സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ആദ്യ മത്സരത്തിൽ സർവീസസിന് വിജയം. ഇന്ന് നടന്ന പോരാട്ടത്തിൽ മേഘാലയയെ ആണ് സർവീസസ് തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സർവീസസിന്റെ വിജയം. മത്സരത്തിന്റെ അവസാന നിമിഷം ആണ് വിജയ ഗോൾ വന്നത്. 95 മിനുട്ട് വരെ കളി ഗോൾ രഹിതമായിരുന്നു. അവസാനം കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഷഫീൽ പി പി സർവീസസിന്റെ വിജയം ഉറപ്പിച്ചു.
Tag: Meghalaya
കേരളത്തിന് വിജയത്തുടക്കം, മേഘാലയയ്ക്കെതിരെ ഇന്നിംഗ്സ് വിജയം
രഞ്ജി ട്രോഫിയില്‍ മേഘാലയയ്ക്കെതിരെ ഇന്നിംഗ്സിനും 166 റൺസിനും വിജയം നേടി കേരളം. ആദ്യ ഇന്നിംഗ്സിൽ 148 റൺസിന് പുറത്തായ മേഘാലയ രണ്ടാം ഇന്നിംഗ്സിലും മോശം ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്.
191 റൺസിന് ടീം രണ്ടാം ഇന്നിംഗ്സിൽ ഓൾഔട്ട് ആയപ്പോൾ 75 റൺസ് നേടിയ ഖുറാനയാണ് ടീമിന്റെ ടോപ് സ്കോറര്‍. കേരളത്തിനായി ബേസി. തമ്പി നാലും ജലജ് സക്സേന മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ഏദന്‍ ആപ്പിള്‍ ടോം രണ്ട് വിക്കറ്റ് നേടി.
മേഘാലയയ്ക്ക് വേണ്ടി ദിപു പുറത്താകാതെ 55 റൺസുമായി ക്രീസിലുണ്ടായിരുന്നു.
ലഞ്ചിന് പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റ് നഷ്ടപ്പെട്ട് മേഘാലയ, ബേസിൽ തമ്പിയ്ക്ക് രണ്ട് വിക്കറ്റ്
കേരളത്തിനെതിരെ രഞ്ജി ട്രോഫിയിൽ രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ട് മേഘാലയ. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ലഞ്ചിനായി പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ മേഘാലയ 77/4 എന്ന നിലയിലാണ്.
കേരളത്തിനെ വീണ്ടും ബാറ്റ് ചെയ്യിക്കുവാന്‍ മേഘാലയ ഇനിയും 148 റൺസ് നേടേണ്ടതുണ്ട്. ബേസിൽ തമ്പി രണ്ടും ഏദന്‍ ആപ്പിള്‍ ടോം , മനു കൃഷ്ണൻ എന്നിവർ ഓരോ വിക്കറ്റും നേടി.
505/9 എന്ന നിലയിൽ ഡിക്ലയർ ചെയ്ത് കേരളം, വത്സൽ ഗോവിന്ദിന് ശതകം
മേഘാലയയ്ക്കെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തിൽ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 505/9 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് കേരളം. 357 റൺസിന്റെ ലിഡാണ് കേരളത്തിന്റെ കൈവശമുള്ളത്.
106 റൺസ് നേടിയ വത്സൽ ഗോവിന്ദ് തന്റെ ശതകം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു കേരളത്തിന്റെ ഡിക്ലറേഷന്‍. ശ്രീശാന്തും 19 റൺസുമായി പുറത്താകാതെ നിന്ന് വത്സലിന് ശതകം പൂര്‍ത്തിയാക്കുവാനുള്ള അവസരം നൽകി.
306 റൺസ് ലീഡുമായി കേരളം
രഞ്ജി ട്രോഫിയിൽ മേഘാലയയ്ക്കെതിരെ 306 റൺസിന്റെ ലീഡ് നേടി കേരളം. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ കേരളം 454/8 എന്ന പടുകൂറ്റൻ സ്കോറാണ് നേടിയിട്ടുള്ളത്.
രാഹുല്‍ പുരാത്തി(14), രോഹന്‍ കുന്നുമ്മൽ(10)7, സച്ചിന്‍ ബേബി(56) എന്നിവർക്കൊപ്പം വത്സൽ ഗോവിന്ദും ആണ് കേരളത്തിനായി തിളങ്ങിയത്. വത്സൽ 76 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്.
മേഘാലയയ്ക്ക് വേണ്ടി സിജി ഖുറാന 3 വിക്കറ്റ് നേടിയപ്പോള്‍ നഫീസ്, ആര്യന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
ശതകം നേടിയ ശേഷം രോഹൻ കുന്നുമ്മൽ പുറത്ത്, രാഹുല്‍ 91 റൺസ് നേടി ക്രീസിൽ
മേഘാലയയെ 148 റൺസിന് പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ കേരളം ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 205/1 എന്ന കരുതുറ്റ നിലയിൽ. 57 റൺസിന്റെ ലീഡാണ് കേരളത്തിന്റെ കൈവശം ഉള്ളത്.
ഓപ്പണിംഗ് വിക്കറ്റിൽ രാഹുല്‍ പുരാത്തിയും രോഹന്‍ എസ് കുന്നുമ്മലും ചേര്‍ന്ന് 201 റൺസാണ് നേടിയത്. ഒന്നാം ദിവസം അവസാനിക്കുവാന്‍ ഏതാനും ഓവറുകള്‍ അവശേഷിക്കവെയാണ് 107 റൺസ് നേടിയ രോഹന്‍ പുറത്തായത്.
91 റൺസ് നേടിയ രാഹുലിന് കൂട്ടായി ജലജ് സക്സേന ആണ് ക്രീസിലുള്ളത്.
മേഘാലയയുടെ നടുവൊടിച്ച് ഈദന്‍ ആപ്പിൾ ടോം, മനുവിന് മൂന്നും ശ്രീശാന്തിന് രണ്ടും വിക്കറ്റ്
രഞ്ജി ട്രോഫിയിൽ മേഘാലയയ്ക്കെതിരെ മികവുറ്റ ബൗളിംഗ് പ്രകടനവുമായി കേരളം. ഇന്ന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസ്സിയേഷന്‍ സ്റ്റേഡിയം ഗ്രൗണ്ട് സിയിൽ നടന്ന മത്സരത്തിൽ കേരളം ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
നാല് വിക്കറ്റ് നേടിയ ഈദന്‍ ആപ്പിൾ ടോമിന്റെ പ്രകടനം ആണ് കേരള നിരയിൽ ശ്രദ്ധേയമായത്. 93 റൺസ് നേടിയ പുനീത് ബിഷ്ട് ആണ് മേഘാലയയ്ക്കായി തിളങ്ങിയത്. 148 റൺസിന് മേഘാലയയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ മനുകൃഷ്ണൻ മൂന്നും ശ്രീശാന്ത് രണ്ട് വിക്കറ്റും കേരളത്തിനായി നേടി. ബേസിൽ തമ്പിയും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.
സന്തോഷ് ട്രോഫി; ഒഡീഷയ്ക്ക് എതിരെ മേഘാലയക്ക് വിജയം
സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ മേഘാലയക്ക് ആദ്യ വിജയം. ഇന്ന് രാവിലെ നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ ഒഡീഷയെ ആണ് മേഘാലയ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മേഘാലയയുടെ വിജയം. റെയ്കുത് ശിഷയുടെ ഇരട്ട ഗോളുകളാണ് മേഘാലയക്ക് വിജയം നൽകിയത്. എനെസ്റ്റർ മലാങ്ഗിയാങും മേഘാലയ്ക്ക് വേണ്ടി ഗോൾ നേടി. ഒഡീഷയ്ക്കായി ചന്ദ്ര മുധിലി, പ്രശാന്ത ശ്രീഹരി എന്നിവരാണ് ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ ഡെൽഹിയോട് മേഘാലയ പരാജയപ്പെട്ടിരുന്നു.
ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ സർവീസസ് ഡെൽഹിയെ നേരിടും.