Punjabkings2

വാങ്കഡേയിൽ വിജയം നേടിയത് വന്‍ പോസിറ്റീവ് കാര്യം – സാം കറന്‍

വാങ്കഡേയിലെ ഈ മനോഹരമായ അന്തരീക്ഷത്തിൽ വിജയം നേടിയത് പ്രത്യേകത നിറഞ്ഞ അനുഭവം ആണെന്ന് പറഞ്ഞ് പഞ്ചാബ് കിംഗ്സ് നായകന്‍ സാം കറന്‍. ഈ വിജയം ടീമിന് വളരെ വലിയ പോസിറ്റീവ് ഫീലിംഗ് നൽകുമെന്നും സാം കറന്‍ വ്യക്തമാക്കി.

ശിഖര്‍ ധവാന്റെ അഭാവത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് താരങ്ങള്‍ക്കെല്ലാം അറിയാമായിരുന്നുവെന്നും ടീമംഗങ്ങള്‍ എല്ലാവരും ഒരു പോലെ ഒത്തു വരുന്നുണ്ടെന്നും സാം കറന്‍ വ്യക്തമാക്കി. ശിഖര്‍ ഉടനെ ഫിറ്റ് ആയി തിരികെ എത്തുമെന്നും. ഏഴ് മത്സരങ്ങളിൽ നാലെണ്ണം വിജയിച്ചത് മോശമല്ലാത്ത പ്രകടനമാണെന്നും താന്‍ കരുതുന്നുവെന്നും സാം കറന്‍ കൂട്ടിചേര്‍ത്തു.

പഞ്ചാബ് കിംഗ്സിന്റെ മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തിൽ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ച ശേഷം സംസാരിക്കുകയായിരുന്നു കറന്‍. എന്നാൽ തനിക്ക് അല്ല ഈ പുരസ്കാരം ലഭിയ്ക്കേണ്ടതെന്നാണ് താന്‍ കരുതുന്നതെന്നാണ് സാം കറന്‍ വ്യക്തമാക്കിയത്.

പഞ്ചാബ് ബൗളര്‍മാര്‍ മത്സരം അവസാനിപ്പിച്ചത് പരിഗണിക്കുമ്പോള്‍ താന്‍ അല്ല ഈ പുരസ്കാരത്തിന് അര്‍ഹനെന്ന് സാം കറന്‍ കൂട്ടിചേര്‍ത്തു. സാം കറന്‍ ബാറ്റിംഗിൽ 29 പന്തിൽ നിന്ന് 55 റൺസ് നേടിയപ്പോള്‍ ബൗളിംഗിൽ താരത്തിന് വിക്കറ്റൊന്നും ലഭിച്ചില്ല. അതേ സമയം അര്‍ഷ്ദീപ് 4 വിക്കറ്റുകളുമായി ബൗളിംഗിൽ നിര്‍ണ്ണായക ശക്തിയാകുകയായിരുന്നു.

Exit mobile version