വീണ്ടുമൊരു മെല്‍ബേണ്‍ ഡെര്‍ബി, ഫിഞ്ചില്ലാത്ത റെനഗേഡ്സ് ബൗളിംഗ് തിരഞ്ഞെടുത്തു

വിജയമൊന്നുമില്ലാതെ മെല്‍ബേണ്‍ സ്റ്റാര്‍സും മികച്ച ഫോമില്‍ കളിക്കുന്ന റെനഗേഡ്സും തമ്മില്‍ സീസണിലെ രണ്ടാം മെല്‍ബേണ്‍ ഡെര്‍ബി. ആദ്യം ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ റെനഗേഡ്സ് തന്നെയാണ് വിജയം കൊയ്തത്. നിലവില്‍ മൂന്നാം സ്ഥാനത്താണ് റെനഗേഡ്സ്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് സ്റ്റാര്‍സ്. സിക്സേര്‍സിനൊപ്പം പോയിന്റൊന്നുമില്ലാതെയാണ് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ സ്റ്റാര്‍സും നിലകൊള്ളുന്നത്.

മത്സരത്തില്‍ ടോസ് നേടിയ റെനഗേഡ്സ് നായകന്‍ ഡ്വെയിന്‍ ബ്രാവോ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഏകദിനങ്ങള്‍ക്കായി ഫിഞ്ച് ഓസ്ട്രേലിയന്‍ ടീമിലേക്ക് മടങ്ങിപ്പോയതാണ് കാരണം. മാര്‍ക്കസ് സ്റ്റോയിനിസിന്റെ സേവനം സ്റ്റാര്‍സിനും നഷ്ടമാവും.

മെല്‍ബേണ്‍ റെനഗേഡ്സ്: മാര്‍ക്കസ് ഹാരിസ്, ടിം ലൂഡ്മാന്‍, മാത്യൂ ഷോര്‍ട്ട്, ഡ്വെയിന്‍ ബ്രാവോ, ടോം കൂപ്പര്‍, മുഹമ്മദ് നബി, ബ്യൂ വെബ്സ്റ്റര്‍, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ജാക്ക് വൈല്‍ഡര്‍മത്ത്, ജോണ്‍ ഹോളണ്ട്, ബ്രാഡ് ഹോഗ്

മെല്‍ബേണ്‍ സ്റ്റാര്‍സ്: ബെന്‍ ഡങ്ക്, കെവിന്‍ പീറ്റേര്‍സണ്‍, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ഗ്ലെന്‍ മാക്സ്വെല്‍, സെബ് ഗോച്ച്, ജെയിംസ് ഫോക്നര്‍, ജോണ്‍ ഹേസ്റ്റിംഗ്സ്, ഡാനിയേല്‍ വോറല്‍, ഇവാന്‍ ഗുല്‍ബിസ്, ഡാനിയേല്‍ ഫാലിന്‍സ്, ജാക്സണ്‍ കോള്മാന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അവസാന ഓവറില്‍ വിജയം പിടിച്ചെടുത്ത് പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്

മെല്‍ബേണ്‍ റെനഗേഡ്സിനെ 5 വിക്കറ്റിനു പരാജയപ്പെടുത്തി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ് വീണ്ടും വിജയ വഴിയിലേക്ക്. ഇന്ന് ബിഗ് ബാഷിലെ രണ്ടാം മത്സരത്തില്‍ ആദ്ം ബാറ്റ് ചെയ്ത റെനഗേഡ്സ് 3 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടുകയായിരുന്നു. മാര്‍ക്കസ് ഹാരിസ്(28 പന്തില്‍ 48 റണ്‍സ്), കാമറൂണ്‍ വൈറ്റ്(68*), ടോം കൂപ്പര്‍(34 പന്തില്‍ 57) എന്നിവരുടെ ബാറ്റിംഗാണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. പെര്‍ത്തിനു വേണ്ടി ആന്‍ഡ്രൂ ടൈ രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ട് മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി മിച്ചല്‍ ജോണ്‍സണിനു ഒരു വിക്കറ്റും ലഭിച്ചു.

ആഷ്ടണ്‍ ടര്‍ണര്‍ 32 പന്തില്‍ നേടിയ 70 റണ്‍സും ഡേവിഡ് വില്ലിയുടെ(55) അര്‍ദ്ധ ശതകവുമാണ് മത്സരം അവസാന ഓവറില്‍ സ്വന്തമാക്കുവാന്‍ പെര്‍ത്തിനെ സഹായിച്ചത്. 87 റണ്‍സാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയത്. എന്നാല്‍ ഇരുവരെയും നഷ്ടമായപ്പോള്‍ പെര്‍ത്തിന്റെ വിജയം സംശയത്തിലാകുമെന്ന് തോന്നിച്ച സാഹചര്യത്തില്‍ ആഷ്ടണ്‍ അഗര്‍ മികവാര്‍ന്ന പ്രകടനവുമായി(26*) ടീമിനെ വിജയത്തിലേക്ക് നയിച്ചു. ടര്‍ണര്‍ 5 സിക്സും 3 ബൗണ്ടറിയും സഹിതമാണ് 70 റണ്‍സ് നേടിയത്. ഒരു പന്ത് ശേഷിക്കെയാണ് 5 വിക്കറ്റ് വിജയം പെര്‍ത്ത് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓള്‍റൗണ്ട് പ്രകടനവുമായി നബി, ഡെര്‍ബിയില്‍ വമ്പന്മാര്‍ തങ്ങളെന്ന് തെളിയിച്ച് റെനഗേഡ്സ്

മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി മെല്‍ബേണ്‍ റെനഗേഡ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടുകയായിരുന്നു. ബെന്‍ ഡങ്ക്(47), കെവിന്‍ പീറ്റേര്‍സണ്‍(40), ഗ്ലെന്‍ മാക്സ്വെല്‍(33), മാര്‍ക്കസ് സ്റ്റോയിനിസ്(24*) എന്നിവര്‍ ചേര്‍ന്നാണ് ടീം സ്കോര്‍ 157ല്‍ എത്തിച്ചത്. റെനഗേഡ്സിനായി മുഹമ്മദ് നബി, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ഡ്വെയിന്‍ ബ്രാവോ, ജാക്ക് വൈള്‍ഡര്‍മത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അഫ്ഗാന്‍ താരം മുഹമ്മദ് നബിയും ആരോണ്‍ ഫിഞ്ചും തകര്‍പ്പന്‍ പ്രകടനവുമായി തിളങ്ങിയപ്പോള്‍ റെനഗേഡ്സ് ലക്ഷ്യം 18ാം ഓവറില്‍ മറികടന്നു. 22 പന്തില്‍ ഫിഞ്ച് 43 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് നബി 52 റണ്‍സ് നേടി. 30 പന്തില്‍ 52 റണ്‍സ് തികച്ച നബിയെയും ബ്രാഡ് ഹോഡ്ജിനെയും പുറത്താക്കി സ്റ്റാര്‍സ് നായകന്‍ ജോണ്‍ ഹേസ്റ്റിംഗ് രണ്ട് വിക്കറ്റുകള്‍ നേടിയെങ്കിലും ഏറെ വൈകി കഴിഞ്ഞിരുന്നു. ടീമിന്റെ സ്ഥിരം രക്ഷകന്‍ കാമറൂണ്‍ വൈറ്റ് പുറത്താകാതെ 35 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 17.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് റെനഗേഡ്സ് നേടിയത്.

വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് റെനഗേഡ്സ് ഉയര്‍ന്നു. സ്റ്റാര്‍സിനു വേണ്ടി ഹേസ്റ്റിംഗ്സിനു പുറമേ ജാക്സണ്‍ കോള്‍മാന്‍, ആഡം സാംപ എന്നിവരാണ് വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മെല്‍ബേണ്‍ ഡെര്‍ബി, റെനഗേഡ്സിനു ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു

ഇന്ന് ബിഗ് ബാഷില്‍ നടക്കുന്ന മെല്‍ബേണ്‍ ഡെര്‍ബിയില്‍ റെനഗേഡ്സും സ്റ്റാര്‍സും ഏറ്റുമുട്ടും. മെല്‍ബേണ്‍ റെനഗേഡ്സ് ടോസ് നേടി ബൗളിംഗ് തിരഞ്ഞടുക്കുകയായിരുന്നു. ആരോണ്‍ ഫിഞ്ചിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന റെനഗേഡ്സ് നായകന്‍ ഫോമിലേക്ക് ഉയര്‍ന്നതോടെ മികച്ച വിജയം കണ്ടെത്തുകയായിരുന്നു. ഇന്ന് വിജയം നേടുകയാണെങ്കില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്കുയരാന്‍ ടീമിനാവും എന്നത് ഫിഞ്ചിനെ വിജയത്തില്‍ കുറഞ്ഞൊന്നിലും സംതൃപ്തനാക്കാനിടയില്ല.

മെല്‍ബേണ്‍ സ്റ്റാര്‍സ്: ബെന്‍ ഡങ്ക്, ലൂക്ക് റൈറ്റ്, കെവിന്‍ പീറ്റേര്‍സണ്‍, ഗ്ലെന്‍ മാക്സ്‍വെല്‍, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, മാര്‍ക്കസ് സ്റ്റോയിനിസ്, ജോണ്‍ ഹേസ്റ്റിംഗ്സ്, ജെയിംസ് ഫോക്നര്‍, ആഡം സാംപ, ജാക്സണ്‍ കോള്‍മാന്‍, മൈക്കല്‍ ബീര്‍

മെല്‍ബേണ്‍ റെനഗേഡ്സ്: മാര്‍ക്കസ് ഹാരിസ്, ആരോണ്‍ ഫിഞ്ച്, കാമറൂണ്‍ വൈറ്റ്, ബ്രാഡ് ഹോഡ്ജ്, ടോം കൂപ്പര്‍, ഡ്വെയിന്‍ ബ്രാവോ, മുഹമ്മദ് നബി, ടിം ലൂഡ്മാന്‍, ജാക്ക് വെല്‍ഡര്‍മത്ത്, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ബ്രാഡ് ഹോഗ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിക്സേര്‍സിനെ ബാറ്റിംനയച്ച് റെനഗേഡ്സ്

ബിഗ് ബാഷ് ഏഴാം സീസണിലെ 16ാം മത്സരത്തില്‍ മെല്‍ബേണ്‍ റെനഗേഡ്സിനു ടോസ്. ടോസ് നേടിയ റെനഗേഡ്സ് നായകന്‍ ആരോണ്‍ ഫിഞ്ച് സിഡ്നി സിക്സേര്‍സിനെ ബാറ്റിംഗിനയയ്ച്ചു. നാല് മത്സരങ്ങളില്‍ നാലും തോറ്റ സിഡ്നി സിക്സേര്‍സ് പോയിന്റ് ടേബിളില്‍ ഏറ്റവും അവസാന സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ചാണ് റെനഗേഡ്സ് ടൂര്‍ണ്ണമെന്റ് തുടങ്ങിയത്.

മെല്‍ബേണ്‍ റെനഗേഡ്സ്: മാര്‍ക്കസ് ഹാരിസ്, ആരോണ്‍ ഫിഞ്ച്, കാമറൂണ്‍ വൈറ്റ്, ടോം കൂപ്പര്‍, ബ്രാഡ് ഹോഡ്ജ്, ഡ്വെയിന്‍ ബ്രാവോ, മുഹമ്മദ് നബി, ടിം ലൂഡ്മന്‍, ജാക്ക് വെല്‍ഡര്‍മത്ത്, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ബ്രാഡ് ഹോഗ്

സിഡ്നി സിക്സേര്‍സ്: ജേസണ്‍ റോയ്, പീറ്റര്‍ നെവില്‍, നിക് മാഡിന്‍സണ്‍, ജോര്‍ദ്ദന്‍ സില്‍ക്ക്, സാം ബില്ലിംഗ്സ്, ഷോണ്‍ അബോട്ട്, ബെന്‍ ഡ്വാര്‍ഷൂയിസ്, ഡാനിയല്‍ സാംസ്, മിക്കി എഡ്‍വാര്‍ഡ്സ്, വില്യം സോമെര്‍വില്ലേ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version