റായിഡു നേടിയ ആ സിക്സാണ് ഷോട്ട് ഓഫ് ദി ടൂര്‍ണ്ണമെന്റ് – മൊഹമ്മദ് കൈഫ്

ഐപിഎൽ 2023 ഫൈനലില്‍ അമ്പാട്ടി റായിഡു നേടിയ സിക്സാണ് ടൂര്‍ണ്ണമെന്റിലെ ഷോട്ട് എന്ന് പറഞ്ഞ് മൊഹമ്മദ് കൈഫ്. മെൽബേണില്‍ ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ വിരാട് കോഹ്‍ലി നേടിയ ഐതിഹാസികമായ സിക്സിന് വളരെ സമാനമായിരുന്നു ഈ സിക്സ് എന്നും കൈഫ് വ്യക്തമാക്കി.

മത്സരത്തിൽ രവീന്ദ്ര ജഡേജ അവസാന രണ്ട് പന്തിൽ ഒരു സിക്സും ഫോറും നേടി മത്സരം ഗുജറാത്തിൽ നിന്ന് തട്ടിയെടുത്തപ്പോള്‍ നിര്‍ണ്ണായക സംഭാവനയാണ് അമ്പാട്ടി റായിഡു തന്റെ അവസാന ഐപിഎൽ മത്സരത്തിൽ നേടിയത്. 8 പന്തിൽ നിന്ന് താരം 19 റൺസാണ് നേടിയത്. മത്സരത്തിൽ താരം നേരിട്ട ആദ്യ മൂന്ന് പന്തിൽ മോഹിത് ശര്‍മ്മയ്ക്കെതിരെ 16 റൺസാണ് റായിഡു നേടിയത്.

മത്സരത്തിന്റെ ആ ഘട്ടത്തിൽ വളരെ പ്രാധാന്യമേറിയ ഇന്നിംഗ്സായിരുന്നു അമ്പാട്ടി റായിഡുവിന്റേതെന്നും താരത്തിന് തന്റെ ഐപിഎൽ കരിയര്‍ മികച്ച രീതിയിൽ അവസാനിപ്പിക്കാനായി എന്നും കൈഫ് പറഞ്ഞു.

ലേലത്തുകയുമായി താരങ്ങളെ താരതമ്യം ചെയ്യുന്നത് തെറ്റ, സാം കറന് പിന്തുമയുമായി മൊഹമ്മദ് കൈഫ്

ഒരു താരത്തെ അദ്ദേഹത്തിന്റെ ലേലത്തുകയും പ്രകടനങ്ങളും ചേര്‍ത്ത് വെച്ച് താരതമ്യം ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞ് മൊഹമ്മദ് കൈഫ്. പ‍ഞ്ചാബ് കിംഗ്സ് 18.5 കോടി രൂപയ്ക്ക് താരത്തെ ഐപിഎൽ ലേലത്തിൽ സ്വന്തമാക്കിയപ്പോള്‍ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലകൂടിയ താരമായി സാം കറന്‍ മാറുകയായിരുന്നു.

എന്നാൽ താരത്തിന് അതിനൊത്ത പ്രകടനം പുറത്തെടുക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ വന്‍ വിമര്‍ശനം ആണ് താരം ആരാധകരിൽ നിന്ന് നേരിടേണ്ടി വരുന്നത്. എന്നാൽ ഇത് ശരിയല്ലെന്നും താരം തന്റെ അന്താരാഷ്ട്ര പ്രകടനത്തിലെ മികവ് കാരണമാണ് ഐപിഎിലല്‍ ഏറ്റവും അധികം വിലയുള്ള താരമായി മാറിയതെന്നും കൈഫ് പറഞ്ഞു.

ചഹാലിനെ എന്ത് കൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്നത് വിശദീകരിക്കുവാന്‍ രോഹിത്തും ദ്രാവിഡും ബാധ്യസ്ഥരാണ് – മൊഹമ്മദ് കൈഫ്

ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യ യൂസുവേന്ദ്ര ചഹാലിനെ കളിപ്പിക്കാതിരുന്നത് വലിയ തെറ്റായിപ്പോയെന്ന് പറഞ്ഞ് മൊഹമ്മദ് കൈഫ്. ആ തീരുമാനത്തിന് പിന്നിലെന്താണ് കാരണമെന്ന് രോഹിത്ത് ശര്‍മ്മയും രാഹുല്‍ ദ്രാവിഡും വിശദീകരണം നൽകുവാന്‍ ബാധ്യസ്ഥരാണെന്നും കൈഫ് പറഞ്ഞു.

ലെഗ് സ്പിന്നര്‍മാര്‍ക്ക് വലിയ പ്രാധാന്യമുള്ള റോളാണുള്ളതെന്നും എന്നാൽ ഇന്ത്യ ഓസ്ട്രേലിയയിൽ ഫിംഗര്‍ സ്പിന്നര്‍മാര്‍ക്ക് വലിയ നേട്ടം ലഭിയ്ക്കില്ലെന്നറിഞ്ഞിട്ടും അവരെ കളിച്ചിച്ചത് എന്ത് കൊണ്ടാണെന്ന് മനസ്സിലായില്ലെന്നും കൈഫ് അഭിപ്രായപ്പെട്ടു.

ബൗൺസ് ലഭിയ്ക്കും എന്നതിനാൽ തന്നെ റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് ലഭിയ്ക്കുവാന്‍ സാധ്യത കൂടുതലായിരുന്നുവെന്നും ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എല്ലാവരും റിസ്റ്റ് സ്പിന്നര്‍മാരെ കളിപ്പിച്ചിരുന്നുവെന്നും കൈഫ് വ്യക്തമാക്കി.

പൃഥ്വി ഷാ ശ്രീലങ്കയിൽ തിളങ്ങിയാൽ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഉള്‍പ്പെടുത്തണം

ശ്രീലങ്കയിൽ ഇന്ത്യയ്ക്കായി തിളങ്ങുവാന്‍ പൃഥ്വി ഷായ്ക്ക് കഴിഞ്ഞാൽ താരത്തെ ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡിൽ ഉള്‍പ്പെടുത്തണമെന്ന് പറ‍ഞ്ഞ് മുഹമ്മദ് കൈഫ്. ഐപിഎലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച ഫോമിലാണ് താരം കളിച്ചതെന്നും അത് ലങ്കയിലും തുടരാനായാൽ ഷായ്ക്ക് ഇന്ത്യന്‍ ടീമിലിടം ലഭിയ്ക്കുമെന്നും കൈഫ് അഭിപ്രായം രേഖപ്പെടുത്തി.

വലിയ ഇന്നിംഗ്സുകള്‍ പൃഥ്വി നേടേണ്ടതുണ്ടെന്നും ഇന്ത്യന്‍ താരങ്ങളിൽ നിന്നുള്ള വെല്ലുവിളിയുണ്ടെന്നതിനാൽ തന്നെ താരത്തിന്റെ പക്കൽ നിന്ന് വലിയ ഇന്നിംഗ്സുകള്‍ വരേണ്ടതുണ്ടെന്നും കൈഫ് സൂചിപ്പിച്ചു. ഇന്ത്യന്‍ ടീമിൽ കളി മാറ്റി മറിയ്ക്കാവുന്ന ഇന്നിംഗ്സ് കളിക്കുവാന്‍ ശേഷിയുള്ള താരമാണ് പൃഥ്വി ഷാ എന്നും മുഹമ്മദ് കൈഫ് വ്യക്തമാക്കി.

സിക്സുകള്‍ അടിക്കുവാനാകുമെന്ന എക്സ്-ഫാക്ടര്‍ ഉള്ളതിനാല്‍ സഞ്ജുവിന് മൂന്നാം ടി20യിലും അവസരം നല്‍കണം – കൈഫ്

മൂന്നാം ടി20യിലും സഞ്ജുവിന് ഇന്ത്യ അവസരം നല്‍കണമെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഒരു സ്പോര്‍ട്സ് ചാനലിലെ ചര്‍ച്ചയില്‍ സഞ്ജുവിന് പകരം കോഹ്‍ലി ചിലപ്പോള്‍ മനീഷ് പാണ്ടേയ്ക്ക് അവസരം നല്‍കിയേക്കാമെന്ന വിരേന്ദര്‍ സേവാഗിന്റെ അഭിപ്രായത്തോട് പ്രതികരിക്കവെയാണ് മുഹമ്മദ് കൈഫ് തന്റെ പ്രതികരണം പറഞ്ഞത്.

ഇന്ത്യ പരമ്പര ജയിച്ചതിനാല്‍ തന്നെ മാറ്റങ്ങളൊന്നുമില്ലാതെ മൂന്നാം മത്സരത്തിനും ഇറങ്ങണമെന്നാണ് തന്റെ അഭിപ്രായം എന്ന് കൈഫ് പറഞ്ഞു. രണ്ട് മത്സരങ്ങളിലും മികച്ച രീതിയിലാണ് സഞ്ജു തുടങ്ങിയതെന്നും സിക്സുകള്‍ അടിക്കുവാനുള്ള എക്സ് – ഫാക്ടറുള്ള താരമാണ് സഞ്ജുവെന്നും അതിനാല്‍ തന്നെ താരത്തിന് ഒരു അവസരം കൂടി നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നും കൈഫ് പറഞ്ഞു.

നടരാജനെ പോലെ ലഭിച്ച അവസരം താരം മുതലാക്കിയിട്ടില്ലെങ്കിലും ഒരു മത്സരത്തില്‍ കൂടി താരത്തിന് അവസരം നല്‍കേണ്ടതുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് കൈഫ് വ്യക്തമാക്കി.

 

പന്തിനെ കോഹ്‍ലി വാട്ടര്‍ ബോയ് ആക്കരുത്, ലോകേഷ് രാഹുലിനെ ബാക്കപ്പ് കീപ്പറായി പരിഗണിക്കാം

ഋഷഭ് പന്തിനെ വിരാട് കോഹ്‍ലി വാട്ടര്‍ ബോയി ആക്കി മാറ്റരുതെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ധോണിയ്ക്ക് പകരം പ്രധാന കീപ്പറായി ഋഷഭ് പന്തിനെയാണ് ഇന്ത്യ മുന്നി‍ല്‍ കാണുന്നതെങ്കില്‍ കോഹ്‍ലി അതിനു വേണ്ട പിന്തുണ പന്തിന് നല്‍കണമെന്നും കൈഫ് പറഞ്ഞു. അടുത്തിടെയായി പല പരമ്പരകളില്‍ നിന്നും ഋഷഭ് പന്തിനെ ഇന്ത്യ പുറത്തിരുത്തുകയാണെന്നും അതല്ല വേണ്ടതെന്നും കൈഫ് പറഞ്ഞു.

ഇന്ത്യയ്ക്ക് സ്ഥിരമായി ഒരു വിക്കറ്റ് കീപ്പറെ വേണമെന്നും ഇപ്പോള്‍ അവിടെയും പലരെയും പരീക്ഷിക്കുന്ന പ്രവണതയാണ് കണ്ട് വരുന്നതെന്ന് കൈഫ് പറഞ്ഞു. കെഎല്‍ രാഹുല്‍ ഒരു ബാക്കപ്പ് കീപ്പറായി പരിഗണിക്കേണ്ട താരമാണെന്നും അദ്ദേഹം ടീമില്‍ മുന്‍ നിര ബാറ്റ്സ്മാനായി ആണ് ഇടം പിടിക്കേണ്ടതെന്നും കീപ്പര്‍ റോള്‍ സ്പെഷ്യലിസ്റ്റായ ഒരു താരത്തിന് നല്‍കണമെന്നും കൈഫ് പറഞ്ഞു.

ടീം സെലക്ഷനില്‍ കോഹ്‍ലി ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തുന്നു – മുഹമ്മദ് കൈഫ്

വിരാട് കോഹ്‍ലി ഇന്ത്യന്‍ ടീം സെലക്ഷനില്‍ ഒട്ടേറെ പരീക്ഷണം നടത്തുന്നുണ്ടെന്നും താരം അത് ചെയ്യരുതെന്നും പറഞ്ഞ് മുഹമ്മദ് കൈഫ്. ലോകകപ്പ് സമയത്ത് അത്ര പരിചയമില്ലാത്ത താരങ്ങളെ വരെ തിരഞ്ഞെടുത്ത കോഹ്‍ലി വളരെ അധികം കോമ്പിനേഷനുകള്‍ പരീക്ഷിച്ചിട്ടുണ്ടെന്നും കോഹ്‍ലി തന്റെ താരങ്ങളെ പിന്തുണയ്ക്കുകയും അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കൊടുക്കുകയുമാണ് വേണ്ടതെന്ന് കൈഫ് പറഞ്ഞു.

ഏതാനും മത്സരങ്ങളില്‍ താരങ്ങള്‍ക്ക് ഫോം നഷ്ടപ്പെട്ടാലും കോഹ്‍ലി അവരെ പിന്തുണയ്ക്കേണ്ടതുണ്ടെന്നും കൈഫ് പറഞ്ഞു. താരങ്ങളെ സൃഷ്ടിക്കുന്നതില്‍ കോഹ്‍ലിയ്ക്കും ഒരു പങ്കുണ്ടെന്നും ഒരു ക്യാപ്റ്റന് മാത്രമേ മികച്ചൊരു ടീം തിരഞ്ഞെടുക്കാനാകൂ എന്നും കൈഫ് പറഞ്ഞു. കഴിഞ്ഞ ലോകകപ്പില്‍ ഇത്തരം പരീക്ഷണങ്ങളാണ് ടീമിന് തിരിച്ചടിയായതെന്നും കൈഫ് പറഞ്ഞു.

നാറ്റ്‍വെസ്റ്റിലേത് കൈഫിന്റെ ഏറ്റവും മികച്ച ഇന്നിംഗ്സ്, തന്റെയും മികച്ച ഇന്നിംഗ്സുകളില്‍ ഒന്നെന്ന് യുവരാജ്

നാറ്റ്‍വെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് നിര്‍ണ്ണായമായ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 121 റണ്‍സ് നേടിയ യുവരാജ് സിംഗിന്റെയും കൈഫിന്റെയും പ്രകടനമാണ്. വിജയത്തിനിടെ യുവരാജ് സിംഗ് 69 റണ്‍സ് നേടി പുറത്തായെങ്കിലും കൈഫ് 87 റണ്‍സുമായി പുറത്താകാതെ നിന്നാണ് ഇന്ത്യയുടെ വിജയമൊരുക്കിയത്.

താനും കൈഫും അണ്ടര്‍ 19 ക്രിക്കറ്റില്‍ ഒരുമിച്ച് കളിച്ചതിനാല്‍ ബാറ്റിംഗും വിക്കറ്റിനിടയിലെ ഓട്ടവും മികച്ചതായിരുന്നുവെന്ന് യുവരാജ് വ്യക്തമാക്കി. രാഹുല്‍ ദ്രാവിഡിന്റെ വിക്കറ്റ് നഷ്ടമായി 132/4 എന്ന നിലയില്‍ നില്‍ക്കവെയാണ് യുവരാജ് ക്രീസിലെത്തുന്നത്. അധികം വൈകാതെ ടെണ്ടുല്‍ക്കര്‍ പുറത്തായപ്പോള്‍ ഇന്ത്യ 146/5 എന്ന നിലയില്‍ നില്‍ക്കവെയാണ് കൈഫ് എത്തുന്നത്.

ഈ ഇന്നിംഗ്സ് കൈഫിന്റെ കരിയറിലെ ഏറ്റുവും മികച്ച ഇന്നിംഗ്സാണെന്നും തന്റെയും മികച്ച ഇന്നിംഗ്സുകളില്‍ ഒന്നാണെന്ന് യുവി വ്യക്തമാക്കി. ഞങ്ങള്‍ ഇരുവരും മികച്ച രീതിയിലാണ് അന്ന് ബോള്‍ ടൈം ചെയ്തതെന്നും താനായിരുന്നു കൂട്ടത്തില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചതെന്നും യുവി വ്യക്തമാക്കി.

നാറ്റ്‍വെസ്റ്റ് ഫൈനലില്‍ ഞാനും ഷര്‍ട്ട് ഊരിയാഘോഷിച്ചിരുന്നു, പക്ഷേ ആരും ശ്രദ്ധിച്ചില്ല – യുവരാജ് സിംഗ്

നാറ്റ്‍വെസ്റ്റ് വിജയത്തിന് ശേഷം സൗരവ് ഗാംഗുലിയെ പോലെ താനും ഷര്‍ട്ടൂരി ആഘോഷിച്ചിരുന്നുവെങ്കിലും ആരും അത് ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞ് യുവരാജ് സിംഗ്. ലോര്‍ഡ്സില്‍ 2002ലാണ് ഇന്ത്യയുടെ നാറ്റ്‍വെസ്റ്റ് ഫൈനലിലെ വിജയം. മികച്ച തിരിച്ചുവരവുകളില്‍ ഒന്നില്‍ വിജയം കഴിഞ്ഞ് ലോര്‍ഡ്സിലെ ഗാലറിയില്‍ ഗാംഗുലി ഷര്‍ട്ടൂരി ചുഴറ്റിയത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

മത്സരത്തില്‍ നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത യുവരാജ് സിംഗും മുഹമ്മദ് കൈഫും ചേര്‍ന്നാണ് ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 146/5 എന്ന നിലയില്‍ 24 ഓവറില്‍ ഇന്ത്യ പ്രതിരോധത്തിലായപ്പോളാണ് യുവി-കൈഫ് കൂട്ടുകെട്ട് 121 റണ്‍സുമായി ഇന്ത്യയെ മുന്നോട്ട് നയിച്ചത്. കൈഫ് 87 റണ്‍സുമായി പുറത്താകാതെ ചരിത്ര വിജയത്തിലേക്ക് നയിച്ചപ്പോള്‍ യുവരാജ് 69 റണ്‍സ് നേടി പുറത്താകുകയായിരുന്നു.

കുറച്ച് കൂടി തലയുപയോഗിച്ചിരുന്നുവെങ്കില്‍ തനിക്ക് ശതകം പൂര്‍ത്തിയാക്കാമായിരുന്നുവെന്നാണ് യുവരാജ് പറഞ്ഞത്. 325 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ഗാംഗുലി 69 റണ്‍സ് നേടിയെങ്കിലും ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ ഇന്ത്യ പരുങ്ങലിലായി. വിജയത്തിന് ശേഷം ഗാംഗുലിയെ പോലെ താനും ഷര്‍ട്ടൂരി ആഘോഷിച്ചുവെങ്കിലും ആരും ശ്രദ്ധിച്ചില്ലെന്ന് യുവരാജ് പറഞ്ഞു.

സമ്മര്‍ദ്ദത്തില്‍ കളി ജയിപ്പിക്കുവാനുള്ള കഴിവുണ്ട് ധോണിയ്ക്ക്, ടി20 ലോകകപ്പ് ടീമില്‍ താരത്തിന് ഇടം കൊടുക്കണം – കൈഫ്

ഇന്ത്യക്കായി ലോകകപ്പ് 2019ന് ശേഷം എംഎസ് ധോണി കളിച്ചിട്ടില്ലെങ്കിലും ഇന്ത്യുടെ ടി20 ലോകകപ്പ് ടീമില്‍ താരത്തിന് ഇടം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് കൈഫ്. ധോണിയുടെ കാലം കഴിഞ്ഞുവെന്നും താരത്തിന് ഇനിയൊരു തിരിച്ചുവരവില്ലെന്നും മറ്റു നിരീക്ഷകര്‍ പറയുമ്പോളാണ് കൈഫിന്റെ ഈ അഭിപ്രായം.

ടീമിനെ സമ്മര്‍ദ്ദത്തില്‍ നിന്ന് വിജയത്തിലേക്ക് പിടിച്ചുയര്‍ത്തുവാന്‍ ശേഷിയുള്ള താരമാണ് എംഎസ് ധോണി. ലോകം കണ്ട മികച്ച ഫിനിഷര്‍മാരിലൊരാളായ ധോണിയെ ടീമിലെത്തിച്ചാല്‍ അത് ഇന്ത്യയ്ക്ക് ലോകകപ്പില്‍ ഗുണം ചെയ്യുമെന്ന് കൈഫ് വ്യക്തമാക്കി. ഐപിഎലിലൂടെ ധോണിയുടെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവുണ്ടാകുമെന്ന് കരുതിയെങ്കിലും കൊറോണ മൂലം ടൂര്‍ണ്ണമെന്റ് നീളുകയാണ്.

ഐപിഎലിലെ പ്രകടനത്തിന്റെ ബലത്തില്‍ മാത്രമാവരുത് ധോണിയുടെ ടി20 ടീമിലേക്കുള്ള സെലക്ഷനെന്ന് കൈഫ് പറഞ്ഞു. ഒറ്റയ്ക്ക് ടീമിനെ കരകയറ്റുവാനുള്ള ശേഷിയുള്ള താരമാണ് ധോണിയെന്ന് കൈഫ് സൂചിപ്പിച്ചു. ധോണിയെ ലോകകപ്പ് ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും എല്ലാ ക്രിക്കറ്റര്‍മാര്‍ക്കും കരിയറില്‍ മോശം സമയമുണ്ടെന്ന് കൈഫ് അഭിപ്രായപ്പെട്ടു.

ധോണിയില്‍ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്നും അതിനാല്‍ തന്നെ താരത്തെ ഒഴിവാക്കിയാല്‍ അത് അനീതിയാണെന്ന് താന്‍ പറയുമന്നും കൈഫ് സൂചിപ്പിച്ചു.

റിക്കി പോണ്ടിംഗിനൊപ്പം ഡല്‍ഹിയില്‍ സഹ പരിശീലകനായി മുഹമ്മദ് കൈഫ്

ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സഹ പരിശീലകനായി നിയമിച്ചു. റിക്കി പോണ്ടിംഗിനെ സഹായിക്കുക എന്ന ദൗത്യത്തിലാണ് മുഹമ്മദ് കൈഫിനെ പരിശീലക സംഘത്തിലേക്ക് ഡല്‍ഹി എത്തിക്കുന്നത്. ഡല്‍ഹിയുടെ വരുന്ന സീസണിലെ തീരുമാനങ്ങളെല്ലാം തന്നെ കൈക്കൊള്ളുവാനുള്ള അധികാരം അടുത്തിടെയാണ് റിക്കി പോണ്ടിംഗിനു നല്‍കിയത്.

അതിന്റെ ഭാഗമായിട്ട് വേണം ശിഖര്‍ ധവാനെ ട്രേഡ് ചെയ്ത് ടീമിലെത്തിച്ചതെന്ന് വേണം കരുതുവാന്‍. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായാണ് ഡല്‍ഹി മടങ്ങിയത്. നായകന്‍ ഗൗതം ഗംഭീര്‍ പാതി വഴിയ്ക്ക് ടീമില്‍ നിന്ന് ക്യാപ്റ്റന്‍സി രാജി വയ്ക്കുന്ന സാഹചര്യമുണ്ടാകുകയും പിന്നീട് ടീമില്‍ തന്നെ ഇടം ലഭിയ്ക്കാത്ത സ്ഥിതിയുമാണ് കഴിഞ്ഞ സീസണില്‍ ഡല്‍ഹി നേരിടേണ്ടി വന്നത്.

എന്നാല്‍ പിന്നീട് യുവ താരങ്ങള്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയെങ്കിലും ഡല്‍ഹിയ്ക്ക് മെച്ചപ്പെട്ട പ്രകടനം നടത്തി പോയിന്റ് ടേബിളില്‍ മുന്നേറുവാന്‍ കഴിഞ്ഞിരുന്നില്ല.

Exit mobile version