ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലാനിംഗ് 31ആം വയസ്സിൽ വിരമിച്ചു

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലാനിംഗ് വിരമിച്ചു. 31-കാരിയായ ലാനിംഗ് താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുക ആണെന്ന് ഇന്ന് അറിയിച്ചു. 2010-ൽ 18-ാം വയസ്സിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ലാനിംഗ്, ഓസ്‌ട്രേലിയയ്‌ക്കായി ആറ് ടെസ്റ്റുകളും 103 ഏകദിനങ്ങളും ഉൾപ്പെടെ 241 മത്സരങ്ങൾ കളിച്ചു. കൂടാതെ 132 ടി20കളും അവർ കളിച്ചിട്ടുണ്ട്.

13 വർഷത്തെ കരിയറിന് ശേഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് പിന്മാറാനുള്ള ശരിയായ സമയമാണിതെന്ന് ലാനിംഗ് പറഞ്ഞു. ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കുന്നത് തുടരും.

“അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം എടുക്കാൻ ബുദ്ധിമുട്ടായിരുന്നു, പക്ഷേ ഇപ്പോൾ ശരിയായ സമയമാണെന്ന് തോന്നുന്നു. 13 വർഷത്തെ അന്താരാഷ്ട്ര കരിയർ ആസ്വദിക്കാൻ എനിക്ക് അവിശ്വസനീയമാംവിധം ഭാഗ്യമുണ്ടായിരുന്നു, ”ലാനിംഗ് പറഞ്ഞു.

ഓസ്‌ട്രേലിയയെ നാല് ടി20 ലോകകപ്പ് കിരീടങ്ങൾ, ഒരു ഏകദിന ലോകകപ്പ് കിരീടം, ഒരു കോമൺ‌വെൽത്ത് ഗെയിംസ് കിരീടം എന്നിവയിലേക്ക് ക്യാപ്റ്റൻ ആയി നയിക്കാൻ ലാനിങിന് ആയിട്ടുണ്ട്.

മെഗ് ലാന്നിംഗ് ആഷസിനില്ല

ഓസീസ് ക്യാപ്റ്റൻ മെഗ് ലാന്നിംഗ് വനിതാ ആഷസിന് ഉണ്ടാകില്ല. ‘മെഡിക്കൽ പ്രശ്‌നം’ കാരണം ലാന്നിംഗിനെ ടീമിൽ നിന്ന് പിൻവലിച്ചതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. ഓസ്‌ട്രേലിയൻ ടീമിനൊപ്പം പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റാഫ് താരംവീട്ടിൽ തുടരും എന്നും അവർ അറിയിച്ചു.

മെഗ് ലാന്നിംഗിന്റെ അഭാവത്തിൽ ആഷസ് സീരീസിനുള്ള വനിതാ ടീമിനെ അലീസ ഹീലി നയിക്കും. താലിയ മഗ്രാത്ത് ആകും വൈസ് ക്യാപ്റ്റൻ. വനിതാ ആഷസ് ജൂൺ 22ന് ആരംഭിക്കും. നോട്ടിംഗ്ഹാമിൽ ആകും മത്സരം നടക്കുക. ഇത് കഴിഞ്ഞ് ഓസ്ട്രേലിയയും ഇംഗ്ലണ്ടും മൂന്ന് ടി20യും മൂന്ന് ഏകദിനങ്ങളും കളിക്കും.

ലാനിംഗ് കഴിഞ്ഞ വർഷം അവസാനം മാനസികാരോഗ്യത്തിന് വിശ്രമം എടുത്തിരുന്നു. 2023 ജനുവരിയിൽ ദേശീയ ടീമിൽ തിരിച്ചെത്തിയ മെഗ് ലാന്നിംഗ് ഫെബ്രുവരിയിൽ ഓസ്‌ട്രേലിയയെ അവരുടെ ഐസിസി വനിതാ ടി20 ലോകകപ്പ് വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.

മുംബൈ ഇന്ത്യൻസ് ഈ കിരീടം അർഹിക്കുന്നു, ഡെൽഹി ക്യാപ്റ്റൻ

2023 വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ട് ഡൽഹി ക്യാപിറ്റൽസിന് കിരീടം നഷ്ടമായിരുന്നു. ഹർമൻപ്രീത് കൗറിന്റെ മുംബൈ ഇന്ത്യൻസിനോട്ഏഴ് വിക്കറ്റിന് ആണ് ഡെൽഹി ക്യാപിറ്റൽസ് പരാജയപ്പെട്ടത്.

ഈ പരാജയം അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഡെൽഹി ക്യാപ്റ്റൻ ലാന്നിംഗ് മത്സര ശേഷം പറഞ്ഞു. എങ്കിലും മുംബൈ ഇന്ത്യൻസ് ഈ വിജയത്തിന് അർഹരായിരുന്നു എന്നും ലാന്നിംഗ് പറഞ്ഞു. ഞങ്ങളുടെ ശ്രമങ്ങളെ കുറ്റം പറയാനാവില്ല. ഞങ്ങൾക്ക് കുറച്ചു കൂടെ വലൊയ സ്കോർ നേടാമായിരുന്നു. മത്സരത്തിന് ശേഷമുള്ള ചടങ്ങിൽ ലാനിംഗ് പറഞ്ഞു.

“നമ്മൾ പോരാടുന്നത് തുടരുകയാണെങ്കിൽ നമുക്ക് എന്നും സാധ്യതകൾ ഉണ്ട് എന്ന് തന്റെ ഈ റ്റീം ഈ ടൂർണമെന്റിൽ തെളിയിച്ചു. ഈ ടീം വളരുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു” ലാനിംഗ് കൂട്ടിച്ചേർത്തു.

ഡൽഹി ഡൽഹി നീ ഒന്നാം നമ്പര്‍!!! യുപിയെ പരാജയപ്പെടുത്തി, മുംബൈയെ പിന്തള്ളി ഫൈനലിലേക്ക്

വനിത പ്രീമിയര്‍ ലീഗിന്റെ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഫൈനലിലേക്ക് നേരിട്ട് പ്രവേശിച്ച് ഡൽഹി ക്യാപിറ്റൽസ്. മുംബൈയെ റൺ റേറ്റിന്റെ ബലത്തിലാണ് ഇന്നത്തെ ജയത്തോടെ ഡൽഹി മറികടന്നത്. ഇരു ടീമുകള്‍ക്കും 12 വീതം പോയിന്റാണുള്ളത്.

ഇന്ന് യുപിയുടെ 139 റൺസെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ഡൽഹി 17.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് വിജയം കുറിച്ചത്. 23 പന്തിൽ 39 റൺസ് നേടിയ മെഗ് ലാന്നിംഗും 34 റൺസ് നേടിയ ആലിസ് കാപ്സിയും ഡൽഹിയെ മുന്നോട്ട് നയിച്ചപ്പോള്‍ 34 റൺസുമായി മരിസാന്നേ കാപ് പുറത്താകാതെ നിന്ന് ഡൽഹിയുടെ വിജയം ഉറപ്പാക്കി.

യുപിയ്ക്കായി ഷബ്നിം ഇസ്മൈൽ 2 വിക്കറ്റ് നേടി.

പതിനെട്ടുകാരിയുടെ വെടിക്കെട്ട് ബാറ്റിംഗ്!!! 9 ഓവറിൽ 9 വിക്കറ്റ് ജയം, മുംബൈയെ പിന്തള്ളി ഡൽഹി ഒന്നാം സ്ഥാനത്ത്

മുംബൈ ഇന്ത്യന്‍സിനെ വെറും 109 റൺസിനൊതുക്കി ലക്ഷ്യം 9 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഡൽഹി ക്യാപിറ്റൽസ്. ഈ മിന്നും വിജയത്തോടെ 10 പോയിന്റോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഡൽഹി ഉയര്‍ന്നു. റൺറേറ്റിലാണ് മുംബൈയെ ഡൽഹി പിന്തള്ളിയത്.

15 പന്തിൽ 33 റൺസ് നേടിയ ഷഫാലി വര്‍മ്മയും മെഗ് ലാന്നിംഗും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 56 റൺസാണ് 4.3 ഓവറിൽ നേടിയത്. ഷഫാലി പുറത്തായ ശേഷം എത്തിയ ആലിസ് കാപ്സി 17 പന്തിൽ 38 റൺസ് നേടിയപ്പോള്‍ 5 സിക്സുകളാണ് തന്റെ ഇന്നിംഗ്സിൽ നേടിയത്.

54 റൺസാണ് കാപ്സി മെഗ് ലാന്നിംഗ് കൂട്ടുകെട്ട് നേടിയത്. ലാന്നിംഗ് 32 റൺസ് നേടി പുറത്താകാതെ നിന്നു.

ടോപ് ഓര്‍ഡറിൽ മെഗ്, അവസാന ഓവറുകളിൽ ജെസ്സ്, ഡൽഹിയ്ക്ക് 211 റൺസ്

വനിത പ്രീമിയര്‍ ലീഗിൽ യുപി വാരിയേഴ്സിനെതിരെ 211 റൺസ് നേടി ഡൽഹി ക്യാപിറ്റൽസ്. 42 പന്തിൽ 70 റൺസ് നേടിയ മെഗ് ലാന്നിംഗിന്റെ ബാറ്റിംഗ് മികവിനൊപ്പം ജെസ്സ് ജോന്നാസന്റെ വെടിക്കെട്ട് ഇന്നിംഗ്സും കൂടിയാണ് ഡൽഹിയ്ക്ക് തുണയായത്. 4 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്.

ആലിസ് കാപ്സേ 10 പന്തിൽ 21 റൺസ് നേടിയപ്പോള്‍ ജെസ്സ് ജോന്നാസ്സെന്‍ 20 പന്തിൽ പുറത്താകാതെ 42 റൺസ് നേടി. ഷഫാലി(17), മരിസാന്നേ കാപ്പ്(16), ജെമീമ റോഡ്രിഗസ്(22 പന്തിൽ പുറത്താകാതെ 34) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

അവസാന ഓവറുകളിൽ ജെസ്സ് തകര്‍ത്തടിച്ചാണ് ടീമിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. അഞ്ചാം വിക്കറ്റിൽ 34 പന്തിൽ നിന്ന് 67 റൺസാണ് ജെസ്സും ജെമീമയും ചേര്‍ന്ന് നേടിയത്.

വില്ലനായി മഴ, ഡൽഹിയുടെ മിന്നും തുടക്കത്തിന് തടസ്സം

ഡൽഹി ക്യാപിറ്റൽസിന്റെ മികച്ച തുടക്കത്തിനിടെ വനിത പ്രീമിയര്‍ ലീഗില്‍ രസം കൊല്ലിയായി മഴ. മെഗ് ലാന്നിംഗ് തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ ഡൽഹി 9 ഓവറിൽ 87/1 എന്ന നിലയിൽ നിൽക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തിയത്.

ലാന്നിംഗ് 34 പന്തിൽ 53 റൺസ് നേടിയപ്പോള്‍ 17 റൺസ് നേടിയ ഷഫാലി വര്‍മ്മയുടെ വിക്കറ്റാണ് ഡൽഹിയ്ക്ക നഷ്ടമായത്.

ഇന്ത്യയ്ക്ക് 173 റൺസിന്റെ വിജയം ലക്ഷ്യം നൽകി ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരെ സെമി ഫൈനൽ മത്സരത്തിൽ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. ഇന്ന് ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് നേടിയത്. 37 പന്തിൽ 54 റൺസ് നേടിയ ബെത്ത് മൂണിയും 34 പന്തിൽ പുറത്താകാതെ 49 റൺസ് നേടിയ മെഗ് ലാന്നിംഗിനും ഒപ്പം ആഷ്‍ലൈ ഗാര്‍ഡ്നര്‍ 18 പന്തിൽ 31 റൺസ് നേടിയപ്പോള്‍ ഇന്ത്യന്‍ ബൗളിംഗ് നില നിലയുറപ്പിക്കുവാന്‍ പാടുപെടുകയായിരുന്നു. ഇന്ത്യയ്ക്കായി ശിഖ പാണ്ടേ രണ്ട് വിക്കറ്റ് നേടി.

ഒന്നാം വിക്കറ്റിൽ ഹീലി – മൂണി കൂട്ടുകെട്ട് 52 റൺസ് നേടിയപ്പോള്‍ മൂണിയും മെഗ് ലാന്നിംഗും ചേര്‍ന്ന് 36 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. എന്നാൽ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് മത്സരം ഓസ്ട്രേലിയയുടെ പക്ഷത്തേക്ക് തിരിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. 53 റൺസാണ് ചുരുക്കം ഓവറുകളിൽ ഈ ഗാര്‍ഡ്നര്‍ – ലാന്നിംഗ് കൂട്ടുകെട്ട് നേടിയത്.

അവസാന നാലോവറിൽ 46 റൺസാണ് ഓസ്ട്രേലിയ നേടിയത്.

പാക്കിസ്ഥാനെതിരെ 8 വിക്കറ്റ് വിജയവുമായി ഓസ്ട്രേലിയന്‍ വനിതകള്‍

പാക്കിസ്ഥാന്‍ വനിത ടീമിനെതിരെ എട്ട് വിക്കറ്റ് വിജയം നേടി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 8 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടിയപ്പോള്‍ മത്സരത്തിൽ മഴ തടസ്സം സൃഷ്ടിക്കുകയായിരുന്നു. 10 ഓവര്‍ ബാക്കി നിൽക്കെ ഈ തടസ്സം കാരണം പിന്നെ മത്സരം 40 ഓവറാക്കി ചുരുക്കി.

ഓസ്ട്രേലിയയുടെ ലക്ഷ്യം 158 റൺസായി നിശ്ചയിച്ചപ്പോള്‍ ടീം 2 വിക്കറ്റ് നഷ്ടത്തിൽ 28.5 ഓവറിൽ വിജയം കുറിച്ചു. 78 റൺസുമായി ഫോബേ ലിച്ച്ഫീൽഡും 67 റൺസ് നേടി മെഗ് ലാന്നിംഗും ആണ് ഓസ്ട്രേലിയന്‍ വിജയം ഉറപ്പാക്കിയത്. ഫോബേ പുറത്താകാതെ നിന്നു.

നേരത്തെ പാക് ബാറ്റിംഗിൽ 59 റൺസ് നേടിയ നിദ ദാര്‍ ആണ് ടോപ് സ്കോറര്‍. മാറൂഫ് 28 റൺസ് നേടി. ഡാര്‍സി ബ്രൗണും ജെസ്സ് ജോന്നാന്‍സനും രണ്ട് വീതം വിക്കറ്റ് ഓസ്ട്രേലിയയ്ക്കായി നേടി.

മെഗ് ലാന്നിംഗ് തിരികെ എത്തുന്നു, പാക്കിസ്ഥാനെതിരെ ടീമിനെ നയിക്കും

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള തന്റെ ഇടവേള അവസാനിപ്പിച്ച് മെഗ് ലാന്നിംഗ് തിരികെ എത്തുന്നു. പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിൽ ഓസ്ട്രേലിയയെ നയിക്കുവാനായി താരം തിരികെ എത്തും. ജനുവരി 16ന് ആരംഭിയ്ക്കുന്ന പരമ്പരയ്ക്കുള്ള 13 അംഗ ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അലൈസ ഹീലി പരമ്പരയിൽ കളിക്കുന്നില്ല.

2022 കോമൺവെൽത്ത് ഗെയിംസ് സ്വര്‍ണ്ണം നേടിയ ശേഷം ആയിരുന്നു മെഗ് ലാന്നിംഗ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് താന്‍ നീണ്ട ഇടവേളയെടുക്കുവാന്‍ പോകുന്നുവെന്ന് അറിയിച്ചത്. ഇന്ത്യയ്ക്കെതിരെയുള്ള അഞ്ച് ടി20 മത്സരങ്ങളിൽ ഓസ്ട്രേലിയയെ അലൈസ ഹീലിയാണ് നയിച്ചത്. താരം പരിക്ക് കാരണം ആണ് പാക്കിസ്ഥാനെതിരെ കളിക്കാത്തത്.

ഇത് കൂടാതെ ഫിറ്റ്നെസ്സ് തെളിയിച്ചാൽ ജെസ്സ് ജോന്നാസനും ഏകദിന പരമ്പരയിൽ കളിക്കും. താരത്തെയും നിലവിൽ സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓസ്ട്രേലിയ: Meg Lanning (C), Tahlia McGrath (VC), Darcie Brown, Nicola Carey, Ashleigh Gardner, Kim Garth, Jess Jonassen, Alana King, Phoebe Litchfield, Beth Mooney, Ellyse Perry, Megan Schutt, Annabel Sutherland

വനിത ബിഗ് ബാഷിൽ നിന്ന് പിന്മാറുന്നതായി അറിയിച്ച് മെഗ് ലാന്നിംഗ്

ഒക്ടോബര്‍ 13ന് ആരംഭിയ്ക്കുന്ന വനിത ബിഗ് ബാഷിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ച് മെഗ് ലാന്നിംഗ്സ്. ഈ വാര്‍ത്ത മെഗ് ലാന്നിംഗ്സിന്റെ ഫ്രാഞ്ചൈസിയായ മെൽബേൺ സ്റ്റാര്‍സ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

പകരം താരത്തെ സ്റ്റാര്‍സ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. താരം ഇന്ത്യയിലേക്കുള്ള പരമ്പരയിൽ ഉണ്ടാകുമോ എന്നതിലും അവ്യക്തതയുണ്ട്. ഇതിനെക്കുറിച്ച് താരത്തോട് സംസാരിച്ച ശേഷം മാത്രമേ പ്രതികരിക്കാനാകൂ എന്നാണ് ഓസ്ട്രേലിയന്‍ വനിത ടീം മുഖ്യ കോച്ച് ഷെല്ലി നിറ്റ്സ്ഷ്കേ പറഞ്ഞത്.

എന്ന് മടങ്ങി വരുമെന്ന് അറിയില്ല!!! ക്രിക്കറ്റിൽ നിന്ന് ദീര്‍ഘകാല ബ്രേക്ക് എടുക്കുവാന്‍ മെഗ് ലാന്നിംഗ്

ഓസ്ട്രേലിയന്‍ വനിത ടീം ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ് ക്രിക്കറ്റിൽ നിന്ന് ദീര്‍ഘകാല ഇടവേള എടുക്കുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് ഈ തീരുമാനം എന്നാണ് താരം പറഞ്ഞത്. താരം എന്ന് മടങ്ങിവരുമെന്ന് അറിയിച്ചിട്ടില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

കോമൺവെൽത്ത് ഗെയിംസിൽ ഓസ്ട്രേലിയയെ സ്വര്‍ണ്ണത്തിലേക്ക് നയിച്ച ശേഷമാണ് മെഗ് ലാന്നിംഗ്സിന്റെ ഈ തീരുമാനം. ദി ഹണ്ട്രെഡിൽ ട്രെന്റ് റോക്കേഴ്സിന് വേണ്ടി കളിക്കുവാനിരുന്ന താരം ഈ ടൂര്‍ണ്ണമെന്റിനും കാണില്ല.

 

Story Highlight: Australian Women’s Cricket Team skipper Meg Lanning to take an indefinite break from cricket confirms Cricket Australia

Exit mobile version