ടെക്ടറും ടക്കറും പൊരുതിയെങ്കിലും അയര്‍ലണ്ടിനെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍, 35 റൺസ് വിജയം

അയര്‍ലണ്ടിനെതിരെ 35 റൺസ് വിജയവുമായി ആദ്യ ഏകദിനം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. 311 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ അയര്‍ലണ്ടിന് 8 വിക്കറ്റ് നഷ്ടത്തിൽ 275 റൺസ് മാത്രമേ നേടാനായുള്ളു.

ഹാരി ടെക്ടര്‍ 138 റൺസുമായി അഫ്ഗാനിസ്ഥാന് നിരയിലെ ടോപ് സ്കോറര്‍ ആയപ്പോള്‍ ലാര്‍ക്കന്‍ ടക്കര്‍ 85 റൺസ് നേടി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ 173 റൺസ് നേടിയപ്പോള്‍ മറ്റൊരു അയര്‍ലണ്ട് ബാറ്റിംഗ് താരങ്ങള്‍ക്കും രണ്ടക്കത്തിലേക്ക് എത്താനായില്ല.

അഫ്ഗാനിസ്ഥാന് വേണ്ടി ഫസൽഹഖ് ഫറൂഖി 4 വിക്കറ്റ് നേടി. നേരത്തെ റഹ്മാനുള്ള ഗുര്‍ബാസിന്റെ ശതകത്തിന്റെ ബലത്തിൽ 310/5 എന്ന സ്കോറാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്.

ശതകം പൂര്‍ത്തിയാക്കി പോള്‍ സ്റ്റിര്‍ലിംഗും കര്‍ട്ടിസ് കാംഫറും, അയര്‍ലണ്ട് കുതിയ്ക്കുന്നു

ശ്രീലങ്കയ്ക്കെതിരെ ഗോളിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം പുരോഗമിക്കുമ്പോള്‍ പടുകൂറ്റന്‍ സ്കോര്‍ നേടി അയര്‍ലണ്ട്. ഇന്ന് പോള്‍ സ്റ്റിര്‍ലിംഗും കര്‍ട്ടിസ് കാംഫറും തങ്ങളുടെ ശതകങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 133 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 468 റൺസാണ് അയര്‍ലണ്ട് നേടിയത്.

80 റൺസ് നേടിയ ലോര്‍ക്കന്‍ ടക്കറിനെ തുടക്കത്തിൽ തന്നെ നഷ്ടമായ ശേഷം കഴിഞ്ഞ ദിവസം റിട്ടേര്‍ഡ് ഹര്‍ട്ട് ആയ പോള്‍ സ്റ്റിര്‍ലിംഗ് തിരികെ എത്തി തന്റെ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.

താരം 103 റൺസ് നേടി അസിത ഫെര്‍ണാണ്ടോയ്ക്ക് വിക്കറ്റ് നൽകി മടങ്ങി. പിന്നീട് കര്‍ട്ടിസ് കാംഫറും ആന്‍ഡി മക്ബ്രൈനും 81 റൺസാണ് ഏഴാം വിക്കറ്റിൽ ഇതുവരെ നേടിയത്.

കാംഫര്‍ 104 റൺസും മക്ബ്രൈന്‍ 34 റൺസും നേടിയിട്ടുണ്ട്.

മികച്ച സ്കോര്‍ നേടി അയര്‍ലണ്ട്, ബാൽബിര്‍ണേയ്ക്ക് ശതകം 5 റൺസ് അകലെ നഷ്ടം

ഗോളിലെ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ മികച്ച സ്കോര്‍ നേടി അയര്‍ലണ്ട്. ആദ്യ സെഷനിൽ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് അതിശക്തമായ ബാറ്റിംഗ് പ്രകടനം ആണ് അയര്‍ലണ്ട് നടത്തിയത്.

ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാൽബിര്‍ണേ 95 റൺസ് നേടി പുറത്തായപ്പോള്‍ പോള്‍ സ്റ്റിര്‍ലിംഗ് 74 റൺസ് നേടി റിട്ടേര്‍ഡ് ഹര്‍ട്ടായി. 78 റൺസുമായി ലോര്‍ക്കന്‍ ടക്കറും 27 റൺസ് നേടി കര്‍ട്ടിസ് കാംഫറും ആണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.

87 റൺസാണ് അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. നേരത്തെ നാലാം വിക്കറ്റിൽ സ്റ്റിര്‍ലിംഗ് – ബാൽബിര്‍മേ കൂട്ടുകെട്ട് 143 റൺസാണ് നേടിയത്.

ലോര്‍ക്കന്‍ ടക്കറിന് ശതകം, അയര്‍ലണ്ടിന് 131 റൺസ് ലീഡ്

രണ്ടാം ഇന്നിംഗ്സിൽ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം അയര്‍ലണ്ട് പുറത്തെടുത്തപ്പോള്‍ ധാക്ക ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ടീം 286/8 എന്ന നിലയിൽ. ബാറ്റിംഗിൽ ലോര്‍ക്കന്‍ ടക്കർ 108 റൺസും ഹാരി ടെക്ടർ 56 റൺസും നേടിയപ്പോള്‍ ആന്‍ഡി മക്ബ്രൈന്‍ 71 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്.

131 റൺസിന്റെ ലീഡാണ് രണ്ട് വിക്കറ്റ് കൈവശമുള്ളപ്പോള്‍ അയര്‍ലണ്ടിന്റെ പക്കലുള്ളത്. ബംഗ്ലാദേശിനായി തൈജുൽ ഇസ്ലാം 4 വിക്കറ്റും ഷാക്കിബ് അൽ ഹസൻ 2 വിക്കറ്റും നേടി.

അയര്‍ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് 214 റൺസില്‍ അവസാനിച്ചപ്പോള്‍ ബംഗ്ലാദേശ് 369 റൺസ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ നേടിയിരുന്നു.

ഓസീസ് ബൗളിംഗിന് മുന്നിൽ മുട്ടിടിച്ച് ഐറിഷ് ബാറ്റിംഗ് നിര, പൊരുതി നിന്നത് ടക്കര്‍ മാത്രം

ഗാബയിൽ അയര്‍ലണ്ടിനെ 137 റൺസിനൊതുക്കി 42റൺസ് വിജയം നേടി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത് 179/5 എന്ന സ്കോര്‍ നേടിയ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ രണ്ട് ഓവറിൽ മികച്ച രീതിയിലാണ് അയര്‍ലണ്ട് തുടങ്ങിയത്. എന്നാൽ പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായി ടീം 25/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. ഒടുവിൽ ലോര്‍കന്‍ ടക്കര്‍ പുറത്താകാതെ നിന്ന നേടിയ 48 പന്തിൽ നിന്നുള്ള 71 റൺസാണ് ടീമിനെ 137 റൺസിലേക്ക് എത്തിച്ചത്.

രണ്ടാം ഓവറിലെ അവസാന പന്തിൽ ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാൽബിര്‍ണേയുടെ വിക്കറ്റ് പാറ്റ് കമ്മിന്‍സ് നേടിയപ്പോള്‍ തൊട്ടടുത്ത ഓവറിൽ മാക്സ്വെൽ പോള്‍ സ്റ്റിര്‍ലിംഗിനെ പുറത്താക്കി. 18/0 എന്ന നിലയിൽ നിന്ന് 18/2 എന്ന നിലയിലേക്ക് ടീം വീണപ്പോള്‍ അതെ ഓവറിൽ മാക്സ്വെൽ ഹാരി ടെക്ടറിനെയും വീഴ്ത്തി. മിച്ചൽ സ്റ്റാര്‍ക്ക് ഒരേ ഓവറിൽ കര്‍ട്ടിസ് കാംഫറിനെും ജോര്‍ജ്ജ് ഡോക്രെല്ലിനെയും പൂജ്യത്തിന് പുറത്താക്കിയപ്പോള്‍ അയര്‍ലണ്ട് 25/5 എന്ന നിലയിൽ തകര്‍ന്നടിഞ്ഞു.

അതിന് ശേഷം ലോര്‍കന്‍ ടക്കര്‍ – ഗാരെത്ത് ഡെലാനി കൂട്ടുകെട്ട് 43 റൺസ് നേടിയാണ് വലിയ നാണക്കേടിൽ നിന്ന് ടീമിനെ രക്ഷിച്ചത്. ഡെലാനി പുറത്തായ ശേഷവും പൊരുതി നിന്ന ടക്കര്‍ 71 റൺസുമായി പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്സ്വെൽ, മിച്ച. സ്റ്റാര്‍ക്ക്, ആഡം സംപ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

സ്റ്റിര്‍ലിംഗിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്, വെസ്റ്റിന്‍ഡീസിനെ കെട്ടുകെട്ടിച്ച് അയര്‍ലണ്ട് സൂപ്പര്‍ 12ലേക്ക്

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടി അയര്‍ലണ്ട്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 146/5 എന്ന സ്കോര്‍ നേടിയപ്പോള്‍ അയര്‍ലണ്ട് 1 വിക്കറ്റ് നഷ്ടത്തിൽ 17.3 ഓവറിൽ വിജയം ഉറപ്പിക്കുകയായിരുന്നു.

48 പന്തിൽ 66 റൺസ് നേടിയ പോള്‍ സ്റ്റിര്‍ലിംഗ് ആണ് അയര്‍ലണ്ട് നിരയിൽ തിളങ്ങിയത്. ആന്‍ഡ്രൂ ബാൽബിര്‍ണേ 37 റൺസും ലോര്‍ക്കന്‍ ടക്കര്‍ 45 റൺസും നേടി. പത്തോവര്‍ പിന്നിടുമ്പോള്‍ അയര്‍ലണ്ട് 90/1 എന്ന നിലയിലായിരുന്നു. 17 റൺസ് നേടി നിൽക്കുമ്പോള്‍ ടക്കറെ ഒഡീന്‍ സ്മിത്ത് സ്വന്തം ബൗളിംഗിൽ പിടിച്ച് പുറത്താക്കിയെങ്കിൽ ഓവര്‍ സ്റ്റെപ് ചെയ്തതിനാൽ ആ പന്ത് നോബോള്‍ ആയി മാറിയതോടെ ടക്കറിന് ജീവന്‍ ദാനം ലഭിച്ചു.

ഒന്നാം വിക്കറ്റിൽ സ്റ്റിര്‍ലിംഗ് – ബാൽബിര്‍ണേ കൂട്ടുകെട്ട് 73 റൺസ് നേടിയപ്പോള്‍ രണ്ടാം വിക്കറ്റിൽ സ്റ്റിര്‍ലിംഗും ടക്കറും ചേര്‍ന്ന് 77 റൺസാണ് നേടിയത്.

48 പന്തിൽ 62 റൺസ് നേടിയ ബ്രണ്ടന്‍ കിംഗ് ആണ് വെസ്റ്റിന്‍ഡീസിനെ മുന്നോട്ട് നയിച്ചത്. 24 റൺസ് നേടിയ ജോൺസൺ ചാള്‍സും 12 പന്തിൽ പുറത്താകാതെ 19 റൺസ് നേടിയ ഒഡീന്‍ സ്മിത്തും ആണ് പിന്നീട് പൊരുതി നോക്കിയ താരങ്ങള്‍. അയര്‍ലണ്ടിനായി ഗാരത് ഡെലാനി മൂന്ന് വിക്കറ്റ് നേടി.

അവസാന പന്ത് ബാക്കി നിൽക്കെ വിജയം കുറിച്ച് അയര്‍ലണ്ട്, സ്വന്തമാക്കിയത് 7 വിക്കറ്റ് വിജയം

അഫ്ഗാനിസ്ഥാനെതിരെ 1 പന്ത് അവശേഷിക്കവെ 169 റൺസെന്ന ലക്ഷ്യം നേടി അയര്‍ലണ്ട്. കരുതുറ്റ ബാറ്റിംഗ് പ്രകടനം അയര്‍ലണ്ട് ടോപ് ഓര്‍ഡര്‍ കാഴ്ചവെച്ചപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് 19.5 ഓവറിൽ ടീം നേടിയത്.

61 റൺസാണ് പോള്‍ സ്റ്റിര്‍ലിംഗ് – ആന്‍ഡ്രൂ ബാൽബിര്‍മേ കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ നേടിയത്. 31 റൺസ് നേടിയ പോള്‍ സ്റ്റിര്‍ലിംഗ് പുറത്തായ ശേഷം ലോര്‍കാന്‍ ടക്കറുമായി ചേര്‍ന്ന് ബാൽബിര്‍ണേ 62 റൺസ് കൂടി നേടി.

38 പന്തിൽ 58 റൺസ് നേടിയ ക്യാപ്റ്റന്‍ ബാൽബിര്‍ണേ പുറത്തായ ശേഷം ലോര്‍കന്‍ ടക്കറും തന്റെ അര്‍ദ്ധ ശതകം തികയ്ക്കുയായിരുന്നു. 32 പന്തിൽ 50 റൺസ് നേടിയ ടക്കര്‍ പുറത്താകുമ്പോള്‍ 23 റൺസായിരുന്നു 12 പന്തിൽ അയര്‍ലണ്ട് നേടേണ്ടിയിരുന്നത്.

15 പന്തിൽ 25 റൺസുമായി ഹാരി ടെക്ടറും 5 പന്തിൽ 10 റൺസ് നേടി ജോര്‍ജ്ജ് ഡോക്രെല്ലും ആണ് അയര്‍ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.

Exit mobile version