Picsart 23 04 29 18 02 07 101

റഹ്മാനുള്ള ഗുർബാസിന്റെ പവറിൽ കൊൽക്കത്തക്ക് പൊരുതാനുള്ള സ്കോർ

ഗുജറാത്ത് ടൈറ്റൻസിന് എതിരെ 180 എന്ന വിജയ ലക്ഷ്യം ഉയർത്തി കൊൽക്കത്ത ബൈറ്റ് റൈഡേഴ്സ്. അഫ്ഘാനിസ്ഥാൻ താരം റഹ്മാനുള്ള ഗുർബാസിന്റെ 81 റൺസിന്റെ മികച്ച ഇന്നിംഗ്സിന്റെ ബലത്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഈ സ്കോറിൽ എത്തിയത്. ഗുർബാസ് ഖാൻ 39 പന്തിൽ നിന്ന് 81 റൺസ് എടുത്തു. ഏഴ് സിക്സുകൾ അടങ്ങുന്നതായിരുന്നു ഗുർബാസിന്റെ ഇന്നിങ്സ്. തന്റെ സഹ ദേശീയ താരമായ റഷീദ് ഖാനെ ആണ് ഗുർബാസ് ഇന്ന് കൂടുതൽ അടിച്ചു തകർത്തത്‌. റഷീദ് ഖാൻ ഇന്ന് 4 ഓവറിൽ നിന്ന് 54 റൺസ് വഴങ്ങി.

കൊൽക്കത്ത നിരയിൽ റസൽ മാത്രമാണ് പിന്നെ ബാറ്റു കൊണ്ട് കാര്യമായി തിളങ്ങിയത്. റസൽ അവസാന ഓവറുകളിൽ വന്ന് 19 പന്തിൽ 34 റൺസ് എടുത്തു. ജഗദീഷൻ 19, ശർദ്ധുൽ താകൂർ 0, നിതീഷ് റാണ 4, വെങ്കിടേഷ് അയ്യർ 11, റിങ്കു സിംഗ് 19 എന്നിവർ നിരാശപ്പെടുത്തി. കൊൽക്കത്ത ഇന്നിംഗ്സ് 179/6 എന്ന നിലയിലാണ് അവസാനിച്ചത്.

ഗുജറാത്ത് ടൈറ്റൻസിനു വേണ്ടി മൊഹമ്മദ് ഷമി മൂന്ന് വിക്കറ്റും ജോഷുവ ലിറ്റിൽ, നൂർ അഹമ്മദ് എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി. നൂർ 4 ഓവറിൽ 21 റൺസ് മാത്രമെ വഴങ്ങിയുള്ളൂ.

Exit mobile version