Picsart 24 04 13 19 55 24 682

ഡെൽഹിക്ക് തിരിച്ചടി, മിച്ചൽ മാർഷ് ഓസ്ട്രേലിയയിലേക്ക് മടങ്ങി

ഡൽഹി ക്യാപിറ്റൽസിൻ്റെ താരമായ മിച്ചൽ മാർഷ് ഓസ്ട്രേലിയയിലേക്ക് മടങ്ങി. പരിക്ക് മാറാൻ കൂടുതൽ ചികിത്സയ്ക്ക് ആയാണ് മാർഷ് സ്വന്തം നാട്ടിലേക്ക് പോയത്. ഇനി മാർഷ് ഐ പി എല്ലിൽ കളിക്കുമോ എന്നത് വ്യക്തമല്ല. താരം ഡെൽഹിയുടെ അവസാന രണ്ടു മത്സരങ്ങളിൽ പരിക്ക് കാരണം കളിച്ചിരുന്നില്ല.

മാർഷിൻ്റെ പരിക്ക് ഡെൽഹിക്ക് തിരിച്ചടിയാണ്. മാർഷ് ഇതുവരെ ഫോമിൽ എത്തിയിട്ടില്ല എങ്കിലും ഡെൽഹി ടീമിലെ ഏറ്റവും വലിയ താരങ്ങളിൽ ഒന്നാണ് മാർഷ്. ഈ സീസണിൽ ക്യാപിറ്റൽസിനായി നാല് മത്സരങ്ങളിൽ ഓൾറൗണ്ടർ കളിച്ചു. ബാറ്റിൽ ഇതുവരെ കാര്യമായ സംഭാവനയൊന്നും രേഖപ്പെടുത്തിയിട്ടില്ല, ആകെ 61 റൺസ് ആണ് നേടിയത്‌. ബൗളിംഗും
മെച്ചമായിരുന്നില്ല. 52 റൺസ് വഴങ്ങി ആകെ ഒരു വിക്കറ്റ് മാത്രമാണ് ടൂർണമെന്റിൽ നേടിയത്.

ജെയ്ക് ഫ്രേസർ-മക്ഗുർക്ക് മാർഷിനു പകരം ഇറങ്ങി തിളങ്ങുകയും ചെയ്തിരുന്നു.

Exit mobile version