ദക്ഷിണാഫ്രിക്കയ്ക്ക് നാലാം വിജയം

ഇന്ത്യയെ 188 റണ്‍സില്‍ ഒതുക്കിയ ശേഷം ലക്ഷ്യം 10 പന്ത് അവശേഷിക്കെ മറികടന്ന് ദക്ഷിണാഫ്രിക്ക. പരമ്പരയിലെ നാലാം ജയം ആണ് ദക്ഷിണാഫ്രിക്ക ഇന്ന് നേടിയത്. തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും മിഗ്നണ്‍ ഡു പ്രീസ് – അന്നേ ബോഷ് കൂട്ടുകെട്ട് ആണ് ടീമിന്റെ തിരിച്ചുവരവ് സാധ്യമാക്കിയത്. 27/3 എന്ന നിലയില്‍ വീണ ടീമിനെ ഈ കൂട്ടുകെട്ട് 96 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി മുന്നോട്ട് നയിക്കുകയായിരുന്നു. 58 റണ്‍സ് നേടിയ അന്നേ ബോഷിനെയും 57 റണ്‍സ് നേടിയ മിഗ്നണിനെയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായെങ്കിലും മത്സരത്തില്‍ പിടിമുറുക്കുവാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.

മരിസാന്നേ കാപ്പും നദീന്‍ ഡീ ക്ലെര്‍ക്കും ആറാം വിക്കറ്റില്‍ 57 റണ്‍സ് നേടിയാണ് ദക്ഷിണാഫ്രിക്കന്‍ വിജയം ഉറപ്പാക്കിയത്. കാപ്പ് 36 റണ്‍സും നദീന്‍ 19 റണ്‍സും നേടി ടീമിന്റെ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. ഇന്ത്യയ്ക്കായി രാജേശ്വരി ഗായക്വാഡ് മൂന്ന് വിക്കറ്റ് നേടി.

തുടര്‍വിക്കറ്റുകളുമായി ദക്ഷിണാഫ്രിക്ക, പൊരുതി നിന്ന് മെഗ് ലാന്നിംഗ്, ഓസ്ട്രേലിയയ്ക്ക് 134 റണ്‍സ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ വനിത ടി20 ലോകകപ്പ് സെമി ഫൈനലില്‍ 134 റണ്‍സ് നേടി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 3 വിക്കറ്റുകളുമായി ദക്ഷിണാഫ്രിക്കന്‍ താരം നാദിന്‍ ഡി ക്ലെര്‍ക്ക് ആണ് ഓസ്ട്രേലിയന്‍ ബാറ്റിംഗ് ഓര്‍ഡറിന് തടയിട്ടത്. ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ് പുറത്താകാതെ നേടിയ 49 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ ടീമിനെ 134 റണ്‍സിലേക്ക് എത്തിച്ചത്.

ബെത്ത് മൂണി(28), അലൈസ ഹീലി(18), റേച്ചല്‍ ഹെയ്‍ന്‍സ്(17) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഇന്ത്യയ്ക്കെതിരെ ഫൈനലില്‍ എത്തുവാന്‍ ദക്ഷിണാഫ്രിക്ക 135 റണ്‍സാണ് നേടേണ്ടത്.

Exit mobile version