ബ്യൂമോണ്ടിന്റെ മികവിൽ കൂറ്റന്‍ സ്കോറും വിജയവും നേടി ഇംഗ്ലണ്ട്

ഓപ്പണിംഗ് താരം താമി ബ്യൂമോണ്ടിന്റെ മിന്നും ശതകത്തിന്റെ ബലത്തിൽ ഇംഗ്ലണ്ട് വനിതകള്‍ക്ക് കൂറ്റന്‍ സ്കോറും വിജയവും. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 371/7 എന്ന സ്കോര്‍ മൂന്നാം ഏകദിനത്തിൽ നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 262 റൺസ് മാത്രമേ 45.4 ഓവറിൽ നേടാനായുള്ളു. 109 റൺസിന്റെ വിജയം ആണ് ഇംഗ്ലണ്ട് കരസ്ഥമാക്കിയത്.

ബ്യൂമോണ്ട് 119 റൺസ് നേടിയപ്പോള്‍ അര്‍ദ്ധ ശതകങ്ങള്‍ നേടിയ എമ്മ ലാംബ്(65), സോഫിയ ഡങ്ക്ലി(51), ഹീത്തര്‍ നൈറ്റ്(63) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഡാനിയേല്‍ വയട്ട് 14 പന്തിൽ 33 റൺസും നേടി.

ച്ലോ ട്രയൺ 70 റൺസുമായി ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ ലോറ വോള്‍വാര്‍ഡട് 56 റൺസും മാരിസാന്നേ കാപ്പ് 62 റൺസും നേടിയെങ്കിലും ബ്യൂമോണ്ടിന്റെ ഇന്നിംഗ്സ് പോലെ വലിയ ഇന്നിംഗ്സ് പുറത്തെടുക്കുവാന്‍ ആര്‍ക്കും സാധിക്കാതെ പോയത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.

ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വീതം വിക്കറ്റുമായി എമ്മ ലാംബ്, ആലിസ് ഡേവിഡ്സൺ റിച്ചാര്‍ഡ്സ്, ചാര്‍ലട്ട് ഡീന്‍ എന്നിവര്‍ ബൗളിംഗിൽ തിളങ്ങി.

ചാമ്പ്യന്മാ‍‍‍‍ർ ജയിച്ച് തുടങ്ങി, ഇംഗ്ലണ്ടിനെതിരെ 12 റൺസ് വിജയവുമായി ഓസ്ട്രേലിയ

വനിത ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ വിജയിച്ച് തുടങ്ങി. ഇന്ന് ആവേശകരമായ മത്സരത്തിൽ 12 റൺസിന്റെ വിജയം ആണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 310/3 എന്ന സ്കോര്‍ നേടിയപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ടിന് 298 റൺസേ നേടാനായുള്ളു.

റേച്ചൽ ഹെയ്ന്‍സ്(130), മെഗ് ലാന്നിംഗ്(86) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ഓസ്ട്രേലിയയുടെ ബാറ്റിംഗിന് കരുത്തേകിയത്. നത്താലി സ്കിവര്‍ പുറത്താകാതെ 85 പന്തിൽ 109 റൺസും താമി ബ്യൂമോണ്ട്(74), ഹീത്തര്‍നൈറ്റ്(40) എന്നിവ‍‍ർ പൊരുതി നോക്കിയെങ്കിലും വിജയം കൈവരിക്കുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചില്ല.

ഓസ്ട്രേലിയന്‍ ബൗളിംഗിൽ അലാന കിംഗ് മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ജെസ്സ് ജോന്നാസ്സനും താഹ്ലിയ മഗ്രാത്തും രണ്ട് വീതം വിക്കറ്റ് നേടി.

കൈവിട്ട് കളി തിരിച്ച് പിടിച്ച് ഇന്ത്യ, ഇംഗ്ലണ്ടിന് വിനയായത് റണ്ണൗട്ടുകള്‍

149 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിനെ താമി ബ്യൂമോണ്ട് തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ വിജയത്തിന് 42 റൺസ് അകലെ വരെ എത്തിച്ചുവെങ്കിലും അവസാന ഓവറുകള്‍ റണ്ണൗട്ടുകള്‍ വിനയായപ്പോള്‍ ഇന്ത്യയ്ക്കെതിരെ 8 റൺസ് തോല്‍വിയേറ്റ് വാങ്ങി ഇംഗ്ലണ്ട്.

Tammybeaumont2

ഒരു ഘട്ടത്തിൽ 106/2 എന്ന് അതിശക്തമായ നിലയിലായിരുന്ന ഇംഗ്ലണ്ടിന് 59 റൺസ് നേടിയ ബ്യൂമോണ്ടിനെ നഷ്ടമായ ശേഷം തൊട്ടടുത്ത പന്തിൽ 30 റൺസ് നേടിയ ഹീത്തര്‍ നൈറ്റിനെ റണ്ണൗട്ടായും നഷ്ടപ്പെട്ട ശേഷം ഇന്ത്യന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ വരിഞ്ഞുകെട്ടുന്ന കാഴ്ചയാണ് കണ്ടത്.

നാല് റണ്ണൗട്ടുകള്‍ കൂടിയായപ്പോള്‍ ഇംഗ്ലണ്ട് റൺസ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. 20 ഓവര്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന് 8 വിക്കറ്റ് നഷ്ടത്തിൽ 140 റൺസേ നേടാനായുള്ളു.

ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിന് അനായാസ ജയം

ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ അനായാസ ജയം നേടി ഇംഗ്ലണ്ട്. ഇന്ത്യ നല്‍കിയ 202 റൺസ് വിജയ ലക്ഷ്യം 34.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയര്‍ മറികടന്നത്. 87 റസ് നേടിയ താമി ബ്യൂമോണ്ടും 74 റൺസ് നേടിയ നത്താലി സ്കിവറുമാണ് ഇംഗ്ലണ്ടിന്റെ വിജയം ഒരുക്കിയത്.

മൂന്നാം വിക്കറ്റിൽ 119 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ലൗറന്‍ വിന്‍ഫീൽഡ് ഹില്ലിന്റെയും(16), ഹീത്തര്‍ നൈറ്റിന്റെയും വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. ഇന്ത്യയ്ക്കായി ഏകത ബിഷ്ടും ജൂലന്‍ ഗോസ്വാമിയും ഓരോ വിക്കറ്റ് നേടി.

കന്നി ടെസ്റ്റ് വിക്കറ്റുമായി സ്നേഹ റാണ, ഇംഗ്ലണ്ടിന് രണ്ടാം വിക്കറ്റ് നഷ്ടം

ഓപ്പണര്‍ ലൗറന്‍ വിന്‍ഫീൽഡിനെ നഷ്ടമായെങ്കിലും രണ്ടാം സെഷനിൽ ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ ഇംഗ്ലണ്ട് മുന്നോട്ട് നീങ്ങുമെന്ന തോന്നിപ്പിച്ച നിമിഷത്തിൽ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്ത് ഇന്ത്യയുടെ സ്നേഹ റാണ. തന്റെ കന്നി ടെസ്റ്റ് വിക്കറ്റാണ് സ്നേഹ റാണ നേടിയത്.

ബ്രിസ്റ്റോളിൽ ഒന്നാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 162/2 എന്ന നിലയിലാണ്. 71 റൺസാണ് താമി – ഹെത്തര്‍ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്. 66 റൺസാണ് താമിയുടെ സ്കോര്‍. രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ 47 റൺസുമായി ഹീത്തര്‍ നൈറ്റും 11 റൺസ് നേടി നത്താലി സ്കിവറുമാണ് ക്രീസിലുള്ളത്.

ആദ്യ ടി20യില്‍ ഇംഗ്ലണ്ടിന് വമ്പന്‍ വിജയം

വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ വമ്പന്‍ വിജയം നേടി ഇംഗ്ലണ്ട്. ഇന്നലെ ഡെര്‍ബിയിലെ കൗണ്ടി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില് ‍താമി ബ്യൂമോണ്ട് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വനിതകള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടിയപ്പോള്‍ വിന്‍ഡീസിന് 6 വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സേ നേടാനായുള്ളു.

47 റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. 49 പന്തില്‍ നിന്ന് താമി 62 റണ്‍സ് നേടിയപ്പോള്‍ ഡാനിയേല്‍ വയട്ട്(17), ഹീത്തര്‍ നൈറ്റ്(25), ആമി എല്ലെന്‍ ജോണ്‍സ്(24) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍. വിന്‍ഡീസിന് വേണ്ടി ഷക്കേര സെല്‍മാന്‍ മൂന്നും സ്റ്റെഫാനി ടെയിലര്‍, ഹെയ്ലി മാത്യൂസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

69 റണ്‍സ് നേടിയ ഡിയാന്‍ഡ്ര ഡോട്ടിന്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ പൊരുതി നിന്നത്. മറ്റാര്‍ക്കും തന്നെ രണ്ടക്ക സ്കോറിലേക്ക് എത്തുവാന്‍ സാധിക്കാതെ പോയപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സില്‍ വിന്‍ഡീസ് ചെറുത്ത് നില്പ് അവസാനിച്ചു. നത്താലി സ്കിവര്‍, സോഫി എക്സലെസ്റ്റോണ്‍ എന്നിവര്‍ ഇംഗ്ലണ്ടിനായി രണ്ട് വീതം വിക്കറ്റ് നേടി.

ശതകങ്ങളുമായി ഡാനിയേല്‍ വയട്ടും താമി ബ്യുമോണ്ടും, ഇംഗ്ലണ്ടിന് വലിയ ജയം

പാക്കിസ്ഥാനെതിരെ ഐസിസി ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ ജയം നേടി ഇംഗ്ലണ്ട്. ഇന്ന് മലേഷ്യയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 284/6 എന്ന വലിയ സ്കോറാണ് നേടിയത്. ഓപ്പണര്‍മാരായ താമി ബ്യുമോണ്ടും ഡാനിയേല്‍ വയട്ടും നേടിയ ശതകങ്ങളാണ് ഇംഗ്ലണ്ടിന് വലിയ സ്കോര്‍ നേടിക്കൊടുത്തത്.

ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 188 റണ്‍സാണ് നേടിയത്. പിന്നീട് ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റിന് കൂടി മാത്രമേ റണ്‍സ് കണ്ടെത്താനായുള്ളു. വയട്ട് 110 റണ്‍സും ബ്യുമോണ്ട് 107 റണ്‍സും നേടിയപ്പോള്‍ ഹീത്തര്‍ നൈറ്റ് 41 റണ്‍സ് നേടി. പാക്കിസ്ഥാന് വേണ്ടി റമീന്‍ ഷമീം മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 44.4 ഓവറില്‍ 209 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 69 റണ്‍സ് നേടിയ ബിസ്മ മഹ്റൂഫും 39 റണ്‍സ് നേടിയ ആലിയ റിയാസും മാത്രമാണ് പാക് നിരയില്‍ പൊരുതി നോക്കിയത്. ഇംഗ്ലണ്ടിനായി കേറ്റ് ക്രോസ് നാലും കാത്തറിന്‍ ബ്രണ്ട്, സാറ ഗ്ലെന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. 75 റണ്‍സിന്റെ വിജയം ആണ് ഇംഗ്ലണ്ട് നേടിയത്.

താമി ബ്യൂമോണ്ട് മെല്‍ബേണ്‍ റെനഗേഡ്സിലേക്ക്

ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് താരം താമി ബ്യൂമോണ്ടിനെ സ്വന്തമാക്കി മെല്‍ബേണ്‍ റെനഗേഡ്സ്. വരുന്ന സീസണില്‍ ബിഗ്ബാഷില്‍ കളിക്കാനായി എത്തുന്ന താരത്തിന്റെ വരവ് ടീമിന് ഏറെ ആശ്വാസം പകരുന്ന കാഴ്ചയാണ്. ന്യൂസിലാണ്ടിന്റെ ആമി സാറ്റെര്‍ത്‍വൈറ്റ് ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് ഈ സീസണില്‍ കളിക്കില്ലെന്ന സാഹചര്യത്തിലാണ് ടീമിന് ആശ്വാസമായി താമിയെത്തുന്നത്.

മുമ്പ് അഡിലെയ്ഡ് സ്ട്രൈക്കേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള താരം 2016-17 സീസണില്‍ ടീമിന്റെ ടോപ് സ്കോറര്‍ കൂടിയായിരുന്നു. ടീം റണ്ണറപ്പായ വര്‍ഷവും നിര്‍ണ്ണായക പ്രകടനമാണ് താരം പുറത്തെടുത്തത്.

സ്മൃതിയുടെ ക്യാപ്റ്റന്‍സി തുടക്കം തോല്‍വിയോടെ

ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ടി20 ക്യാപ്റ്റനായുള്ള സ്മൃതി മന്ഥാനയുടെ തുടക്കം തോല്‍വിയോടെ ഇന്ത്യയെ 41 റണ്‍സിനു പരാജയപ്പെടുത്തി പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യയ്ക്ക് തങ്ങളുടെ 20 ഓവറില്‍ നിന്ന് 119/6 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

താമി ബ്യൂമോണ്ട് നേടിയ 62 റണ്‍സിനൊപ്പം ഹീത്തര്‍ നൈറ്റ്(20 പന്തില്‍ 40) ഡാനിയേല്‍ വയട്ട്(35) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ട് 160 എന്ന സ്കോറിലേക്ക് നീങ്ങിയത്. ഇന്ത്യയ്ക്കായി രാധ യാദവ് രണ്ട് വിക്കറ്റ് നേടി.

വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് നിരാശയായിരുന്നു ഫലം. ആദ്യ നാല് വിക്കറ്റുകള്‍ 41 റണ്‍സ് നേടുന്നതിനിടെ നഷ്ടമായ ടീമിനു പിന്നീടൊരിക്കലും മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുവാന്‍ സാധിച്ചില്ല. ദീപ്തി ശര്‍മ്മയും(22*)-ശിഖ പാണ്ഡേയും(23*) പുറത്താകാതെ നിന്നാണ് ഇന്ത്യയെ 20 ഓവറില്‍ 119 റണ്‍സിലേക്ക് എത്തിച്ചത്. അരുന്ധതി റെഡ്ഢി 18 റണ്‍സും വേദ കൃഷ്ണമൂര്‍ത്തി 15 റണ്‍സും നേടി രണ്ടക്ക സ്കോറിലേക്ക് എത്തി. ഇംഗ്ലണ്ടിനായി ലിന്‍സേ സ്മിത്തും കാത്തറിന്‍ ബ്രണ്ടും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version