Srilanka

റഹ്മാനുള്ള ഗുര്‍ബാസിന്റെ മികച്ച പ്രകടനം, അവസാന ഓവറുകളിൽ ശ്രീലങ്കയുടെ തിരിച്ചുവരവ്

ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാനിസ്ഥാന് 175 റൺസ്. ഇന്ന് ഏഷ്യ കപ്പിലെ സൂപ്പര്‍ 4 മത്സരത്തിൽ ശ്രീലങ്ക ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ഒന്നാം വിക്കറ്റിൽ അഫ്ഗാനിസ്ഥാന്‍ 46 റൺസാണ് നേടിയത്. 13 റൺസ് നേടിയ ഹസ്രത്തുള്ള സാസായിയുടെ വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ രണ്ടാം വിക്കറ്റിൽ ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്ന് 93 റൺസ് നേടി മികച്ച സ്കോറിലേക്ക് അഫ്ഗാനിസ്ഥാനെ നയിച്ചു.

റഹ്മാനുള്ള ഗുര്‍ബാസ് 84 റൺസും ഇബ്രാഹിം സദ്രാന്‍ 40 റൺസും നേടി പുറത്തായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 17.2 ഓവറിൽ 151 റൺസാണ് നേടിയത്. മുഹമ്മദ് നബിയെ തീക്ഷണ പുറത്താക്കിയപ്പോള്‍ അഫ്ഗാനിസ്ഥാന് നാലാം വിക്കറ്റും നഷ്ടമായി.

10 പന്തിൽ 17 റൺസ് നേടി അപകടകാരിയായ നജീബുള്ള സദ്രാന്‍ റണ്ണൗട്ടായപ്പോള്‍ അഫ്ഗാനിസ്ഥാന് അവസാന ഓവറുകളിൽ മേൽക്കൈ നഷ്ടമായി.

Exit mobile version