Picsart 24 06 02 22 32 08 837

ലോകകപ്പിന്റെ ആദ്യ ഘട്ടത്തിൽ ബൗൾ ചെയ്യില്ല എന്ന് മിച്ചൽ മാർഷ്

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ് ടി20 ലോകകപ്പിൻ്റെ പ്രാരംഭ ഘട്ടത്തിൽ ബൗളിംഗിൽ നിന്ന് വിട്ടുനിൽക്കും എന്ന് അറിയിച്ചു. ഒമാനെതിരെയുള്ള തങ്ങളുടെ ആദ്യ മത്സരത്തിൽ മാർഷ് പന്തെറിയില്ല എന്ന് ഓസ്‌ട്രേലിയൻ കോച്ച് ആൻഡ്രൂ മക്‌ഡൊണാൾഡ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഐ പി എല്ലിൽ ഏറ്റ പരിക്ക് കാരണം ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കുറച്ചുകാലമായി വിശ്രമത്തിലാണ്.

“ഞാൻ ലോകകപ്പ് ടൂർണമെൻ്റിൽ ആദ്യ ഘട്ടത്തിൽ ബൗൾ ചെയ്യില്ല. ക്യാപ്റ്റൻ എന്ന നിലയിൽ ഞാൻ എപ്പോഴും തമാശയായി പറയാറുണ്ട് – ടൂർണമെൻ്റിലും ഞാൻ ഒരിക്കലും പന്തെറിയേണ്ടി വരില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്ന്.” മാർഷ് തമാശയായി പറഞ്ഞു.

“പക്ഷേ, അടുത്ത 10-12 ദിവസങ്ങളിൽ ഞാൻ പതുക്കെ പുരോഗതി ഉണ്ടാക്കും. ടൂർണമെൻ്റിൻ്റെ അവസാനത്തിൽ ടീമിനെ പന്തു കൊണ്ടും സഹായിക്കാൻ ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”മാർഷ് പറഞ്ഞു.

Exit mobile version