“400 മറികടക്കാൻ ശ്രമിക്കണമായിരുന്നു എന്ന് ലാറ പറഞ്ഞു”: വിയാൻ മുൾഡർ



സിംബാബ്‌വെയ്‌ക്കെതിരെ ബുലവായോയിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറ് മടിക്കാതെ ഡിക്ലയർ ചെയ്ത മുൾഡർ 400 എന്ന ലോക റെക്കോർഡിന് ഉടമയായ ലാറയുമായി സംസാരിച്ചു. ബ്രയാൻ ലാറ തന്നെ വ്യക്തിപരമായി പ്രോത്സാഹിപ്പിച്ചതായി ദക്ഷിണാഫ്രിക്കൻ താരം വിയാൻ മൾഡർ വെളിപ്പെടുത്തി.


രണ്ടാം ദിവസത്തെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 367 റൺസുമായി പുറത്താകാതെ നിന്ന മൾഡർ, ദക്ഷിണാഫ്രിക്കയുടെ താൽക്കാലിക ക്യാപ്റ്റനെന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ 2004-ൽ ഇംഗ്ലണ്ടിനെതിരെ ലാറ സ്ഥാപിച്ച 400 റൺസിന്റെ റെക്കോർഡിന് 33 റൺസ് അകലെ താരത്തിന്റെ ഇന്നിംഗ്സ് അവസാനിച്ചു.

“ബ്രയാൻ ലാറ ആ റെക്കോർഡ് നിലനിർത്തുന്നതാണ് ശരിയായ രീതി,” എന്നാണ് അന്ന് മൾഡർ പറഞ്ഞത്. എന്നാൽ ലാറയുമായി സംസാരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വന്നു.


“അദ്ദേഹം [ലാറ] എന്നോട് പറഞ്ഞു, ഞാൻ എന്റെ സ്വന്തം റെക്കോർഡ് സൃഷ്ടിക്കണമായിരുന്നു എന്നും അതിനായി ശ്രമിക്കണമായിരുന്നു എന്നും പറഞ്ഞു. റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു,” മൾഡർ പറഞ്ഞു.

“ഞാൻ വീണ്ടും ആ സാഹചര്യത്തിൽ എത്തുകയാണെങ്കിൽ, അദ്ദേഹത്തേക്കാൾ ഞാൻ കൂടുതൽ റൺസ് നേടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.” മുൾഡർ പറഞ്ഞു.


400-ന്റെ റെക്കോർഡ് ലാറയുടെ പേരിൽ ഇരിക്കണം എന്നായിരുന്നു തന്റെ ആഗ്രഹം – മുൾഡർ


ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട്, ദക്ഷിണാഫ്രിക്കൻ നായകൻ വിയാൻ മുൾഡർ തന്റെ ടീമിന്റെ ഇന്നിംഗ്‌സ് 367 റൺസിൽ നിൽക്കെ ഡിക്ലയർ ചെയ്തത് ഏവരെയും ഞെട്ടിച്ചിരുന്നു. ബ്രയാൻ ലാറയുടെ 400 റൺസ് ടെസ്റ്റ് റെക്കോർഡ് തകർക്കാനുള്ള സുവർണ്ണാവസരം വേണ്ടെന്ന് വെച്ചായിരുന്നു മുൾഡറുടെ ഈ തീരുമാനം.


മികച്ച ഫോമിലായിരുന്ന മുൾഡർക്ക് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറർ എന്ന നിലയിൽ തന്റെ പേര് ചരിത്രത്തിൽ രേഖപ്പെടുത്താൻ സാധിക്കുമായിരുന്നു. എന്നാൽ, വ്യക്തിപരമായ നേട്ടങ്ങൾക്ക് പിന്നാലെ പോകാതെ, ടീമിന്റെ താൽപ്പര്യവും ലാറയുടെ ഇതിഹാസ നേട്ടത്തോടുള്ള ആദരവും കണക്കിലെടുത്ത് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യാൻ അദ്ദേഹം ധീരമായ തീരുമാനമെടുത്തു.


മത്സരശേഷം മുൾഡർ തന്റെ തീരുമാനം വിശദീകരിച്ചു: “ഞങ്ങൾക്ക് ഈ ടോട്ടൽ മതിയായിരുന്നുവെന്നും ഞങ്ങൾ പന്തെറിയേണ്ടതുണ്ടെന്നും ഞാൻ കരുതി. രണ്ടാമതായി, ബ്രയാൻ ലാറ ഒരു ഇതിഹാസമാണ് – സത്യം പറഞ്ഞാൽ, അദ്ദേഹം ഇംഗ്ലണ്ടിനെതിരെ 400 റൺസ് നേടി. അങ്ങനെയുള്ള ഒരു പ്രതിഭ ആ റെക്കോർഡ് നിലനിർത്തുന്നത് ആണ് ഞാൻ ആഗ്രഹിക്കുന്നത്.”



“എന്റെ വിധി എന്താണെന്നോ എനിക്കുവേണ്ടി എന്താണ് നിശ്ചയിച്ചിരിക്കുന്നതെന്നോ എനിക്കറിയില്ല, പക്ഷേ ബ്രയാൻ ലാറ ആ റെക്കോർഡ് നിലനിർത്തുന്നതാണ് ശരിയായ രീതി എന്ന് ഞാൻ കരുതുന്നു.” അദ്ദേഹം പറഞ്ഞു.


ലാറയുടെ ടെസ്റ്റ് റെക്കോർഡ് തകർക്കേണ്ട എന്ന് വെച്ച് മുൾഡർ, 367ൽ നിൽക്കെ ഡിക്ലയർ ചെയ്തു



ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ വിയാൻ മുൾഡർ സിംബാബ്‌വെക്കെതിരെ ബുലവായോയിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ചരിത്ര നേട്ടം വേണ്ടെന്നു വെച്ചു. പുറത്താകാതെ 367 റൺസ് നേടിയ മുൾഡർ ലാറയുടെ 400 എന്ന റെക്കോർഡ് മറികടക്കാൻ കൂട്ടാക്കാതെ ഡിക്ലയർ ചെയ്തു.

2004-ൽ ബ്രയാൻ ലാറ സ്ഥാപിച്ച 400* റൺസിന്റെ റെക്കോർഡ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ആയി നിലനിൽക്കും എന്ന് ഇതോടെ ഉറപ്പായി.


ആദ്യ ദിനം തന്റെ ഇരട്ട സെഞ്ച്വറി കഴിഞ്ഞ മുൾഡർ ഇന്ന് ആക്രമിച്ചു കളിച്ചു. 334 പന്തിൽ 367ലേക്ക് എത്തി. 49 ബൗണ്ടറികളും 4 കൂറ്റൻ സിക്സറുകളും ഉൾപ്പെടെയുള്ള ഒരു ഉജ്ജ്വലമായ പ്രകടനമാണ് കാഴ്ചവെച്ചത്. ലഞ്ചിന് പിരിഞ്ഞ ശേഷം ഡിക്ലയർ ചെയ്യാൻ അവർ തീരുമാനിക്കുക ആയിരുന്നു. ദക്ഷിണാഫ്രിക്ക ആകെ 626-5 എന്ന സ്കോർ നേടി. രണ്ടാം ദിനം ആദ്യ സെഷൻ മാത്രം ആയിരിക്കെ ഡിക്ലയർ ചെയ്തത് മുൾഡറുടെ സ്വാർത്ഥതയില്ലായ്മ എടുത്തു കാണിക്കുന്നു.


ലാറ 2004ൽ ഇംഗ്ലണ്ടിന് എതിരെ ആയിരുന്നു 400 അടിച്ചത്.

ബംഗ്ലാദേശ് പ്രതിരോധത്തിൽ, 5 വിക്കറ്റ് നഷ്ടം

പോര്‍ട്ട് എലിസബത്തിൽ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയെ 453 റൺസിന് പുറത്താക്കിയ ശേഷം ബംഗ്ലാദേശ് 139/5 എന്ന നിലയിലാണ്.

30 റൺസുമായി മുഷ്ഫിക്കുര്‍ റഹിം ആണ് ബംഗ്ലാദേശിന്റെ അവസാന പ്രതീക്ഷ. 47 റൺസ് നേടിയ തമീം ഇക്ബാല്‍, 33 റൺസ് നേടിയ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ എന്നിവര്‍ ആണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ദക്ഷിണാഫ്രിക്കയ്ക്കായി വിയാന്‍ മുള്‍ഡര്‍ 3 വിക്കറ്റും ഡുവാനെ ഒളിവിയര്‍ രണ്ട് വിക്കറ്റും നേടി.

58/5 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ നൂറ് കടത്തി മില്ലര്‍ – മുള്‍ഡര്‍ കൂട്ടുകെട്ട്

അയര്‍ലണ്ടിനെതിരെ രണ്ടാം ടി20യിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ദക്ഷിണാഫ്രിക്കയുടെ രക്ഷയ്ക്കെത്തി വിയാന്‍ മുള്‍ഡര്‍ – ഡേവിഡ് മില്ലര്‍ കൂട്ടുകെട്ട്. ആദ്യ ഓവറിൽ ടെംബ ബാവുമയെയും ജാന്നേമന്‍ മലനെയും നഷ്ടമായ ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ ബോര്‍ഡിൽ പൂജ്യമായിരുന്നു. പോള്‍ സ്റ്റിര്‍ലിംഗിനായിരുന്നു ഇരു വിക്കറ്റുകളും.

58/5 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ 58 റൺസ് കൂട്ടുകെട്ട് നേടി നൂറ് കടത്തിയത് ആറാം വിക്കറ്റിൽ മില്ലറും മുള്‍ഡറും ചേര്‍ന്നാണ്. 26 പന്തിൽ 36 റൺസ് നേടിയ മുള്‍ഡറെ പുറത്താക്കി ക്രെയിഗ് യംഗ് ആണ് കൂട്ടുകെട്ട് തകര്‍ത്തത്.

ഇതിനിടെ മില്ലര്‍ തന്റെ അര്‍ദ്ധ ശതകം തികച്ച് ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസിലേക്ക് എത്തിയ്ക്കുകയായിരുന്നു. അവസാന ഓവറിൽ നാല് സിക്സ് ഉള്‍പ്പെടെ 24 റൺസ് നേടിയ മില്ലര്‍ 44 പന്തിൽ പുറത്താകാതെ 75 റൺസാണ് നേടിയത്.

 

ദക്ഷിണാഫ്രിക്കയുടെ ലീഡ് നൂറ് കടന്നു

സെയിന്റ് ലൂസിയയിൽ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് റാസ്സി വാന്‍ ഡെര്‍ ഡൂസ്സനെ നഷ്ടമായെങ്കിലും കൂടുതൽ നഷ്ടമില്ലാതെ ഉച്ച ഭക്ഷണം വരെ ടീമിനെ എത്തിച്ച് ക്വിന്റണ്‍ ഡി കോക്കും വിയാന്‍ മുള്‍ഡറും.

46 റൺസ് നേടിയ ഡൂസ്സെനെ ജേസൺ ഹോള്‍ഡര്‍ ആണ് പുറത്താക്കിയത്. ആറാം വിക്കറ്റിൽ 43 റൺസാണ് ഡി കോക്ക് – മുള്‍ഡര്‍ കൂട്ടുകെട്ട് നേടിയത്. 205/5 എന്ന നിലയിലുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 108 റൺസിന്റെ ലീഡാണുള്ളത്. 44 റൺസുമായി ക്വിന്റണ്‍ ഡി കോക്കും 21 റൺസ് നേടി വിയാന്‍ മുൾഡറുമാണ് ക്രീസിലുള്ളത്.

ലഞ്ചിന് മുമ്പ് ശ്രീലങ്കയ്ക്ക് പ്രഹരങ്ങളേല്പിച്ച് വിയാന്‍ മുള്‍ഡര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചൂറിയണില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ആദ്യ സെഷനില്‍ അഞ്ച് വിക്കറ്റ് നഷ്ടം. ക്യാപ്റ്റന്‍ ദിമുത് കരുണാരത്നയെ നഷ്ടമായെങ്കിലും കുശല്‍ പെരേര അതിവേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ശ്രീലങ്ക ആദ്യ സെഷന്‍ അവസാനിപ്പിക്കുമെന്നാണ് കരുതിയത്.

എന്നാല്‍ തന്റെ ബൗളിംഗിലേക്ക് ആദ്യമായി എത്തിയ വിയാന്‍ മുള്‍ഡര്‍ തന്റെ ആദ്യ ഓവറില്‍ തന്നെ 60 റണ്‍സ് നേടിയ കുശല്‍ പെരേരയെ പുറത്താക്കി ശ്രീലങ്കയ്ക്ക് രണ്ടാം പ്രഹരം നല്‍കി. അതേ ഓവറില്‍ കുശല്‍ മെന്‍ഡിസിനെയും താരം പുറത്താക്കിയതോടെ ശ്രീലങ്കയുടെ കാര്യം കുഴപ്പത്തിലായി. അധികം വൈകാതെ 17 റണ്‍സ് നേടിയ ലഹിരു തിരിമന്നേയെയും മുള്‍ഡര്‍ പുറത്താക്കിയതോടെ ശ്രീലങ്ക പ്രതിസന്ധിയിലായി.

24 ഓവറില്‍ നിന്ന് 84 റണ്‍സാണ് ലങ്ക 5 വിക്കറ്റ് നഷ്ടത്തില്‍ ആദ്യ സെഷനില്‍ നേടിയത്. ആന്‍റിച്ച് നോര്‍ക്കിയയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

6 വിക്കറ്റ് നഷ്ടമെങ്കിലും 300ന് മുകളില്‍ സ്കോര്‍ നേടി ഒന്നാം ദിവസം അവസാനിപ്പിച്ച് ശ്രീലങ്ക

സെഞ്ചൂറിയണ്‍ ടെസ്റ്റില്‍ മികച്ച സ്കോറിലേക്ക് നീങ്ങി ശ്രീലങ്ക. മത്സരത്തിന്റെ ഒന്നാം ദിവസം തുടക്കം പാളിയെങ്കിലും ശക്തമായ തിരിച്ചുവരവാണ് മത്സരത്തില്‍ ശ്രീലങ്ക നടത്തിയത്. ഒരു ഘടട്ത്തില്‍ 54/3 എന്ന നിലയില്‍ വീണ ടീമിനെ ദിനേശ് ചന്ദിമല്‍-ധനന്‍ജയ ഡി സില്‍വ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

ചന്ദിമല്‍ 85 റണ്‍സും ധനന്‍ജയ ഡി സില്‍വ 79 റണ്‍സും നേടിയപ്പോള്‍ നിരോഷന്‍ ഡിക്ക്വെല്ല 49 റണ്‍സ് നേടി. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ലങ്ക 340/6 എന്ന നിലയിലാണ്. ധനന്‍ജയ റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.

ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ദസുന്‍ ഷനക 25 റണ്‍സും കസുന്‍ രജിത 7 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വിയാന്‍ മുള്‍ഡര്‍ മൂന്ന് വിക്കറ്റ് നേടി.

ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് നല്‍കാതെ ഇന്ത്യ, വിയാന്‍ മുള്‍ഡറിനെ കാഴ്ചക്കാരനാക്കി വാലറ്റത്തെ തുടച്ച് നീക്കി കുല്‍ദീപ് യാദവും ഷഹ്ബാദ് നദീമും

ഇന്ത്യ എ യ്ക്കെതിരെ ലീഡ് നേടുകയെന്ന ദക്ഷിണാഫ്രിക്ക എയുടെ മോഹങ്ങള്‍ക്ക് വിലങ്ങ് തടിയായി കുല്‍ദീപ് യാദവും . വിയാന്‍ മുള്‍ഡര്‍ 131 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ വാലറ്റത്തെ ഒരു വശത്ത് നിന്ന് പിഴുതെടുത്ത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ടീമിന് 17 റണ്‍സിന്റെ നേരിയ ലീഡ് നല്‍കുകയായിരുന്നു. കുല്‍ദീപ് യാദവ് 4 വിക്കറ്റും ഷഹ്ബാസ് നദീം 3 വിക്കറ്റും നേടിയപ്പോള്‍ 109.3 ഓവറില്‍ ദക്ഷിണാഫ്രിക്ക 400 റണ്‍സിന് ഓള്‍ഔട്ട് ആയി.

355/6 എന്ന നിലയില്‍ നിന്ന് അവസാന 4 വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 45 റണ്‍സ് നേടുന്നതിനിടയില്‍ നഷ്ടമാകുകയായിരുന്നു. എയ്ഡന്‍ മാര്‍ക്രം 161 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി.

മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ 14/0 എന്ന നിലയിലാണ്. പ്രിയാംഗ് പഞ്ചല്‍ 9 റണ്‍സും അഭിമന്യൂ ഈശ്വരന്‍ 5 റണ്‍സുമായി നില്‍ക്കുമ്പോള്‍ ഇന്ത്യയ്ക്ക 31 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്.

മൂന്നാം ദിവസത്തെ ഒന്നാം സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ അതിജീവിച്ച് ദക്ഷിണാഫ്രിക്ക എ

എയ്ഡന്‍ മാര്‍ക്രത്തിന്റെ അര്‍ദ്ധ ശതകത്തിനൊപ്പം 42 റണ്‍സുമായി വിയാന്‍ മുള്‍ഡറും നിലയുറപ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക എ യ്ക്ക് മൂന്നാം ദിവസം മികച്ച തുടക്കം. തലേ ദിവസം 159/5 എന്ന നിലയില്‍ അവസാനിച്ചിടത്ത് നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചത് എയ്ഡന്‍ മാര്‍ക്രത്തിന്റെ ശതകമാണ്. 140 റണ്‍സ് നേടിയ താരവും 42 റണ്‍സുമായി വിയാന്‍ മുള്‍ഡറും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ 108 റണ്‍സ് ദക്ഷിണാഫ്രിക്ക എ യെ ഭേദപ്പെട്ട നിലയിലേക്ക് നയിക്കുകയായിരുന്നു.

217 പന്തുകള്‍ നേരിട്ട മാര്‍ക്രം 18 ബൗണ്ടറിയും 2 സിക്സും അടക്കമാണ് 140 റണ്‍സ് നേടിയിരിക്കുന്നത്. ഇന്ത്യയുടെ സ്കോറിന് 167 റണ്‍സ് പിന്നിലാണ് ദക്ഷിണാഫ്രിക്ക ഇപ്പോളും.

417 റണ്‍സിന് ഓള്‍ഔട്ട് ആയി ഇന്ത്യ, ജലജ് സക്സേന പുറത്താകാതെ 48 റണ്‍സ്

ദക്ഷിണാഫ്രിക്ക എ യ്ക്കെതിരെ 417 റണ്‍സിന് പുറത്തായി ഇന്ത്യ. 339/5 എന്ന നിലയില്‍ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിന് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ. 78 റണ്‍സ് കൂടി നേടി പുറത്താകുകയായിരുന്നു. ശിവം ഡുബേ 68 റണ്‍സ് നേടിയപ്പോള്‍ ജലജ് സക്സേന പുറത്താകാതെ 48 റണ്‍സുമായി നിന്നു. 24 റണ്‍സ് നേടിയ ഉമേഷ് യാദവുമായി ചേര്‍ന്ന് ജലജ് എട്ടാം വിക്കറ്റില്‍ നേടിയ 35 റണ്‍സാണ് ഇന്ത്യയെ 400 കടക്കുവാന്‍ സഹായിച്ചത്.

ഉമേഷ് റണ്ണൗട്ടായി അധികം വൈകാതെ ഇന്ത്യ എ ഇന്നിംഗ്സ് അവസാനിച്ചു. 13 പന്തില്‍ നിന്ന് 2 വീതം സിക്സും ഫോറും നേടിയാണ് ഉമേഷ് തന്റെ 24 റണ്‍സ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ഡെയിന്‍ പീഡെട്, വിയാന്‍ മുള്‍ഡര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

മാറ്റങ്ങളില്ലാതെ ശ്രീലങ്ക, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക

പോര്‍ട്ട് എലിസബത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക. ഡര്‍ബനില്‍ ചരിത്ര വിജയം സ്വന്തമാക്കിയ ശ്രീലങ്ക മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നത്. പരിശീലനത്തിനിടെ പരിക്കേറ്റ കുശല്‍ മെന്‍ഡിസ് കളിക്കില്ലെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും താരവും അവസാന ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ വെറോണ്‍ ഫിലാന്‍ഡറിനു പകരം ഓള്‍റൗണ്ടര്‍ വിയാന്‍ മുള്‍ഡര്‍ ടീമിലെത്തുന്നു. ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തുവാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം അനിവാര്യമാണ്.

ദക്ഷിണാഫ്രിക്ക: ‍ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, ഹാഷിം അംല, ഫാഫ് ഡു പ്ലെസി, ടെംബ ബാവുമ, ക്വിന്റണ്‍ ഡി കോക്ക്, വിയാന്‍ മുള്‍ഡര്‍, കേശവ് മഹാരാജ്, ഡെയില്‍ സ്റ്റെയിന്‍‍, ഡുവാന്നെ ഒളിവിയര്‍

ശ്രീലങ്ക: ദിമുത് കരുണാരത്നേ, ലഹിരു തിരിമന്നേ, ഒഷാഡ ഫെര്‍ണാണ്ടോ, കുശല്‍ മെന്‍ഡിസ്, കുശല്‍ പെരേര, നിരോഷന്‍ ഡിക്ക്വെല്ല, ധനന്‍ജയ ഡിസില്‍വ, സുരംഗ ലക്മല്‍, ലസിത് എംബുല്‍ദേനിയ, കസുന്‍ രജിത, വിശ്വ ഫെര്‍ണാണ്ടോ

Exit mobile version