മെല്‍ബേണ്‍ സ്റ്റാര്‍സിലേക്ക് മടങ്ങിയെത്തി മെഗ് ലാന്നിംഗ്

2020 വനിത ബിഗ് ബാഷ് ലീഗില്‍ മെഗ് ലാന്നിംഗ് കളിക്കുക മെല്‍ബേണ്‍ സ്റ്റാര്‍സിന് വേണ്ടി. മൂന്ന് വര്‍ഷമായി താരം പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന് വേണ്ടിയാണ് കളിച്ചിരുന്നത്. മുമ്പ് മെല്‍ബേണ്‍ സ്റ്റാര്‍സ് ടീമംഗമായ താരം വീണ്ടും ടീമിലേക്ക് മടങ്ങിയെത്തുകയാണ്. ആദ്യ വര്‍ഷം ടീമിന് വേണ്ടി കളിച്ചപ്പോള്‍ 1062 റണ്‍സാണ് താരം നേടിയത്.

ലാന്നിംഗ് മടങ്ങിയെത്തുന്നതോട് തങ്ങളുടെ കിരീട മോഹങ്ങള്‍ സ്റ്റാര്‍സ് വീണ്ടും പൊടിതട്ടിയെടുക്കുകയാണ്. കഴിഞ്ഞ വര്‍ഷം അവസാന സ്ഥാനക്കാരായി അവസാനിച്ച ടീം മാത്രമാണ് ഇതുവരെ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ കടക്കാത്ത ഏക ടീം.

Exit mobile version