നാലാം ദിവസത്തെ ആദ്യ പന്തില്‍ താന്‍ നേരിടുന്ന ആദ്യ പന്തില്‍ തന്നെ സ്റ്റുവര്‍ട് ബ്രോഡിനെ പുറത്താക്കി മുഹമ്മദ് ഷമി തന്റെ നാലാം വിക്കറ്റ് നേടിയ ശേഷം ഏറെ വൈകാതെ ഇംഗ്ലണ്ട് ഇന്നിംഗ്സ് 271റണ്‍സില്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയ്ക്ക് 245 റണ്‍സ് വിജയ ലക്ഷ്യം. സാം കുറന്‍ 46 റണ്‍സ് നേടി അവസാന വിക്കറ്റായി റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്. ജെയിംസ് ആന്‍ഡേഴ്സണ്‍ ഒരു റണ്‍സുമായി പുറത്താകാതെ നി്ന്നു.
245 റണ്‍സ് എന്ന ശ്രമകരമായ നാലാം ഇന്നിംഗ്സ് സ്കോറാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ആദ്യ ഇന്നിംഗ്സില്‍ 86/6 എന്ന നിലയില്‍ നിന്ന് ഇംഗ്ലണ്ടിന രക്ഷിച്ച സാം കറന്‍ ഇംഗ്ലണ്ടിനു വേണ്ടി രണ്ടാം ഇന്നിംഗ്സിലും മികവ് പുലര്‍ത്തിയപ്പോള്‍ ഈ ശ്രമകരമായ കടമ്പ ഇന്ത്യ കടക്കുമോ എന്നതാണ് ഇനി നോക്കേണ്ടത്.
ഇന്ത്യയ്ക്കായി മുഹമ്മദ് ഷമിയാണ് ബൗളര്‍മാരില്‍ തിളങ്ങിയത്. ഇഷാന്ത് ശര്‍മ്മ(2), രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ എന്നിവരും ഇന്ത്യയ്ക്കായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.
122/5 എന്ന നിലയില്‍ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയ ശേഷം മത്സരം കൈവിട്ട് ഇന്ത്യന്‍ താരങ്ങള്‍. കീറ്റണ്‍ ജെന്നിംഗ്സിന്റെയും(36), ജോ റൂട്ടിന്റെയും(48) ചെറുത്ത് നില്പ് അവസാനിപ്പിച്ച ഇന്ത്യയ്ക്ക് എന്നാല്‍ ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ മത്സരം കൈവിട്ട് പോകുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ബെന്‍ സ്റ്റോക്സ്(30) – ജോസ് ബട്‍ലര്‍ കൂട്ടുകെട്ടിന്റെ പ്രകടനത്തില്‍ സ്കോര്‍ 178ല്‍ നില്‍ക്കെ സ്റ്റോക്സ് പുറത്തായെങ്കിലും സാം കറനെ കൂട്ടുപിടിച്ച് ബട്‍ലര്‍ ഇംഗ്ലണ്ടിന്റെ ലീഡ് 200 കടത്തി.
മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 260/8 എന്ന നിലയിലാണ്. ഇംഗ്ലണ്ടിനു മത്സരത്തില്‍ ഇപ്പോള്‍ 233 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്. ഏഴാം വിക്കറ്റില്‍ 55 റണ്‍സാണ് ബട്‍ലര്‍-കറന്‍ കൂട്ടുകെട്ട് നേടിയിരിക്കുന്നത്. 69 റണ്‍സ് നേടിയ ബട്‍ലറെ ഇഷാന്ത് ശര്‍മ്മ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. 37 റണ്‍സ് നേടിയ സാം കറന്‍ ഇന്ത്യയ്ക്ക് വിലങ്ങ് തടിയായി രണ്ടാം ഇന്നിംഗ്സിലും നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്നും ഇഷാന്ത് ശര്‍മ്മ രണ്ടും വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ച് സാം കറന്‍. അവസാന വിക്കറ്റായി കറന്‍ പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് 246 റണ്‍സാണ് 76.4 ഓവറില്‍ നിന്ന് നേടിയത്. 78 റണ്‍സ് നേടിയാണ് സാം കറന്റെ മടക്കം. 86/6 എന്ന നിലയില്‍ മോയിന്‍ അലിയുമായി ഒത്തുചേര്‍ന്ന കറന്‍ ആണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറര്‍.
വാലറ്റത്തോടൊപ്പം പടപൊരുതി ഇംഗ്ലണ്ടിനെ 246 റണ്‍സ് എന്ന പൊരുതാവുന്ന സ്കോറിലേക്ക് താരം എത്തിച്ചതോടെ മത്സരത്തില്‍ ഇംഗ്ലണ്ടിനും പ്രതീക്ഷ കൈവന്നിരിക്കുകയാണ്. മോയിന്‍ അലി 40 റണ്‍സ് നേടിയപ്പോള്‍ ബെന്‍ സ്റ്റോക്സ്(23), ജോസ് ബട്‍ലര്‍(21) എന്നിവര്‍ക്കൊപ്പം സ്റ്റുവര്‍ട് ബ്രോഡും(17) നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
ഒന്നാം ദിവസം കളി അവസാനിക്കമ്പോള്‍ ഇന്ത്യ 19/0 എന്ന നിലയിലാണ്. ലോകേഷ് രാഹുല്‍ 11 റണ്‍സും ശിഖര്‍ ധവാന്‍ 3 റണ്‍സും നേടി പുറത്താകാതെ നില്‍ക്കുന്നു.
ഇന്ത്യയ്ക്കെതിരെ സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് പൊരുതുന്നു. ടോപ് ഓര്‍ഡര്‍ തകര്‍ന്നതിനു ശേഷം മധ്യനിരയുടെ സഹായത്തോടെ നൂറ് റണ്‍സ് കടന്ന ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തിയിരിക്കുന്നത് ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ്. 36/4 എന്ന നിലയില്‍ നിന്ന് കരകയറുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് 86/6 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ ഏഴാം വിക്കറ്റില്‍ മോയിന്‍ അലിയും സാം കറനും ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ 53 റണ്‍സ് കൂടി ചേര്‍ന്ന് ചായയ്ക്കായി പിരിയുമ്പോള്‍ 139/6 എന്ന നിലയിലാണ്.
ബെന്‍ സ്റ്റോക്സ്(23), ജോസ് ബട്‍ലര്‍(21) എന്നിവര്‍ പുറത്തായ ശേഷം ഇപ്പോള്‍ ക്രീസില്‍ 30 റണ്‍സുമായി മോയിന്‍ അലിയും 27 റണ്‍സ് നേടിയ സാം കറനുമാണ് നില്‍ക്കുന്നത്. രണ്ടാം സെഷനില്‍ വീണ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റും നേടിയത് മുഹമ്മദ് ഷമിയാണ്. ജസ്പ്രീത് ബുംറ രണ്ടും ഇഷാന്ത് ശര്‍മ്മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
സൗത്താംപ്ടണ്‍ ടെസ്റ്റിലേക്കുള്ള ഇംഗ്ലണ്ടിന്റെ അന്തിമ ഇലവനെ പ്രഖ്യാപിച്ചു. ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യയ്ക്കെതിരെ പരാജയപ്പെട്ട ടീമില്‍ രണ്ട് മാറ്റങ്ങളാണ് ആതിഥേയര്‍ വരുത്തിയിരിക്കുന്നത്. ഒല്ലി പോപ്പിനു പകരം മോയിന്‍ അലിയും ക്രിസ് വോക്സിനു പകരം സാം കറനും ടീമിലേക്ക് മടങ്ങിയെത്തി.
രണ്ടാം ഇന്നിംഗ്സില്‍ 180 റണ്‍സിനു തകര്‍ന്നടിഞ്ഞപ്പോള്‍ ആ സ്കോറിലേക്ക് എത്തിക്കുവാന്‍ ടീമിനെ സഹായിച്ചത് വാലറ്റത്തില്‍ സാം കറന്റെ ചെറുത്ത് നില്പായിരുന്നു. 63 റണ്‍സ് നേടിയ കറന്‍ ആണ് ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായത്. 87/7 എന്ന നിലയില്‍ നിന്ന് 180ലേക്ക് എത്തിച്ചതിന്റെ ക്രെഡിറ്റ് വാലറ്റത്തിനും സാം കറനും അവകാശപ്പെട്ടതാണ്. ഇന്ത്യയുടെ പരാജയം 31 റണ്‍സിനായിരുന്നു എന്നതും ഈ കൂട്ടുകെട്ടുകളുെ പ്രാധാന്യത്തെ വിളിച്ചോതുന്നു.
ബൗളിംഗില്‍ ആദ്യ ഇന്നിംഗ്സില്‍ നാല് വിക്കറ്റ് താരം നേടിയിരുന്നു. ഇന്ത്യന്‍ ടോപ് ഓര്‍ഡറിലെ മൂന്ന് ബാറ്റ്സ്മാന്മാര്‍ ഇതില്‍പ്പെടുന്നു. ആദ്യ ഇന്നിംഗ്സിലും ബാറ്റ് കൊണ്ട് നിര്‍ണ്ണായകമായ 24 റണ്‍സ് താരം നേടിയിരുന്നു.
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി ഒരു വശത്ത് ശതകവുമായി പൊരുതിയെങ്കിലും മറു വശത്ത് നിന്ന് പിന്തുണ ലഭിക്കാതെ വന്നപ്പോള്‍ എഡ്ജ്ബാസ്റ്റണില്‍ ആദ്യ ദിവസം 274 റണ്‍സിനു പുറത്തായി ഇന്ത്യ. ഇംഗ്ലണ്ടില്‍ കന്നി ടെസ്റ്റ് ശതകമാണ് ഇന്ന് കോഹ്‍ലി സ്വന്തമാക്കിയത്. ഇതോടെ മത്സരത്തില്‍ 13 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ഇംഗ്ലണ്ട് സ്വന്തമാക്കി. വാലറ്റത്തോടൊപ്പം പൊരുതി നേടിയ റണ്ണുകളാണ് കോഹ്‍ലി ഇന്ന് എഡ്ജ്ബാസ്റ്റണില്‍ സ്വന്തമാക്കിയത്. 149 റണ്‍സ് നേടിയ കോഹ‍്‍ലിയെ ആദില്‍ റഷീദാണ് പുറത്താക്കിയത്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 9/1 എന്ന നിലയിലാണ്. അലിസ്റ്റര്‍ കുക്കിനെ പൂജ്യം റണ്‍സിനു അശ്വിന്‍ പുറത്താക്കി. 5 ണ്‍സുമായി കീറ്റണ്‍ ജെന്നിംഗ്സാണ് ക്രീസില്‍. മത്സരത്തില്‍ ഇപ്പോള്‍ 22 റണ്‍സ് ലീഡാണ് ഇംഗ്ലണ്ടിനു കൈവശമുള്ളത്.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 287 റണ്‍സിനു അവസാനിപ്പിച്ച് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മികച്ച തുടക്കമാണ് സ്വന്തമാക്കിയത്. ഒന്നാം വിക്കറ്റില്‍ 50 റണ്‍സ് തികച്ച ശേഷം തുടരെ വിക്കറ്റുകള്‍ നേടി ഇന്ത്യയെ സാം കറന്‍ പ്രതിരോധത്തിലാക്കി. ബെന്‍ സ്റ്റോക്സും വിക്കറ്റുകളുമായി രംഗത്തെത്തിയപ്പോള്‍ ഇന്ത്യ 100/5 എന്ന സ്ഥിതിയിലേക്ക് വീണു. പിന്നീട് ആറാം വിക്കറ്റില്‍ 48 റണ്‍സ് കൂട്ടുകെട്ട് നേടി ഹാര്‍ദ്ദിക് പാണ്ഡ്യ(22)-വിരാട് കോഹ്‍ലി കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റുമെന്ന് തോന്നിപ്പിച്ചുവെങ്കിലും സാം കറന്‍ വീണ്ടും അന്തകനായി എത്തി.
22 റണ്‍സ് നേടിയ പാണ്ഡ്യയെ സാം കറന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. രവിചന്ദ്രന്‍ അശ്വിനും(10) ഏറെ വൈകാതെ ജെയിംസ് ആന്‍ഡേഴ്സണ് വിക്കറ്റ് നല്‍കി മടങ്ങി. ഏതാനും ഓവറുകള്‍ക്ക് ശേഷം ഷമിയുടെ വിക്കറ്റും ആന്‍ഡേഴ്സണ്‍ വീഴ്ത്തിയപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 182 റണ്‍സ്. ഇഷാന്ത് ശര്‍മ്മയെ ഒപ്പം നിര്‍ത്തി വിരാട് കോഹ്‍ലി ഇന്ത്യയുടെ സ്കോര്‍ 200 കടത്തുകയായിരുന്നു.
വിരാട് കോഹ്‍ലിയുടെ സ്കോര്‍ 97ല്‍ നില്‍ക്കെ മറുവശത്ത് അഞ്ച് റണ്‍സ് നേടിയ ഇഷാന്ത് ശര്‍മ്മയെ ആദില്‍ റഷീദ് പുറത്താക്കി. ശേഷിക്കുന്ന പന്തുകള്‍ ഉമേഷ് യാദവ് അതിജീവിച്ചപ്പോള്‍ അടുത്ത ഓവറില‍് ബെന്‍ സ്റ്റോക്സ് ബൗണ്ടറി പായിച്ച് തന്റെ ശതകം സ്വന്തമാക്കി. 76ാം ഓവറിന്റെ അവസാന പന്തില്‍ കോഹ്‍ലി 149 റണ്‍സ് നേടി ആദില്‍ റഷീദിനു വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.
ഇംഗ്ലണ്ടിനായി സാം കറന്‍ നാല് വിക്കറ്റ് നേടി. രണ്ട് വീതം വിക്കറ്റുമായി ജെയിംസ് ആന്‍ഡേഴ്സണ്‍, ആദില്‍ റഷീദ്, ബെന്‍ സ്റ്റോക്സ് എന്നിവരാണ് വിക്കറ്റ് പട്ടികയില്‍ ഇടം നേടിയ മറ്റു താരങ്ങള്‍.
ഓപ്പണര്‍മാര്‍ നല്‍കിയ 50 റണ്‍സ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം സാം കറന്റെ തീപാറുന്ന സ്പെല്ലിനു മുന്നില്‍ തകര്‍ന്ന് ഇന്ത്യ. ടീം സ്കോര്‍ 50 റണ്‍സ് പൂര്‍ത്തിയാക്കിയ ഉടനെ സാം കറന്‍ 20 റണ്‍സ് നേടിയ മുരളി വിജയിനെ പുറത്താക്കി ഇംഗ്ലണ്ടിനു ആദ്യ ബ്രേക്ക് നല്‍കുകയായിരുന്നു. അതേ ഓവറിന്റെ അവസാന പന്തില്‍ കെഎല്‍ രാഹുലിനെ ക്ലീന്‍ ബൗള്‍ഡാക്കി സാം കറന്‍ ഇന്ത്യയ്ക്ക് രണ്ടാമത്തെ പ്രഹരം നല്‍കി.
ഒരോവറിനു ശേഷം 26 റണ്‍സ് നേടിയ ശിഖര്‍ ധവാനെ ദാവീദ് മലന്റെ കൈകളിലെത്തിച്ച് കറന്‍ തന്റെ മൂന്നാം വിക്കറ്റ് നേടി. ടീമുകള്‍ ലഞ്ചിനു പിരിയുമ്പോള്‍ ഇന്ത്യ 76/3 എന്ന നിലയിലാണ്. നായകന്‍ വിരാട് കോഹ്‍ലിയും(9*), ഉപനായകന്‍ അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍(8*).
സാം കറനെ പുറത്താക്കി ഇംഗ്ലണ്ടിന്റെ ചെറുത്ത്നില്പിനു അവസാനം കുറിച്ച് മുഹമ്മദ് ഷമി. തലേ ദിവസത്തെ സ്കോറിനോട് രണ്ട് റണ്‍സ് കൂടി നേടുന്നതിനിടയില്‍ 24 റണ്‍സ് നേടിയ സാം കറനെ മടക്കിയയ്ച്ച് മുഹമ്മദ് ഷമിയാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിനു വിരാമമിട്ടത്. ദിനേശ് കാര്‍ത്തിക്കിന്റെ കൈകളില്‍ സാം കറനെ എത്തിച്ചാണ് ഷമി ഇന്നിംഗ്സിലെ തന്റെ മൂന്നാം വിക്കറ്റ് നേടിയത്.
രണ്ടാം ദിവസം 10 പന്തുകള്‍ മാത്രമാണ് ഇന്ത്യ എറിയേണ്ടി വന്നത്.
ഇംഗ്ലണ്ടിന്റെ ടി20, ഏകദിന മത്സരങ്ങളില്‍ നിന്ന് പരിക്കേറ്റ ടോം കറന്‍ പുറത്ത്. ഇന്ന് നടക്കാനിരുന്ന മത്സരത്തില്‍ താരം പൂര്‍ണ്ണാരോഗ്യവാനാകുമെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് താരത്തിന്റെ പരിക്ക് ഭേദമായില്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്. ടോമിനു പകരം അനിയന്‍ സാം കറന്‍ പകരം ഇംഗ്ലണ്ട് ടീമിലെത്തും.
താരം ഈ സീസണില്‍ ഇനി വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിക്കില്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്. സറേയുടെ ടി20 ബ്ലാസ്റ്റ് പ്രതീക്ഷകള്‍ക്കും ഇതോടെ തിരിച്ചടിയേറ്റിരിക്കുകയാണ്. ഡിവിഷന്‍ ഒന്ന് ചാമ്പ്യന്‍ഷിപ്പിലും ഒന്നാമതുള്ള സറേയുടെ കിരീട പ്രതീക്ഷകളെ എത്ര കണ്ട് ഈ പരിക്ക് ബാധിക്കുമെന്ന് വരും ദിവസങ്ങളിലെ അറിയൂ.
സറേ ഇംഗ്ലണ്ട് ടീമുകളുടെ മെഡിക്കല്‍ സംഘവുമായി ചേര്‍ന്ന് താരം കിയ ഓവലില്‍ റീഹാബിലിറ്റേഷന്‍ പരിപാടികളില്‍ ഏര്‍പ്പെടുമെന്നാണ് അറിയുന്നത്.
സറേയില്‍ വിരാട് കോഹ്‍ലിയ്ക്കൊപ്പം കളിക്കാനായിരുന്നെങ്കില്‍ അത് വളരെ പ്രത്യേകതയുള്ളൊരു അനുഭവമായേനെ എന്ന് പങ്കുവെച്ച് സാം കറന്‍. ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് കോഹ്‍ലി കൗണ്ടിയില്‍ സറേയ്ക്ക് വേണ്ടി കളിക്കാനൊരുങ്ങിയതായിരുന്നുവെങ്കിലും അവസാന നിമിഷം കോഹ്‍ലി പരിക്ക് മൂലം പിന്മാറുകയായിരുന്നു. കോഹ്‍ലി സറേയില്‍ തന്റെ ടീമംഗമാകുമെന്ന് അറിഞ്ഞപ്പോള്‍ വളരെ ഏറെ സന്തോഷമുണ്ടായിരുന്നു.
അത് കൂടാതെ താന്‍ തന്റെ മറ്റു കൗണ്ടികളിലെ സുഹൃത്തുക്കളെ കോഹ്‍ലിയ്ക്കെതിരെ പന്തെറിയുന്ന അവസ്ഥയെക്കുറിച്ച് പറഞ്ഞ് കളിയാക്കാറുമുണ്ടായിരുന്നുവെന്ന് സാം കറന്‍ പറഞ്ഞു. എന്നാല്‍ അവസാന നിമിഷം താരം എത്തുകയില്ലെന്നറിഞ്ഞപ്പോള്‍ ഏറെ ദുഖമുണ്ടായെന്നും സാം കറന്‍ കൂട്ടിചേര്‍ത്തു.
ചേട്ടന്‍ ടോം കുറനോടൊപ്പം ഇംഗ്ലണ്ടിനു വേണ്ടി കളിക്കാന്‍ തയ്യാറായി സാം കുറന്‍. ജോ റൂട്ടിനു പകരമാണ് 19 വയസ്സുകാരനെ ഇംഗ്ലണ്ട് ടി20 ടീമില്‍ ഉള്‍പ്പെടുത്തിയത്. ജോ റൂട്ട് പരമ്പരയില്‍ നിന്ന് പിന്മാറിയതിനാലും ബെന്‍ സ്റ്റോക്സിന്റെ ലഭ്യതയെക്കുറിച്ചുള്ള വ്യക്തത വരാത്തതുമാണ് സാം കുറനെ ടീമിലുള്‍പ്പെടുത്താന്‍ കാരണമായത്. പ്രായം 19 മാത്രമാണെങ്കിലും വിദേശ ടി20 ലീഗുകളില്‍ കളിച്ച പരിചയമുള്ള താരമാണ് സാം. നിലവില്‍ ന്യൂസിലാണ്ടിലെ സൂപ്പര്‍ സ്മാഷ് ടി20 ടൂര്‍ണ്ണമെന്റില്‍ കളിച്ച് വരികയായിരുന്നു സാം കുറന്‍.
ടൂര്‍ണ്ണമെന്റില്‍ ഫെബ്രുവരി 7, 10 തീയ്യതികളില്‍ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ നേരിടും. പിന്നീട് ടൂര്‍ണ്ണമന്റിലെ മൂന്നാമത്തെ ടീമും ആതിഥേയരായ ന്യൂസിലാണ്ടുമായാണ് ഫെബ്രുവരി 13, 18 തീയ്യതികളില്‍ ഇംഗ്ലണ്ടിന്റെ അടുത്ത രണ്ട് മത്സരങ്ങള്‍. ഫെബ്രുവരി 21നാണ് പരമ്പരയുടെ ഫൈനല്‍.