Irelandsrilanka

ശതകം പൂര്‍ത്തിയാക്കി പോള്‍ സ്റ്റിര്‍ലിംഗും കര്‍ട്ടിസ് കാംഫറും, അയര്‍ലണ്ട് കുതിയ്ക്കുന്നു

ശ്രീലങ്കയ്ക്കെതിരെ ഗോളിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം പുരോഗമിക്കുമ്പോള്‍ പടുകൂറ്റന്‍ സ്കോര്‍ നേടി അയര്‍ലണ്ട്. ഇന്ന് പോള്‍ സ്റ്റിര്‍ലിംഗും കര്‍ട്ടിസ് കാംഫറും തങ്ങളുടെ ശതകങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 133 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 468 റൺസാണ് അയര്‍ലണ്ട് നേടിയത്.

80 റൺസ് നേടിയ ലോര്‍ക്കന്‍ ടക്കറിനെ തുടക്കത്തിൽ തന്നെ നഷ്ടമായ ശേഷം കഴിഞ്ഞ ദിവസം റിട്ടേര്‍ഡ് ഹര്‍ട്ട് ആയ പോള്‍ സ്റ്റിര്‍ലിംഗ് തിരികെ എത്തി തന്റെ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.

താരം 103 റൺസ് നേടി അസിത ഫെര്‍ണാണ്ടോയ്ക്ക് വിക്കറ്റ് നൽകി മടങ്ങി. പിന്നീട് കര്‍ട്ടിസ് കാംഫറും ആന്‍ഡി മക്ബ്രൈനും 81 റൺസാണ് ഏഴാം വിക്കറ്റിൽ ഇതുവരെ നേടിയത്.

കാംഫര്‍ 104 റൺസും മക്ബ്രൈന്‍ 34 റൺസും നേടിയിട്ടുണ്ട്.

Exit mobile version