ഇമാദ് വസീമുമായി കരാറിലെത്തി മെല്‍ബേണ്‍ റെനഗേഡ്സ്

പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഇമാദ് വസീമുമായി ബിഗ് ബാഷ് കരാറിലെത്തി മെല്‍ബേണ്‍ റെനഗേഡ്സ്. റിലി റൂസോവ്, മുഹമ്മദ് നബി, നൂര്‍ അഹമ്മദ്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ക്ക് പുറമെ വിദേശ താരമായാണ് ഇമാദ് റെനഗേഡ്സ് നിരയില്‍ എത്തുന്നത്.

അടുത്തിടെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിംഗ്സിനെ കിരീടത്തിലേക്ക് ഇമാദ് വസീം നയിച്ചിരുന്നു. ടി20 ബ്ലാസ്റ്റില്‍ നോട്ടിംഗാംഷയറിന് വേണ്ടി 11 മത്സരങ്ങളില്‍ താരം കളിക്കുകയും ചെയ്തിരുന്നു. ഇമാദ് ടി20യിലെ മികച്ച താരങ്ങളില്‍ ഒരാളാണെന്നും ടീമിനായി ബാറ്റ് കൊണ്ടും ബോള് കൊണ്ടും ഒരു പോലെ സംഭാവന ചെയ്യുവാന്‍ കഴിയുന്ന താരമാണ് ഇമാദെന്നും റെനഗേഡ്സ് കോച്ച് മൈക്കല്‍ ക്ലിംഗര്‍ വ്യക്തമാക്കി.

പവര്‍പ്ലേയില്‍ ബൗള്‍ ചെയ്യുവാന്‍ ശേഷിയുള്ള താരം മധ്യ നിരയിലും മുതല്‍ക്കൂട്ടാവുമെന്ന് ക്ലിംഗര്‍ വ്യക്തമാക്കി. അടുത്തിടെ കിരീടം നേടിയ അനുഭവവും റെനഗേഡ്സിന് തുണയാകുമെന്ന് ക്ലിംഗര്‍ കൂട്ടിചേര്‍ത്തു.

ഇമ്രാന്‍ താഹിര്‍ ബിഗ് ബാഷിലേക്ക്, താരം എത്തുന്നത് റെനഗേഡ്സില്‍

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ റെനഗേഡ്സുമായി കരാറിലെത്തി ഇമ്രാന്‍ താഹിര്‍. ഇതാദ്യമായാണ് താഹിര്‍ ബിഗ്ഷില്‍ കളിക്കാനെത്തുന്നത്. അഫ്ഗാനിസ്ഥാന്‍ താരം നൂര്‍ അഹമ്മദുമായും ഫ്രാഞ്ചൈസി കരാറിലെത്തിയിട്ടുണ്ട്.

41 വയസ്സുള്ള ഇമ്രാന്‍ താഹിറും 15 വയസ്സുള്ള അഹമ്മദും ടീമിന്റെ വൈവിദ്ധ്യമാര്‍ന്ന ബൗളിംഗ് നിരയ്ക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് കരുതപ്പെടുന്നത്. താഹിര്‍ ആദ്യ മത്സരങ്ങളില്‍ ടീമിനൊപ്പം ഇല്ലായെന്നാണ് അറിയുന്നത്. ക്രിസ്തുമസിന് ശേഷം മാത്രമാവും താരം ഫ്രാഞ്ചൈസിയ്ക്കൊപ്പം എത്തുക. ആ സമയത്ത് നൂര്‍ അഹമ്മദിന്റെ സേവനം ഫ്രാഞ്ചൈസി ഉപയോഗപ്പെടുത്തുമെന്നാണ് അറിയുന്നത്.

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയില്‍ കളിക്കുന്ന താരത്തിന് ഈ വര്‍ഷം അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

ഡാന്‍ ക്രിസ്റ്റ്യനെ ടീമിലെത്തിച്ച് സിഡ്നി സിക്സേര്‍സ്

ഓസ്ട്രേലിയന്‍ താരം ഡാന്‍ ക്രിസ്റ്റ്യനെ സ്വന്തമാക്കി സിഡ്നി സിക്സേര്‍സ്. രണ്ട് വര്‍ഷത്തെ കരാറാണ് താരവുമായി ടീം എത്തിയിരിക്കുന്നത്. രണ്ട് സീസണുകളില്‍ മെല്‍ബേണ്‍ റെനഗേഡ്സിനായി കളിച്ച ശേഷമാണ് പുതിയ സീസണില്‍ സിക്സേര്‍സുമായി താരം കരാറിലെത്തിയിരിക്കുന്നത്.

ഇത് ഡാനിന്റെ നാലാമത്തെ ബിഗ് ബാഷ് ക്ലബ് ആയിരിക്കും. ടി20 ക്രിക്കറ്റില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചിട്ടുള്ള താരം ഇതുവരെ 7 ട്രോഫികള്‍ സ്വന്തമാക്കിയിട്ടുണ്ട്. 17 ടി20 ഫ്രാഞ്ചൈസികള്‍ക്കായാണ് താരം ഇതുവരെ കളിച്ചിട്ടുള്ളത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് ഡാന്‍ ക്രിസ്റ്റ്യന്‍. അന്ന് ടീമില്‍ സഹതാരമായിരുന്ന മോയിസസ് ഹെന്‍റിക്സ് ആണ് ഇപ്പോള്‍ സിഡ്നി സിക്സേര്‍സിന്റെ ക്യാപ്റ്റന്‍.

മെല്‍ബേണ്‍ ക്ലബ്ബുകള്‍ക്കിടയില്‍ കളം മാറി ലിസെല്ലേ ലീ, സ്റ്റാര്‍സില്‍ നിന്ന് റെനഗേഡ്സിലേക്ക്

മെല്‍ബേണ്‍ സ്റ്റാര്‍സില്‍ നിന്ന് റെനഗേഡ്സിലേക്ക് കൂടു മാറി ദക്ഷിണാഫ്രിക്കന്‍ താരം ലിസെല്ലേ ലീ. കഴിഞ്ഞ സീസണില്‍ ലീ 475 റണ്‍സാണ് നേടിയത്. ഇതില്‍ രണ്ട് ശതകങ്ങളും ഉള്‍പ്പെടുന്നു. ലീയെ സ്വന്തമാക്കിയതോടൊപ്പം ഫ്രാഞ്ചൈസി സോഫി മോളിനെക്സിന് രണ്ട് വര്‍ഷത്തെ കരാര്‍ കൂടി പുതുക്കി നല്‍കിയിട്ടുണ്ട്.

റെനഗേഡ്സില്‍ തനിക്ക് മികവ് പുലര്‍ത്താനാകുമെന്നാണ് ലീയുടെ പ്രതീക്ഷ. അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റില്‍ കളിക്കാനാകുന്നത് വലിയ കാര്യമാണെന്നും ലീ വ്യക്തമാക്കി.

7 വിക്കറ്റ് വിജയം നേടി ഹോബാര്‍ട്ട്

മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ 7 വിക്കറ്റ് വിജയം നേടി ഹോബാര്‍ട്ട് ഹറികെയന്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മെല്‍ബേണ്‍ 19.1 ഓവറില്‍ 147 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 19.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഹോബാര്‍ട്ട് വിജയം ഉറപ്പാക്കി.

പവര്‍പ്ലേയ്ക്കുള്ളില്‍ ഓപ്പണര്‍ സൈമണ്‍ മിലെങ്കോയെയും കാലെബ് ജൂവലിനെയും അടുത്തടുത്ത പന്തുകളില്‍ നഷ്ടമായപ്പോള്‍ 25/2 എന്ന നിലയിലേക്ക് ഹോബാര്‍ട്ട് വീഴുകയായിരുന്നു. പിന്നീട് ഡാര്‍സി ഷോര്‍ട്ടും ബെന്‍ മക്ഡര്‍മട്ടും ചേര്‍ന്നാണ് ടീമിനെ മുന്നോട്ട് നയിച്ചത്. 74 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം ഷോര്‍ട്ട് പുറത്തായെങ്കിലും ഡേവിഡ് മില്ലറുമായി(25*) ചേര്‍ന്ന് മക്ഡര്‍മട്ട് ടീമിന്റെ വിജയം ഉറപ്പാക്കി. 54 റണ്‍സുമായി മക്ഡര്‍മട്ട് പുറത്താകാതെ നിന്നപ്പോള്‍ ഷോര്‍ട്ട് 45 പന്തില്‍ നിന്ന് 60 റണ്‍സ് നേടി. റെനഗേഡ്സിനായി ടോം കൂപ്പര്‍ രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആരോണ്‍ ഫിഞ്ച്(50), ഷോണ്‍ മാര്‍ഷ്(37), മാര്‍ക്കസ് ഹാരിസ്(20) എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് റെനഗേഡ്സ് 147 റണ്‍സിലേക്ക് എത്തിയത്. 122/2 എന്ന നിലയില്‍ നിന്നാണ് ടീം 147 റണ്‍സിന് ഓള്‍ഔട്ട് ആയത്. ജെയിംസ് ഫോക്നര്‍, നഥാന്‍ എല്ലിസ്, റിലീ മെറേഡിത്ത് എന്നിവര്‍ ഹോബാര്‍ട്ടിനായി മൂന്ന് വിക്കറ്റ് വീതം നേടി.

റണ്ണൊഴുകിയ മത്സരത്തില്‍ 11 റണ്‍സ് വിജയം നേടി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്

പെര്‍ത്തില്‍ റണ്‍ മഴയൊഴുകിയ മത്സരത്തില്‍ ആതിഥേയര്‍ക്ക് വിജയം. മെല്‍ബേണ്‍ റെനഗേഡ്സിന്റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ച് 11 റണ്‍സിന്റെ ജയമാണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് 196/7 എന്ന സ്കോര്‍ നേടിയപ്പോള്‍ മെല്‍ബേണിന് 185/6 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

കെയിന്‍ റിച്ചാര്‍ഡ്സണ്‍ നാല് വിക്കറ്റ് നേടി റെനഗേഡ്സ് നിരയില്‍ തിളങ്ങിയെങ്കിലും കാമറൂണ്‍ ബാന്‍ക്രോഫ്ട്(51), ആഷ്ടണ്‍ ടര്‍ണര്‍(36), ലിയാം ലിവിംഗ്സ്റ്റണ്‍(29) എന്നിവര്‍ക്കൊപ്പം 22 പന്തില്‍ നിന്ന് 56 റണ്‍സിന്റെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത മിച്ചല്‍ മാര്‍ഷ് കൂടി എത്തിയതോടെ പെര്‍ത്ത് 196 എന്ന കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയായിരുന്നു. മാര്‍ഷ് പുറത്താകാതെയാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

പെര്‍ത്തിന്റെ അതേ ശൈലിയില്‍ ഷോണ്‍ മാര്‍ഷും(55) ബ്യൂ വെബ്സ്റ്ററും(67*) തിരിച്ചടിച്ചുവെങ്കിലും ലക്ഷ്യത്തിന് 11 റണ്‍സ് അകലെ ടീം വീണു. 37 പന്തില്‍ നിന്നാണ് വെബ്സ്റ്റര്‍ തന്റെ 67 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 15 പന്തില്‍ നിന്ന് 28 റണ്‍സ് നേടിയെങ്കിലും വേഗത്തില്‍ പുറത്തായത് ടീമിന് തിരിച്ചടിയായി.

പെര്‍ത്തിനായി ക്രിസ് ജോര്‍ദ്ദാനും ഫവദ് അഹമ്മദും രണ്ട് വീതം വിക്കറ്റ് നേടി. ഇരു താരങ്ങളും വിക്കറ്റ് നേടുക മാത്രമല്ല കൃത്യതയോടെ പന്തെറിഞ്ഞ് റണ്‍ വിട്ട് നല്‍കുന്നതിലും പിശുക്ക് കാട്ടുകയായിരുന്നു.

ഷിന്‍വാരിയും ഫഹീം അഷ്റഫും ബിഗ് ബാഷില്‍ നിന്ന് പിന്മാറി

ബിഗ് ബാഷ് 2019-20 സീസണില്‍ നിന്ന് അവസാന നിമിഷം പിന്മാറി റെനഗേഡ്സിന്റെ പാക്കിസ്ഥാന്‍ താരങ്ങളായ ഫഹീം അഷ്റഫും ഉസ്മാന്‍ ഷിന്‍വാരിയും. ഇവര്‍ക്ക് പകരം ഇംഗ്ലീഷ് പേസര്‍ റിച്ചാര്‍ഡ് ഗ്ലീസണെ ടീം സ്വന്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാന്റെ റാവല്‍പിണ്ടി ടെസ്റ്റില്‍ തിര‍ഞ്ഞെടുത്തതാണ് ഷിന്‍വാരി പിന്മാറുവാന്‍ കാരണം. അതേ സമയം അഷ്റഫ് പ്രാദേശിക ടൂര്‍ണ്ണമെന്റ് കളിക്കുവാനായി പാക്കിസ്ഥാനില്‍ തന്നെ തുടരുകയായിരുന്നു. അതേ സമയം ഉസ്മാന്‍ ഷിന്‍വാരിയ്ക്ക് പകരം ഹാരി ഗുര്‍ണേ മുഴുവന്‍ മത്സരങ്ങള്‍ക്കും ടീമിനൊപ്പമുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.

റിച്ചാര്‍ഡ് മികച്ച പേസില്‍ പന്തെറിയുന്ന താരമാണെന്നാണ് റെനഗേഡ്സ് കോച്ച് മൈക്കല്‍ ക്ലിംഗര്‍ അവകാശപ്പെടുന്നത്. പവര്‍പ്ലയില്‍ ഡെത്ത് ഓവറുകളില്‍ കണിശതയോടെ പന്തെറിയുവാന്‍ കഴിവുള്ള താരം ടി20 ബ്ലാസ്റ്റിലെ മികച്ച ബൗളര്‍മാരില്‍ ഒരാളാണെന്നും ക്ലിംഗര്‍ പറഞ്ഞു.

മോളി സ്ട്രാനോയുടെ വെല്ലുവിളിയെ അതിജീവിച്ച് ബ്രിസ്ബെയിന്‍ ഹീറ്റ് ഫൈനലിലേക്ക്

വനിത ബിഗ് ബാഷിലെ രണ്ടാം സെമിയില്‍ മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ 4 വിക്കറ്റ് വിജയം നേടി ബ്രിസ്ബെയിന്‍ ഹീറ്റ്. ജയത്തോടെ ടീം ഫൈനലില്‍ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനെ നേരിടും. 163 റണ്‍സ് ആദ്യം ബാറ്റ് ചെയ്ത് നേടിയ റെനഗേഡ്സിനതിരെ 18 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ബ്രിസ്ബെയിനിന്റെ വിജയം. വിജയം വളരെ അടുത്തെത്തിയപ്പോള്‍ തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടുവെങ്കിലും വിജയം ഉറപ്പാക്കാന്‍ ഹീറ്റിനായി.

ജോസഫൈന്‍ ഡൂളി പുറത്താകാതെ നേടിയ 50 റണ്‍സിനൊപ്പം 44 റണ്‍സ് നേടി ജെസ്സീക്ക ഡുഫിന്‍, ജോര്‍ജ്ജിയ വെയര്‍ഹാം(22), ചാമരി അട്ടപ്പട്ടു(21) എന്നിവരാണ് റെനഗേഡ്സിന്റെ പ്രധാന സ്കോറര്‍മാര്‍.

46 റണ്‍സ് നേടിയ മാഡി ഗ്രീന്‍, ജെസ്സ് ജോനാസ്സെന്‍(38) എന്നിവര്‍ക്കൊപ്പം 43 റണ്‍സ് നേടിയ ഗ്രേസ് ഹാരിസും ചേര്‍ന്നാണ് ഹീറ്റിന്റെ വിജയം ഉറപ്പാക്കിയത്. നാല് വിക്കറ്റുമായി മോളി സ്ട്രാനോ ഹീറ്റ് നിരയില്‍ ഭീതി വിതച്ചുവെങ്കിലും ടീമിന് വിജയം നേടാനായി.

പാക് താരങ്ങളെ സ്വന്തമാക്കി ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ റെനഗേഡ്സ്

വരുന്ന ബിഗ് ബാഷ് സീസണില്‍ പാക് താരങ്ങളായ ഉസ്മാന്‍ ഷിന്‍വാരിയെയും ഫഹീം അഷ്റഫിനെയും സ്വന്തമാക്കി മെല്‍ബേണ്‍ റെനഗേഡ്സ്. ഷിന്‍വാരി ആദ്യ 7 മത്സരങ്ങളില്‍ ടീമിനായി കളിക്കുമെന്ന് അറിയിച്ചപ്പോള്‍ ഓള്‍റൗണ്ടര്‍ ഫഹീം അഷ്റഫ് എട്ട് മത്സരങ്ങളില്‍ കളിക്കും. ഇവര് മടങ്ങുമ്പോള്‍ പകരം ഇംഗ്ലണ്ടിന്റെ ഹാരി ഗുര്‍ണേയും അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയും പകരം ടീമിലേക്ക് എത്തും.

ഇതില്‍ ഷിന്‍വാരി കഴിഞ്ഞ വര്‍ഷവും റെനഗേഡ്സിനായി കളിച്ചിട്ടുള്ള താരമാണ്. ഏഴ് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റാണ് അന്ന് താരം നേടിത്. അതേ സമയം ഫഹീം അഷ്റഫ് ഇതാദ്യമായാണ് ബിഗ് ബാഷില്‍ കളിക്കാനെത്തുന്നത്.

മെല്‍ബേണ്‍ റെനഗേഡ്സിന്റെ കോച്ചായി ബിഗ് ബാഷ് ഇതിഹാസം മൈക്കല്‍ ക്ലിംഗര്‍

ബിഗ് ബാഷിലെ എക്കാലത്തെയും ഉയര്‍ന്ന റണ്‍ സ്കോറര്‍ ആയ മൈക്കല്‍ ക്ലിംഗര്‍ ഇനി മുതല്‍ മെല്‍ബേണ്‍ റെനഗേഡ്സിന്റെ മുഖ്യ കോച്ച്. റെനഗേഡ്സ് കോച്ച് ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് ജസ്റ്റിന്‍ ലാംഗറുടെ സഹ പരിശീലകനായി ഓസ്ട്രേലിയന്‍ ദേശീയ ടീമിലേക്ക് പോയതോടെയാണ് ഈ മാറ്റം.

കഴിഞ്ഞ സീസണില്‍ മൈക്കല്‍ ക്ലിംഗര്‍ ബിഗ് ബാഷില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. നിലവിലെ ചാമ്പ്യന്മാരായ മെല്‍ബേണ്‍ റെനഗേഡ്സിനൊപ്പം പ്രവര്‍ത്തിക്കുവാനുള്ള അവസരം ലഭിച്ചത് മികച്ച കാര്യമായാണ് താന്‍ വിലയിരുത്തുന്നതെന്ന് ക്ലിംഗര്‍ വ്യക്തമാക്കി.

ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് മികച്ച ഒരു സംവിധാനം ആണ് റെനഗേഡ്സില്‍ നടപ്പിലാക്കിയിരിക്കുന്നതെന്നും തനിക്ക് അത് മുന്നോട്ട് കൊണ്ടുപോകാനാകുമെന്നുമാണ് കരുതുന്നതെന്നും ക്ലിംഗര്‍ അഭിപ്രായപ്പെട്ടു.

സിഡ്നി തണ്ടറുമായി കരാറിലെത്തി ക്രിസ് ടെര്‍മൈന്‍

മെല്‍ബേണ്‍ റെനഗേഡ്സിനൊപ്പം കഴിഞ്ഞ വര്‍ഷം കിരീടം നേടിയെങ്കിലും ടീമില്‍ നിന്ന് യാത്ര പറയുവാന്‍ തീരുമാനിച്ച് ക്രിസ് ടെര്‍മൈന്‍. ബിഗ് ബാഷില്‍ സിഡ്നി തണ്ടറുമായി പുതിയ മൂന്ന് വര്‍ഷത്തെ കരാറിലേക്കാണ് താരം എത്തിയിരിക്കുന്നത്. 2012-15 സീസണില്‍ തണ്ടറിനായി കളിച്ചിട്ടുള്ള താരമാണ് ക്രിസ്. ഓസ്ട്രേലിയയ്ക്കായി നാല് ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള താരത്തിന് അന്താരാഷ്ട്ര നിലയില്‍ വലിയ നേട്ടം കൊയ്യുവാന്‍ സാധിച്ചിരുന്നില്ലെങ്കിലും കഴിഞ്ഞ സീസണില്‍ റെനഗേഡ്സിന്റെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു.

ക്രിസ് മോറിസിനൊപ്പം തണ്ടറിന്റെ ഓപ്പണിംഗ് ബൗളിംഗ് ഇനി മുതല്‍ ക്രിസ് ടെര്‍മൈനാവും കൈയ്യാളുക. താരത്തെ പോലെ അനുഭവസമ്പത്തുള്ള താരങ്ങളെയാണ് ടീം സ്വന്തമാക്കുവാന്‍ ശ്രമിക്കുന്നതെന്ന് ബൗളിംഗ് കോച്ച് ഷെയന്‍ ബോണ്ടും വ്യക്തമാക്കി.

താമി ബ്യൂമോണ്ട് മെല്‍ബേണ്‍ റെനഗേഡ്സിലേക്ക്

ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് താരം താമി ബ്യൂമോണ്ടിനെ സ്വന്തമാക്കി മെല്‍ബേണ്‍ റെനഗേഡ്സ്. വരുന്ന സീസണില്‍ ബിഗ്ബാഷില്‍ കളിക്കാനായി എത്തുന്ന താരത്തിന്റെ വരവ് ടീമിന് ഏറെ ആശ്വാസം പകരുന്ന കാഴ്ചയാണ്. ന്യൂസിലാണ്ടിന്റെ ആമി സാറ്റെര്‍ത്‍വൈറ്റ് ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് ഈ സീസണില്‍ കളിക്കില്ലെന്ന സാഹചര്യത്തിലാണ് ടീമിന് ആശ്വാസമായി താമിയെത്തുന്നത്.

മുമ്പ് അഡിലെയ്ഡ് സ്ട്രൈക്കേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള താരം 2016-17 സീസണില്‍ ടീമിന്റെ ടോപ് സ്കോറര്‍ കൂടിയായിരുന്നു. ടീം റണ്ണറപ്പായ വര്‍ഷവും നിര്‍ണ്ണായക പ്രകടനമാണ് താരം പുറത്തെടുത്തത്.

Exit mobile version