അവസാന ടി20യിൽ പാക്കിസ്ഥാനെതിരെ സിംബാബ്‌വെയ്ക്ക് രണ്ട് വിക്കറ്റിൻ്റെ ത്രില്ലിംഗ് വിജയം

ബുലവായോയിൽ ആശ്വാസ ജയം നേടി സിംബാബ്‌വെ. ഇന്ന് അവസാന ടി20യിൽ സിംബാബ്‌വെ പാകിസ്ഥാനെതിരെ രണ്ട് വിക്കറ്റിൻ്റെ നാടകീയ വിജയം ഉറപ്പിച്ചു. സിംബാബ്‌വെയുടെ 133 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ഒരു പന്ത് മാത്രം ശേഷിക്കെ സിംബാബ്‌വെ എത്തുക ആയിരുന്നു.

ആദ്യ രണ്ട് മത്സരങ്ങളിലെ ആധിപത്യ വിജയത്തിന് ശേഷം പാകിസ്ഥാൻ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.

പല പ്രധാന കളിക്കാർക്കും വിശ്രമം അനുവദിച്ച പാകിസ്ഥാൻ അവരുടെ 20 ഓവറിൽ 132-7 എന്ന മിതമായ സ്‌കോറാണ് നേടിയത്. നിർണായകമായ 43 റൺസ് നേടിയ ഓപ്പണർ ബ്രയാൻ ബെന്നറ്റിൻ്റെ നേതൃത്വത്തിൽ സിംബാബ്‌വെയുടെ ചേസ് പോസിറ്റീവായി ആരംഭിച്ചു. എന്നിരുന്നാലും, ജഹന്ദാദ് ഖാൻ്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ബൗളർമാർ കളിയിലേക്ക് മടങ്ങി. .

അവസാന ഓവറിൽ 12 റൺസ് വേണ്ടിയിരുന്നപ്പോൾ ടിനോടെൻഡ മപോസ ഒരു ഫോറും ഒരു സിക്‌സും ഒരു സിംഗിളും നേടി സിംബാബ്‌വെയെ വിജയത്തിന് അരികിലെത്തിച്ചു, മൂന്ന് പന്തുകൾ ശേഷിക്കെ സ്‌കോറുകൾ സമനിലയിലാക്കി. ഖാൻ്റെ ബൗളിംഗിൽ തയ്യാബ് താഹിറിൻ്റെ ക്യാച്ചിൽ തഷിംഗ മുസെകിവ പുറത്തായതോടെ പിരിമുറുക്കം ഉയർന്നു. എങ്കിലും ഒരു പന്ത് ശേഷിക്കെ വിജയം കണ്ടു.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമിനെ പാകിസ്ഥാൻ പ്രഖ്യാപിച്ചു

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബർ 7 മുതൽ 11 വരെ മുള്ട്ടാനിൽ ആണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. 15 ടെസ്റ്റുകളിൽ നിന്ന് 47 വിക്കറ്റ് വീഴ്ത്തിയ ഇടങ്കയ്യൻ സ്പിന്നർ നൊമാൻ അലിയെ ടീമിലേക്ക് തിരിച്ചുവിളിച്ചു. , പരിക്കേറ്റ പേസർ ഖുറം ഷഹ്‌സാദിന് പകരക്കാരനായാണ് നൊകാൻ ടീമിൽ എത്തിയത്.

ബംഗ്ലദേശ് പരമ്പരയിൽ ഇടംനേടിയ കമ്രാൻ ഗുലാൻ, മുഹമ്മദ് അലി എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കി.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനുള്ള പാകിസ്ഥാൻ ടീം:
ഷാൻ മസൂദ് (ക്യാപ്റ്റൻ), സൗദ് ഷക്കീൽ (വൈസ് ക്യാപ്റ്റൻ), ആമിർ ജമാൽ, അബ്ദുല്ല ഷഫീഖ്, അബ്രാർ അഹമ്മദ്, ബാബർ അസം, മിർ ഹംസ, മുഹമ്മദ് ഹുറൈറ, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), നസീം ഷാ, നൊമാൻ അലി, സയിം അയൂബ്, സൽമാൻ അലി ആഘ, സർഫറാസ് അഹമ്മദ് (വിക്കറ്റ് കീപ്പർ), ഷഹീൻ ഷാ അഫ്രീദി.

റമിസ് രാജയെ പാകിസ്താൻ പുറത്താക്കി, ഇനി ക്രിക്കറ്റിന് പുതിയ തലവൻ

പിസിബി ചെയർമാൻ സ്ഥാനത്ത് നിന്ന് പാകിസ്താൻ റമിസ് രാജയെ പുറത്താക്കി‌. പകരം നജാം സേത്തിയെ നിയമിക്കുന്നതിന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ബുധനാഴ്ച അംഗീകാരം നൽകിയിരിക്കികയാണ്. മുൻ മാധ്യമപ്രവർത്തകൻ ആയ നജാം സേത്തിയെ ആകും ഇനി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ നയിക്കുക. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും.

പി സി ബിയുടെ 36ആം ചെയർമാൻ ആയിരിക്കും നജാം സേതി. മുമ്പ് 3 തവണ ഇദ്ദേഹം ഈ സ്ഥാനത്ത് ഇരുന്നിട്ടുണ്ട്. 2021 സെപ്റ്റംബറിൽ ആയിരുന്നു റമിസ് രാജ ചുമതലയേറ്റത്. പാകിസ്താന്റെ സമീപ കാലത്തെ പ്രകടനങ്ങളും ഒപ്പം റമിസ് രാജയും പാകിസ്താൻ താരങ്ങളുമായുള്ള അഭിപ്രായ വ്യത്യാസവും അദ്ദേഹത്തെ പുറത്താക്കാനുള്ള കാരണം ആയി.

ഇംഗ്ലണ്ടിനെതിരായ പാകിസ്താൻ ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു, ഷഹീൻ അഫ്രീദി ഇല്ല

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. മൂന്ന് ടെസ്റ്റ് മത്സദങ്ങൾ ഉള്ള പരമ്പര ഡിസംബർ ഒന്നിന് ആണ് ആരംഭിക്കുന്നത്‌. പേസ് ബൗളർ ഷഹീൻ ഷാ അഫ്രീദിയെ ടീമിൽ ഉൾപ്പെടുത്തിയില്ല. അപ്പൻഡിസൈറ്റിസ് ബാധിച്ചതിനെത്തുടർന്ന് ശസ്ത്രക്രിയ ചെയ്തതിനാൽ താരം ഇപ്പോൾ വിശ്രമത്തിൽ ആണ്. ഞായറാഴ്ച ശസ്ത്രക്രിയ കഴിഞ്ഞതിനാൽ മൂന്ന്-നാലാഴ്ചത്തെ വിശ്രമം ഷഹീന് ആവശ്യമായി വരും.

18 കളിക്കാർ അടങ്ങുന്ന സ്ക്വാഡിൽ സ്പിന്നർ അബ്രാർ അഹമ്മദ് , ഫാസ്റ്റ് ബൗളർ മുഹമ്മദ് അലി എന്നിവർ ആദ്യമായി ഇടം പിടിച്ചു. ബാബർ തന്നെയാണ് ടീമിനെ നയിക്കുന്നത്.

Pakistan squad for England Tests: Babar Azam (c), Mohammad Rizwan, Abdullah Shafique, Abrar Ahmed, Azhar Ali, Faheem Ashraf, Haris Rauf, Imam-ul-Haq, Mohammad Ali, Mohammad Nawaz, Mohammad Wasim Jnr, Naseem Shah, Nauman Ali, Salman Ali Agha, Sarfaraz Ahmed, Saud Shakeel, Shan Masood and Zahid Mehmood

“ഷഹീൻ അഫ്രീദിയുടെ ചികിത്സയ്ക്ക് പണം മുടക്കുന്നത് താരം തന്നെ, പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഒന്നും ചെയ്യുന്നില്ല”

ഷഹീൻ അഫ്രീദിയുടെ ചികിത്സയ്ക്ക് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പണം ഒന്നും നൽകുകയോ താരത്തെ നോക്കുകയോ ചെയ്യുന്നില്ല എന്ന് മുൻ പാകിസ്താൻ താരം ഷഹീദ് അഫ്രീദി വ്യക്തമാക്കി. ഷഹീൻ സ്വന്തമായാണ് ഇംഗ്ലണ്ടിലേക്ക് പോയി. അവൻ സ്വന്തമായി ടിക്കറ്റ് വാങ്ങി, ഹോട്ടലിൽ താമസിക്കാൻ സ്വന്തം പണം ചെലവഴിച്ചു. ഞാനാണ് അവനുവേണ്ടി ഒരു ഡോക്ടറെ ഏർപ്പാട് ചെയ്തു കൊടുത്തത്‌. അഫ്രീദി പറയുന്നു.

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഷഹീൻ അഫ്രീദിക്ക് ആയി ഒന്നും ചെയ്യുന്നില്ല എന്നും എല്ലാം അവൻ സ്വന്തമായി തന്നെ ചെയ്യുകയായിരുന്നു എന്നും അഫ്രീദി പറഞ്ഞു. മുട്ടിനേറ്റ പരിക്ക് കാരണം ദീർഘകാലമായി ഷഹീൻ അഫ്രീദി പുറത്താണ്. താരം ഇപ്പോൾ ലണ്ടണിൽ ചികിത്സയിലാണ്‌.

ഡോക്ടർമാരെ കാണുന്നത് മുതൽ ഹോട്ടൽ മുറിയും ഭക്ഷണച്ചെലവും എല്ലാം ഷഹീൻ സ്വന്തം പോക്കറ്റിൽ നിന്നാണ് നൽകുന്നത്. സക്കീർ ഖാൻ അദ്ദേഹത്തോട് 1-2 തവണ വിളിച്ചു എന്നത് മാത്രമാണ് പി സി ബി ചെയ്ത കാര്യം എന്നും അഫ്രീദി പറഞ്ഞു.

ഹെയ്ഡൻ വീണ്ടും പാകിസ്താൻ ടീമിനൊപ്പം

ഐ‌സി‌സി പുരുഷ ടി20 ലോകകപ്പിനായി ഒരുങ്ങുന്ന പാകിസ്താൻ അവരുടെ ടീം മെന്ററായി ഓസ്‌ട്രേലിയയുടെ ഇതിഹാസ ബാറ്റർ ഹെയ്ഡനെ നിയമിച്ചു. ഇത് രണ്ടാം തവണയാണ് ഹെയ്ഡൻ ഈ ചുമതലയേൽക്കുന്നത്‌. മുമ്പ് 2021 ലോകകപ്പിലും ഹെയ്ഡൻ പാകിസ്താനൊപ്പം ഉണ്ടായിരുന്നു‌. അന്ന് പാകിസ്ഥാൻ ടൂർണമെന്റിൽ സെമിഫൈനലിൽ എത്തിയിരുന്നു.

ന്യൂസിലൻഡ് ടി20 ഐ ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശേഷമാകും ഹെയ്ഡൻ പാകിസ്താൻ ടീമിനൊപ്പം ചേരുക. ഒക്ടോബർ 23ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയ്‌ക്കെതിരെ ആണ് പാകിസ്താന്റെ ലോകകപ്പിലെ ആദ്യ മത്സരം. അതിനു മുമ്പ് പാകിസ്ഥാൻ രണ്ട് സന്നാഹ മത്സരങ്ങൾ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നിവയർക്കെതിരെ കളിക്കും.

ഏഷ്യ കപ്പിനായുള്ള പാകിസ്താൻ ടീം പ്രഖ്യാപിച്ചു, ബാബർ അസം നയിക്കും | Pakistan announced its 15-member squad for the Asia Cup

പാകിസ്താൻ ഏഷ്യ കപ്പിനും നെതർലാൻഡിനെതിരായ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ ലീഗ് മത്സരങ്ങൾക്കുമുള്ള ടീം പ്രഖ്യാപിച്ചു. രണ്ട് ടീമിനെയും ബാബർ അസം ആയിരിക്കും നയിക്കുന്നത്. ഹസൻ അലിക്ക് പകരം ഫാസ്റ്റ് ബൗളർ നസീം ഷായെ രണ്ട് ടീമുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 2021 ൽ ഏകദിനത്തിനായി ഇംഗ്ലണ്ട് പര്യടനം നടത്തിയ സൽമാൻ അലി ആഘ ടീമിൽ തിരികെയെത്തുകയുൻ ചെയ്തു. ഷഹീൻ ഷാ അഫ്രീദിയും രണ്ട് ടീമിലും ഉണ്ട്.

എസിസി ടി20 ഏഷ്യാ കപ്പിൽ ഇറങ്ങുന്ന പാകിസ്താൻ ടീമും നെതർലൻഡ്‌സിനെതിരായ ഏകദിനത്തിലെ ടീമും തമ്മിൽ അഞ്ച് മാറ്റങ്ങളുണ്ട്. അബ്ദുള്ള ഷഫീഖ്, ഇമാം ഉൾ ഹഖ്, മുഹമ്മദ് ഹാരിസ്, സൽമാൻ അലി ആഗ, സാഹിദ് മെഹ്മൂദ് എന്നിവർക്ക് പകരം ആസിഫ് അലി, ഹൈദർ അലി, ഇഫ്തിഖർ അഹമ്മദ്, ഉസ്മാൻ ഖാദർ എന്നിവർ ഏഷ്യാ കപ്പ് ടീമിലെത്തും.

Pakistan squad for Netherlands ODIs – Babar Azam (captain), Shadab Khan (vice-captain), Abdullah Shafique, Fakhar Zaman, Haris Rauf, Imam-ul-Haq, Khushdil Shah, Mohammad Haris, Mohammad Nawaz, Mohammad Rizwan, Mohammad Wasim Jnr, Naseem Shah, Salman Ali Agha, Shaheen Shah Afridi, Shahnawaz Dahani and Zahid Mehmood.

Pakistan squad for ACC T20 Asia Cup – Babar Azam (captain), Shadab Khan (vice-captain), Asif Ali, Fakhar Zaman, Haider Ali, Haris Rauf, Iftikhar Ahmed, Khushdil Shah, Mohammad Nawaz, Mohammad Rizwan, Mohammad Wasim Jnr, Naseem Shah, Shaheen Shah Afridi, Shahnawaz Dahani, and Usman Qadir.

Story Highlights : Pakistan Cricket Board (PCB) on Wednesday announced its 15-member squad for the upcoming Asia Cup

പാക്കിസ്ഥാനിൽ കാണികള്‍ക്ക് അനുമതി, വാക്സിനെടുത്ത 25 ശതമാനം കാണികളെ ഗ്രൗണ്ടിൽ പ്രവേശിപ്പിക്കും

ന്യൂസിലാണ്ടിനെതിരെ നാട്ടിൽ നടക്കുന്ന പരമ്പരയിൽ കാണികളെ അനുവദിക്കുവാനൊരുങ്ങി പാക്കിസ്ഥാന്‍ ബോര്‍ഡ്. 25 ശതമാനം കാണികള്‍ക്ക് പ്രവേശനം നല്‍കുവാനാണ് പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ തീരുമാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരിയലെ ഏകദിന മത്സരങ്ങള്‍ റാവൽപിണ്ടിയിലും ടി20 മത്സരങ്ങള്‍ ലാഹോറിലുമാണ് നടക്കുക.

ഇവര്‍ രണ്ട് വാക്സിനും എടുത്തവരായിരിക്കണം എന്ന നിബന്ധനയാണ് ബോര്‍ഡ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഇത് പ്രകാരം റാവൽപിണ്ടിയിൽ 4500 പേര്‍ക്കും 5500 പേര്‍ക്ക് ലാഹോറിലും പ്രവേശനം ലഭിയ്ക്കും.

ആരാധകരോടും ബോര്‍ഡിനോടും ആരാധകരോടും ഉമര്‍ അക്മൽ മാപ്പ് പറയുന്ന വീഡിയോ പങ്കുവെച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

തന്നെ സമീപിച്ച ബുക്കികളെക്കുറിച്ച് കൃത്യ സമയത്ത് അധികാരികളെ അറിയിക്കാത്തതിന് താന്‍ മാപ്പ് പറയുകയാണെന്ന് പറഞ്ഞ് ഉമര്‍ അക്മൽ. തന്റെ കുടുംബത്തോടും പാക്കിസ്ഥാന്‍ ബോര്‍ഡിനോടും ക്രിക്കറ്റ് ആരാധകരോടും താന്‍ മാപ്പ് പറയുകയാണെന്ന് മൂന്ന് വര്‍ഷത്തെ വിലക്ക് നേരിടുന്ന താരം പറഞ്ഞു.

പാക്കിസ്ഥാന്‍ ബോര്‍ഡ് ആണ് താരത്തിന്റെ വീഡിയോ പുറത്ത് വിട്ടത്. ഏപ്രിൽ 2020ന് ആണ് താരത്തിന് മൂന്ന് വര്‍ഷത്തെ വിലക്ക് ചുമത്തിയത്. തന്റെ സഹതാരങ്ങളോടും താരം ഇത്തരത്തിലുള്ള സമീപനങ്ങളെക്കുറിച്ച് അധികാരികളെ അറിയിക്കണമെന്ന് വീഡിയോയിൽ പറയുന്നുണ്ട്.

ക്രിക്കറ്റ് കളിക്കാനാകാത്ത സമയം വളരെ കടുപ്പമേറിയതാണെന്നും അത് തന്നെ വളരെ അധികം വിഷമസ്ഥിതിയിലാക്കിയിട്ടുണ്ടെന്നും ഉമര്‍ അക്മൽ വീഡിയയോയിൽ പറയുന്നു.

മുഹമ്മദ് റിസ്വാന്റെ കേന്ദ്ര കരാര്‍ എ വിഭാഗത്തിലേക്ക് ആക്കി പാക്കിസ്ഥാന്‍, കരാര്‍ നിരസിച്ച് ഹഫീസ്

പാക്കിസ്ഥാന് വേണ്ട് അടുത്തിടെയായി ടെസ്റ്റിലും പരിമിത ഓവര്‍ ക്രിക്കറ്റിലും മിന്നും പ്രകടനം കാഴ്ചവെച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് റിസ്വാന്റെ കേന്ദ്ര കരാര്‍ എ വിഭാഗത്തിലേക്ക് ഉയര്‍ത്തി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബാബര്‍ അസമിന്റെ അഭാവത്തില്‍ ന്യൂസിലാണ്ടില്‍ ടീമിനെ നയിക്കുകയും ചെയ്തിരുന്നു റിസ്വാന്‍.

അതേ സമയം ഫവദ് അലമിന് കേന്ദ്ര കരാര്‍ നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചു. മുഹമ്മദ് ഹഫീസിനും കരാര്‍ നല്‍കിയെങ്കിലും താരം അത് നിരസിക്കുകയായിരുന്നു.

വേതനം കുറയ്ക്കേണ്ടതുണ്ടെങ്കില്‍ ആദ്യം മുന്നോട്ട് വരിക താനെന്ന് പാക്കിസ്ഥാന്‍ ബോര്‍ഡ് സിഇഒ വസീം ഖാന്‍

കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേടുന്ന ക്രിക്കറ്റ് ബോര്‍ഡുകള്‍ ചെലവ് ചുരുക്കുന്നതിന്റെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി കളിക്കാരുടെയും ഭാരവാഹികളുടെയും ശമ്പളം കുറയ്ക്കുക എന്ന നടപടിയുമായി മുന്നോട്ട് പോകുവാനാണ് തീരുമാനം. എന്നാല്‍ ചില ബോര്‍ഡുകള്‍ ഇപ്പോളത്തെ സാമ്പത്തിക സ്ഥിതി തരണം ചെയ്യുവാന്‍ തങ്ങള്‍ക്കാകുമെന്ന സമീപനത്തിലാണ്. അത്തരത്തിലൊരു സമീപനമാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെയും.

ബോര്‍ഡ് സിഇഒ വസീം ഖാന്‍ പറയുന്നത് അടുത്ത രണ്ട് വര്‍ഷത്തേക്ക് പാക്കിസ്ഥാന്‍ ബോര്‍ഡിന് വലിയ കുഴപ്പമുണ്ടാകില്ല എന്നാണ്. എന്നാല്‍ വേതനം കുറയ്ക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ താന്‍ അതിന് ആദ്യം തന്നെ മുന്നോട്ട് വരുമെന്നും വസീം ഖാന്‍ പറഞ്ഞു. അതിന് തന്നോട് ആരും ചോദിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന ബോര്‍ഡിന്റെ ബഡ്ജറ്റിനെക്കുറിച്ച് തീരുമാനം എടുത്ത വരികയാണന്നും ഇപ്പോള്‍ കേന്ദ്ര കരാറുള്ള താരങ്ങളുടെ വേതനം കുറയ്ക്കുക എന്ന തീരുമാനം ഏറ്റെടുത്തിട്ടില്ലെന്നും വസീം പറഞ്ഞു. പ്രാദേശിക തലത്തില്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തുകയാകും ഏറെ പ്രയാസകരമെന്നും വസീം ഖാന്‍ അഭിപ്രായപ്പെട്ടു.

സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ പ്രയാസമാകുന്നതോടെ കൂടുതല്‍ ഫണ്ട് പ്രാദേശിക തലത്തിലേക്ക് വിനിയോഗിക്കേണ്ടി വരുമെന്നും പിസിബി സിഇഒ പറഞ്ഞു.

കളങ്കിതരായ കളിക്കാരെ ക്രിക്കറ്റിലേക്ക് തിരികെ വരേണ്ടതില്ല, അവര്‍ സ്വന്തം പലചരക്ക് കട നടത്തട്ടെയെന്ന് റമീസ് രാജ

അഴിമതിക്കാരോടുള്ള പാക് ബോര്‍ഡിന്റെ സമീപനത്തില്‍ പ്രതിഷേധം ഉയര്‍ത്തി റമീസ് രാജ. പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ അഴിമതിയുടെ പേരില്‍ വിലക്ക് വാങ്ങിയ താരങ്ങള്‍ ഒട്ടനവധിയാണ്. ഇന്ത്യയിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവരാരും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിട്ടില്ല.

അതേ സമയം പാക്കിസ്ഥാനില്‍ മുഹമ്മദ് അമീര്‍ വിലക്ക് കഴിഞ്ഞഅ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരികെ വന്ന സംഭവമുണ്ട്. ഇപ്പോള്‍ ഷര്‍ജീല്‍ ഖാനിനെ വിലക്ക് കഴിഞ്ഞ് വീണ്ടും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ അടുത്തിടെ കളിപ്പിച്ചിരുന്നു.

ബോര്‍ഡിന്റെ ഇത്തരം സമീപനങ്ങളെ വിമര്‍ശിച്ച് പല മുന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു. അവരില്‍ ഏറ്റവും പുതിയ ആളാണ് റമീസ് രാജ. ഇത്തരം കളങ്കിതരായ കളിക്കാര്‍ പലചരക്ക് കടകളാണ് തുറക്കേണ്ടതെന്നും ക്രിക്കറ്റിലേക്ക് അവരെ മടക്കിക്കൊണ്ടുവരുവാനായി പാക്കിസ്ഥാന്‍ ബോര്‍ഡ് മുന്‍ഗണന കൊടുക്കുന്നത് തീരെ ശരിയല്ലെന്നും പാക്കിസ്ഥാന്‍ മുന്‍ താരം റമീസ് രാജ വ്യക്തമാക്കി.

ഇത്തരം ഇളവുകളാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായ മോശമാക്കിയതെന്ന് റമീസ രാജ പറഞ്ഞു. ഇപ്പോള്‍ ഷര്‍ജീല്‍ ഖാനിനെ വീണ്ടും ദേശീയ ടീമിലേക്ക് തിരികെ കൊണ്ടുവരുവാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഇത് ശരിയായ കാര്യമല്ല, ഇത് പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ തകര്‍ക്കുമെന്ന് റമീസ് രാജ അഭിപ്രായപ്പെട്ടു.

Exit mobile version