Picsart 24 05 07 12 29 09 448

മിച്ചൽ മാർഷ് ലോകകപ്പിനു മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കും

മിച്ചൽ മാർഷ് ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കും എന്ന് ഓസ്‌ട്രേലിയയുടെ മുഖ്യ പരിശീലകൻ ആൻഡ്രൂ മക്‌ഡൊണാൾഡ് പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024-ൽ ഡെൽഹി ക്യാപിറ്റൽസിനൊപ്പമുള്ള മത്സരത്തിനിടെ പരിക്കേറ്റ് മാർഷ് ഐ പി എല്ലിൽ നിന്ന് പിന്മാറിയിരുന്നു. ഇത് ഓസ്ട്രേലിയക്ക് ആശങ്ക നൽകിയിരുന്നു.

“അടുത്ത രണ്ടാഴ്ചയ് കൂടെ വേണ്ടിവരും മാർഷ് വീണ്ടും പന്തെറിയാൻ. ഞങ്ങൾ അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പുള്ള ആഴ്‌ച അത് സംഭവിക്കും. ” മക്‌ഡൊണാൾഡ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ESPNCricinfo ഉദ്ധരിച്ചത്.

“മാർഷ് സ്ക്വാഡിൽ ഞങ്ങൾക്ക് ഓൾ റൗണ്ട് ഡെപ്ത് നൽകുന്നു. അദ്ദേഹത്തിന്റെ പരിക്ക് പ്രതീക്ഷിച്ചതിലും അൽപ്പം മന്ദഗതിയിലാണ് സുഖമാകുന്മത്. പക്ഷേ, ഞങ്ങൾക്ക് ഇപ്പോൾ ധാരാളം സമയമുണ്ട്. ആദ്യ മത്സരത്തിന് ഇനിയും ഒരുമാസം ഉണ്ട്. അദ്ദേഹത്തിന് തയ്യാറാകാൻ ആ സമയം മതിയാകും ”മക്ഡൊണാൾഡ് പറഞ്ഞു.

Exit mobile version