Picsart 23 09 13 19 59 47 667

മുഷ്ഫിഖുർ റഹീം ഇന്ത്യക്ക് എതിരെ കളിക്കില്ല

ബംഗ്ലാദേശ് താരം മുഷ്ഫിഖുർ റഹ്മാൻ ഇന്ത്യക്ക് എതിരെ കളിക്കില്ല. തന്റെ നവജാത ശിശുവിനും കുടുംബത്തിനും ഒപ്പം കഴിയാൻ നാട്ടിലേക്ക് പോയ താരത്തിൻ ക്രിക്കറ്റ് ബോർഡ് അവധി നീട്ടി നൽകിയിരിക്കുകയാണ്‌. വെള്ളിയാഴ്ച ആണ് സൂപ്പർ ഫോറിലെ അവസാന പോരാട്ടത്തിൽ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടുന്നത്. ഇന്ത്യ ഫൈനലിന് യോഗ്യത നേടിയതു കൊണ്ടും ബംഗ്ലാദേശ് പുറത്തായത് കൊണ്ട് ഈ മത്സരത്തിന് വലിയ പ്രാധാന്യം ഇല്ല.

ഭാര്യ ഇപ്പോഴും സുഖം പ്രാപിച്ചു വരുന്നേ ഉള്ളൂ എന്നും ഈ സമയത്ത് അവളുടെ അരികിലും കുട്ടികൾക്കൊപ്പവും താൻ ഉണ്ടായിരിക്കണമെന്നും മുഷ്ഫിഖർ ബംഗ്ലാദേശ് ടീമിനെ അറിയിച്ചു. സാഹചര്യം പൂർണ്ണമായി മനസ്സിലാക്കിയാണ് ബംഗ്ലാദേശിൽ തുടരാൻ അദ്ദേഹത്തെ അനുവദിച്ചത് എന്ന് ബംഗ്ലാദേശ് അറിയിച്ചു.

Exit mobile version