Picsart 22 11 01 11 15 46 884

സായ് ബാബ എല്ലാം കാണുന്നുണ്ടാകും എന്ന് പൃഥ്വി ഷാ

ഇന്ത്യൻ ടീമിൽ സ്ഥാനം കിട്ടാത്തതിൽ ഉള്ള നിരാശ മറച്ചു വെക്കാതെ ബാറ്റ്സ്മാൻ പൃഥ്വി ഷാ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അണ് ഷാ തന്റെ നിരാശ പങ്കുവെച്ചത്. സായ് ബാബയുടെ ചിത്രം ഉൾപ്പെടുന്ന ഒരു സ്റ്റോറി പോസ്റ്റ് ചെയ്ത പൃഥ്വി ഷാ സായ് ബാബ എല്ലാം കാണുന്നുണ്ടാകും എന്നു പറഞ്ഞു. കഴിഞ്ഞ രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖലി ട്രോഫിയിലും തിളങ്ങിയ പൃഥ്വി ഷാക്ക് ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ച ഒരു ടീമിലുമവസരം ലഭിച്ചിരുന്നില്ല.

ഷായുടെ അവസരം വരുമെന്നും കാത്തിരിക്കണം എന്നുമായിരുന്നു സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ്മ ഇന്നലെ പറഞ്ഞത്. പൃഥ്വി ഷാ മാത്രമല്ല ടീമിൽ അവസരം ലഭിക്കാത്ത ഉമേഷ് യാദവ്, നിതീഷ് റാണ, രവി ബിഷ്നോയ് എന്നിവരം തങ്ങളുടെ നിരാശ ഇൻസ്റ്റാ ഗ്രാം വഴി പങ്കുവെച്ചു.

Exit mobile version