ഋഷഭ് പന്തിന് പകരം എൻ. ജഗദീശൻ ഇന്ത്യൻ ടീമിൽ എത്തും


മാഞ്ചസ്റ്റർ ടെസ്റ്റിൽ കാലിന് പരിക്കേറ്റ ഋഷഭ് പന്തിന് പകരം തമിഴ്നാട് വിക്കറ്റ് കീപ്പർ ബാറ്റർ എൻ. ജഗദീശനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തും. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിന് മുന്നോടിയായാകും ഈ നീക്കം.


ഓൾഡ് ട്രാഫോർഡിൽ ആദ്യ ദിനം പന്തിന് വേദനയേറിയ പരിക്ക് പറ്റിയതിനെ തുടർന്ന് വിക്കറ്റ് കീപ്പിംഗ് ചുമതലകളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. കാലിൽ വീക്കവും രക്തസ്രാവവും ഉണ്ടായിരുന്നിട്ടും, രണ്ടാം ദിനം ഒരു പ്രൊട്ടക്റ്റീവ് മൂൺ ബൂട്ടുമായി ബാറ്റ് ചെയ്യാനെത്തിയ പന്ത് 54 റൺസ് നേടി തന്റെ പോരാട്ടവീര്യം പ്രകടിപ്പിച്ചു.


എന്നിരുന്നാലും, അഞ്ചാം ടെസ്റ്റ് അടുത്തിരിക്കെ പന്തിന് സമയബന്ധിതമായി സുഖം പ്രാപിക്കാൻ സാധ്യതയില്ലാത്തതിനാൽ, ടീമിനെ ശക്തിപ്പെടുത്തുന്നതിനായി ജഗദീശനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. നിലവിലെ മത്സരത്തിൽ ധ്രുവ് ജൂറൽ ആണ് വിക്കറ്റ് കീപ്പ് ചെയ്യുന്നത്.


28 വയസ്സുകാരനായ ജഗദീശൻ ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാടിനായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

ജഗദീഷന്‍ കൊൽക്കത്തയിലേക്ക്, കെഎസ് ഭരത് ഗുജറാത്തിലേക്ക്, ഉപേന്ദ്ര യാദവ് സൺറൈസേഴ്സിലേക്ക്

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരായ എന്‍ ജഗദീഷനെയും കെഎസ് ഭരതിനെയും സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും കെഎസ് ഭരതിനെ ഗുജറാത്ത് ടൈറ്റന്‍സും സ്വന്തമാക്കി. അടിസ്ഥാന വില 20 ലക്ഷമുള്ള താരത്തിനെ 90 ലക്ഷത്തിന് കൊൽക്കത്തയാണ് സ്വന്തമാക്കിയത്. ചെന്നൈ താരത്തിനായി രംഗത്തെത്തിയെങ്കിലും അവസാന വിജയം കൊല്‍ക്കത്തയ്ക്കായിരുന്നു.

കെഎസ് ഭരത്തിനായി ചെന്നൈയും ഗുജറാത്ത് ടൈറ്റന്‍സും ആണ് ലേലത്തിലേര്‍പ്പെട്ടത്. 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ 1.20 കോടി രൂപയ്ക്കാണ് ഗുജറാത്ത് ടീമിലെത്തിച്ചത്. ഉപേന്ദ്ര യാദവിനെ 25 ലക്ഷത്തിന് സൺറൈസേഴ്സും സ്വന്തമാക്കി.

അടിയോടടി!!!! ഓപ്പണര്‍മാര്‍ നേടിയത് 416 റൺസ്, 500 റൺസും കടന്ന് തമിഴ്നാട്

വിജയ് ഹസാരെ ട്രോഫിയിൽ അരുണാച്ചൽ പ്രദേശിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി തമിഴ്നാട്. ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 506 റൺസാണ് നേടിയത്. ലിസ്റ്റ് എ മത്സരത്തിൽ ആദ്യമായി 500 കടക്കുന്ന ടീമായി ഇതോടെ തമിഴ്നാട് മാറി.

വെറും 2 വിക്കറ്റ് നഷ്ടമായ തമിഴ്നാടിന് വേണ്ടി 141 പന്തിൽ 277 റൺസ് നേടിയ എന്‍ ജഗദീഷനും 102 പന്തിൽ 154 റൺസ് നേടിയ സായി സുദര്‍ശനും ആണ് റൺ മല തീര്‍ക്കുവാന്‍ സഹായിച്ചത്.

ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 416 റൺസാണ് നേടിയത്. സുദര്‍ശന്റെ വിക്കറ്റാണ് ആദ്യം ടീമിന് നഷ്ടമായത്. താരം 19 ഫോറും 2 സിക്സും നേടിയപ്പോള്‍ ജഗദീഷന്‍ 25 ഫോറും 15 സിക്സുമാണ് നേടിയത്.

ബാബ അപരാജിത്(31*), ബാബ ഇന്ദ്രജിത്ത് (31*) എന്നിവര്‍ ചേര്‍ന്നാണ് തമിഴ്നാടിന്റെ സ്കോര്‍ 500 കടത്തിയത്.

തമിഴ്നാട് താരങ്ങളെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്

തമിഴ്നാട് താരങ്ങളായ ഹരി നിശാന്തിനയും എന്‍ ജഗദീഷനെയും ടീമിലേക്ക് എത്തിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ജഗദീഷന്‍ കഴിഞ്ഞ സീസണിൽ ചെന്നൈ നിരയിലെ താരമായി കളിച്ചിട്ടുണ്ട്. അതേ സമയം തമിഴ്നാട് പ്രീമിയര്‍ ലീഗിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത താരമാണ് ഹരി നിശാന്ത്.

ഇരു താരങ്ങളെയും അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് ടീം സ്വന്തമാക്കിയത്. ഭഗത് വര്‍മ്മയാണ് ടീം സ്വന്തമാക്കിയ മറ്റൊരു താരം. 20 ലക്ഷം ആണ് താരത്തിനും ലഭിച്ചത്. ഇതോടെ ടീമിൽ എടുക്കാവുന്ന 25 താരങ്ങളെയും ടീം സ്വന്തമാക്കിയപ്പോള്‍ ബാക്കി കൈവശമുള്ളത് 2.95 കോടി രൂപയാണ്.

 

അവസാന പന്തിൽ സിക്സര്‍ നേടി ഷാരൂഖ് ഖാന്‍, സയ്യദ് മുഷ്താഖ് അലി കിരീടം സ്വന്തമാക്കി തമിഴ്നാട്

കര്‍ണ്ണാടകത്തിനെതിരെ തകര്‍പ്പന്‍ വിജയം നേടി സയ്യദ് മുഷ്താഖ് അലി ട്രോഫി നേടി തമിഴ്നാട്. അവസാന പന്തിൽ വിജയത്തിനായി 5 റൺസ് നേടേണ്ട ഘട്ടത്തിൽ പ്രതീക് ജെയിന്‍ എറിഞ്ഞ ഓവറിന്റെയും ഇന്നിംഗ്സിലെയും അവസാന പന്തിൽ സിക്സര്‍ പായിച്ച് ഷാരൂഖ് ഖാന്‍ ആണ് തമിഴ്നാടിന് കിരീടം നേടിക്കൊടുത്തത്.

ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 151 റൺസാണ് നേടിയത്. അഭിനവ് മനോഹര്‍(46), പ്രവീൺ ഡുബേ(33) എന്നിവരാണ് കര്‍ണ്ണാടക ബാറ്റിംഗിൽ തിളങ്ങിയത്. തമിഴ്നാടിനായി സായി കിഷോര്‍ മൂന്ന് വിക്കറ്റ് നേടി.

15 പന്തിൽ പുറത്താകാതെ 33 റൺസ് നേടിയ ഷാരൂഖ് ഖാന്‍ ആണ് ടീമിന്റെ വിജയ ശില്പി. എന്‍ ജഗദീഷന്‍(41), ഹരി നിശാന്ത്(12 പന്തിൽ 23) എന്നിവരാണ് മറ്റു നിര്‍ണ്ണായക പ്രകടനങ്ങള്‍ നടത്തിയത്.

16 ഓവര്‍ പിന്നിടുമ്പോള്‍ 97/4 എന്ന നിലയിലായിരുന്ന തമിഴ്നാടിനായി ഷാരൂഖ് ഖാന്‍ കളി മാറ്റിയത് 17ാം ഓവര്‍ മുതലാണ്. താരം ഒരു വശത്ത് കൂറ്റന്‍ ഷോട്ടുകളുതിര്‍ത്തപ്പോളും മറുവശത്ത് കര്‍ണ്ണാടക ബൗളര്‍മാര്‍ വിക്കറ്റുകള്‍ നേടുന്നുണ്ടായിരുന്നു.

മൂന്നോവറിൽ 36 എന്ന നിലയിൽ നിന്ന് അവസാന ഓവറിൽ 16 എന്ന നിലയിലേക്കും പിന്നീട് അവസാന പന്തിൽ 5 റൺസെന്ന നിലയിലേക്കും മത്സരം മാറിയപ്പോള്‍ ഷാരൂഖാന്റെ ആ ഷോട്ടിൽ 2019ലെ കര്‍ണ്ണാടകയോടേറ്റ 1 റൺസ് തോല്‍വിയ്ക്ക് മധുര പ്രതികാരം നടത്തുവാന്‍ തമിഴ്നാടിനായി.

അവസാന ഓവര്‍ വിജയവുമായി റോയൽ കിംഗ്സ്

തമിഴ്നാട് പ്രീമിയര്‍ ലീഗിൽ അവസാന ഓവറിൽ വിജയം സ്വന്തമാക്കി നെല്ലൈ റോയൽ കിംഗ്സ്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ് 165/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 2 പന്ത് അവശേഷിക്കെയാണ് കിംഗ്സിന്റെ വിജയം.

അവസാന ഓവറിൽ ഏഴ് റൺസായിരുന്നു റോയൽ കിംഗ്സ് നേടേണ്ടിയിരുന്നത് 62 റൺസ് നേടിയ പ്രദോശ് രഞ്ജനെ നഷ്ടമായെങ്കിലും ടീമിന്റെ വിജയം നാലാം പന്തിൽ സിക്സറിലൂടെ ബാബ ഇന്ദ്രജിത്ത് ഉറപ്പാക്കി. ക്യാപ്റ്റന്‍ ബാബ ഇന്ദ്രജിത്ത് 55 റൺസ് നേടി ടോപ് ഓര്‍ഡറിൽ തിളങ്ങി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ഗില്ലീസിന് വേണ്ടി 70 പന്തിൽ 95 റൺസുമായി എന്‍ ജഗദീഷന്‍ ആണ് തിളങ്ങിയത്. ശശിദേവ് 20 റൺസും ജഗനാഥ് ശ്രീനിവാസ് 19 റൺസും നേടി.

മധുരൈ പാന്തേഴ്സിനെതിരെ 30 റണ്‍സിന്റെ വിജയം കൊയ്ത് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, ബാറ്റിംഗില്‍ ജഗദീഷ്, ബൗളിംഗില്‍ വീണ്ടും തിളങ്ങി സിലമ്പരസന്‍

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ 30 റണ്‍സിന്റെ മികച്ച വിജയം നേടി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കുകയായിരുന്നു ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്ന് ഓപ്പണര്‍മാരായ ഹരി നിഷാന്തും എന്‍ ജഗദീഷനും നല്‍കിയ സ്വപ്ന തുല്യ തുടക്കത്തിന് ശേഷം 20 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് നേടിയത്.

ഒന്നാം വിക്കറ്റില്‍ 104 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഇതില്‍ 57 റണ്‍സ് നേടിയ ഹരിയുടെ വിക്കറ്റാണ് ഡിണ്ടിഗലിന് ആദ്യം നഷ്ടമായത്. അതേ സമയം 51 പന്തില്‍ നിന്ന് പുറത്താകാതെ 87 റണ്‍സുമായി ജഗദീഷ് ഇന്നിംഗ്സ് മുഴുവന്‍ ബാറ്റ് വീശി. മധുരൈയ്ക്ക് വേണ്ടി രാഹില്‍ ഷാ മൂന്നും കിരണ്‍ ആകാശ് രണ്ടും വിക്കറ്റ് നേടി.

എന്നാല്‍ മറുപടി ബാറ്റിംഗിനെത്തിയ മധുരൈ പാന്തേഴ്സ് നിരയിലെ താരങ്ങള്‍ക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും അവ വലിയ സ്കോറിലേക്ക് മാറ്റുവാന്‍ ടീമിന് കഴിഞ്ഞില്ല. ഒന്നാം വിക്കറ്റില്‍ ടീം 50 റണ്‍സ് നേടിയെങ്കിലും അരുണ്‍ കാര്‍ത്തിക്കിനെ(24) നഷ്ടമായതിന് ശേഷം വന്ന താരങ്ങള്‍ക്ക് ലഭിച്ച തുടക്കം തുടരാനാകാതെ പോയത് വലിയ തിരിച്ചടിയായി മാറി ടീമിന്. ശരത്ത് രാജ്(26), ജഗദീഷന്‍ കൗശിക്(17), അഭിഷേക് തന്‍വാര്‍(24), ആര്‍ മിഥുന്‍(20) എന്നിവരുടെ ചെറുത്ത്നില്പിന്റെ ബലത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ടീം 152 റണ്‍സാണ് നേടിയത്.

സിലമ്പരസന്‍ രണ്ടാം മത്സരത്തിലും നാല് വിക്കറ്റ് നേടിയപ്പോള്‍ രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റും നേടി വിജയികള്‍ക്കായി ബൗളിംഗ് മികവ് കണ്ടെത്തി.

ജയം തുടര്‍ന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, കോവൈ കിംഗ്സിനെതിരെ 8 വിക്കറ്റ് വിജയം

ലൈക്ക കോവൈ കിംഗ്സ് നേടിയ 185/5 എന്ന സ്കോറിനെ 14 പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്നലെ ഡിണ്ടിഗലിലെ എന്‍പിആര്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് സ്വന്തമാക്കിയ ഡിണ്ടിഗല്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 2018 സീസണ്‍ ടിഎന്‍പിഎലിലെ 7ാം മത്സരത്തില്‍ ഓപ്പണര്‍ ഷാരൂഖ് ഖാന്റെയും അഖില്‍ ശ്രീനാഥിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ കോവൈ കിംഗ്സ് 20 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടുകയായിരുന്നു.

ഷാരൂഖ് ഖാന്‍ 54 പന്തില്‍ 7 ബൗണ്ടറിയും നാല് സിക്സും സഹിതം 86 റണ്‍സ് നേടുകയായിരുന്നു. അഖില്‍ ശ്രീനാഥ് 54 റണ്‍സുമായി പുറത്താകാതെ നിന്നു. രവികുമാര്‍ രോഹിത് 16 പന്തില്‍ 26 റണ്‍സും നേടി. ഡ്രാഗണ്‍സ് ബൗളര്‍മാരില്‍ ജഗന്നാഥന്‍ കൗശിക്, എന്‍ മുഹമ്മദ്, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ഓപ്പണര്‍ എന്‍ ജഗദീഷന്‍, എന്‍എസ് ചതുര്‍വേദ് എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ഡ്രാഗണ്‍സിനെ ആധികാരിക ജയത്തിലേക്ക് നയിച്ചത്. 36 പന്തില്‍ നിന്ന് 72 റണ്‍സാണ് ചതുര്‍വേദ് ഇന്നലെ അടിച്ച് കൂട്ടിയത്. 6 സിക്സും 5 ബൗണ്ടറിയുമടക്കമാണ് താരത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ്. ജഗദീഷന്‍ 66 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ബാലചന്ദര്‍ അനിരുദ്ധ് 11 പന്തില്‍ 25 റണ്‍സുമായി ജഗദീഷനു മികച്ച പിന്തുണ നല്‍കി. 9 പന്തില്‍ 19 റണ്‍സ് നേടിയ ഹരി നിശാന്ത് ആണ് പുറത്തായ മറ്റൊരു താരം.

17.4 ഓവറില്‍ ആണ് 8 വിക്കറ്റ് ജയം ഡ്രാഗണ്‍സ് സ്വന്തമാക്കിയത്. കൃഷ്ണമൂര്‍ത്തി വിഗ്നേഷ്, പ്രശാന്ത് രാജേഷ് എന്നിവര്‍ ഓരോ വിക്കറ്റ് കോവൈയ്ക്കായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആധികാരിക ജയവുമായി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, റണ്‍റേറ്റിലും നേട്ടം

മധുരൈ പാന്തേഴ്സിനെതിരെ ആധികാരികമായ ജയം സ്വന്തമാക്കി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ആദ്യ മത്സരത്തില്‍ റൂബി തൃച്ചി വാരിയേഴ്സിനോട് പരാജയപ്പെട്ട ശേഷം മികച്ച തിരിച്ചുവരവാണ് ടൂര്‍ണ്ണമെന്റില്‍ ഡിണ്ടിഗല്‍ നടത്തിയിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാന്തേഴ്സ് 20 ഓവറില്‍ 169/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ലക്ഷ്യം 15.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ജയം സ്വന്തമാക്കിയത്.

അരുണ്‍ കാര്‍ത്തിക്(61), ഷിജിത്ത് ചന്ദ്രന്‍(35), എന്നിവര്‍ക്കൊപ്പം രോഹിത്(24), തലൈവന്‍ സര്‍ഗുണം(26) എന്നിവരും റണ്‍സ് കണ്ടെത്തിയപ്പോളാണ് 169 എന്ന താരതമ്യേന ഭേദപ്പെട്ട സ്കോറിലേക്ക് പാന്തേഴ്സ് എത്തിയത്. രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡ്രാഗണ്‍സിനു ഹരി നിശാന്തിനെ(28) നഷ്ടമായെങ്കിലും ജഗദീഷന്‍, വിവേക് എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ടീമിനെ 15.2 ഓവറില്‍ ലക്ഷ്യമായ 170 റണ്‍സ് നേടുവാന്‍ സഹായിച്ചു. 33 പന്തില്‍ നിന്ന് വിവേക് 70 റണ്‍സ് നേടിയപ്പോള്‍ 42 പന്തില്‍ നി്നനാണ് ജഗദീഷന്‍ തന്റെ 68 റണ്‍സ് കണ്ടെത്തിയത്. കിരണ്‍ ആകാശിനാണ് ഇന്നിംഗ്സില്‍ വീണ ഏക വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version