Picsart 24 04 06 17 45 34 993

മിച്ചൽ മാർഷിന് പരിക്ക്, ഡെൽഹിക്ക് തിരിച്ചടി

ഡൽഹി ക്യാപിറ്റൽസിൻ്റെ താരമായ മിച്ചൽ മാർഷിന് പരിക്ക്. താരം മുംബൈ ഇന്ത്യൻസിനെതിരായ അടുത്ത ഐപിഎൽ മത്സരത്തിൽ കളിക്കില്ല എന്ന് സൗരവ് ഗാംഗുലി അറിയിച്ചു. നാളെ ആണ് മുംബൈ ഇന്ത്യൻസിനെതിരായ ഡെൽഹിയുടെ മത്സരം. മിച്ചൽ മാർഷ് എത്ര മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കും എന്ന് വ്യക്തമല്ല.

മാർഷിൻ്റെ പരിക്ക് ഡെൽഹിക്ക് തിരിച്ചടിയാണ്. മാർഷ് ഇതുവരെ ഫോമിൽ എത്തിയിട്ടില്ല എങ്കിലും ഡെൽഹി ടീമിലെ ഏറ്റവും വലിയ താരങ്ങളിൽ ഒന്നാണ് മാർഷ്. ഈ സീസണിൽ ക്യാപിറ്റൽസിനായി നാല് മത്സരങ്ങളിലും ഓൾറൗണ്ടർ കളിച്ചു. ബാറ്റിൽ ഇതുവരെ കാര്യമായ സംഭാവനയൊന്നും രേഖപ്പെടുത്തിയിട്ടില്ല, ആകെ 61 റൺസ് ആണ് നേടിയത്‌. ബൗളിംഗും
മെച്ചമായിരുന്നില്ല. 52 റൺസ് വഴങ്ങി ആകെ ഒരു വിക്കറ്റ് മാത്രമാണ് ടൂർണമെന്റിൽ നേടിയത്.

ജെയ്ക് ഫ്രേസർ-മക്ഗുർക്ക് മാർഷിനു പകരം നാളെ ഡൽഹി ക്യാപിറ്റൽസിനായി ഇറങ്ങിയേക്കും.

Exit mobile version