അഫ്ഗാന്‍ സ്പിന്നറെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്

അഫ്ഗാനിസ്ഥാന്റെ മിസ്ട്രി സ്പിന്നറെ 10 കോടിയ്ക്ക് സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്ന് നടന്ന ഐപിഎൽ 2025 മെഗാ ലേലത്തിൽ നൂര്‍ അഹമ്മദിനായി ആദ്യം രംഗത്തെത്തിയത് മുംബൈയും ചെന്നൈയും ആയിരുന്നു.

ചെന്നൈയ്ക്ക് താരത്തിനെ 5 കോടിയ്ക്ക് ലഭിച്ചുവെന്ന നിലയിലേക്ക് കാര്യങ്ങളെത്തിയപ്പോള്‍ ഗുജറാത്ത് ആര്‍ടിഎം ഉപാധി ഉപയോഗിച്ചു. ഇതോടെ ചെന്നൈ താരത്തിനുള്ള വില 10 കോടിയാക്കി മാറ്റി. ഇതോടെ ഗുജറാത്ത് താരത്തിനെ സ്വന്തമാക്കാതെ പിന്മാറുകയായിരുന്നു.

നൂർ അഹമ്മദിനെ ഇൻ്റർനാഷണൽ ലീഗ് ടി20 12 മാസത്തേക്ക് വിലക്കി

അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദിനെ ILT20 ഒരു വർഷത്തേക്ക് ബാൻ ചെയ്തു. ടൂർണമെൻ്റിൻ്റെ സീസൺ 1 ന് ഒപ്പിട്ട ഷാർജ വാരിയേഴ്‌സുമായുള്ള പ്ലെയർ കരാർ ലംഘിച്ചതിന് ആണ് സ്പിന്നർ നൂർ അഹമ്മദിനെ ഇൻ്റർനാഷണൽ ലീഗ് ടി20 12 മാസത്തേക്ക് വിലക്കിയത്. നൂറിന് ഒരു വർഷം കൂടി കരാർ നീട്ടിനൽകാൻ വാരിയേഴ്‌സ് ശ്രമിച്ചു എങ്കിലും താരം ഒപ്പിടാൻ വിസമ്മതിച്ചു. ഇതാണ് പ്രശ്നമായത്.

നൂർ വിസമ്മതിച്ചതിനെത്തുടർന്ന്, ഈ തർക്കത്തിൽ ഇടപെടാൻ ഷാർജ വാരിയേഴ്സ് ILT20 അധികൃതരെ സമീപിച്ചു. തുടർന്നാണ് വിലക്ക് വന്നത്. ഐഎൽടി20യുടെ മൂന്നംഗ അച്ചടക്ക സമിതി ഈ വിഷയം അന്വേഷിക്കുകയും ഇരു കക്ഷികളുടെയും വാദം കേൾക്കുകയുൻ ചെയ്തു. ഇതിനു ശേഷമാണ് 12 മാസത്തെ വിലക്കിൻ്റെ അന്തിമ വിധി പറഞ്ഞത്.

അര്‍ദ്ധ ശതകങ്ങള്‍ നേടി ഷഫീക്കും ബാബര്‍ അസമും, അഫ്ഗാനിസ്ഥാനെതിരെ 282 റൺസ് നേടി പാക്കിസ്ഥാന്‍

ലോകകപ്പിലെ 22ാമത്തെ മത്സരത്തിൽ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 282 റൺസ് നേടി പാക്കിസ്ഥാന്‍. ബാബര്‍ അസമും അബ്ദുള്ള ഷഫീക്കും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ഷഫീക്ക് 58 റൺസ് നേടിയപ്പോള്‍ ബാബര്‍ അസം 74 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി.

ഷദബ് ഖാന്‍ 38 പന്തിൽ 40 റൺസും ഇഫ്തിക്കര്‍ അഹമ്മദ് 27 പന്തിൽ 40 റൺസും നേടിയാണ് പാക് സ്കോര്‍ 282 റൺസിലേക്ക് എത്തിച്ചത്. 7 വിക്കറ്റുകള്‍ ആണ് ടീമിന് നഷ്ടമായത്. അഫ്ഗാനിസ്ഥാന് വേണ്ടി നൂര്‍ അഹമ്മദ് 3 വിക്കറ്റും നവീന്‍ ഉള്‍ ഹക്ക് 2 വിക്കറ്റും നേടി.

ഇമ്രാന്‍ താഹിര്‍ ബിഗ് ബാഷിലേക്ക്, താരം എത്തുന്നത് റെനഗേഡ്സില്‍

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ റെനഗേഡ്സുമായി കരാറിലെത്തി ഇമ്രാന്‍ താഹിര്‍. ഇതാദ്യമായാണ് താഹിര്‍ ബിഗ്ഷില്‍ കളിക്കാനെത്തുന്നത്. അഫ്ഗാനിസ്ഥാന്‍ താരം നൂര്‍ അഹമ്മദുമായും ഫ്രാഞ്ചൈസി കരാറിലെത്തിയിട്ടുണ്ട്.

41 വയസ്സുള്ള ഇമ്രാന്‍ താഹിറും 15 വയസ്സുള്ള അഹമ്മദും ടീമിന്റെ വൈവിദ്ധ്യമാര്‍ന്ന ബൗളിംഗ് നിരയ്ക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് കരുതപ്പെടുന്നത്. താഹിര്‍ ആദ്യ മത്സരങ്ങളില്‍ ടീമിനൊപ്പം ഇല്ലായെന്നാണ് അറിയുന്നത്. ക്രിസ്തുമസിന് ശേഷം മാത്രമാവും താരം ഫ്രാഞ്ചൈസിയ്ക്കൊപ്പം എത്തുക. ആ സമയത്ത് നൂര്‍ അഹമ്മദിന്റെ സേവനം ഫ്രാഞ്ചൈസി ഉപയോഗപ്പെടുത്തുമെന്നാണ് അറിയുന്നത്.

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയില്‍ കളിക്കുന്ന താരത്തിന് ഈ വര്‍ഷം അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

Exit mobile version