മൂന്നാം ഏകദിനം, ദക്ഷിണാഫ്രിക്കയ്ക്ക് 285 റൺസ് വിജയ ലക്ഷ്യം നൽകി അയര്‍ലണ്ട്

അയര്‍ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 284 റൺസ്. ഓപ്പണര്‍മാരായ ആന്‍ഡ്രേ ബാൽബിര്‍ണേയും പോള്‍ സ്റ്റിര്‍ലിംഗും 101 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ ശേഷം ഒരു ഘട്ടത്തിൽ 233/3 എന്ന നിലയിലായിരുന്നു അയര്‍ലണ്ടെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റുകളുമായി ദക്ഷിണാഫ്രിക്ക തിരിച്ചടിയ്ക്കുകയായിരുന്നു.

88 റൺസ് നേടിയ പോള്‍ സ്റ്റിര്‍ലിംഗ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഹാരി ടെക്ടര്‍ 48 പന്തിൽ 60 റൺസും ബാൽബിര്‍ണേ 45 റൺസും കര്‍ടിസ് കാംഫര്‍ 34 റൺസും നേടി.

ദക്ഷിണാഫ്രിക്കയ്ക്കായി ലിസാഡ് വില്യംസ് നാലും ഒട്നൈൽ ബാര്‍ട്മാന്‍ , ആന്‍ഡിലേ ഫെഹ്ലുക്വായോ 2 വിക്കറ്റും നേടി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ദക്ഷിണാഫ്രിക്കയാണ് വിജയിച്ചത്.

ലിസാഡ് വില്യംസിന്റെ ബൗളിംഗ് മികവ്, കൂറ്റന്‍ ജയവുമായി ദക്ഷിണാഫ്രിക്ക

അയര്‍ലണ്ടിനെതിരെ കൂറ്റന്‍ വിജയവുമായി ദക്ഷിണാഫ്രിക്ക. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച നേരിടേണ്ടി വന്നുവെങ്കിലും റയാന്‍ റിക്കൽടൺ (91), ട്രിസ്റ്റന്‍ സ്റ്റബ്സ് (79) എന്നിവരുടെ ബാറ്റിംഗ് മികവിൽ 271/9 എന്ന പൊരുതാവുന്ന സ്കോറിലേക്ക് ദക്ഷിണാഫ്രിക്ക എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിനെത്തിയ അയര്‍ലണ്ടിനെ വെറും 132 റൺസിന് എറിഞ്ഞൊതുക്കിയ ദക്ഷിണാഫ്രിക്ക 139 റൺസിന്റെ കൂറ്റന്‍ വിജയം ആണ് കരസ്ഥമാക്കിയത്.

31.5 ഓവറിൽ അയര്‍ലണ്ട് ഓള്‍ഔട്ട് ആകുമ്പോള്‍ 21 റൺസ് നേടിയ ജോര്‍ജ്ജ് ഡോക്രെൽ ആണ് ടോപ് സ്കോറര്‍. ആന്‍ഡ്രൂ ബാൽബിര്‍ണേ, കര്‍ടിസ് കാംഫര്‍ എന്നിവര്‍ 20 റൺസ് നേടി പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലിസാഡ് വില്യംസ് നാലും ലുംഗിസാനി എന്‍ഗിഡി, ബോൺ ഫോര്‍ച്യുന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഹാരി ബ്രൂക്കിന് പകരം ലിസാഡ് വില്യംസ് ഡെൽഹി ക്യാപിറ്റൽസിൽ

ഡെൽഹി ക്യാപിറ്റൽസ് ഹാരി ബ്രൂക്കിന് പകരക്കാരനെ സൈൻ ചെയ്തു. ദക്ഷിണാഫ്രിക്കൻ പേസർ ആയ ലിസാഡ് വില്യംസ് ആണ് ഡെൽഹി ക്യാപിറ്റൽസിൽ ചേർന്നത്‌. വ്യക്തിഗത കാരണങ്ങളാൽ ഹാരി ബ്രൂക്ക് നേരത്തെ ഐപിഎൽ 2024 ൽ നിന്ന് പിന്മാറിയൊരുന്നു.

വില്യംസിനെ ഡെൽഹി ക്യാപിറ്റൽസ് തൻ്റെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്ക് ആണ് സൈൻ ചെയ്തത്‌. ദക്ഷിണാഫ്രിക്കയ്ക്ക് ആയി രണ്ട് ടെസ്റ്റുകളിലും നാല് ഏകദിനങ്ങളിലും പതിനൊന്ന് ടി20 മത്സരങ്ങളിലും വില്യംസ് കളിച്ചിട്ടുണ്ട്.

ഹാരി ബ്രൂക്കിനെ ഡൽഹി ക്യാപിറ്റൽസ് കഴിഞ്ഞ ലേലത്തിൽ 4 കോടി നൽകി ആയിരുന്നു വാങ്ങിയിരുന്നത്‌.

മാര്‍ക്രത്തിന് സെഞ്ച്വറി, സൺറൈസേഴ്സ് ഈസ്റ്റേൺ കേപിന് വിജയം, ഫൈനലില്‍ പ്രിട്ടോറിയ ക്യാപിറ്റൽസിനെ നേരിടും

എസ്എ20യിലെ രണ്ടാം സെമിയിൽ മികച്ച റൺ സ്കോറിംഗ് കണ്ട മത്സരത്തിൽ 14 റൺസ് വിജയവുമായി സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്. ജോബര്‍ഗ് സൂപ്പര്‍ കിംഗ്സിനെയാണ് ടീം പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 213/5 എന്ന സ്കോര്‍ നേടിയപ്പോള്‍ സൂപ്പര്‍ കിംഗ്സിന് 6 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് മാത്രമേ നേടാനായുള്ളു. 31 റൺസായിരുന്നു അവസാന ഓവറിൽ ജയിക്കുവാന്‍ സൂപ്പര്‍ കിംഗ്സ് നേടേണ്ടിയിരുന്നത്.

58 പന്തിൽ 100 റൺസ് നേടിയ എയ്ഡന്‍ മാര്‍ക്രത്തിന്റെ ബാറ്റിംഗ് മികവിലാണ് 213 റൺസെന്ന മികച്ച സ്കോര്‍ സൺറൈസേഴ്സ് നേടിയത്. ജോര്‍ദന്‍ ഹെര്‍മാന്‍ 48 റൺസ് നേടി. സൂപ്പര്‍ കിംഗ്സിന് വേണ്ടി ലിസാദ് വില്യംസ് 4 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സൂപ്പര്‍ കിംഗ്സിന് വേണ്ടി റീസ ഹെന്‍ഡ്രിക്സ് 54 പന്തിൽ 96 റൺസ് നേടിയെങ്കിലും ടോപ് ഓര്‍ഡറിലെ മറ്റു താരങ്ങളിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാത്തത് തിരിച്ചടിയായി. 14 പന്തിൽ 38 റൺസ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡും 9 പന്തിൽ 20 റൺസ് നേടിയ ഡൊണാവന്‍ ഫെരേരയും അവസാന ഓവറുകളിൽ പൊരുതി നോക്കിയെങ്കിലും 14 റൺസിന്റെ തോൽവി സൂപ്പര്‍ കിംഗ്സ് ഏറ്റുവാങ്ങി.

ബംഗ്ലാദേശ് 298 റൺസിന് ഓള്‍ഔട്ട്, ശതകം തികച്ച് പത്താം വിക്കറ്റായി പുറത്തായി മഹമ്മുദുള്‍ ഹസന്‍ ജോയ്

ഡര്‍ബന്‍ ടെസ്റ്റിൽ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് 298 റൺസിൽ അവസാനിച്ചു. 137 റൺസ് നേടി അവസാന വിക്കറ്റായി വീണ ഓപ്പണര്‍ മഹമ്മുദുള്‍ ഹസന്‍ ജോയിയുടെ ചെറുത്ത്നില്പാണ് ബംഗ്ലാദേശിനെ ദക്ഷിണാഫ്രിക്കയുടെ സ്കോറിന് 69 റൺസ് അകലെ വരെ എത്തിച്ചത്.

ലിറ്റൺ ദാസ്(41), യാസിര്‍ അലി(22), മെഹ്ദി ഹസന്‍(29) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ഇന്ന് വീണ വിക്കറ്റുകളിൽ 3 എണ്ണം വീഴ്ത്തിയത് ലിസാഡ് വില്യംസ് ആയിരുന്നു. സൈമൺ ഹാര്‍മ്മര്‍ ഇന്നലെ നാല് വിക്കറ്റ് നേടി.

പാക്കിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച, ബാബര്‍ അസമിന് അര്‍ദ്ധ ശതകം

ബാബര്‍ അസമിന്റെ അര്‍ദ്ധ ശതകവും മുഹമ്മദ് ഹഫീസ് നേടിയ 32 റണ്‍സും ഒഴികെ മറ്റൊരു താരത്തിനും റണ്‍സ് കണ്ടെത്താനാകാതെ പോയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടി20യില്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് മാത്രം നേടി പാക്കിസ്ഥാന്‍. ബാബര്‍ അസം 50 പന്തില്‍ നിന്ന് മാത്രമാണ് 50 റണ്‍സ് നേടിയത്. അതേ സമയം സീനിയര്‍ താരം ഹഫീസ് 23 പന്തില്‍ നിന്ന് 32 റണ്‍സ് ആണ് നേടിയത്.

മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ മുഹമ്മദ് ഹഫീസിനെ നഷ്ടമായ പാക്കിസ്ഥാന് പിന്നീട് കരയറുവാന്‍ സാധിച്ചില്ല. ദക്ഷിണാഫ്രിക്കയ്ക്കായി ജോര്‍ജ്ജ് ലിന്‍ഡേയും ലിസാഡ് വില്യംസും മൂന്ന് വീതം വിക്കറ്റ് നേടി.

Exit mobile version