മെല്‍ബേണ്‍ സ്റ്റാര്‍സിലേക്ക് മടങ്ങിയെത്തി മെഗ് ലാന്നിംഗ്

2020 വനിത ബിഗ് ബാഷ് ലീഗില്‍ മെഗ് ലാന്നിംഗ് കളിക്കുക മെല്‍ബേണ്‍ സ്റ്റാര്‍സിന് വേണ്ടി. മൂന്ന് വര്‍ഷമായി താരം പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന് വേണ്ടിയാണ് കളിച്ചിരുന്നത്. മുമ്പ് മെല്‍ബേണ്‍ സ്റ്റാര്‍സ് ടീമംഗമായ താരം വീണ്ടും ടീമിലേക്ക് മടങ്ങിയെത്തുകയാണ്. ആദ്യ വര്‍ഷം ടീമിന് വേണ്ടി കളിച്ചപ്പോള്‍ 1062 റണ്‍സാണ് താരം നേടിയത്.

ലാന്നിംഗ് മടങ്ങിയെത്തുന്നതോട് തങ്ങളുടെ കിരീട മോഹങ്ങള്‍ സ്റ്റാര്‍സ് വീണ്ടും പൊടിതട്ടിയെടുക്കുകയാണ്. കഴിഞ്ഞ വര്‍ഷം അവസാന സ്ഥാനക്കാരായി അവസാനിച്ച ടീം മാത്രമാണ് ഇതുവരെ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ കടക്കാത്ത ഏക ടീം.

ബിഗ് ബാഷ് വനിത ലീഗ് പുരുഷ ലീഗിനൊപ്പം നടത്തിയാലും സ്വാഗതം ചെയ്യും – മെഗ് ലാന്നിംഗ്

ബിഗ് ബാഷ് വനിത ലീഗിന്റെ നടത്തിപ്പാണ് പ്രധാനമെന്നും അത് പുരുഷന്മാരുടെ മത്സരങ്ങള്‍ക്കൊപ്പം നടത്തിയാലും തങ്ങള്‍ക്ക് പ്രശ്നമില്ലെന്ന് പറഞ്ഞ് ഓസ്ട്രേലിയ വനിത ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ്. കൊറോണ കാരണം ക്രിക്കറ്റ് ലോകത്തെമ്പാടും മുടുങ്ങിയ സ്ഥിതിയില്‍ ക്രിക്കറ്റ് കളിക്കുക എന്നതാണ് തങ്ങള്‍ വനിത താരങ്ങളുടെ ആഗ്രഹമെന്നും മെഗ് ലാന്നിംഗ് വ്യക്തമാക്കി.

താനും വിക്ടോറിയയിലെ ടീമംഗങ്ങളും ചെറിയ തോതില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നും എല്ലാ നിയമാവലികളും പാലിച്ചുള്ള പരിശീലനത്തിലാണ് തങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും താരം വ്യക്തമാക്കി. കാണികളുണ്ടാകുമോ ഇല്ലയോ അതിനുള്ള അനുമതിയുണ്ടാകുമോ ഇല്ലയോ എന്നൊന്നും തനിക്ക് അറിയില്ലെന്നും ഞങ്ങളെല്ലാവരും ക്രിക്കറ്റ് കളിക്കുക എന്ന തീവ്രമായ ആഗ്രഹമാണിപ്പോള്‍ വെച്ച് പുലര്‍ത്തുന്നതെന്നും താരം വ്യക്തമാക്കി.

ഇപ്പോള്‍ പരിശീലനത്തിനും വളരെ കുറച്ച് സമയം ആണ് അനുവധിച്ചിട്ടുള്ളതെന്നും കാര്യമായ സോഷ്യലൈസിംഗില്‍ നിന്നെല്ലാം താരങ്ങള്‍ വിട്ട് നില്‍ക്കുകയാണെന്നും ലാന്നിംഗ് പറഞ്ഞു. ഫെസിലിറ്റിയില്‍ എത്തുമ്പോളെല്ലാം തങ്ങളുടെ താപനില പരിശോധിക്കുന്നുണ്ടെന്നും ഏത് ഉപകരണം ഉപയോഗിച്ചാലും അത് വൃത്തിയാക്കുന്നുണ്ടെന്നും സുരക്ഷ ക്രമീകരണങ്ങളെക്കുറിച്ച് താരം വിശദമാക്കി.

തുടര്‍വിക്കറ്റുകളുമായി ദക്ഷിണാഫ്രിക്ക, പൊരുതി നിന്ന് മെഗ് ലാന്നിംഗ്, ഓസ്ട്രേലിയയ്ക്ക് 134 റണ്‍സ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ വനിത ടി20 ലോകകപ്പ് സെമി ഫൈനലില്‍ 134 റണ്‍സ് നേടി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 3 വിക്കറ്റുകളുമായി ദക്ഷിണാഫ്രിക്കന്‍ താരം നാദിന്‍ ഡി ക്ലെര്‍ക്ക് ആണ് ഓസ്ട്രേലിയന്‍ ബാറ്റിംഗ് ഓര്‍ഡറിന് തടയിട്ടത്. ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ് പുറത്താകാതെ നേടിയ 49 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ ടീമിനെ 134 റണ്‍സിലേക്ക് എത്തിച്ചത്.

ബെത്ത് മൂണി(28), അലൈസ ഹീലി(18), റേച്ചല്‍ ഹെയ്‍ന്‍സ്(17) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഇന്ത്യയ്ക്കെതിരെ ഫൈനലില്‍ എത്തുവാന്‍ ദക്ഷിണാഫ്രിക്ക 135 റണ്‍സാണ് നേടേണ്ടത്.

10/3 എന്ന നിലയില്‍ നിന്ന് ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ച് മെഗ് ലാന്നിംഗ്-റേച്ചല്‍ ഹെയ്‍ന്‍സ് കൂട്ടുകെട്ട്

വനിത ടി20 ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്ക് ആദ്യ ജയം. ഇന്ത്യയ്ക്കെതിരെ ആദ്യ മത്സരം കൈവിട്ട ശേഷം ശ്രീലങ്കയ്ക്കെതിരെ 123 റണ്‍സ് വിജയ ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ഓസ്ട്രേലിയയ്ക്ക് തുടക്കം പിഴയ്ക്കുകയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ റണ്‍ പിറക്കുന്നതിന് മുമ്പ് അലൈസ ഹീലിയെ നഷ്ടമായ ടീം 3.2 ഓവറില്‍ 10/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

ഓസ്ട്രേലിയ രണ്ടാം തോല്‍വിയിലേക്ക് വീഴുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങളില്‍ നിന്ന് റേച്ചല്‍ ഹെയ്ന്‍സ്-മെഗ് ലാന്നിംഗ് കൂട്ടുകെട്ട് മത്സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടു വരികയായിരുന്നു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 95 റണ്‍സാണ് ഓസ്ട്രേലിയന്‍ വിജയത്തിന് അടിത്തറ.

ഒപ്പത്തിനൊപ്പം ഇരു ടീമുകളും നീങ്ങിയപ്പോള്‍ 30 പന്തില്‍ നിന്ന് 44 റണ്‍സായിരുന്നു അവസാന ഓവറുകളിലേക്ക് മത്സരം കടന്നപ്പോള്‍ ഓസ്ട്രേലിയ നേടേണ്ടിയിരുന്നത്. സുഗന്ദിക കുമാരി എറിഞ്ഞ 16ാം ഓവറില്‍ റേച്ചല്‍ ഹെയ്‍ന്‍സ് രണ്ട് സിക്സ് നേടിയപ്പോള്‍ ഓവറില്‍ നിന്ന് പിറന്നത് 18 റണ്‍സായിരുന്നു. ഇതോടെ ലക്ഷ്യം 24 പന്തില്‍ 26 ആയി ചുരുങ്ങി.

റേച്ചല്‍ ഹെയ്‍ന്‍സിന്റെ ക്യാച്ച് ശ്രീലങ്ക കൈവിട്ടുവെങ്കിലും തൊട്ടുത്ത ഓവറില്‍ താരം പുറത്തായപ്പോള്‍ ഓസ്ട്രേലിയ 17 പന്തില്‍ 18 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. 47 പന്തില്‍ നിന്ന് 60 റണ്‍സാണ് റേച്ചല്‍ നേടിയത്. അതേ ഓവറില്‍ തന്നെ മെഗ് ലാന്നിംഗിന്റെ ക്യാച്ചും ശ്രീലങ്ക കൈവിട്ടു. അതിന് ശേഷം ലാന്നിംഗും നിക്കോള കാറെയും നേടിയ ബൗണ്ടറികള്‍ ടീമിനെ വിജയത്തിന് കൂടുതല്‍ അരികിലേക്ക് എത്തിച്ചു.

നിക്കോള കാറയെ നഷ്ടമായെങ്കിലും മെഗ് ലാന്നിംഗും എല്‍സെ പെറിയും ചേര്‍ന്ന് 3 പന്ത് അവശേഷിക്കെ ഓസ്ട്രേലിയയെ 5 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മെഗ് ലാന്നിംഗ് 41 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് വേണ്ടി ചാമരി അട്ടപ്പട്ടു അര്‍ദ്ധ ശതകം നേടി. 38 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റനൊപ്പം അനുഷ്ക സഞ്ജീവനി(25), ഉമേഷ തിമാഷിനി(20), നീലാക്ഷി ഡി സില്‍വ(18) എന്നിവരും നിര്‍ണ്ണായക പ്രകടനം നടത്തി. എന്നിരുന്നാലും അട്ടപ്പട്ടു പുറത്തായ ശേഷം ശ്രീലങ്കയുടെ സ്കോറിംഗ് വേഗത കുറയുകയായിരുന്നു. 6 വിക്കറ്റ് നഷ്ടത്തിലാണ് ടീം 122 എന്ന സ്കോര്‍ നേടിയത്. ഓസ്ട്രേലിയയ്ക്കായി മോളി സ്ട്രാനോ, നിക്കോള കാറെ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഓസ്ട്രേലിയയ്ക്ക് 4 വിക്കറ്റ് വിജയം, വിജയം ഒരുക്കിയത് മെഗ് ലാന്നിംഗ്-റെയ്ച്ചല്‍ ഹെയ്ന്‍സ് കൂട്ടുകെട്ട്

ഐസിസി വനിത ടി20 ലോകകപ്പിന്റെ സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ഓസ്ട്രേലിയന്‍ വനിതകള്‍ ദക്ഷിണാഫ്രിക്കയെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടിയപ്പോള്‍ ഓസ്ട്രേലിയ 19.3 ഓവറില്‍ 150 റണ്‍സ് നേടി 4 വിക്കറ്റ് വിജയം ഉറപ്പാക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ഡെയ്ന്‍ വാന്‍ നീകെര്‍ക്ക് നേടിയ അര്‍ദ്ധ ശതക പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് 147 റണ്‍സിലേക്ക് എത്തുവാന്‍ സഹായകരമായത്. 51 പന്തില്‍ നിന്ന് 7 ഫോറും 3 സിക്സും അടക്കമാണ് നീകെര്‍ക്ക് തന്റെ 62 റണ്‍സ് നേടിയത്. ലിസെല്‍ ലീ 29 റണ്‍സും മരിസാനെ കാപ്പ് 22 റണ്‍സുമാണ് നേടിയത്. ഓസ്ട്രേലിയയ്ക്കായി ഡെലിസ്സ കിമ്മിന്‍സ് രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്കായി മെഗ് ലാന്നിംഗ് ക്യാപ്റ്റന്റെ ഇന്നിംഗ്സ് പുറത്തെടുത്തു. 36 പന്തില്‍ നിന്ന് 47 റണ്‍സ് നേടിയ മെഗ് ലാന്നിംഗ്സിന് പിന്തുണയായി റെയ്ച്ചല്‍ ഹെയ്ന്‍സ് 39 റണ്‍സ് നേടിയപ്പോള്‍ നിക്കോള കാറെ 13 പന്തില്‍ നിന്ന് പുറത്താകാതെ 17 റണ്‍സ് നേടി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു.

ഒരു ഘട്ടത്തില്‍ 35/4 എന്ന നിലയിലേക്ക് വീണ ശേഷമാണ് ഓസ്ട്രേലിയയുടെ ശക്തമായ തിരിച്ചുവരവ്. അഞ്ചാം വിക്കറ്റില്‍ 83 റണ്‍സ് കൂട്ടുകെട്ടുമായി മെഗ് ലാന്നിംഗ്-റെയ്ച്ചല്‍ ഹെയ്ന്‍സ് കൂട്ടുകെട്ടാണ് ടീമിന് തുണയായി മാറിയത്. അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായെങ്കിലും പിന്നീടുള്ള സ്കോര്‍ നിക്കോള കാറെയും അന്നാബെല്‍ സത്തര്‍ലാണ്ടും വിജയം ഉറപ്പാക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി മരിസാനെ കാപ്പ് നാല് വിക്കറ്റ് നേടി. 4 ഓവറില്‍ വെറും 16 റണ്‍സ് വിട്ട് നല്‍കിയാണ് താരത്തിന്റെ മാസ്മരിക പ്രകടനം.

ടി20യിലും ഓസ്ട്രേലിയ തന്നെ

വിന്‍ഡീസ് വനിതകള്‍ക്കെതിരെ ഏകദിനങ്ങള്‍ തൂത്തുവാരിയ ഓസ്ട്രേലിയ ടി20യിലും വിജയത്തോടെ തുടങ്ങി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 106/8 എന്ന നിലയില്‍ വരിഞ്ഞു കെട്ടിയ ശേഷം ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 7 പന്ത് ബാക്കി നില്‍ക്കെയാണ് ഓസ്ട്രേലിയ മറികടന്നത്. 44 റണ്‍സുമായി പുറത്താകാതെ നിന്ന സ്റ്റെഫാനി ടെയിലര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. മെഗാന്‍ ഷട്ട് മൂന്ന് വിക്കറ്റ് നേടി ഓസീസ് ബൗളിംഗില്‍ തിളങ്ങി. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഓസ്ട്രേലിയ വിന്‍ഡീസിനെ 1/2 എന്ന നിലയിലേക്ക് തള്ളിയിടുകയായിരുന്നു. അവിടെ നിന്ന് സ്റ്റെഫാനി പൊരുതിയെങ്കിലും താരത്തിന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ പോയപ്പോള്‍ വിന്‍ഡീസ് ഇന്നിംഗ്സ് 106 റണ്‍സ് വരെ മാത്രമേ എത്തിയുള്ളു.

കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട മെഗ് ലാന്നിംഗിന്റെ അര്‍ദ്ധ ശതകമാണ് ഓസ്ട്രേലിയയുടെ വിജയം സാധ്യമാക്കിയത്. തുടക്കത്തില്‍ തന്നെ ഓസ്ട്രേലിയയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ലാന്നിംഗ് 54 റണ്‍സുമായി പുറത്താകാതെ നിന്ന് വിജയം ഉറപ്പാക്കി. വിന്‍ഡീസ് നിരയില്‍ ചിനെല്ലേ ഹെന്‍റി രണ്ട് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി.

അര്‍ദ്ധ ശതകങ്ങളുമായി അലൈസ ഹീലിയും മെഗ് ലാന്നിംഗും, അനായാസ ജയവുമായി ഓസ്ട്രേലിയ

മെഗാന്‍ ഷട്ടിന്റെ ഹാട്രിക്ക് നേട്ടം ഉള്‍പ്പെടെയുള്ള ബൗളിംഗ് മികവിന്റെ ബലത്തില്‍ വിന്‍ഡീസിനെ 180 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം 31.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി അനായാസ വിജയം കരസ്ഥമാക്കി ഓസ്ട്രേലിയ. അലൈസ ഹീലിയും മെഗ് ലാന്നിംഗും നേടിയ അര്‍ദ്ധ ശതകത്തിനൊപ്പം 33 റണ്‍സ് നേടിയ എല്‍സെ പെറിയുമാണ് ഓസീസ് ബാറ്റിംഗില്‍ തിളങ്ങിയത്.

32 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ ഹീലി മിന്നും പ്രകടനം പുറത്തെടുത്തപ്പോള്‍ മെഗ് ലാന്നിംഗും(58*) എല്‍സെ പെറിയും(33*) പുറത്താകാതെ നിന്നു. പരമ്പരയിലെ ആദ്യ മത്സരം 178 റണ്‍സിന് വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 151 റണ്‍സിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. പരമ്പര തൂത്തുവാരിയാണ് ഇനി നടക്കുന്ന ടി20 മത്സരങ്ങളിലേക്ക് ഓസ്ട്രേലിയ നീങ്ങുന്നത്.

ഓസ്ട്രേലിയന്‍ നയത്തെ ന്യായീകരിച്ച് മെഗ് ലാന്നിംഗ്

ഇംഗ്ലണ്ടിനെതിരെ ഏക ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചതോടെ ആഷസ് വനിത പരമ്പര വിജയിക്കുവാന്‍ അനായാസം ഓസ്ട്രേലിയയ്ക്കായെങ്കിലും മത്സരത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയയുടെ ഭാഗത്ത് നിന്ന് ഒരു ഫോളോ ഓണ്‍ ഉണ്ടായേക്കുമെന്ന് ഏവരും പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല. ഇംഗ്ലണ്ട് ഫോളോ ഓണ്‍ സ്കോര്‍ മറികടന്നയുടനെ തങ്ങളുടെ ഇന്നിംഗ്സ് 271 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തപ്പോള്‍ 145 റണ്‍സോളം ലീഡായിരുന്നു ഓസ്ട്രേലിയയുടെ കൈയ്യില്‍.

41 ഓവര്‍ അവശേഷിക്കെ 280 റണ്‍സ് ലീഡ് കൈവശപ്പെടുത്തിയെങ്കിലും ഓസ്ട്രേലിയ ഡിക്ലറേഷന് മുതിരാതെ 64 ഓവറില്‍ നിന്ന് തങ്ങളുടെ സ്കോര്‍ 230/7 എന്ന നിലയിലേക്ക് എത്തിച്ചപ്പോളേക്കും മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

എന്നാല്‍ തങ്ങള്‍ എന്ത് കൊണ്ട് ഡിക്ലയര്‍ ചെയ്യുവാന്‍ ശ്രമിച്ചില്ലെന്നതിനുള്ള വിശദീകരണവുമായി ഓസ്ട്രേലിയന്‍ നായിക മെഗ് ലാന്നിംഗ് രംഗത്തെത്തുകയായിരുന്നു. ഡിക്ലറേഷനെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും അധികം ഓവറുകളില്ലാത്തതും വിക്കറ്റുകള്‍ മുഴുവന്‍ വീഴ്ത്താനാകില്ലെന്നതും ടീമിനെ ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. പിച്ച് ഞങ്ങള്‍ വിചാരിച്ച പോലെ ബൗളിംഗ് അനുകൂലമായി മാറുകയും ചെയ്തിരുന്നില്ല. അതിനാല്‍ തന്നെ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് മത്സരത്തില്‍ ഒരു ഫലം ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ലെന്നും മെഗ് ലാന്നിംഗ് പറഞ്ഞു.

മത്സരം വിജയിക്കുവാന്‍ തന്നെയാണ് ഓസ്ട്രേലിയ ശ്രമിച്ചതെന്നും എന്നാല്‍ അതിന് ആവശ്യമായ സമയം ഇല്ലെന്നാണ് പിന്നീട് ടീം വിലയിരുത്തിയതെന്നും ഓസീസ് നായിക പറഞ്ഞു.

വനിത ആഷസ്, ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം

ടൊണ്ടണില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ ഏറ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. മത്സരത്തില്‍ ആദ്യ ബാറ്റിംഗിനിറങ്ങിയ ഓസ്ടേലിയ ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 100 ഓവറില്‍ നിന്ന് 3 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സാണ് നേടിയിട്ടുള്ളത്. എല്‍സെ പെറിയും റേച്ചല്‍ ഹെയ്ന്‍സും 105 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടുമായി നിലയുറപ്പിച്ച ശേഷമാണ് ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക് നയിച്ചത്. പെറി 84 റണ്‍സും റേച്ചല്‍ 54 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.

ഒന്നാം സെഷനില്‍ ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് 30 ഓവറില്‍ നിന്ന് നേടിയത്. നിക്കോള്‍ ബോള്‍ട്ടണെ വേഗത്തില്‍ നഷ്ടമായെങ്കിലും അലൈസ ഹീലി-മെഗ് ലാന്നിംഗ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ 66 റണ്‍സ് നേടി ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചു. 58 റണ്‍സ് നേടിയ അലൈസ ഹീലിയെയാണ് ഓസ്ട്രേലിയയ്ക്ക് രണ്ടാമത് നഷ്ടമായത്. 69 റണ്‍സ് മൂന്നാം വിക്കറ്റില്‍ എല്‍സെ പെറിയ്ക്കൊപ്പം നേടിയ ശേഷം മെഗ് ലാന്നിംഗ് 57 റണ്‍സ് നേടി പുറത്തായി.

പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ നാലാം വിക്കറ്റ് കൂട്ടുകെട്ട് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചു. ഇംഗ്ലണ്ടിനായി കാത്തറിന്‍ ബ്രണ്ട്, ക്രിസ്റ്റി ഗോര്‍ഡണ്‍, സോഫി എക്സെല്‍സ്റ്റോണ്‍ എന്നിവരാണ് വിക്കറ്റുകള്‍ നേടിയത്.

ഇന്ത്യ ടെസ്റ്റില്‍ കസറുമെന്ന അഭിപ്രായവുമായി ഓസ്ട്രേലിയന്‍ താരം

വനിത ടെസ്റ്റില്‍ ഇന്ത്യ കളിയ്ക്കാനെത്തുകയാണെങ്കില്‍ ടീമിനു ഏറെ മികവ് പുലര്‍ത്താനാകുമെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ്. നിലവില്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടും മാത്രമാണ് വനിത ടെസ്റ്റ് ക്രിക്കറ്റില്‍ മത്സരിക്കുന്നത്. കൂടുതല്‍ രാജ്യങ്ങള്‍ ടെസ്റ്റിലേക്ക് വരണമെന്നാണ് ലാന്നിംഗിന്റെ അഭിപ്രായം. വനിത ടെസ്റ്റില്‍ ആഷസ് രണ്ട് വര്‍ഷത്തില്‍ ആണ് നടക്കുന്നതെങ്കിലും പരമ്പരയില്‍ ഒരു ടെസ്റ്റ് മാത്രമാണുള്ളത്.

ആഷസ് അല്ലാതെ മറ്റൊരു ടെസ്റ്റ് മത്സരം വനിത ക്രിക്കറ്റില്‍ 2014ല്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്നതാണ്. തന്റെ ആഗ്രഹം കൂടുതല്‍ ടെസ്റ്റ് രാജ്യങ്ങള്‍ മത്സരിക്കാനായി എത്തുകയെന്നതാണെന്ന് ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍ പറഞ്ഞു. കൂടുതല്‍ ടെസ്റ്റ് കളിക്കണമെന്നാണ് ഓസ്ട്രേലിയയുടെ ആഗ്രഹം എന്നാല്‍ ടെസ്റ്റ് കളിക്കുന്ന മറ്റൊരു രാജ്യം ഇംഗ്ലണ്ട് മാത്രമാണ്.

അതേ സമയം ടെസ്റ്റ് ക്രിക്കറ്റ് വളരുവാന്‍ ലാന്നിംഗിന്റെ അഭിപ്രായത്തില്‍ ഇന്ത്യ കൂടി ടെസ്റ്റ് രംഗത്തേക്ക് എത്തണമെന്നാണ്. കൂടുതല്‍ രാജ്യങ്ങള്‍ വരിക തന്നെയാണ് ടെസ്റ്റ് ക്രിക്കറ്റ് വളരുവാനുള്ള ഏറ്റവും മികച്ച കാര്യം. അതും ഇന്ത്യയാണെങ്കില്‍ അത് ക്രിക്കറ്റിനു തന്നെ ഗുണം ചെയ്യുമെന്നും ലാന്നിംഗ് പറ‍ഞ്ഞു.

ഓസ്ട്രേലിയ ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കുന്ന കാലം കഴിഞ്ഞു

ഓസ്ട്രേലിയന്‍ വനിത ടീം ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കുന്ന കാലം കഴിഞ്ഞുവെന്ന് അഭിപ്രായപ്പെട്ട് ടീം ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ്. ഇന്ത്യ, പാക്കിസ്ഥാന്‍, ന്യൂസിലാണ്ട് എന്നീ രാജ്യങ്ങളുമായുള്ള ഏകദിന പരമ്പര തൂത്തുവാരി കുതിയ്ക്കുന്ന ഓസ്ട്രേലിയ കഴിഞ്ഞ ടി20 ലോകകപ്പും നേടി മുന്നോട്ട് കുതിയ്ക്കുകയാണ് വനിത ക്രിക്കറ്റില്‍.

ന്യൂസിലാണ്ടിനെയും 3-0നു പരാജയപ്പെടുത്തിയതോടെ മികച്ചൊരു സീസണാണ് കഴിഞ്ഞതെന്നാണ് ഓസ്ട്രേലിയന്‍ നായിക പറഞ്ഞത്. നാല് മാസത്തേ ഇടവേളയിലേക്കാണ് ടീം പോകുന്നത്. അതിനു ശേഷം ആഷസ് പരമ്പരയിലൂടെയാണ് ടീം വീണ്ടും ക്രിക്കറ്റിലേക്ക് തിരികെ എത്തുന്നത്. ബൗളിംഗിലും ബാറ്റിംഗിലും തിരഞ്ഞെടുക്കുവാന്‍ വലിയൊരു സംഘം താരങ്ങളാണ് ഇപ്പോള്‍ ഓസ്ട്രേലിയയുടെ ശക്തി. അതിനാല്‍ തന്നെ ടീം തിരഞ്ഞെടുപ്പ് ഇപ്പോള്‍ കൂടുതല്‍ ശ്രമകരമായിട്ടുണ്ടെന്നും ലാന്നിംഗ് പറഞ്ഞു.

നാലോളം താരങ്ങളാണ് ന്യൂസിലാണ്ടിനെതിരെ അവസാന മത്സരത്തില്‍ അര്‍ദ്ധ ശതകതത്തിനു അരികിലെത്തി നിന്നത്. അതു പോലെ തന്നെ ബൗളിംഗില്‍ പുതിയ താരങ്ങളെ ഉള്‍പ്പെടുത്തിയപ്പോള്‍ അവരും അവസരത്തിനൊത്തുയരുന്ന കാഴ്ചയാണ് കണ്ടത്. അതിശക്തമായ സ്ക്വാഡാണ് ഓസ്ട്രേലിയയുടെ നിലവിലെ ശക്തി, അത് ടീമിനെ കൂടുതല്‍ മികച്ചതാക്കുന്നു. ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിക്കുന്ന കാലം കഴിഞ്ഞു, അത് തന്നെയാണ് ഇപ്പോള്‍ ഓസ്ട്രേലിയയുടെ യഥാര്‍ത്ഥ ശക്തിയെന്നും ലാന്നിംഗ് പറഞ്ഞു.

ഇന്ത്യ ഉള്‍പ്പെടെ കൂടുതല്‍ ടീമുകള്‍ വനിത ടെസ്റ്റിലേക്ക് എത്തണമെന്ന് ഓസ്ട്രേലിയ നായിക

വനിത ക്രിക്കറ്റിനു കൂടുതല്‍ ശ്രദ്ധ ഐസിസി നല്‍കി വരുന്നുണ്ടെങ്കിലും ഇനിയും കൂടുതല്‍ ടെസ്റ്റ് ക്രിക്കറ്റ് വനിത ക്രിക്കറ്റില്‍ അനിവാര്യമാണെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ മെഗ് ലാന്നിംഗ്. ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പം വനിത ക്രിക്കറ്റില്‍ ക്രിക്കറ്റിന്റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിലേക്ക് ഇന്ത്യയുള്‍പ്പെടെ കൂടുതല്‍ ടീമുകള്‍ എത്തണമെന്നാണ് ഓസ്ട്രേലിയന്‍ നായികയുടെ അഭിപ്രായം. ന്യൂസിലാണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകളും ടെസ്റ്റ് ക്രിക്കറ്റിനു അനുയോജ്യരാണെന്ന് മെഗ് അഭിപ്രായപ്പെട്ടു.

നിലവില്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും മാത്രമാണ് ആഷസ് പരമ്പര കളിച്ച് വനിത ക്രിക്കറ്റിലെ ടെസ്റ്റ് ഫോര്‍മാറ്റില്‍ സജീവമായി നില്‍ക്കുന്നത്. ഇംഗ്ലണ്ടിനെതിരെ മാത്രമാണ് ഓസ്ട്രേലിയ കളിക്കുന്നത്. അതും മാറേണ്ടതുണ്ട് കൂടുതല്‍ ടീമുകളും കൂടുതല്‍ പരമ്പരകളും വരേണ്ടതുണ്ടെന്നാണ് മെഗ് ലാന്നിംഗ് അഭിപ്രായപ്പെടുന്നത്.

ഇന്ത്യ ക്രിക്കറ്റില്‍(വനിത) ഉയര്‍ന്ന് വരുന്ന ടീമാണ്. അവര്‍ ടെസ്റ്റ് ക്രിക്കറ്റ് കളിച്ച് തുടങ്ങേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അതുപോലെ തന്നെ ശക്തരായ ടീമുകളാണ് ദക്ഷിണാഫ്രിക്കയും ന്യൂസിലാണ്ടും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും 2014ല്‍ ഒരു ടെസ്റ്റ് മത്സരം കളിച്ചിട്ടുണ്ട്. അതേ സമയം ന്യൂസിലാണ്ട് കളിച്ചി്ടടുള്ളത് 2004ല്‍ ആണ് ടെസ്റ്റ് മത്സരത്തില്‍ കളിച്ചത്.

Exit mobile version