീമിൽ ബാറ്റർ മുഹമ്മദ് ഹുറൈറയും ഓൾറൗണ്ടർ ആമർ ജമാലും ഉൾപ്പെട്ടു. അടുത്ത മാസമാണ് ടെസ്റ്റ് മത്സരം നടക്കുക.

Pakistan Test squad:

Babar Azam (c), Mohammad Rizwan (vc, wk), Aamer Jamal, Abdullah Shafique, Abrar Ahmed, Hasan Ali, Imam-ul-Haq, Mohammad Huraira, Mohammad Nawaz, Naseem Shah, Noman Ali, Salman Ali Agha, Sarfaraz Ahmed (wk), Saud Shakeel, Shaheen Shah Afridi, Shan Masood

ടി20 ബ്ലാസ്റ്റിൽ ഷഹീൻ അഫ്രീദി നോട്ടിംഗ്ഹാംഷെയറിനായി കളിക്കും

പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷഹീൻ ഷാ അഫ്രീദി ടി20 ബ്ലാസ്റ്റിന്റെ വരാനിരിക്കുന്ന പതിപ്പിൽ നോട്ടിംഗ്ഹാംഷെയറിനായി കളിക്കും. താരവും ടീമുമായി കരാർ ഒപ്പുവെച്ചു. ഇടംകൈയ്യൻ ബാറ്റർ കോളിൻ മൺറോയ്‌ക്കൊപ്പം നോട്ടിംഗ്ഹാംഷെയറിന്റെ രണ്ട് വിദേശ താരങ്ങളിൽ ഒരാളാണ് അഫ്രീദി.

2017ലും 2020ലും നോട്ടിംഗ്ഹാംഷെയർ ടി20 ടൂർണമെന്റിൽ വിജയിച്ച ചരിത്രാമുള്ള നോട്ടിങ്ഹാംഷെയർ അവസാന രണ്ടു സീസണുകളിൽ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നില്ല. നോട്ടിംഗ്ഹാംഷെയർ നോർത്ത് ഗ്രൂപ്പിൽ ആണ് കളിക്കുന്നത്. മെയ് 26 വെള്ളിയാഴ്ച നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഡെർബിഷയറുമായി അവർ കൊമ്പുകോർക്കും.

Exit mobile version