സീനിയര്‍ താരത്തെ ഒഴിവാക്കി പകരം 16 കാരന്‍ ടീമിൽ!!! ലോകകപ്പിനുള്ള യുഎഇയുടെ സ്ക്വാഡ് അറിയാം

ടി20 ലോകകപ്പിനു യുഎഇയുടെ ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരം രോഹന്‍ മുസ്തഫയെ ഒഴിവാക്കിയാണ് യുഎഇ ബോര്‍ഡ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. 33 വയസ്സുകാരന്‍ രോഹന്‍ ആണ് യുഎഇയെ ഏറ്റവും അധികം പരിമിത ഓവര്‍ മത്സരങ്ങളിൽ പ്രതിനിധീകരിച്ചിട്ടുള്ളത്.

ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങളിൽ കളിച്ച താരത്തിന് പകരം അണ്ടര്‍ 19 ലോകകപ്പിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത 16 വയസ്സുകാരന്‍ അയാന്‍ ഖാനിനെ ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അയാന്‍ ഖാന്‍ അണ്ടര്‍ 19 ലോകകപ്പിൽ വെസ്റ്റിന്‍ഡീസിനെതിരെയുള്ള യുഎഇയുടെ 82 റൺസ് വിജയത്തിൽ 93 റൺസും 1 വിക്കറ്റും നേടിയിരുന്നു. സിപി റിസ്വാന്‍ ആണ് ടീം നായകന്‍.

യുഎഇ ലോകകപ്പ് സ്ക്വാഡ്: CP Rizwan (c), Vriitya Aravind (vc), Chirag Suri, Muhammad Waseem, Basil Hameed, Aryan Lakra, Zawar Farid, Kashif Daud, Karthik Meiyappan, Ahmed Raza, Zahoor Khan, Junaid Siddique, Sabir Ali, Alishan Sharafu, Aayan Khan.

പോള്‍ സ്റ്റിര്‍ലിംഗിന്റെ ശതകത്തിന്റെ ബലത്തില്‍ അയര്‍ലണ്ടിന് 269 റണ്‍സ്

യുഎഇയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 269 റണ്‍സ് നേടി അയര്‍ലണ്ട്. 5 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിംഗ് നേടിയ ശതകത്തിന്റെയും ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേയുടെ അര്‍ദ്ധ ശതകത്തിന്റെയും ബലത്തിലാണ് അയര്‍ലണ്ടിന് ഈ സ്കോര്‍ നേടാനായത്.

ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 102 റണ്‍സിന്റെ കൂട്ടുകെട്ടാണ് നേടിയത്. 53 റണ്‍സ് നേടിയ ബാല്‍ബിര്‍ണേയെ പുറത്താക്കി അഹമ്മദ് റാസ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പോള്‍ സ്റ്റിര്‍ലിംഗ് 131 റണ്‍സ് നേടി. കെവിന്‍ ഒബ്രൈന്‍(23), കര്‍ടിസ് കാംഫര്‍(24) എന്നിവരും ശ്രദ്ധേയമായ സംഭാവന അയര്‍ലണ്ടിന് വേണ്ടി നേടി.

ഗാരെത്ത് ഡെലാനിയുമായി ചേര്‍ന്ന് സ്റ്റിര്‍ലിംഗ് ആറാം വിക്കറ്റില്‍ 38 പന്തില്‍ നിന്ന് 61 റണ്‍സാണ് നേടിയത്. ഡെലാനി 15 പന്തില്‍ 21 റണ്‍സ് നേടി. യുഎഇ ബൗളര്‍മാരില്‍ രോഹന്‍ മുസ്തഫ 2 വിക്കറ്റ് നേടി.

സിംബാബ്‍വേയ്ക്കെതിരെയുള്ള ഏകദിന ടീം പ്രഖ്യാപിച്ച് യുഎഇ, രോഹന്‍ മുസ്തഫ തിരികെ ടീമില്‍

സിംബാബ്‍വേയ്ക്കെതിരെയുള്ള ഏകദിന ടീം പ്രഖ്യാപിച്ച് യുഎഇ. സിംബാബേ‍വേയില്‍ നടക്കുന്ന നാല് മത്സരങ്ങളുടെ പരമ്പരയിലേക്കുള്ള പതിനാലംഗ ടീമിനെയാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെ പ്രഖ്യാപിച്ചത്. ഒരു മുഴുവന്‍ അംഗത്തിനെതിരെ ഒരു ബൈ-ലാറ്ററല്‍ പരമ്പരയ്ക്ക് ഇതാദ്യമായാണ് യുഎഇ തയ്യാറെടുക്കുന്നത്. രോഹന്‍ മുസ്തഫ തിരികെ ടീമിലേക്ക് എത്തുന്നു എന്നതാണ് ടീമിനു ശക്തി പകരുന്നത്. ബോര്‍ഡ് പെരുമാറ്റ ചട്ട ലംഘനത്തിനു എട്ട് ആഴ്ച സസ്പെന്‍ഡ് ചെയ്തതിനാല്‍ ഡിസംബറില്‍ നടന്ന നേപ്പാളിനെതിരെയുള്ള പരമ്പരയില്‍ താരത്തിനു അവസരം ലഭിച്ചിരുന്നില്ല. പരമ്പര യുഎഇ പരാജയപ്പെടുകയും ചെയ്തു.

സ്ക്വാഡ്: മുഹമ്മദ് നവീദ്, രോഹന്‍ മുസ്തഫ, അഷ്ഫാക് അഹമ്മദ്, ഷൈമാന്‍ അന്‍വര്‍, മുഹമ്മദ് ഉസ്മാന്‍, സിപി റിസ്വാന്‍, ചിരാഗ് സൂരി, മുഹമ്മദ് ബൂട്ട, ഗുലാം ഷബീര്‍, സുല്‍ത്താന്‍ അഹമ്മദ്, ഇമ്രാന്‍ ഹൈദര്‍, അമീര്‍ ഹയത്, സഹൂര്‍ ഖാന്‍, ഖാദിര്‍ അഹമ്മദ്.

Exit mobile version