പാകിസ്ഥാനെ നേരിടാൻ ഭയമില്ല എന്ന് യുഎഇ കോച്ച്


പാകിസ്ഥാനെതിരായ നിർണ്ണായക പോരാട്ടത്തിന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ യു.എ.ഇ. ഒരുങ്ങുമ്പോൾ ടീം കോച്ച് ലാൽചന്ദ് രജ്പുത് ശുഭാപ്തിവിശ്വാസത്തിലാണ്. ഏഷ്യാ കപ്പ് 2025-ലെ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടാൻ ഈ മത്സരം യു.എ.ഇക്ക് നിർണായകമാണ്. ടീം ഭയമില്ലാതെ കളിക്കുമെന്നും, ഒമാനെതിരായ തങ്ങളുടെ മുൻ വിജയം പ്രചോദനമാകുമെന്നും രജ്പുത് ഊന്നിപ്പറഞ്ഞു.


ഒമാനെതിരായ മത്സരത്തിൽ മുഹമ്മദ് വസീമും അലിഷാൻ ഷറഫുവും ചേർന്ന് നേടിയ 88 റൺസിൻ്റെ മികച്ച കൂട്ടുകെട്ടും, ജുനൈദ് സിദ്ദിഖി ബൗളിംഗിൽ കാഴ്ചവെച്ച പ്രകടനവും അദ്ദേഹം എടുത്തുപറഞ്ഞു. പാകിസ്ഥാനെതിരായ മുൻ ട്രൈ-സീരീസ് മത്സരങ്ങളിലെ പ്രകടനം, പ്രത്യേകിച്ചും ആസിഫ് ഖാൻ്റെ 35 പന്തിലെ 77 റൺസ്, സമ്മർദ്ദം കൈകാര്യം ചെയ്യാൻ ടീമിനെ സജ്ജമാക്കിയെന്നും രജ്പുത് വിശ്വസിക്കുന്നു.


തുടക്കത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും യു.എ.ഇയുടെ ആത്മവിശ്വാസം ഒട്ടും ചോർന്നിട്ടില്ല. ഇന്ത്യയുമായുള്ള മത്സരം ടീമിനെ കൂടുതൽ കരുത്തരാക്കിയ ഒരു പാഠമായിട്ടാണ് രജ്പുത് കാണുന്നത്. “ഒരു നല്ല പ്രകടനം മതി… ഒരു ടീം എന്ന നിലയിൽ ഞങ്ങൾക്ക് തീർച്ചയായും സൂപ്പർ ഫോറിൽ എത്താൻ കഴിയും,” അദ്ദേഹം പറഞ്ഞു. പാകിസ്താനെ നേരിടുന്നതിൽ ഭയമില്ല. അവരെ അടുത്തിടെ നേരിട്ടത് സഹായകരമാകും. അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാ കപ്പ്; യുഎഇയെ വെറും 57 റൺസിന് ഓളൗട്ട് ആക്കി ഇന്ത്യ

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ വിജയിക്കാൻ 58 റൺസ്. ഇന്ന് ആദ്യം ബാറ്റു ചെയ്ത യു എ ഇയെ 57 റണ്ണിൽ ഒതുക്കാൻ ഇന്ത്യക്ക് ആയി. കുൽദീപ് യാദവ് 4 വിക്കറ്റുമായും ശിവം ദൂവെയും 3 വിക്കറ്റ് നേടിയും തിളങ്ങി.

തുടക്കത്തിൽ ജസ്പ്രീത് ബുമ്രയുടെ ഓവറുകൾ തന്നെ യുഎഇക്ക് തലവേദന ആയി. 22 റൺസ് എടുത്ത ശറഫുവിനെ ബുനെഅ വുഅൾഡ് ആക്കി. പിന്നീട് കുൽദീപും വരുൺ ചക്രവർത്തിയും യു എ ഇയെ വരിഞ്ഞുകെട്ടി. മുഹമ്മദ് വസീം, രാഹുൽ ചോപ്ര, കൗശിക് എന്നിവരെ കുൽദീപ് പുറത്താക്കി.

വരുൺ ചക്രവർത്തി മുഹമ്മദ് സുഹൈബിനെയും പുറത്താക്കി. ശേഷം ആസിഫ് ഖാനും ദ്രുവും സിദ്ദീഖും ദൂബെയുടെ പന്തിൽ പുറത്തായി.

ഏഷ്യാ കപ്പിനായുള്ള യു എ ഇ ടീം പ്രഖ്യാപിച്ചു

ദുബായിയിലും അബുദാബിയിലുമായി സെപ്റ്റംബർ 9-ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് 2025-നുള്ള 17 അംഗ ടീമിനെ യുഎഇ പ്രഖ്യാപിച്ചു. മുഹമ്മദ് വസീം നയിക്കുന്ന യുഎഇ, ഇന്ത്യ, പാക്കിസ്ഥാൻ, ഒമാൻ എന്നിവരടങ്ങിയ ഗ്രൂപ്പ് എയിൽ ശക്തമായ പ്രകടനം കാഴ്ചവെക്കാനാണ് ലക്ഷ്യമിടുന്നത്. 32-കാരനായ പേസർ മതിയുള്ള ഖാൻ, ഇടംകൈയ്യൻ സ്പിന്നറായ സിമ്രാൻജീത് സിംഗ് എന്നിവരുടെ മടങ്ങിവരവാണ് ടീമിലെ പ്രധാന ആകർഷണം. ഇരുവരും ഇടവേളയ്ക്ക് ശേഷമാണ് ദേശീയ ടീമിൽ തിരിച്ചെത്തുന്നത്.


മതിയുള്ള അവസാനമായി യുഎഇ ടീമിനായി കളിച്ചത് ജൂലൈയിൽ നൈജീരിയയ്‌ക്കെതിരെയാണ്. സിമ്രാൻജീത് സിംഗ് കഴിഞ്ഞ വർഷം അവസാനം നടന്ന ഗൾഫ് ടി20ഐ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു. ഇന്ത്യയെയും പാക്കിസ്ഥാനെയും പോലെയുള്ള വമ്പൻമാർക്കെതിരെ അവരുടെ പരിചയസമ്പത്ത് നിർണായകമാകും. 2016-ലാണ് യുഎഇ ഇതിന് മുൻപ് ഏഷ്യാ കപ്പിൽ പങ്കെടുത്തത്.

സെപ്റ്റംബർ 10-ന് ദുബായിയിൽ ഇന്ത്യയ്‌ക്കെതിരെയാണ് യുഎഇയുടെ ആദ്യ മത്സരം.

UAE squad for Asia Cup

Muhammad Waseem (capt), Alishan Sharafu, Aryansh Sharma (wk), Asif Khan, Dhruv Parashar, Ethan D’Souza, Haider Ali, Harshit Kaushik, Junaid Siddique, Matiullah Khan, Muhammad Farooq, Muhammad Jawadullah, Muhammad Zohaib, Rahul Chopra (wk), Rohid Khan, Simranjeet Singh and Saghir Khan

അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് ടി20 പരമ്പരയ്ക്ക് യുഎഇ ആതിഥേയത്വം വഹിച്ചേക്കും


ഒക്ടോബറിൽ യുഎഇയിൽ വെച്ച് അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കാൻ സാധ്യതയുണ്ടെന്ന് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നു. 2024 ജൂലൈയിൽ നടത്താൻ പദ്ധതിയിട്ടിരുന്ന സമ്പൂർണ്ണ പര്യടനത്തിന്റെ രണ്ടാം ഭാഗമാണിത്. അന്തിമ തീയതികൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സെപ്റ്റംബറിലെ ഏഷ്യാ കപ്പിനും ഒക്ടോബറിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ബംഗ്ലാദേശിന്റെ ഹോം പരമ്പരയ്ക്കും ഇടയിലായിരിക്കും ഈ പരമ്പര നടക്കാൻ സാധ്യത.


ആദ്യ ഷെഡ്യൂൾ അനുസരിച്ച് രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഉൾപ്പെടുന്നതായിരുന്നു ഈ പര്യടനം. എന്നാൽ കാലാവസ്ഥാ പ്രശ്നങ്ങളും ബംഗ്ലാദേശിന്റെ തിരക്കിട്ട ഷെഡ്യൂളും കാരണം മത്സരങ്ങൾ വെട്ടിച്ചുരുക്കുകയും മാറ്റിവെക്കുകയും ചെയ്തു. 2024 നവംബറിൽ ഏകദിന പരമ്പര മാത്രമാണ് പൂർത്തിയായത്, അന്ന് അഫ്ഗാനിസ്ഥാൻ 2-1ന് പരമ്പര സ്വന്തമാക്കിയിരുന്നു.


യുഎഇക്ക് ചരിത്രവിജയം: ബംഗ്ലാദേശിനെ വീഴ്ത്തി ടി20 പരമ്പര സ്വന്തമാക്കി


ഷാർജ: ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടി20യിൽ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകർത്ത് യുഎഇ ചരിത്രം കുറിച്ചു. ഇതാദ്യമായാണ് യുഎഇ ബംഗ്ലാദേശിനെതിരായ ഒരു ടി20 പരമ്പര സ്വന്തമാക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1 നാണ് യുഎഇ സ്വന്തമാക്കിയത്.


പരമ്പരയിലെ അവസാന മത്സരത്തിൽ 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎഇയെ വിജയത്തിലെത്തിച്ചത് അലീഷൻ ഷറഫുവിൻ്റെ തകർപ്പൻ പ്രകടനമാണ്. ടി20 ലോകകപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ ബംഗ്ലാദേശിനേറ്റ ഈ വലിയ തിരിച്ചടി അവർക്ക് കനത്ത ആഘാതമായി.


പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് 27 റൺസിന് തോറ്റെങ്കിലും, തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ബംഗ്ലാദേശിനെ തകർത്ത് യുഎഇ മികച്ച തിരിച്ചുവരവ് നടത്തി. രണ്ടാം ടി20യിൽ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് വിജയം നേടിക്കൊണ്ട് യുഎഇ പരമ്പരയിൽ സമനില പിടിച്ചിരുന്നു.
നിർണായകമായ മൂന്നാം മത്സരത്തിൽ ടോസ് നേടിയ യുഎഇ ബംഗ്ലാദേശിനെ ബാറ്റിംഗിനയച്ചു.

ഹൈദർ അലിയുടെ ഇടംകൈയ്യൻ സ്പിൻ മാന്ത്രികതയിൽ ബംഗ്ലാദേശ് ബാറ്റിംഗ് തകർച്ച നേരിട്ടു. വെറും 7 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി ഹൈദർ അലി ബംഗ്ലാദേശിൻ്റെ ടോപ് ഓർഡറിനെ തകർത്തു. 49 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ ബംഗ്ലാദേശ് പരുങ്ങലിലായി.
ക്യാപ്റ്റൻ ലിട്ടൺ ദാസിൻ്റെ (14) മോശം പ്രകടനത്തിനിടയിലും, തൻസിദ് ഹസൻ്റെ 18 പന്തിൽ നിന്നുള്ള 40 റൺസും ജാക്കർ അലിയുടെ 34 പന്തിൽ നിന്നുള്ള 41 റൺസും ബംഗ്ലാദേശിന് അല്പം ആശ്വാസം നൽകി. ഹസൻ മഹ്മൂദ് 15 പന്തിൽ പുറത്താകാതെ 26 റൺസ് നേടി മൂന്ന് കൂറ്റൻ സിക്സറുകൾ പറത്തി അവസാന നിമിഷം സ്കോർ ഉയർത്തി. ഈ മൂന്ന് പേരുടെ സംയുക്ത പ്രകടനത്തിലൂടെ ബംഗ്ലാദേശ് 162 റൺസിന് 9 വിക്കറ്റ് എന്ന നിലയിൽ 20 ഓവറിൽ തങ്ങളുടെ ഇന്നിംഗ്സ് പൂർത്തിയാക്കി.


മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇക്ക് ക്യാപ്റ്റൻ മുഹമ്മദ് വസീമിനെ (6) നേരത്തെ നഷ്ടമായി. പവർപ്ലേയ്ക്ക് തൊട്ടുപിന്നാലെ മുഹമ്മദ് സുഹൈബും (29) പുറത്തായി. എന്നാൽ, അലീഷൻ ഷറഫു തൻ്റെ ബാറ്റിംഗ് മികവ് ടീമിനെ വിജയത്തിലേക്ക് നയിച്ചു.


മറുഭാഗത്ത് ആസിഫ് ഖാനും ഷറഫുവിനൊപ്പം ചേർന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 87 റൺസിൻ്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തി ബംഗ്ലാദേശ് പ്രതിരോധത്തെ തകർത്തു.
ആസിഫ് ഖാൻ (41) അവസാന ഓവറിന് മുൻപുള്ള ഓവറിൽ രണ്ട് സിക്സറുകൾ പറത്തി യുഎഇയെ ചരിത്ര വിജയത്തിന് അടുത്തെത്തിച്ചു. ഷറഫുവിൻ്റെ (68) ബാറ്റിൽ നിന്നാണ് വിജയറൺസ് പിറന്നത്. യുഎഇ തങ്ങളുടെ പുതിയ വിജയത്തിൽ ആഹ്ലാദിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസണായി യു എ ഇയിലേക്ക് യാത്ര തിരിച്ചു

പ്രീ-സീസൺ ഒരുക്കങ്ങളുടെ അവസാന ഘട്ടമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി യുഎയിലേക്ക് യാത്ര തിരിച്ചു. ഇന്ന് ടീം കൊച്ചിയിൽ നിന്ന് ദുബായിലേക്ക് വിമാനം കയറി. സെപ്റ്റംബർ 16 വരെ പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പാണ് ബ്ലാസ്റ്റേഴ്സിന് യുഎഇയിലുള്ളത്. യുഎഇ പ്രോ-ലീഗ് ക്ലബ്ബുകളുമായി മൂന്ന് സൗഹൃദ മത്സരങ്ങളും ഈ കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കളിക്കും.

സെപ്റ്റംബർ 9ന് അൽ വാസൽ എഫ്സിക്കെതിരെയാണ് സബീൽ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൗഹൃദ മത്സരം. ആ മത്സരത്തിനായുള്ള ടിക്കറ്റുകൾ ഇതിനകം വിൽപ്പന ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 12ന് ഷാർജ ഫുട്ബോൾ സ്റ്റേഡിയത്തിൽ ഷാർജ ഫുട്ബോൾ ക്ലബ്ബിനെയും സെപ്റ്റംബർ 15ന് കഴിഞ്ഞ വർഷത്തെ പ്രോ ലീഗ് ചാംപ്യന്മാരായ അൽ അഹ്ലിയെയും നേരിടും. ഷഹാബ് അൽ അഹ്ലി സ്റ്റേഡിയം അൽ അവിർ ദുബായിലാണ് ബ്ലാസ്റ്റേഴ്സിന്റെ അൽ അഹ്ലിക്കെതിരായ പോരാട്ടം.

പ്രീസീസൺ മത്സരങ്ങളുടെ ടെലികാസ്റ്റ് ഉണ്ടാകുമോ എന്ന് വ്യക്തമല്ല. കൊച്ചിയിലും കൊൽക്കത്തയിലുമായി ഒരു മാസത്തിൽ അധികമായി കേരള ബ്ലാസ്റ്റേഴ്സ് പ്രീ-സീസൺ പരിശീലനം ആരംഭിച്ചിട്ട്. ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിന്റെ 132-ാം പതിപ്പിലും പങ്കെടുത്തിരുന്നു. ഐ എസ് എല്ലിൽ ബെംഗളൂരുവിന് സെപ്റ്റംബർ 21ന് നേരിട്ട് കൊണ്ടാകും ബ്ലാസ്റ്റേഴ്സിന്റെ ലീഗ് സീസൺ തുടങ്ങുക.

ന്യൂസിലൻഡിനെ അട്ടിമറിച്ച് യു എ ഇ!! കിവീസിനെതിരെ ചരിത്രത്തിലെ ആദ്യ ജയം

ന്യൂസിലൻഡിനെ ഞെട്ടിച്ച് യു എ ഇ. ഇന്ന് നടന്ന ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ യു എ ഇ 7 വിക്കറ്റിന്റെ വിജയം നേടി. ഇന്ന് ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ 142-8 എന്ന സ്കോർ മാത്രമെ എടുത്തിരുന്നുള്ളൂ. 63 റൺസ് എടുത്ത ചാപ്മാൻ ആണ് ന്യൂസിലൻഡിനായി ടോപ് സ്കോറർ ആയത്. 46 പന്തിൽ നിന്ന് 3 ഫോറും 3 സിക്സും ഉൾപ്പെടെയാണ് ചാപ്മാൻ 63 റൺസ് എടുത്തത്. 21 റൺസ് എടുത്ത നീഷാമും, 21 റൺസ് എടുത്ത ബോവ്സും മാത്രമാണ് തിളങ്ങിയ മറ്റു താരങ്ങൾ.

യു എ ഇക്ക് ആയി അയൻ ഖാൻ 3 വിക്കറ്റും ജവാദുള്ള രണ്ട് വിക്കറ്റും നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ യു എ ഇക്ക് ആയി ഓപ്പണർ വസീം 29 പന്തിൽ നിന്ന് 55 റൺസ് എടുത്തു. 3 സിക്സും 4 ഫോറും അടങ്ങുന്നതായിരുന്നു ഈ ഇന്നിംഗ്സ്. ആസിഫ് ഖാൻ 29 പന്തിൽ നിന്ന് 48 റൺസ് എടുത്ത് പുറത്താകാതെ നിന്ന് യു എ ഇയുടെ ചരിത്ര വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ യു എ ഇ പരമ്പര 1-1 എന്ന നിലയിൽ സമനിലയാക്കി. ചരിത്രത്തിൽ ആദ്യമായാണ് യു എ ഇ ന്യൂസിലൻഡിനെ തോൽപ്പിക്കുന്നത്.

ആദ്യ ടി20യിൽ ന്യൂസിലൻഡ് യു എ ഇയെ തോൽപ്പിച്ചു

ന്യൂസിലൻഡും യു എ ഇയും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിന് വിജയം. ന്യൂസിലൻഡ് 19 റൺസിനാണ് ഇന്ന് വിജയിച്ചത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡിന് 155-6 എന്ന സ്കോർ മാത്രമെ എടുക്കാൻ ആയിരുന്നുള്ളൂ. സെയ്ഫേർട് 34 പന്തിൽ നിന്ന് 55 റൺസ് എടുത്ത് തിളങ്ങി. മകെഞ്ചി 24 പന്തിൽ നിന്ന് 31 റൺസും രചിൻ രവീന്ദ്ര 11 പന്തിൽ നിന്ന് 21 റൺസ് എടുത്തും പുറത്താകാതെ നിന്നു.

യു എ ഇ 19.4 ഓവറിൽ 136 റൺസിന് ഓളൗട്ട് ആവുകയായിരുന്നു. യു എ ഇക്ക് വേണ്ടി ആര്യൻ ശർമ്മ 43 പന്തിൽ നിന്ന് 60 റൺസ് എടുത്ത് ടോപ് സ്കോറർ ആയി. പക്ഷെ വേറെ ആർക്കും ആര്യൻഷാക്ക് നല്ല പിന്തുണ നൽകാൻ ആയില്ല. ടിം സൗതി അഞ്ച് വിക്കറ്റ് വീഴ്ത്തി ന്യൂസിലൻഡ് വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

211 റൺസിന് യുഎഇയെ പുറത്താക്കി, അയര്‍ലണ്ടിന് 138 റൺസ് വിജയം

ലോകകപ്പ് യോഗ്യത മത്സരത്തിൽ ജയത്തോടെ അയര്‍ലണ്ട് മടങ്ങി. ഇന്ന് യുഎഇയ്ക്കെതിരെ ടീം 138 റൺസ് വിജയം ആണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 349/4 എന്ന സ്കോര്‍ നേടിയപ്പോള്‍ യുഎഇ 211 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 39 ഓവറിൽ യുഎഇയുടെ ഇന്നിംഗ്സ് അവസാനിച്ചു.

ജോഷ്വ ലിറ്റിൽ, ആന്‍ഡി മക്ബ്രൈന്‍, ജോര്‍ജ്ജ് ഡോക്രെൽ, കര്‍ട്ടിസ് കാംഫര്‍ എന്നിവരാണ് അയര്‍ലണ്ടിനായി രണ്ട് വീതം വിക്കറ്റ് നേടിയത്. 45 റൺസ് നേടിയ മുഹമ്മദ് വസീം യുഎിയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ സഞ്ചിത് ശര്‍മ്മ 44 റൺസും ബേസിൽ ഹമീദ് 39 റൺസും നേടി പുറത്തായി.

349/4 എന്ന മികച്ച സ്കോര്‍ നേടി അയര്‍ലണ്ട്, 162 റൺസുമായി പോള്‍ സ്റ്റിര്‍ലിംഗ്

യുഎഇയ്ക്കെതിരെ മികച്ച സ്കോര്‍ നേടി അയര്‍ലണ്ട്. ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ സൂപ്പര്‍ സിക്സ് ഘട്ടത്തിലേക്ക് ടീമിന് കടക്കാനായില്ലെങ്കിലും അയര്‍ലണ്ട് ഇന്ന് യുഎഇയ്ക്കെതിരെ 349/4 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. പോള്‍ സ്റ്റിര്‍ലിംഗ് 134 പന്തിൽ 162 റൺസ് നേടിയാണ് അയര്‍ലണ്ടിനെ മുന്നോട്ട് നയിച്ചത്.

15 ഫോറും 8 സിക്സുമാണ് സ്റ്റിര്‍ലിംഗ് നേടിയത്. ആന്‍ഡ്രൂ ബാൽബിര്‍ണേ 66 റൺസും ഹാരി ടെക്ടര്‍ 33 പന്തിൽ 57 റൺസുമാണ് നേടിയത്. യുഎഇയ്ക്കായി സഞ്ചിത് ശര്‍മ്മ മൂന്ന് വിക്കറ്റ് നേടി.

111 റൺസ് വിജയം, യുഎഇയ്ക്കെതിരെ മിന്നും പ്രകടനവുമായി സ്കോട്‍ലാന്‍ഡ്

യുഎഇയ്ക്കെതിരെ സ്കോട്‍ലാന്‍ഡിന് ലോകകപ്പ് യോഗ്യത മത്സരത്തിൽ മികച്ച വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ഡലാന്‍ഡ് 282 റൺസ് നേടിയപ്പോള്‍ യുഎഇ 171 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 111 റൺസിന്റെ വലിയ വിജയം ആണ് സ്കോട്‍ലാന്‍ഡ് കരസ്ഥമാക്കിയത്.

റിച്ചി ബെറിംഗ്ടൺ 127 റൺസ് നേടിയാണ് സ്കോട്‍ലാന്‍ഡിനെ 282 റൺസിലേക്ക് എത്തിച്ചത്. മാര്‍ക്ക് വാട്ട് 44 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ മൈക്കൽ ലീസെക് 41 റൺസ് നേടി. യുഎഇയ്ക്കായി ജുനൈദ് സിദ്ദിക്കി 3 വിക്കറ്റും അലി നാസ്സര്‍ 2 വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇയ്ക്ക് 35.3 ഓവറിൽ 171 റൺസേ നേടാനായുള്ളു. സയ്ഫാന്‍ ഷറീഫ് 4 വിക്കറ്റും ക്രിസ് സോള്‍ മൂന്ന് വിക്കറ്റും നേടി സ്കോട്‍ലാന്‍ഡിനായി തിളങ്ങിയപ്പോള്‍ 36 റൺസ് നേടിയ മുഹമ്മദ് വസീം ആണ് യുഎഇയുടെ ടോപ് സ്കോറര്‍.

വിജയക്കുതിപ്പ് തുടര്‍ന്ന് ഒമാന്‍, യുഎഇയ്ക്കെതിരെ 5 വിക്കറ്റ് വിജയം

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഒമാന് വിജയം. ഇന്ന് യുഎഇയ്ക്കെതിരെ 5 വിക്കറ്റ് വിജയം ആണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ 227/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഒമാന്‍ 46 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി.

ഷൊയ്ബ് ഖാന്‍ പുറത്താകാതെ 52 റൺസ് നേടിയപ്പോള്‍ മൊഹമ്മദ് നസീമും 50 റൺസുമായി പുറത്താകാതെ നിന്നു. അഖിബ് ഇല്യാസ്(53), അയാന്‍ ഖാന്‍(41) എന്നിവരാണ് ഒമാന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. യുഎഇയ്ക്കായി ജുനൈദ് സിദ്ദിക്കിയും രോഹന്‍ മുസ്തഫയും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version