ജഗദീഷന്‍ കൊൽക്കത്തയിലേക്ക്, കെഎസ് ഭരത് ഗുജറാത്തിലേക്ക്, ഉപേന്ദ്ര യാദവ് സൺറൈസേഴ്സിലേക്ക്

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരായ എന്‍ ജഗദീഷനെയും കെഎസ് ഭരതിനെയും സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും കെഎസ് ഭരതിനെ ഗുജറാത്ത് ടൈറ്റന്‍സും സ്വന്തമാക്കി. അടിസ്ഥാന വില 20 ലക്ഷമുള്ള താരത്തിനെ 90 ലക്ഷത്തിന് കൊൽക്കത്തയാണ് സ്വന്തമാക്കിയത്. ചെന്നൈ താരത്തിനായി രംഗത്തെത്തിയെങ്കിലും അവസാന വിജയം കൊല്‍ക്കത്തയ്ക്കായിരുന്നു.

കെഎസ് ഭരത്തിനായി ചെന്നൈയും ഗുജറാത്ത് ടൈറ്റന്‍സും ആണ് ലേലത്തിലേര്‍പ്പെട്ടത്. 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ 1.20 കോടി രൂപയ്ക്കാണ് ഗുജറാത്ത് ടീമിലെത്തിച്ചത്. ഉപേന്ദ്ര യാദവിനെ 25 ലക്ഷത്തിന് സൺറൈസേഴ്സും സ്വന്തമാക്കി.

ലീഡ് നേടി ഇന്ത്യ എ

ഇന്ത്യ എയും ന്യൂസിലാണ്ട് എയും തമ്മിലുള്ള മത്സരത്തിൽ ലീഡ് നേടി ഇന്ത്യ എ. മത്സരത്തിൽ 56 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യയുടെ പക്കൽ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിലെ 40/1 എന്ന സ്കോര്‍ കൂടി കൂട്ടി 96 റൺസിന്റെ ലീഡാണുള്ളത്.

നേരത്തെ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 293 റൺസാണ് നേടിയത്. 108 റൺസ് നേടിയ റുതുരാജ് ഗായക്വാഡും 76 റൺസ് നേടിയ ഉപേന്ദ്ര യാദവും ആണ് ആതിഥേയര്‍ക്കായി ഒന്നാം ഇന്നിംഗ്സിൽ തിളങ്ങിയത്. ന്യൂസിലാണ്ടിനായി മാത്യു ഫിഷര്‍ 4 വിക്കറ്റ് നേടി.

ഇന്ത്യ Ruturajസൗരഭ് കുമാര്‍ നാലും രാഹുല്‍ ചഹാര്‍ 3 വിക്കറ്റും നേടിയപ്പോള്‍ ന്യൂസിലാണ്ടിന്റെ ഇന്നിംഗ്സ് 237 റൺസിൽ അവസാനിച്ചു. മാര്‍ക്ക് ചാപ്മാന്‍ 92 റൺസും സോലിയ 54 റൺസും നേടിയാണ് ഇന്ത്യയുടെ ലീഡ് കുറച്ചത്.

രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് അഭിമന്യു ഈശ്വറിന്റെ വിക്കറ്റ് നഷ്ടമായപ്പോള്‍ പ്രിയാങ്ക് പഞ്ചൽ(17*), റുതുരാജ് ഗായക്വാഡ്(18*) എന്നിവരാണ് ക്രീസിലുള്ളത്.

സെമിയിലെത്തുവാന്‍ ഡല്‍ഹി നേടേണ്ടത് 281 റണ്‍സ്, ഉത്തര്‍പ്രദേശിന് വേണ്ടി ശതകം നേടി ഉപേന്ദ്ര യാദവ്

ഉപേന്ദ്ര യാദവിന്റെ ശതകത്തിന്റെയും ക്യാപ്റ്റന്‍ കരണ്‍ ശര്‍മ്മയുടെയും മികവില്‍ ഡല്‍ഹിയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 280 റണ്‍സ് നേടി ഉത്തര്‍ പ്രദേശ്. 7 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. 101 പന്തില്‍ നിന്നാണ് ഉപേന്ദ്ര യാദവ് തന്റെ 112 റണ്‍സ് നേടിയത്. കരണ്‍ ശര്‍മ്മ 83 റണ്‍സും സമീര്‍ ചൗധരി 43 റണ്‍സുമായി പുറത്താകാതെയും നിന്നാണ് യുപിയെ ഈ സ്കോറിലേക്ക് എത്തിച്ചത്.

ഡല്‍ഹിയ്ക്കായി പ്രദീപ് സാംഗ്വാന്‍, സിമര്‍ജീത്ത് സിംഗ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version