Mitchellmarsh

മിച്ചൽ മാർഷിന് ഐപിഎൽ കളിക്കാം, പക്ഷെ ബൗൾ ചെയ്യാൻ ആകില്ല

ഓസ്‌ട്രേലിയയുടെ ടി20 ക്യാപ്റ്റൻ മിച്ചൽ മാർഷിന് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനായി (എൽഎസ്ജി) ഐപിഎൽ 2025-ൽ കളിക്കാൻ അനുമതി ലഭിച്ചു. നടുവേദന കാരണം, ശ്രീലങ്കയിൽ നടന്ന ഓസ്‌ട്രേലിയയുടെ ഏകദിന പരമ്പരയും ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റും നഷ്‌ടമായ മാർഷ് ജനുവരി മുതൽ ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

സ്പെഷ്യലിസ്റ്റുമായി കൂടിയാലോചിച്ച് വിശ്രമത്തിന് ശേഷം, മാർഷ് ബാറ്റിംഗ് ഇപ്പീൾ പുനരാരംഭിച്ചു, മാർച്ച് 18 ന് എൽഎസ്ജി സ്ക്വാഡിനൊപ്പം താരം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. താരം ഒരു ബാറ്റർ ആയി മാത്രമാകും ഐ പി എൽ സീസൺ കളിക്കുകം ബൗൾ ചെയ്യാനുള്ള ഫിറ്റ്നസ് വരും മാസങ്ങളിൽ അദ്ദേഹം വീണ്ടെടുക്കും എന്ന് പ്രതീക്ഷിക്കുന്നു.

2024ൽ ഡൽഹി ക്യാപിറ്റൽസിനായി കളിക്കുമ്പോൾ ഹാംസ്ട്രിംഗ് പ്രശ്‌നം ഉൾപ്പെടെ, കഴിഞ്ഞ ഐപിഎൽ സീസണുകളിൽ മാർഷ് പരുക്കുകളാൽ വലഞ്ഞിരുന്നു.

Exit mobile version