തമിഴ്നാട് പ്രീമിയര്‍ ലീഗിലൂടെ മുരളി വിജയ് തിരിച്ചെത്തുന്നു

നീണ്ട രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മുരളി വിജയ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു.ഐപിഎൽ 2020ൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിച്ച ശേഷം താരം ക്രിക്കറ്രിൽ സജീവമായയിരുന്നില്ല. തമിഴ്നാട് പ്രീമിയര്‍ ലീഗിൽ റൂബി തൃച്ചി വാരിയേഴ്സിന് വേണ്ടി താരം കളിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

2020ന് ശേഷം ഈ മുന്‍ ഇന്ത്യന്‍ താരം ഒരു തരത്തിലുമുള്ള ക്രിക്കറ്റ് കളിച്ചിരുന്നില്ല. വ്യക്തിഗതമായ ബ്രേക്ക് എന്നാണ് താരം ഈ ഇടവേളയെ വിശേഷിപ്പിച്ചത്. തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുവാനായിരുന്നു ഈ തീരുമാനം എന്നും മുരളി വിജയ് വ്യക്തമാക്കി.

ഡാരിൽ ഫെരാരിയോയുടെ മികവിൽ വിജയം കുറിച്ച് സേലം സ്പാര്‍ട്ടന്‍സ്

തമിഴ്നാട് പ്രീമിയര്‍ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ വിജയം കുറിച്ച് സേലം സ്പാര്‍ട്ടന്‍സ്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ടീം 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടുകയായിരുന്നു. ഡാരിൽ ഫെരാരിയോ 27 പന്തിൽ 40 റൺസ് നേടിയപ്പോള്‍ വിജയ് ശങ്കര്‍ 26 റൺസും എസ് അഭിഷേക് റൺസും നേടി. അക്ഷയ് ശ്രീനിവാസന്‍ 23 റൺസ് നേടി.

ഫ്രാന്‍സിസ് റോകിന്‍സ് 58 റൺസുമായി തിരുപ്പൂര്‍ തമിഴന്‍സിന് വേണ്ടി തിളങ്ങിയെങ്കിലും മറ്റു താരങ്ങള്‍ക്കാര്‍ക്കും മികവ് പുലര്‍ത്താനാകാതെ പോയത് തിരുപ്പൂരിന് തിരിച്ചടിയായി. സേലത്തിന് വേണ്ടി പെരിയസ്വാമി, മുരുഗന്‍ അശ്വിന്‍, പ്രണീഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

അവസാന ഓവര്‍ വിജയവുമായി റോയൽ കിംഗ്സ്

തമിഴ്നാട് പ്രീമിയര്‍ ലീഗിൽ അവസാന ഓവറിൽ വിജയം സ്വന്തമാക്കി നെല്ലൈ റോയൽ കിംഗ്സ്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ് 165/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 2 പന്ത് അവശേഷിക്കെയാണ് കിംഗ്സിന്റെ വിജയം.

അവസാന ഓവറിൽ ഏഴ് റൺസായിരുന്നു റോയൽ കിംഗ്സ് നേടേണ്ടിയിരുന്നത് 62 റൺസ് നേടിയ പ്രദോശ് രഞ്ജനെ നഷ്ടമായെങ്കിലും ടീമിന്റെ വിജയം നാലാം പന്തിൽ സിക്സറിലൂടെ ബാബ ഇന്ദ്രജിത്ത് ഉറപ്പാക്കി. ക്യാപ്റ്റന്‍ ബാബ ഇന്ദ്രജിത്ത് 55 റൺസ് നേടി ടോപ് ഓര്‍ഡറിൽ തിളങ്ങി.

Njagadeesan

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ഗില്ലീസിന് വേണ്ടി 70 പന്തിൽ 95 റൺസുമായി എന്‍ ജഗദീഷന്‍ ആണ് തിളങ്ങിയത്. ശശിദേവ് 20 റൺസും ജഗനാഥ് ശ്രീനിവാസ് 19 റൺസും നേടി.

ബൗളര്‍മാരുടെ മികവിൽ വിജയം നേടി മധുരൈ പാന്തേഴ്സ്

ബൗളര്‍മാരുടെ മികവിൽ ഡിണ്ടിഗൽ ഡ്രാഗൺസിനെ തറപറ്റിച്ച് മധുരൈ പാന്തേഴ്സ്. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡിണ്ടിഗൺ ഡ്രാഗൺസ് 18.5 ഓവറിൽ 96 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മണി ഭാരതി(26), ഹരി നിശാന്ത്(19) എന്നിവരായിരുന്നു ഡ്രാഗൺസിന് വേണ്ടി പൊരുതി നോക്കിയ താരങ്ങള്‍. പാന്തേഴ്സിന് വേണ്ടി ജഗദീഷന്‍ കൗശിക്കും രാമലിംഗം രോഹിത്തും മൂന്ന് വീതം വിക്കറ്റും കിരൺ ആകാശ്, സിലമ്പരസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കൗശിക് ബാറ്റിംഗിലും 31 റൺസുമായി തിളങ്ങിയാണ് പാന്തേഴ്സിന്റെ വിജയം ഉറപ്പാക്കിയത്. അരുണ്‍ കാര്‍ത്തിക് 22 റൺസ് നേടി. 4 വിക്കറ്റ് നഷ്ടത്തിൽ 15 ഓവറിലാണ് ടീമിന്റെ വിജയം.

 

റൂബി തൃച്ചി വാരിയേഴ്സിന് 74 റൺസ് വിജയം

അമിത് സാത്വികിന്റെ ഓപ്പണിംഗിലെ മികച്ച ബാറ്റിംഗ് പ്രകടനത്തിനൊപ്പം ബൗളര്‍മാരും മികവ് പുലര്‍ത്തിയപ്പോള്‍ തമിഴ്നാട് പ്രീമിയര്‍ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ നെല്ലൈ റോയൽ കിംഗ്സിനെ തകര്‍ത്ത് വിജയം സ്വന്തമാക്കി റൂബി തൃച്ചി വാരിയേഴ്സ്.

52 പന്തിൽ 71 റൺസ് നേടിയ അമിത് സാത്വിക്കിനൊപ്പം ആദിത്യ ഗണേഷ്(33), ആന്റണി ദാസ്(35*) എന്നിവരും തിളങ്ങിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത വാരിയേഴ്സ് 5 വിക്കറ്റ് നഷ്ടത്തിൽ 151 റൺസാണ് നേടിയത്.

മതിവന്നന്‍ മൂന്നും സുനിൽ സാം, ശരവൺ കുമാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയാണ് കിംഗ്സിന്റെ തകര്‍ച്ച സാധ്യമാക്കിയത്. 13.4 ഓവറിൽ വെറും 77 റൺസിനാണ് നെല്ലൈ റോയൽ കിംഗ്സ് ഓള്‍ഔട്ട് ആയത്. 74 റൺസിന്റെ തകര്‍പ്പിന്‍ വിജയം തൃച്ചി സ്വന്തമാക്കിയപ്പോള്‍ 32 റൺസ് നേടിയ ബാബ ഇന്ദ്രജിത്ത് ആണ് കിംഗ്സിന്റെ ടോപ് സ്കോറര്‍. സഞ്ജയ് യാദവ് 28 റൺസ് നേടി.

തമിഴ്നാട് പ്രീമിയര്‍ ലീഗിൽ നിന്ന് മുരളി വിജയ് പിന്മാറി

തമിഴ്നാട് പ്രീമിയര്‍ ലീഗിൽ നിന്ന് സീനിയര്‍ താരങ്ങളായ മുരളി വിജയയും അനിരുദ്ധ ശ്രീകാന്തും പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് റൂബി തൃച്ചി വാരിയേഴ്സ് താരങ്ങള്‍ പിന്മാറിയത്. പകരം എസ് കേശവ് കൃഷ്ണ വരുണ്‍ ടോഡാദ്രി എന്നിവരെ ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുന്‍ സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളാണ് മുരളി വിജയയും അനിരുദ്ധ ശ്രീകാന്തും. ജൂലൈ 19ന് ആണ് തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ 2021 സീസണ്‍ തുടങ്ങുക.

തമിഴ്നാട് പ്രീമിയര്‍ ലീഗിന് സര്‍ക്കാര്‍ അനുമതി

തമിഴ്നാട് പ്രീമിയര്‍ ലീഗിന് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. ജൂലൈ 19ന് തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ അഞ്ചാം പതിപ്പ് ആരംഭിക്കുമെന്നും തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്‍ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും അഞ്ച് ദിവസത്തെ ക്വാറന്റീനും അഞ്ച് ആര്‍ടിപിസിആര്‍ ടെസ്റ്റും നിര്‍ബന്ധമാണ്.

കാണികള്‍ക്കും മീഡിയയ്ക്കും വേദിയിലേക്ക് അനുമതിയില്ല. ഫൈനൽ ഓഗസ്റ്റ് 15ന് നടത്തുവാനാണ് തീരുമാനം. മൂന്ന് വേദികളിലായി നടത്തുവാന്‍ ആണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ജൂലൈ നാലിന് താരങ്ങളെല്ലാം ചെന്നൈയിൽ ക്വാറന്റീനിൽ പ്രവേശിക്കുമെന്നാണ് അറിയുന്നത്.

അതിന് മുമ്പ് താരങ്ങള്‍ രണ്ട് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കണം. അഞ്ച് ദിവസത്തെ ക്വാറന്റീനിടെ മൂന്ന് ടെസ്റ്റിൽ താരങ്ങള്‍ നെഗറ്റീവ് ആവണം. അതിന് ശേഷം മാത്രമായിരിക്കും പരിശീലനത്തിന് അനുമതി.

തമിഴ്നാട് പ്രീമിയര്‍ ലീഗ് മാറ്റി വെച്ചു

ജൂണ്‍ നാലിന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന തമിഴ്നാട് പ്രീമിയര്‍ ലീഗ് മാറ്റി വയ്ക്കുന്നതായി അറിയിച്ച് അധികാരികള്‍. തമിഴ്നാട്ടിലെ കോവിഡ് വ്യാപനം കാരണം ലോക്ക്ഡൗണ്‍ നിലവിലുള്ളതിനാല്‍ ഇപ്പോള്‍ ടൂര്‍ണ്ണമെന്റ് നടത്തുക അസാധ്യമാണെന്ന് ടിഎന്‍പിഎല്‍ സിഇഒ പ്രസന്ന കണ്ണന്‍ അറിയിക്കുകയായിരുന്നു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറിയ ശേഷം മാത്രമേ പുതുക്കിയ തീയ്യതി തീരുമാനിക്കുകയുള്ളുവെന്നും കണ്ണന്‍ അറിയിച്ചു. സേലത്തെ എസ്‍സിഎഫ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ജൂലൈ നാലിനായിരുന്നു ഫൈനല്‍ തീരുമാനിച്ചിരുന്നത്. ഈ വര്‍ഷം അഞ്ചാം പതിപ്പാണ് നടക്കാനിരിക്കുന്നത്.

കൊറോണ വൈറസ്; തമിഴ്നാട് പ്രീമിയർ ലീഗ് മാറ്റിവെച്ചു

കൊറോണ വൈറസ് ബാധയെ തുടർന്ന് ജൂൺ 10 മുതൽ നടക്കേണ്ട തമിഴ്നാട് പ്രീമിയർ ലീഗ് മാറ്റിവെച്ചു. തമിഴ്നാട് പ്രീമിയർ ലീഗിന്റെ അഞ്ചാം എഡിഷൻ ആണ് മാറ്റിവെച്ചത്. എന്നാൽ മാറ്റിവെച്ച തമിഴ്നാട് പ്രീമിയർ ലീഗ് എന്ന് നടത്തുമെന്ന് ഇതുവരെ തമിഴ്നാട് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിട്ടില്ല.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ തീരുന്നതിന് അനുസരിച്ച് പുതിയ തിയ്യതി തീരുമാനിക്കുമെന്നാണ് തമിഴ്നാട് ക്രിക്കറ്റ് അസ്സോസിയേഷൻ അറിയിച്ചത്. 8 ടീമുകൾ പങ്കെടുക്കുന്ന തമിഴ്നാട് പ്രീമിയർ ലീഗ് ഫൈനൽ ജൂലൈ 12നാണ് നടക്കേണ്ടിയിരുന്നത്.

തമിഴ്നാട് പ്രീമിയർ ലീഗ് നടത്താൻ സെപ്റ്റംബർ 15 തമിഴ്നാട് ക്രിക്കറ്റ് ബോർഡിന് സമയമുണ്ട്. അതിന് മുൻപ് കാണികളെ ഉൾപെടുത്തിയോ അല്ലെങ്കിൽ അടച്ചിട്ട സ്റ്റേഡിയത്തിലോ നടത്താനാണ് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ ഉദ്ദേശിക്കുന്നത്.

ടി.എൻ.പി.എൽ വാതുവെപ്പ് വിവാദം, അന്വേഷണം പ്രഖ്യാപിച്ച് ബി.സി.സി.ഐ

തമിഴ്നാട് പ്രീമിയർ ലീഗിലെ വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് ബി.സി.സി.ഐ . വാതുവെപ്പിൽ പല പ്രമുഖരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങൾ. ഒരു ഇന്ത്യൻ താരവും ഒരു ഐ.പി.എൽ ടീമിന്റെ താരവും ഒരു രഞ്ജി ടീം പരിശീലകനും ഒരു ടീം ഉടമയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.  അടുത്ത ദിവസങ്ങളിൽ തന്നെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനും വാതുവെപ്പിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എല്ലാ ടീമുകളിൽ വാതുവെപ്പുമായി ബന്ധപ്പെട്ട ആൾകാർ ഉണ്ടായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഇതെല്ലം മുൻനിർത്തി ബി.സി.സി.ഐ അഴിമതി വിരുദ്ധ സമിതി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാതുവെപ്പ് വിവാദത്തിൽ ഉൾപ്പെട്ടവർ തമ്മിലുള്ള പ്രശ്നങ്ങളാണ് വിവാദം പുറത്തറിയാൻ കാരണമായത്.  തമിഴ്നാട് പ്രീമിയർ ലീഗിലെ ഒരു ടീമിന്റെ ഉടമയുമായി ചേർന്ന് വാതുവെപ്പുക്കാർ ടീമിൽ ഉടമസ്ഥാവകാശം സ്ഥാപിക്കുകയും വാതുവെപ്പ് നടത്തുകയും ചെയ്തു എന്നാണ് ആരോപണം.

നാല് വർഷം മുൻപ് മഹേന്ദ്ര സിങ് ധോണി ഉദഘാടനം ചെയ്ത ടി.എൻ.പി.എൽ ഇന്ത്യയിലെ ഏറ്റവും മികച്ച ടി20 ലീഗുകളിൽ ഒന്നായിരുന്നു.

തമിഴ്‌നാട് പ്രീമിയർ ലീഗ് കിരീടമുയർത്തി ചെപോക് സൂപ്പർ ഗില്ലീസ്

ബൗളർമാർ സംഹാരതാണ്ഡവമാടിയപ്പോൾ ടേബിൾ ടോപ്പേഴ്സ് ആയിരുന്ന ദിണ്ടിഗൽ ഡ്രാഗൺസിനെ തകർത്ത് ചെപോക് സൂപ്പർ ഗില്ലീസിന് കിരീടം. കഴിഞ്ഞ മൂന്ന് വർഷത്തിലെ രണ്ടാം കിരീടമാണ് സൂപ്പർ ഗില്ലീസ് ഉയർത്തിയത്. ദിണ്ടിഗൽ ഡ്രാഗൺസിനെതിരെ 12 റൺസ് വിജയമാണവർ നേടിയത്.

ചിദംബരം സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച പെരിയസാമിയുടെ 5 വിക്കറ്റ് പ്രകടനം ഗില്ലീസിന് ജയം നേടിക്കൊടുത്തു. 15 റൺസ് മാത്രം വിട്ട് നൽകിയാണ് സൂപ്പർ ഗില്ലീസ് തകർപ്പൻ ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത സൂപ്പർ ഗില്ലീസ് ശശിദേവിന്റെ (44) വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ദിണ്ടിഗൽ ഡ്രാഗൺസിന് 9 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. ഡ്രാഗൺസിന് വേണ്ടി സുമന്ത് ജയിൻ മാത്രമാണ് പൊരുതിയത്. സൂപ്പർ ഗില്ലീസിന് വേണ്ടി അലക്സാണ്ടർ 2ഉം ഹരീഷ് കുമാർ,ശങ്കർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

നിലവിലെ ചാമ്പ്യന്മാരെ മറികടന്ന് ഫൈനലില്‍ കടന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, ഏറ്റുമുട്ടുക ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനോട്

തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കടന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്ന് നടന്ന രണ്ടാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്മാരായ മധുരൈ പാന്തേഴ്സിനെ 45 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഡിണ്ടിഗല്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെ ഫൈനലില്‍ നേരിടുവാനുള്ള യോഗ്യത നേടിയത്. ഹരി നിശാന്തും എന്‍ ജഗദീഷനും അര്‍ദ്ധ ശതകങ്ങളും എന്‍എസ് ചതുര്‍വേദും എം മുഹമ്മദും വെടിക്കെട്ട് പ്രകടനങ്ങള്‍ പുറത്തെടുത്തപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഡ്രാഗണ്‍സ് 6 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ മധുരൈ പാന്തേഴ്സിന് 10 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് മാത്രമേ നേടാനായുള്ളു.

ഹരി നിശാന്ത്(51), എന്‍ ജഗദീഷന്‍(50) എന്നിവരുടെ ഓപ്പണിംഗ് കൂട്ടുകെട്ട് 101 റണ്‍സ് നേടി 14.4 ഓവറില്‍ പുറത്തായപ്പോള്‍ 13 പന്തില്‍ നിന്ന് 35 റണ്‍സ് നേടിയ എന്‍എസ് ചതുര്‍വേദും 9 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ മുഹമ്മദും ആണ് മത്സരഗതിയെ മാറ്റി മറിച്ചത്.

മറുപടി ബാറ്റിംഗില്‍ 40 റണ്‍സ് നേടിയ ജഗദീഷന്‍ കൗശിക് ടോപ് സ്കോറര്‍ ആയപ്പോള്‍ ശരത്ത് രാജ് 32 റണ്‍സുമായി ഓപ്പണിംഗില്‍ തിളങ്ങി. മറ്റ് താരങ്ങളില്‍ ആര്‍ക്കും കാര്യമായ സ്കോറുകള്‍ നേടാനാകാതെ പോയപ്പോള്‍ 19.5 ഓവറില്‍ മധുരൈ ഓള്‍ഔട്ട് ആയി. ഡിണ്ടിഗലിന് വേണ്ടി രാമലിംഗം രോഹിത്, സിലമ്പരസന്‍ മൂന്നും മോഹന്‍ അഭിനവ് രണ്ട് വിക്കറ്റും നേടി.

Exit mobile version