അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ലീ

ദക്ഷിണാഫ്രിക്കയുടെ സീനിയര്‍ വനിത താരം ലിസെല്ലേ ലീ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ദക്ഷിണാഫ്രിക്കയുടെ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര ജൂലൈ 11ന് ആരംഭിയ്ക്കാനിരിക്കുന്നതിനിടെയാണ് താരത്തിന്റെ ഈ തീരുമാനം.

അന്താരാഷ്ട്ര ടി20 ലീഗുകളിൽ താന്‍ തുടര്‍ന്നും കളിക്കുമെന്ന് താരം അറിയിച്ചിട്ടുണ്ട്. 2013ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച താരം ദക്ഷിണാഫ്രിക്കയ്ക്കായി 2 ടെസ്റ്റിലും 100 ഏകദിനത്തിലും 82 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.

ഇവയിൽ നിന്ന് യഥാക്രമം 42, 3315, 1896 റൺസാണ് നേടിയിട്ടുള്ളത്. ഏകദിനത്തിൽ മിഗ്നൺ ഡു പ്രീസിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ലീയുടെ സ്ഥാനം.

അവസാന പന്തില്‍ ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുത്ത് ദക്ഷിണാഫ്രിക്ക

അവസാന ഓവറില്‍ ജയിക്കുവാന്‍ 9 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ നാല് പന്തില്‍ നിന്ന് 3 റണ്‍സ് മാത്രമാണ് നേടാനായതെങ്കിലും അഞ്ചാം പന്തില്‍ ഇന്ത്യയുടെ അരുന്ധതി റെഡ്ഡി എറിഞ്ഞ നോ ബോള്‍ കാരണം വിജയം തട്ടിയെടുത്ത് ദക്ഷിണാഫ്രിക്ക. ആ പന്തില്‍ നിന്ന് 5 റണ്‍സ് പിറന്നപ്പോള്‍ അവസാന പന്ത് അവശേഷിക്കെ സ്കോറുകള്‍ ഒപ്പമെത്തിക്കുവാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. ലിസെല്ലേ ലീ – ലോറ വോള്‍വാര്‍ഡട് എന്നിവര്‍ നേടിയ അര്‍ദ്ധ ശതകങ്ങള്‍ ആണ് ദക്ഷിണാഫ്രിക്കയ്ക്ക 2-0ന് പരമ്പര വിജയം സാധ്യമാക്കിയത്. ലീ പുറത്തായ ശേഷം ലോറയാണ് ടീമിനെ കടമ്പ കടക്കുവാന്‍ സഹായിച്ചത്. 6 വിക്കറ്റ് വിജയം ആണ് ദക്ഷിണാഫ്രിക്ക നേടിയത്.

Laurawolvaardt

രണ്ടാം ഓവറില്‍ തന്നെ അന്നേ ബോഷിനെ പുറത്താക്കി രാജേശ്വരി ഗായക്വാഡ് ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കുകയായിരുന്നു. അധികം വൈകാതെ ക്യാപ്റ്റന്‍ സുനേ ലൂസിനെ(20) റണ്ണൗട്ട് രൂപത്തില്‍ ടീമിന് നഷ്ടമായപ്പോള്‍ ദക്ഷിണാഫ്രിക്ക 9.2 ഓവറില്‍ 66 റണ്‍സാണ് നേടിയത്.

ലിസെല്ലേ ലീ – ലോറ വോള്‍വാര്‍ഡട് സഖ്യം നേടിയ 50 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ലീയെ നഷ്ടമാകുകയായിരുന്നു. 45 പന്തില്‍ 70 റണ്‍സ് ആണ് അപകടകാരിയായ ലീ നേടിയത്. ലീ പുറത്തായ ശേഷം ലോറ, മിഗ്നണ്‍ ഡൂ പ്രീസിനെ കൂട്ടുപിടിച്ച് ലക്ഷ്യം 12 പന്തില്‍ 19 റണ്‍സാക്കി മാറ്റി. 18ാം ഓവര്‍ എറിഞ്ഞ രാധ യാദവ് വെറും ആറ് റണ്‍സ് വിട്ട് നല്‍കി തന്റെ സ്പെല്‍ അവസാനിപ്പിച്ചപ്പോള്‍ 4 ഓവറില്‍ 25 റണ്‍സ് മാത്രം വിട്ട് നല്‍കി ലീയുടെ നിര്‍ണ്ണായക വിക്കറ്റ് നേടുകയായിരുന്നു.

19ാം ഓവറിന്റെ രണ്ടാം പന്തില്‍ മിഗ്നണ്‍ ഡു പ്രീസിനെ ഹര്‍ലീന്‍ ഡിയോള്‍ പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി 10 റണ്‍സാണ് ഡു പ്രീസ് നേടിയത്. എന്നാല്‍ അതേ ഓവറിലെ അവസാന രണ്ട് പന്ത് ബൗണ്ടറി പായിച്ച് ലക്ഷ്യം അവസാന ഓവറില്‍ 9 റണ്‍സാക്കി ലോറ കുറച്ചു.

അവസാന ഓവറില്‍ ആദ്യ നാല് പന്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ അരുന്ധതി റെഡ്ഢി ഇന്ത്യയ്ക്കായി വിജയം നേടിക്കൊടുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാന രണ്ട് പന്തില്‍ താരം എറിഞ്ഞ നോ ബോള്‍ മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു.

ഷെഫാലി വര്‍മ്മ(31 പന്തില്‍ 47 റണ്‍സ്) റിച്ച ഘോഷ്(26 പന്തില്‍ പുറത്താകാതെ 44 റണ്‍സ്) എന്നിവരുടെ പ്രകടനത്തിനൊപ്പം ഹര്‍ലീന്‍ ഡിയോള്‍ 31 റണ്‍സും നേടിയപ്പോള്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 158/4 എന്ന സ്കോര്‍ നേടുകയായിരുന്നു.

ഇന്ത്യന്‍ വെല്ലുവിളി അനായാസം മറികടന്ന് ദക്ഷിണാഫ്രിക്ക, പരമ്പര സ്വന്തം

ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ വിജയം കരസ്ഥമാക്കി ദക്ഷിണാഫ്രിക്ക. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 266/4 എന്ന സ്കോര്‍ നേടിയെങ്കിലും ലക്ഷ്യം 8 പന്ത് ബാക്കി നില്‍ക്കെ 7 വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. ടോപ് ഓര്‍ഡറിലെ നാല് താരങ്ങളും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ദക്ഷിണാഫ്രിക്കയുടെ വിജയം ഒരുക്കിയത്.

ലിസെല്ലേ ലീ(69) – ലോറ വള്‍വാര്‍ഡട്(53) കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ 116 റണ്‍സ് നേടി നല്‍കിയ തുടക്കം തുടര്‍ന്ന് വന്ന ബാറ്റ്സ്മാന്മാരും മുന്നോട്ട് കൊണ്ടു പോയപ്പോള്‍ കാര്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് എളുപ്പമായി. മൂന്നാം വിക്കറ്റില്‍ മിഗ്നണ്‍ ഡു പ്രീസ് – ലാറ ഗുഡോള്‍ കൂട്ടുകെട്ട് 103 റണ്‍സാണ് നേടിയത്.

61 റണ്‍സ് നേടിയ മിഗ്നണിനെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായെങ്കിലും ലാറ ഗുഡോള്‍ പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഉറപ്പാക്കി.

ലാറ 59 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മരിസാനെ കാപ്പ്(22*) ബൗണ്ടറി നേടി ടീമിനെ 48.4 ഓവറില്‍ 269 റണ്‍സിലേക്ക് എത്തിച്ച് പരമ്പര സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യയുടെ വെല്ലുവിളി മഴ നിയമത്തിലൂടെ അതിജീവിച്ച് ദക്ഷിണാഫ്രിക്ക, ശതകവുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച് ലിസെല്ലേ ലീ

ഇന്ത്യയ്ക്കെതിരെ 6 റണ്‍സ് ജയം നേടി ദക്ഷിണാഫ്രിക്ക. ഇന്ന് ലക്ഷ്യം 21 പന്തില്‍ 26 റണ്‍സ് അകലെ നില്‍ക്കെ മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ മഴ നിയമത്തില്‍ ദക്ഷിണാഫ്രിക്ക വിജയം കരസ്ഥമാക്കുകയായിരുന്നു.

ഇന്ത്യ നേടിയ 248/5 എന്ന സ്കോര്‍ ചേസ് ചെയ്തിറങ്ങിയ ദക്ഷിണാഫ്രിക്ക 46.3 ഓവറില്‍ 223/4 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ആണ് മഴ വില്ലനായി എത്തിയത്.. ലിസെല്ലേ ലീ നേടിയ ശതകത്തിന്റെ ബലത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ഈ വിജയം. ഇതോടെ പരമ്പരയില്‍ ടീം 2-1 ന് മുന്നിലെത്തി.

132 റണ്‍സുമായി പുറത്താകാതെ നിന്ന ലീ ആണ് കളിയിലെ താരം. മിഗ്നണ്‍ ഡു പ്രീസ് 37 റണ്‍സ് നേടി. ഇന്ത്യയ്ക്കായി ജൂലന്‍ ഗോസ്വാമി രണ്ട് വിക്കറ്റ് നേടി.

8 വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക

ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ ആധികാരിക വിജയവുമായി ദക്ഷിണാഫ്രിക്ക. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 177/9 എന്ന സ്കോറിന് എറിഞ്ഞൊതുക്കിയ ശേഷം ദക്ഷിണാഫ്രിക്ക് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം 40.1 ഓവറില്‍ മറികടക്കുകയായിരുന്നു.

ഓപ്പണര്‍മാരായ ലോറ വോള്‍വാര്‍ഡടും ലിസെല്ലേ ലീയുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ റണ്‍ സ്കോറര്‍മാര്‍. 80 റണ്‍സ് നേടിയ ലോറയെ ജൂലന്‍ ഗോസ്വാമി പുറത്താക്കിയപ്പോള്‍ 169 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. ക്യാപ്റ്റന്‍ സൂനെ ലൂസിനെയും ജൂലന്‍ ഗോസ്വാമി പുറത്താക്കിയെങ്കിലും 83 റണ്‍സ് നേടി ലിസെല്ലേ ലീ വിജയത്തിലേക്ക് ദക്ഷിണാഫ്രിക്കയെ നയിച്ചു.

മെല്‍ബേണ്‍ ക്ലബ്ബുകള്‍ക്കിടയില്‍ കളം മാറി ലിസെല്ലേ ലീ, സ്റ്റാര്‍സില്‍ നിന്ന് റെനഗേഡ്സിലേക്ക്

മെല്‍ബേണ്‍ സ്റ്റാര്‍സില്‍ നിന്ന് റെനഗേഡ്സിലേക്ക് കൂടു മാറി ദക്ഷിണാഫ്രിക്കന്‍ താരം ലിസെല്ലേ ലീ. കഴിഞ്ഞ സീസണില്‍ ലീ 475 റണ്‍സാണ് നേടിയത്. ഇതില്‍ രണ്ട് ശതകങ്ങളും ഉള്‍പ്പെടുന്നു. ലീയെ സ്വന്തമാക്കിയതോടൊപ്പം ഫ്രാഞ്ചൈസി സോഫി മോളിനെക്സിന് രണ്ട് വര്‍ഷത്തെ കരാര്‍ കൂടി പുതുക്കി നല്‍കിയിട്ടുണ്ട്.

റെനഗേഡ്സില്‍ തനിക്ക് മികവ് പുലര്‍ത്താനാകുമെന്നാണ് ലീയുടെ പ്രതീക്ഷ. അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റില്‍ കളിക്കാനാകുന്നത് വലിയ കാര്യമാണെന്നും ലീ വ്യക്തമാക്കി.

60 പന്തില്‍ 101 റണ്‍സുമായി ലിസെല്ലേ ലീ, തായ്‍ലാന്‍ഡിനെതിരെ കൂറ്റന്‍ ജയവുമായി ദക്ഷിണാഫ്രിക്ക

വനിത ടി20 ലോകകപ്പില്‍ വലിയ വിജയം നേടി ദക്ഷിണാഫ്രിക്ക. ഇന്ന് തായ്‍ലാന്‍ഡിനെതിരെ ടീം 113 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 195/3 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ തായ്‍ലാന്‍ഡിന് 82 റണ്‍സ് മാത്രമേ നേടാനായുള്ളു. 19.1 ഓവറില്‍ ടീം ഓള്‍ഔട്ട് ആകുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കായി ലിസെല്ലേ ലീ നേടിയ തകര്‍പ്പന്‍ ശതകമാണ് ടീമിന് തുണയായത്. 60 പന്തില്‍ 101 റണ്‍സ് നേടിയ ലീ 16 ഫോറും 3 സിക്സും നേടി. 41 പന്തില്‍ 61 റണ്‍സ് നേടി പുറത്താകാതെ നിന്ന സൂനെ ലൂസ്, 11 പന്തില്‍ 24 റണ്‍സ് നേടിയ ച്ലോ ട്രയണ്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ മറ്റു പ്രധാന സ്കോറര്‍മാര്‍.

ബൗളിംഗില്‍ ഷബ്നം ഇസ്മൈല്‍, സൂനെ ലൂസ് എന്നിവര്‍ മൂന്ന് വിക്കറ്റുമായി ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി. 26 റണ്‍സ് നേടിയ ഒന്നിച്ചയാണ് തായ്‍ലാന്‍ഡിന്റെ ടോപ് സ്കോറര്‍.

Exit mobile version