Picsart 24 03 12 10 33 40 212

മിച്ചൽ മാർഷ് ലോകകപ്പിൽ ഓസ്ട്രേലിയയെ നയിക്കും എന്ന് മക്ഡൊണാൾഡ്

2024-ലെ ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ മിച്ചൽ മാർഷ് നയിക്കുമെന്ന് ഓസ്‌ട്രേലിയയുടെ മുഖ്യ പരിശീലകൻ ആൻഡ്രൂ മക്‌ഡൊണാൾഡ് സൂചന നൽകി. ആരോൺ ഫിഞ്ചിൻ്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത് മുതൽ മാർഷ് ആണ് ഓസ്ട്രേലിയയുടെ ടി20യിലെ താൽക്കാലിക ക്യാപ്റ്റൻ. ഇതുവരെ കമ്മിൻസ് ടി20യിൽ ക്യാപ്റ്റൻ ആകാൻ താല്പര്യം കാണിച്ചിട്ടില്ല.

“മിച്ചിൽ ക്യാപ്റ്റൻ ആകുമെന്ന് ഞാൻ കരുതുന്നു, ടി20 ടീമിനൊപ്പം അദ്ദേഹം പ്രവർത്തിക്കുന്ന രീതിയിൽ ഞങ്ങൾക്ക് സന്തോഷവും സുഖവും ഉണ്ട്,” മക്ഡൊണാൾഡ് പറഞ്ഞു.

“അദ്ദേഹം ലോകകപ്പിൻ്റെ ക്യാപ്റ്റൻ ആണെന്ന് ഞങ്ങൾ കരുതുന്നു, സമയമാകുമ്പോൾ ഇതു സംബന്ധിച്ച് പ്രഖ്യാപനം വരുമെന്ന് ഞാൻ കരുതുന്നു,” മക്ഡൊണാൾഡ് പറഞ്ഞു.

Exit mobile version